മടുത്തു എന്നത് യാഥാർത്ഥ്യമാണ്,,! നുണ പറയേണ്ടതില്ലല്ലോ,,,! എത്ര തവണ നമ്മൾ സത്യം ആവർത്തിച്ചാലും അതിന് മുകളിൽ നുണ വിജയിക്കുന്ന കാലത്ത് ആവർത്തിച്ച് ഒരേ കാര്യം പറയുന്നതിൽ വലിയ മടുപ്പുണ്ട്,,!
പക്ഷേ എത്ര മടുത്താലും ഞങ്ങൾ പറയും,
,ചോദ്യം ,: ഓഖി വന്നിട്ട് നിങ്ങളുടെ സർക്കാർ എന്ത് ചെയ്തു
ഉത്തരം : ഞാൻ ഈ പറയുന്നതിന് ഡാറ്റ ഉണ്ട് എന്നത് കൊണ്ട് നിങ്ങൾ വേണേൽ വിശ്വസിച്ചാൽ മതി. ബോധ്യപ്പെടാത്ത ഒരാളെയെങ്കിലും ബോധ്യപ്പെട്ടുത്താൻ കഴിഞ്ഞേക്കുമെന്ന് വിശ്വസിക്കുന്നു..!ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ( ഓഖി ഫണ്ട് ) ൽ നിന്ന് വിനിയോഗിച്ച് നടപ്പിലാക്കി വരുന്നു.ഇതേ വരെ ഫിഷറിസ് വകുപ്പിന് 88.16 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ,76.22 കോടി രൂപ ലഭ്യമാക്കുകയും ചെയ്തു .ഇത് മനസ്സിലായല്ലോ അല്ലേ???ഇനി ഓഖി ദുരന്തത്തിൽ മരിച്ച, കാണാതായതുമായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം റവന്യു വകുപ്പ് വഴി അനുവദിച്ച് നൽകി .കഴിഞ്ഞില്ലാ,,,.
1,13,923 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2000 രൂപ അടിയന്തിര സഹായം അനുവദിച്ചു,
ഓഖിയിൽ പരിക്കേറ്റ 219 മത്സ്യത്തൊഴിലാളികളുടെ ചികിൽത്സാർത്ഥം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന അടിയന്തിര ചികിത്സ ധനസഹായമായി 10,68,OOO രൂപ നൽകിയിരുന്നു.
മൂട്ടത്തറ ഫ്ലാറ്റിൽ ഓഖിയിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഇടം ഒരുക്കിയിട്ടുണ്ടോ
ഉണ്ട് , ഇടം ഒരുക്കിയിട്ടുണ്ട് .ഓഖിയിൽ പൂർണമായും വീട് നഷ്ടപ്പെട്ടത് 72 മത്സ്യത്തൊഴിലാളികൾക്കാണ്.അതിൽ 5 കുടുംബങ്ങൾക്ക് മുട്ടത്തറ ഫ്ലാറ്റ് പദ്ധതിയിൽ ഇടം നൽകിയിരുന്നു,, ശേഷിച്ച വീടുകളുടെ തുടർ നിർമ്മാണത്തിനായി 2.41 കോടി രൂപ ഫിഷറിന് ജില്ല ഓഫീസർമാർക്ക് അനുവദിച്ച് നൽകിയിരുന്നു…! നിലവിൽ പൂർണമായും വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ജില്ലാ കളക്ടർമാർ മുഖേന 3000 രൂപ വീതം വീട്ടു വാടക നൽകി വരുന്നുണ്ട് സർക്കാർ.ഇതിനായി 26.64 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര രൂപ സംഭാവനയായി ലഭിച്ചു
ഈ ചോദ്യമാണ് കുടുതലും കണ്ട ഒരെണ്ണം , നിയമസഭയിൽ ശ്രീ പി.കെ ബഷീറിന്റ ചോദ്യത്തിന് മറുപടിയായി പിണറായി വിജയൻ നൽകിയ ഒഫിഷ്യലായൊരു മറുപടി ഉണ്ട്.അത് പ്രകാരം 108.59 കോടി രൂപ പിരിഞ്ഞ് കിട്ടിയിട്ടുണ്ട്, !
CMDRF ന്റെ പൊതു ഫണ്ടിൽ നിന്നും. 2.33 കോടി രൂപ കുടെ ഓഖി ദുരിതാശ്വാസത്തിനായി അനുവദിച്ചിരുന്നു. ഇവയിൽ നിന്നും ജില്ലകൾക്കും ,വിവിധ സ്ഥാപനങ്ങൾക്കുമായി ദുരിതബാധിതർക്കും, കുടുംബങ്ങൾക്കുമായി വിതരണം ചെയ്യാനായി 110.93 കോടി രൂപ നൽകിയിട്ടുണ്ട്,,!ഓഖിയിൽ കാണാതായ ,മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിധവകൾക്ക് മത്സ്യഫെഡിന്റെ മുട്ടത്തറ നെറ്റ് ഫാക്ടറിയിൽ തൊഴിൽ നൽകി.ഒപ്പം ആ കുടുംബങ്ങളിലേ 309 കുട്ടികൾക്ക് ഡിഗ്രി തലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കുകയും ,ഡിഗ്രി കഴിഞ്ഞവർക്ക് തൊഴിലധിഷ്ഠിത ട്രെയിനിംഗ് കോഴ്സുകൾ സൗജന്യമായി പഠിക്കാൻ 13.92 കോടി രൂപയാണ് അനുവദിച്ചത്,.ഇനിയുള്ളതെല്ലാം ചുവടെയുള്ള രണ്ട് ലിങ്കുകളിലുണ്ട് !! ഒന്ന് ക്ലിക്ക് ചെയ്യേണ്ടതായേ വരുന്നുള്ളു,.!
1)http://www.niyamasabha.org/codes/14kla/session_15/ans/u00007-280519-845799887869-15-14.pdf
2 )https://m.facebook.com/story.php?story_fbid=2257536604336087&id=100002393093553
0 Comments