പൊതുആരോഗ്യ മേഖലയുടെ കുതിപ്പിന് വലിയ ഊർജ്ജം പകരുന്ന പദ്ധതികൾക്കാണ് പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ എസ് ഡി പി യിൽ ഇന്നലെ തുടക്കാമായത്. അതിൽ പ്രധാനമായതാണ് ഓങ്കോളജി പാർക്കിന്റെ നിർമ്മാണം. സംസ്ഥാനത്ത് ക്യാൻസർ രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ മരുന്നുകൾ കുറഞ്ഞ് നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന പാർക്ക് ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കും. ഒപ്പം ഇഞ്ചക്ഷൻ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള വിദേശനിർമ്മിത യന്ത്രസാമഗ്രികൾ സ്ഥാപിച്ച നോൺ ബീറ്റാലാക്ടം ഇഞ്ചക്ഷൻ പ്ലാന്റും പ്രവർത്തനം തുടങ്ങി‌. ഇപ്പോൾ വിപണിയിൽ ലഭ്യമായ മരുന്നുകളെല്ലാം 30 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ഇനി കെ എസ് ഡി പിക്ക് കഴിയും. ഇതിന് ഉദാഹരണമാണ് സ്ഥാപനം നിർമ്മിച്ച  അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ. വിപണിയിൽ 250 രൂപയോളം വിലവരുന്ന മരുന്നുകൾ കെ എസ് ഡി പി 50 രൂപക്കാണ് ലഭ്യമാക്കുന്നത്. ആരോഗ്യരംഗത്തെ കുതിപ്പിനൊപ്പം വലിയ ഉയരങ്ങൾ കീഴടക്കുകയാണ് കെ എസ് ഡി പി.


0 Comments

Leave a Reply

Your email address will not be published. Required fields are marked *