https://www.manoramanews.com/news/kerala/2019/11/24/erumeli-kannamala-bridge-condition.html
എരുമേലി ശബരിമല പ്രധാന പാതയിൽ തീർഥാടക വാഹനങ്ങൾക്ക് അപകടഭീഷണിയുയർത്തി കണമല പാലം വീണ്ടും തകർന്നു. പാലത്തിലെ കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിയടർന്ന് ഇരുമ്പ് കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ പാലം നിര്‍മാണത്തില്‍ വ്യാപക അഴിമതിയുണ്ടെന്നും ആരോപണം.
പാലത്തിലെ ഒരുവശത്തെ കോൺക്രീറ്റ് പൂർണമായും അടർന്ന് മാറി. ഇരുമ്പ് കമ്പികൾ വാഹനങ്ങളുടെ ടയറും തുളച്ച് കയറാവുന്ന രീതിയിൽ ഉയർന്ന് നിൽക്കുന്നു. ശബരിമല പ്രധാന പാതയിലെ അപകടക്കെണി പൊതുമരാമത്ത് വകുപ്പ് കണ്ടഭാവം നടിക്കുന്നില്ല.
വി.കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ എട്ട് കോടി രൂപ മുടക്കിയാണ് പാലം നിർമിച്ചത്. 2014ൽ പണിത പാലം ഒരു വർഷം പിന്നിട്ടതിന് പിന്നാലെ തകർന്നു. അന്ന് അറ്റകുറ്റപണി നടത്തിയെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ തകർച്ചയുടെ വ്യാപ്തി കൂടി വന്നു.
മണ്ഡലകാലത്തിന് മുൻപ് കുഴികൾ അടയക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല. നാട്ടുകാർ പരാതി നൽകിയിട്ടും പൊതുമരാമത്ത് വകുപ്പിന് കുലുക്കമില്ല.
0 Comments