കത്തുവയോ ഉന്നാവോയോ ലീഗിന്റെ ആദ്യത്തെ പണപ്പിരിവല്ല, പിരിച്ച പണം മുക്കുന്നതും ആദ്യമായല്ല.
ആസാമിൽ 2014ൽ നടന്ന കലാപത്തിനിരയായവരെ സഹായിക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പണപ്പിരിവ് നടത്തിയിട്ടുണ്ട്. ആസാമിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും മുസ്ലീം ലീഗ് തുണിയും പണവും പിരിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഏത് വിധത്തിൽ ചിലവായി എന്നതിന് എന്തെങ്കിലും കണക്കുകൾ ലീഗ് വെച്ചിട്ടുണ്ടോ.? അതൊക്കെ വകമാറിയോ ഇല്ലയോ എന്ന് ആർക്കെങ്കിലും അറിയുമോ.? ഗുജറാത്ത് കലാപത്തിലും മുസാഫർ നഗറിലേക്കും ലീഗ് പിരിച്ച തുകയുടെ കണക്ക് എത്രപേർക്കറിയാം.?
ആസാമിൽ 2014 ഡിസംബറിലുണ്ടായ വർഗീയ കലാപത്തിൽ ഇരയായവർക്ക് സംസ്ഥാന സർക്കാർ യാതൊരു സഹായവും നൽകാതിരുന്നപ്പോൾ ലീഗിനേക്കാൾ മുന്നേ അവരെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച പാർടിയാണ് സിപിഐഎം. പാർടിയുടെ നേതൃത്വത്തിൽ നിരവധി തവണകളിലായി നഷ്ടപരിഹാരം കലാപബാധിത കുടുംബങ്ങൾക്ക് നൽകുകയുണ്ടായി. 2015 ഡിസംബർ 19ന് സിപിഐഎം 27ലക്ഷം രൂപ കലാപബാധിതർക്ക് വിതരണം ചെയ്തിട്ടുണ്ട്. 2016 ഫെബ്രുവരി 1ന് രങ്കപര LAC യിലെ 25 കലാപബാധിത കുടുംബങ്ങൾക്ക് സിപിഐഎം ദുരിതാശ്വാസസഹായം നൽകിയിട്ടുണ്ട്. അന്ന് ആസാമിലെ പാർടി സംസ്ഥാന സെക്രട്ടറി സഖാവ് ദെബൻ ഭട്ടാചാര്യയുടെ നേതൃത്വത്തിലാണു ഫണ്ട് വിതരണം ചെയ്തത്.
(In photo : സഖാവ് ദെബൻ ഭട്ടാചാര്യ 2016 ഫെബ്രുവരി 1ന് നടന്ന ദുരിതാശ്വാസചടങ്ങിൽ സംസാരിക്കുന്നു.)
Courtesy:കാട്ട്കടന്നൽ
0 Comments