100YearsOfCommunistParty

‘‘സഖാക്കളെ ഞങ്ങളെച്ചൊല്ലി നിങ്ങൾ വ്യസനിക്കരുത‌്. ഞങ്ങൾ ഞങ്ങളുടെ കടമ നിർവഹിച്ചു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട‌്. എന്തു ചെയ‌്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങൾക്കാഗ്രഹമുള്ളൂ. ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതൽ ഉഷാറായി പ്രവർത്തിച്ചു മുന്നേറാൻ സഖാക്കളോട‌് പറയുക.’’ യാതൊരു പതർച്ചയുമില്ലാത്ത സ്വരത്തിലാണ‌് സഖാക്കൾ ഇതുപറഞ്ഞത‌്. കൊലക്കയറിനെ നോക്കി ഉച്ചത്തിൽ ഇൻക്വിലാബ‌് സിന്ദാബാദ‌്, കമ്യൂണിസ‌്റ്റ‌് പാർടി സിന്ദാബാദ‌്, കർഷകസംഘം സിന്ദാബാദ‌്, സഖാക്കളെ മുന്നോട്ട‌് എന്ന‌് ഉറക്കെ വിളിച്ച കയ്യൂരിന്റെ സമരവീര്യത്തിന്റെ ചരിത്രം അതാണ്.

കർഷക സമരങ്ങളുടെ തുടർച്ചയായി 1941 മാർച്ച‌് 27ന‌് അർധരാത്രിയുണ്ടായ പൊലീസ‌് വേട്ടയിൽ പ്രതിഷേധിച്ച‌് നടത്തിയ പ്രകടനത്തെ പരിഹസിച്ച സുബ്രായൻ എന്ന പൊലീസുകാരന്റെ മരണം കയ്യൂരിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. സുബ്രായന്റെ മരണത്തിൽ കുറ്റവാളികളായി പിടിക്കപ്പെട്ടത‌് അഞ്ചു പേരായിരുന്നു. കോയിത്താറ്റിൽ ചിരുകണ്‌ഠൻ, മഠത്തിൽ അപ്പു, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ‌്ണൻനായർ. അഞ്ചാമനായ കൃഷ‌്ണൻനായർ മൈനർ ആയതിനാൽ മരണശിക്ഷയിൽനിന്ന‌് ഒഴിവാക്കപ്പെട്ടു. കോടതി അദ്ദേഹത്തിന‌് അഞ്ച‌ു വർഷം തടവ‌് വിധിച്ചു. 1943 മാർച്ച‌് 29 കണ്ണൂർ സെൻട്രൽ ജയിലിലെ കൊലക്കയറിന‌ു കീഴിൽനിന്ന‌് സാമ്രാജ്യത്വത്തിനെതിരെ അവസാന ഗർജനവും മുഴക്കി ആ നാലു ധീര വിപ്ലവകാരികൾ രക്തസാക്ഷിത്വം വരിച്ചു. അതോടെ കരിമണ്ണിന്റെ നാടായ കയ്യൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവിസ‌്മരണീയമായ ഏടുകളിൽ ഒന്നായി.

ഒക്ടോബർ 17
കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *