തിരുവനന്തപുരം
പങ്കൻ അണ്ണൻ എന്ന് നാട്ടുകാർ വിളിക്കുന്ന പങ്കജാക്ഷൻ. CITU ചുമട്ടു തൊഴിലാളി, ദേശാഭിമാനി പത്രം ഏജന്റ്.
പതിവ് പോലെ പത്രം ഇടാനായി പോകുന്ന വഴി SUT ആശുപത്രിക്ക് സമീപം റോഡിൽ കിടന്ന് കിട്ടിയ ബാഗ് നേരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
എസ് ഐ ബാഗ് തുറന്നു നോക്കിയപ്പോൾ പതിനായിരം രൂപയിൽ കൂടുതൽ പണം ഉണ്ട്. ബാഗിലെ കാർഡിൽ നിന്നും കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അങ്ങേ തലക്കൽ ബാഗിൻ്റെ ഉടമ.
അവർ കുട്ടിക്ക് ഫീസ് അടക്കനായി കൊണ്ടുവന്ന തുകയാണ് നഷ്ടപ്പെട്ടത്. അവർ സ്റ്റേഷനിൽ എത്തി ബാഗ് പങ്കജാക്ഷനിൽനിന്നും കൈപ്പറ്റി.
പങ്കജാക്ഷൻ്റെ ജീവിത സാഹചര്യവും മറ്റും ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആദരിച്ചു.
ബാഗിൻ്റെ ഉടമ ചെറിയ ഒരു പാരിതോഷികം നൽകാൻ തയ്യാറായി. അത് വാങ്ങാൻ എസ് ഐ നിർബന്ധിച്ചു .
പങ്കജാക്ഷൻ വിസമ്മതിച്ചു. …. നിർബന്ധം കൂടിയപ്പോൾ അദ്ദേഹം പറഞ്ഞു –
“ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, ഇതിന് എനിക്ക് പാരിതോഷികം വേണ്ട, തന്നെ തീരൂ എന്നുണ്ടെങ്കിൽ നിങ്ങൾ ഈ വരുന്ന ഇലക്ഷന് LDF ന് ഒരു വോട്ട് നൽകിയാൽ മതി.
V K പ്രശാന്തിന് ഒരു വോട്ട് ചെയ്താൽ മതി’
Request to vote LDF as a reward
0 Comments