കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിലെ പാണത്തൂർ വട്ടക്കയത്ത് പാമ്പ് കടിയേറ്റ, കോവിഡ് ബാധിതനായ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ജിനിൽ മാത്യുവിന് ഹൃദയാഭിവാദ്യങ്ങൾ.

സഖാവിൻ്റെ മാതൃകാപരമായ രക്ഷാപ്രവർത്തനം മാനവീകത ഉയർത്തിപ്പിടിക്കുന്ന ഓരോ മനുഷ്യനും അഭിമാനിക്കാൻ വകയുള്ളതാണ്.

ബീഹാറിൽ നിന്നെത്തിയ അധ്യാപക ദമ്പതികളും കുഞ്ഞും ക്വാറൻ്റയിനിലായതിനാലും കോവിഡ് ബാധിതരാണെന്ന് സംശയമുള്ളതിനാലും പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിക്കാൻ പലരും മടിച്ചു നിന്ന വേളയിലാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായി സഖാവ് ജിനിൽ ഓടിയെത്തിയത്.

കുഞ്ഞിനെ കടിച്ച അണലിയെ തല്ലിക്കൊന്ന് കവറിലാക്കിയെടുത്ത്, കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടടുക്കി ആംബുലൻസ് ഡ്രൈവറായ സുഹൃത്ത് ബിനുവിൻ്റെ സഹായത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കും കുതിച്ച സഖാവ്, വിലപ്പെട്ട ഒരു ജീവനാണ് സംരക്ഷിച്ചത്. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു.

സഖാവ് ജിനിൽ മാത്യു ഇപ്പോൾ ക്വാറൻ്റയിനിലാണുള്ളത്. പൂർണ ആരോഗ്യത്തോടെ, നാടിൻ്റെ ഹൃദയമിടിപ്പായി മാറാൻ സഖാവിന് സാധിക്കും. മലയാളികളൊന്നാകെ സഖാവിൻ്റെ കൂടെയുണ്ട്.

അഭിവാദ്യങ്ങൾ.

-സ. കോടിയേരി ബാലകൃഷ്ണൻ

#jinil ,


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *