കഴിഞ്ഞ 4 വർഷം വ്യവസായ രംഗത്ത് എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു? വസ്തുതാപരമായ ഒരവലോകനം⭕

വ്യവസായശാലകൾ സമരം ചെയ്ത് പൂട്ടിച്ചവർ,കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയവർ, വികസനവരുദ്ധർ എന്നിങ്ങനെ കാലങ്ങളായി ഇടതു പക്ഷത്തിന് ഇവിടുത്തെ കോൺഗ്രസ്സുകാർ നിർമ്മിച്ചു കൊടുത്തിരിക്കുന്ന അലങ്കാരങ്ങളേറെയുണ്ട്. നിക്ഷ്പക്ഷമനസ്സുകളിൽ കുറച്ചെങ്കിലും തെറ്റിധാരണങ്ങൾ ഇടതുപക്ഷത്തിനെതിരെ ചിന്തിക്കാൻ അത്തരം പ്രചാരണങ്ങൾക്കായിട്ടുണ്ട് എന്നത് നേര്. എന്തായാലും വൈകിയെങ്കിലും ചിന്താശേഷി നഷ്ട്ടപ്പെട്ടിട്ടില്ലാത്ത മലയാളികൾ ഇടതുപക്ഷത്തിൻ്റെ വികസന രാഷ്ടീയം പ്രത്യേകിച്ചും വ്യവസായ മേഖലയിലെ മുന്നേറ്റം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവം.കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരല്ലേ നിങ്ങൾ? നമുക്ക് കമ്പ്യൂട്ടറിൽ നിന്നു തന്നെ തുടങ്ങാം.

⭕സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ ലാപ് ടോപ്പ് നിർമ്മാണമാരംഭിച്ചു.കേരളത്തിൻ്റെ ഭാവിയിൽ കോക്കോണിക്സ് ബ്രാൻഡ് ലാപ്ടോപ്പുകൾ ഒരു നാഴികക്കല്ലായിരിക്കും എന്നതിൽ സംശയം വേണ്ട.

https://www.manoramanews.com/news/kerala/2019/10/13/coconics-kerala-made-laptops.html

⭕പുതുതായി നിലവിൽവന്ന ഓഫീസ് സ്‌പെയ്‌സിൽ 50,000-ത്തിൽ അധികം നേരിട്ടുള്ള തൊഴിൽ
സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പരോക്ഷമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള തൊഴിൽ ഒന്നരലക്ഷത്തിലേറെയാണ്. ഇതിനുപുറമേ പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട സ്റ്റാർട്ട്-അപ്പുകളിൽ
16,000-ത്തിലധികം യുവാക്കൾ തൊഴിലെടുക്കുന്നു. ഇതി
നുപുറമേ, ഈ സ്റ്റാർട്ട്-അപ് കമ്പനികൾ പരോക്ഷമായി
സൃഷ്ടിച്ചിട്ടുള്ള തൊഴിൽ മുപ്പതിനായിരത്തിനു
മേലെയാണ്. കേരളത്തിൽ പ്രവർത്തനം ആരംഭിച്ച
ബഹുരാഷ്ട്രകമ്പനികൾ സൃഷ്ടിച്ചിട്ടുള്ള ഐ.ടി തൊഴിലുകൾ മേൽപ്പറഞ്ഞവയ്ക്കുപരിയാണ്. ഇവ ആദ്യവർഷംത
ന്നെ 1300 പേർക്കു നേരിട്ടു തൊഴിൽ നല്കിയിട്ടുണ്ട്.

https://www.mathrubhumi.com/careers/startup/how-to-build-a-successful-career-with-startup-1.4411066

⭕ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ നിസ്സാൻ പോലുള്ള കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവന്നു.നിസ്സാൻ 25,000ചതുരശ്രയടി ഓഫീസ് സ്‌പെയ്‌സിലാ
യി 300 പേർക്കു ജോലി കൊടുത്തിട്ടുണ്ട്, ഇതു വരും വർഷങ്ങളിൽ 1500 തൊഴിലാളികളായി ഉയരും.എച്ച്.ആർ ബ്ലോക്ക് 40,000 ചതുരശ്രയടി ഓഫീസ് സ്‌പെയ്‌സിലായി 650 പേർക്കു ടെക് മഹീന്ദ്ര 12,000 ചതുരശ്രയടിയിലായി 200 പേർക്കും ടെറാനെറ്റ് 10,000 ചതുരശ്രയടി ഓഫീസ് സ്‌പെയ്‌സിലായി 150 പേർക്കും തൊഴിൽ നല്കിയിട്ടുണ്ട്.ഇതിനോടൊപ്പം നാലായിരത്തോളം പരോക്ഷ തൊഴിലുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ ഇതു
നേരിട്ടുള്ള 5000 ഐ.ടി തൊഴിലുകളും പതിനയ്യായിരം
പരോക്ഷതൊഴിലുകളുമായി വർദ്ധിക്കും.

https://www.asianetnews.com/money/nissan-motors-digital-hub-in-trivandrum-control-nissan-s-cyber-security-system-pjiflv

⭕2019 മാർച്ച് 31 വരെ 1490 സ്റ്റാർട്ട്-അപ് കമ്പനികളാണ്
വ്യവസായവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2018-19
വർഷത്തിൽ ഭാരതസർക്കാർ നടപ്പിലാക്കിയ ആദ്യ ദേ
ശീയതല സ്റ്റാർട്ട്-അപ് റാങ്കിങ്ങിൽ ഏറ്റവും മികച്ച പ്ര
വർത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമെന്ന പദവി നേടാൻ
കേരളത്തിനായി. 2016 മുതൽ ചിട്ടയായി നടപ്പാക്കിയ
സ്‌കീമുകളുടെ തുടർച്ചയിലൂടെയാണ് ഇതു സാദ്ധ്യമായത്.

സ്റ്റാർട്ടപ്പ് ഇന്ത്യ റാങ്കിങ്ങിൽ കേരളം ‘ടോപ് പെർഫോർമർ’

https://dhanamonline.com/entrepreneurship/startup/kerala-emerges-top-performer-in-india-startup-ranking/

⭕വിവര സാങ്കേതിക വ്യവസായങ്ങൾക്ക് ഏറ്റവുമുയർന്ന ബാൻഡ് വിഡ്ത്ത്, ഹൈസ്പീഡ് ഇൻ്റർനെറ്റ്, എല്ലാ പൗരന്മാർക്കും ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്ക് സൗജന്യ ഇൻ്റർനെറ്റ് തുടങ്ങി കേരളത്തിൻ്റെ വികസന കുതിപ്പിൽ നാഴികക്കല്ലാവുന്ന കെ ഫോൺ പദ്ധതിക്ക് തുടക്കമിട്ടു.

https://www.twentyfournews.com/2019/11/07/k-phone-project-sanction-ministers.html#.XrUnWvUXu14.whatsapp

⭕രണ്ടാം കയര്‍ പുനഃസംഘാടനം ആരംഭിച്ചു. യന്ത്രവത്കരണത്തിനും പരമ്പരാഗതതൊഴിൽസംരക്ഷണത്തിനും ഊന്നൽ. കയർ സംഭരണവും കയർ വിൽപ്പനയും ഇരട്ടിയാക്കി. 2015-16 ൽ കയർഫെഡിന്റെ കയർ സംഭരണം 78,820 ക്വിന്റൽ ആയിരുന്നത് 2019 മാർച്ചിൽ 1,55,000
ക്വിന്റലായി ഉയർന്നു. കയറിന്റെ വിൽപ്പന 59,738 ക്വിന്റലിൽനിന്ന് 1,49,319 ക്വിന്റലായി ഉയർന്നു. കയർ ഭൂവസ്ത്രനിർമ്മാണത്തിൽ പുത്തൻ ഉണർവ്.

http://www.kaumudiplus.com/news/coir-industry-developing-2017-10-06.php

⭕സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 100
പുതിയ ചകിരിമില്ലുകൾ കേരളത്തിനകത്ത് സ്ഥാപിച്ചു.
സഹകരണസംഘങ്ങൾ, നാളികേര ഉൽപ്പാദന കമ്പനി
കൾ, സ്വകാര്യസംരംഭകർ, കയർ സംഘങ്ങളുടെ കൺ
സോർഷ്യം തുടങ്ങി എല്ലാ സാധ്യതകളും ചകിരിമില്ലു
കൾ സ്ഥാപിക്കുന്നതിന് ഉപയോഗപ്പെടുത്തിവരുന്നു.
പിരിസംഘങ്ങൾക്കായി കയർഫെഡ് വിതരണം ചെയ്യു
ന്ന ചകിരിയുടെ 22 ശതമാനം ഈ മില്ലുകളിലൂടെയുള്ള
ആഭ്യന്തരോൽപ്പാദനമാണ്. 2019-20 സാമ്പത്തികവർ
ഷത്തിൽ ഇത് 60 ശതമാനമാക്കി ഉയർത്തി.

https://www.mathrubhumi.com/print-edition/business/alappuzha-1.3555763

⭕ഖാദിമേഖലയിൽ പുതുതായി 5,000 പേർക്ക് തൊഴിൽ
സൃഷ്ടിക്കുന്നതിനുവേണ്ടി ഖാദി ഗ്രാമം പദ്ധതി നടപ്പിലാ
ക്കിവരുന്നു. അതിനായി 250 ചർക്കകളും 10 തറികളും
അതിന്റെ സ്‌പെയർ പാർട്ടുകളും പുതുതായി വാങ്ങുകയും ഗോഡൗൺ, ചർക്ക, തറി റിപ്പയർ സെന്റർ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

https://www.deshabhimani.com/special/news-special-19-04-2019/794807

⭕ പ്രതിസന്ധികളെ തുടർന്ന് അടച്ചു പൂട്ടിയ സംസ്ഥാനത്തെ മുപ്പതിലധികം കശുവണ്ടി ഫാക്ടറികൾ സർക്കാർ ഇടപെടലിലൂടെ തുറന്ന് പ്രവർത്തനമാരംഭിച്ചു.

https://www.thejasnews.com/news/kerala/cashew-nut-private-factory-govt-package-100898

⭕യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 130 കോടി നഷ്ട്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എൽ.ഡി.എഫ് സർക്കാരിൻ്റെ കാര്യക്ഷമമായ ഭരണത്തിൽ നഷ്ടം തീർത്ത് 34 കോടി രൂപ ലാഭത്തിൽ.

https://www.manoramaonline.com/news/business/2018/01/06/bp-tvm-public-sector-profit.html

⭕കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകമെങ്ങും സാനിറ്റൈസറിന് ക്ഷാമം നേരിട്ടപ്പോൾ വെറും 10 ദിവസം കൊണ്ട് ഒരു ലക്ഷം സാനിറ്റൈസറ്റുകൾ സംസ്ഥാന വ്യവസായ വകുപ്പ് വിപണിയിലെത്തിച്ചത് വ്യവസായ വകുപ്പിൻ്റെ കാര്യക്ഷമത വെളിവാക്കുന്നു.കൂടാതെ ആശുപത്രികൾക്കാവശ്യമായ വിവിധ ഉപകരണങ്ങൾ, ബെഡ്ഷീറ്റുകൾ, സുരക്ഷാ കിറ്റുകൾ എന്നിവ സമയോചിതമായി നിർമ്മിച്ചു നൽകിയതിലൂടെ കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിൽ സ്തുത്യർഹമായ പങ്കു വഹിച്ച് സംസ്ഥാന വ്യവസായ വകുപ്പ് നമ്മുടെ അഭിമാനമായി.

https://www.mathrubhumi.com/news/kerala/hand-sanitizers-manufactured-by-kerala-drugs-and-pharmaceuticals-to-markets-1.4611313

ഓർമ്മയിലുള്ള ഏതാനും കാര്യങ്ങൾ മാത്രമാണ് മുകളിലെഴുതിയത്. നിങ്ങൾ എന്ത് ചെയ്തു എന്നുള്ള കോൺഗ്രസ്സുകാരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് കുറച്ചെങ്കിലും മറുപടി നൽകണ്ടേ? ഇനിയും പറയരുത് ഒന്നും ചെയ്തിട്ടില്ലെന്ന്. അങ്ങനെ പറയാനെടുക്കുന്ന സമയം കോവിഡ് പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലെന്തെല്ലാം? പൊതു സ്ഥലങ്ങളിൽ എങ്ങനെ പെരുമാറാം എന്നൊക്കെയുള്ള വിഷയങ്ങളെ പറ്റി പോസ്റ്റുകളിടൂ കോൺഗ്രസ് സുഹൃത്തുക്കളേ … 😃😃😃

അപ്പോ സ്നേഹത്തോടെ ഷെയർ ബട്ടൻ ഞ്ഞെക്കാൻ മറക്കരുത് എന്നോർമ്മിപ്പിച്ചു കൊണ്ട് …

പ്രിജോ റോബർട്ട്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *