സുധീഷ്

‘ഹൃദയം നൊമ്പരങ്ങളിൽ സൂര്യനെപോലെ
നീ
ചിരിച്ചു നിന്നവൻ
ഭൂമി സങ്കടങ്ങളിൽ
നിലാവ് പോലെ
നീ
പെയ്ത് നിന്നവൻ
പക്ഷേ,
ഈ പാതിരാത്രിയിൽ പതിയിരുന്നവർ
കൊന്നു തിന്നുവോ നിൻറെ ജീവിതം?
അച്ഛന്
നെഞ്ചത്തൊരിടിവാള് !
അമ്മയ്ക്ക് കണ്ണിലും കരളിലും കരിവാവ്! പെങ്ങൾക്ക്
നിദ്രയിൽ (നിനവിലും)
പേക്കിനാവ്
ഞങ്ങൾക്ക് പകലിന്റെ നെറുകയിൽ
കുരുതിപ്പൂ…
പർവ്വത കാറ്റിലും
ചുടു വീർപ്പ്…
ചുടുകാറ്റിൽ ഞങ്ങളീക്കൊടി പറത്തി പടയേറ്റമെന്തന്നു ഞങ്ങൾ കാട്ടും,
നെടുനെഞ്ചിൽ ചോരയാൽ കളം വരച്ച് കുരുതികൾ എന്തന്ന് ഞങ്ങൾ കാട്ടും’…..

കുഞ്ഞപ്പ പട്ടാന്നൂർ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *