കാസർഗോഡ്

LDF ഭരണത്തിൽ വികസനങ്ങളുടെ ജില്ലയായി കാസർഗോഡ് മാറി

കാസർഗോഡ് ജില്ലയുടെ വികസനത്തിൽ കഴിഞ്ഞ നാലര വർഷം കൊണ്ട് LDF സർക്കാർ സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചത്. പൊതുജനാരോഗ്യം മെച്ചപ്പെടൂത്തുന്നതിന് ആർദ്രം പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളുടെ സമഗ്രമായ മാറ്റം സാധ്യമാക്കി. പൊതുവിദ്യാഭ്യാസം ഹൈടെക്കാക്കുന്നതിനും വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പൊതുവായ വികസനത്തിന്റെ നാഴികക്കല്ലുകളായി മാറി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പച്ചതുരുത്തുകൾ സൃഷ്ടിച്ചും ജലാശയങ്ങളെ സംരക്ഷിച്ചും ജില്ല മുന്നേറി. സുഭിക്ഷകേരളം പദ്ധതിയിലൂടെ കാർഷിക-കാർഷികാനുബന്ധ മേഖലകളിൽ പുത്തനുണർവ് ഉണ്ടാക്കുന്നതിന് കാസർഗോഡ് ജില്ലയിൽ സാധിച്ചു.

ലൈഫ് മിഷനിലൂടെ ജില്ലയിൽ സ്വന്തമായി വീടില്ലാത്തവർക്ക് വീടും ഭൂരഹിതരായ വീടില്ലാത്തവർക്ക് ഭൂമിയും വീടും നൽകി. ഭവന സമുച്ചയങ്ങളും നിർമ്മിച്ച് നൽകുന്നു. ഊർജ്ജ മേഖലയിൽ സോളാർ പാർക്ക് സ്ഥാപിച്ച് അമ്പലത്തറയിലും പൈവളികെയിലുമായി 100 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനായി. ചീമേനിയിലും 100 മെഗാവാട്ട് സോളാർ പാർക്ക് പദ്ധതി. ഇതിനെല്ലാം പുറമേ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മുടങ്ങാതെ സാമൂഹ്യ സുരക്ഷാ പെൻഷനും ഭക്ഷ്യക്കിറ്റും ലഭ്യമാകുന്നു. വൻ വികസന മുന്നേറ്റമാണ് കേരളത്തിലെങ്ങും ജനങ്ങൾക്ക് അനുഭവപ്പെടുന്നത്.

കാസർഗോഡ് ജില്ലയിൽ നടപ്പാക്കിയ പ്രധാന പദ്ധതികൾ

ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായ സുഭിക്ഷകേരളം പദ്ധതി ആരംഭിച്ചു

ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായി ജില്ലയിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി കൃഷിക്ക് ലഭ്യമാക്കി

എല്ലാ തരം കൃഷികളും ജില്ലയിലുടനീളം വ്യാപകമായി ആരംഭിച്ചു

പദ്ധതിയുടെ ഭാഗമായി പൗൾട്രി ഫാം, മത്സ്യകൃഷി, ആട് വളർത്തൽ തുടങ്ങിയവ ആരംഭിച്ചു

കാസർകോട് കുള്ളൻ പശു സംരക്ഷണ പദ്ധതി ആരംഭിച്ചു

ക്ഷീര ഗ്രാമം പദ്ധതി വഴി ക്ഷീര കർഷകർക്ക് ധനസഹായങ്ങൾ വിതരണം ചെയ്തു

ആരോഗ്യ വകുപ്പ്

15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി

രോഗി സൗഹൃദ ആശുപ്രതികൾ ലക്ഷ്യം വെച്ച് ആർദ്രം പദ്ധതി ആരംഭിച്ചു

ആരോഗ്യവകുപ്പിൽ ജില്ലയിൽ 753 തസ്തികകളിൽ നിയമനം നടത്തി

കാസർകോട് മെഡിക്കൽ കോളേജ് ആരംഭിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കാഞ്ഞങ്ങാട് ആരംഭിച്ചു

ജില്ലയിലെ 9 ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിച്ചു

ടാറ്റാ കോവിഡ് ആശുപത്രിയിൽ 191 പുതിയ തസ്തികകൾ സൃഷ്ടിച്ചു. റോഡും വൈദ്യുതിയും ജലവുമടക്കമുള്ള ഭാതീക സാഹചര്യങ്ങൾ ഒരുക്കി

ജില്ലയിലെ 10 ആശുപത്രികളിൽ ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു

ജില്ല താലൂക്ക് ആശുപത്രികളിൽപാലിയേറ്റിവ് കെയർ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, ട്രോമാ കെയർ ക്ലിനിക്കുകൾ എന്നിവ ആരംഭിച്ചു. കൂടാതെ ബ്ലഡ് കംപോണന്റ് സെപറേഷൻ യൂണിറ്റുകളും ആരംഭിച്ചു.

ഒന്നരക്കോടി ചെലവിൽ സെൻട്രൽ സ്റ്റേറയിൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന്റെ പണി പൂർത്തിയാക്കി. 125 ലക്ഷം രൂപ വകയിരുത്തി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തികരിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി അമ്മയും കുഞ്ഞും പദ്ധതി ആരംഭിച്ചു

പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതിന് സൗജന്യ യാത്ര പദ്ധതി തുടങ്ങി

ജില്ല – താലൂക്ക് ആശുപത്രികളിലെ ലേബർ റൂമുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു

ജില്ലയിലെ വിവിധ ആശുപത്രികളിൽ കാത്ത് ലാബുകൾ ആരംഭിച്ചു.

പാലിയേറ്റിവ് വയോജന ചികിത്സക്കായി പ്രത്യേക ക്ലിനിക്കുകൾ തുടങ്ങി 

കോവിഡ് രോഗികൾക്ക് സൗജന്യ ചികിത്സയും പ്രത്യേക പരിഗണനയും നൽകുന്നു

പുതിയ ഐസലേഷൻ വാർഡുകൾ നിർമ്മാണം പൂർത്തിയാക്കി

ആശുപത്രികളെ താലൂക്ക് ആശുപത്രികളാക്കി ഉയർത്തി

ആധുനിക ഉപകരണങ്ങളോടെ കമ്പ്യൂട്ടർ വൽക്കരിച്ച ലബോറട്ടറികൾ തുടങ്ങി

പുതിയ ഐ പി, ഒ പി ബ്ലോക്കുകൾ ആരംഭിച്ചു

ആശുപത്രികളിൽ പുതിയ എക്സറേ യൂണിറ്റുകൾ ആരംഭിച്ചു

ജില്ലാ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിച്ചു

വിമുക്തി – ലഹരി വർജ്ജന മിഷന്റെ കീഴിൽ ലഹരിമോചന ചികിത്സ ആരംഭിച്ചു

നിരവധി പുതിയ ആശുപത്രി സമുച്ചയങ്ങൾ നിർമ്മിച്ചു

അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസുകൾ ലഭ്യമാക്കി. 

ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസറുകൾ ജില്ലയിലെ ആശുപത്രികളിൽ അനുവദിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചില ആശുപത്രികളിൽ മുടങ്ങിക്കിടന്നിരുന്ന കിടത്തി ചികിത്സ, പോസ്റ്റ് മോർട്ടം പരിശോധന, കാഷ്വാലിറ്റി സൗകര്യം തുടങ്ങിയവ പുനരാരംഭിച്ചു.

വിവിധ ആശുപത്രികളിൽ പുതിയ കാഷ്വാലിറ്റി സൗകര്യങ്ങൾ ആരംഭിച്ചു

ആരോഗ്യപ്രവർത്തകർക്ക് പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിർമ്മിച്ചു നൽകി

എല്ലാ ആശുപത്രികളിലും ഗൈനോക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ ചികിത്സയും സൗജന്യ യാത്രയും ഉറപ്പാക്കി

എൻഡോസൾഫാൻ ബാധിതർക്ക് വിദഗ്ധ ചികിത്സക്കായി പദ്ധതികൾ ആവിഷ്കരിച്ചു, നിരവധി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പുകൾ തുറന്നു

മൊബൈൽ മെഡിക്കൽ യൂണിറ്റ്: കിടപ്പിലായ രോഗികളെ വീട്ടിലെത്തി ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം 

പഞ്ചായത്തുകളിൽ സ്റ്റാഫ് നഴ്സ്, ഫിസിയോ തൊറാപിസ്റ്റ് നിയമനങ്ങൾ

മുളിയാര് റീഹാബിലിറ്റേഷൻ വില്ലേജ് ആരംഭിച്ചു

തൊഴില് പരിശീലനത്തിനും, ശാരീരിക മാനസിക വികസനത്തിനും വിവിധ പദ്ധതികൾ ആവിഷ്കരിച്ചു

അതിജീവനം പദ്ധതിയിലൂടെ അർബുദ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങൾ ഒരുക്കി

പൊതു വിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി

ജില്ലയിലെ 244 വിദ്യാലയങ്ങളും ഹൈടെക് ആക്കി ഉയർത്തി

സ്മാർട്ട് ക്ലാസ് റൂം, ഹൈടെക് ലാബ് പദ്ധതികൾ ജില്ലയിലെ 733 സ്കൂളുകളിൽ നടപ്പിലാക്കി

597 സ്കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാന്ഡ് ഇന്റർനെറ്റ് സൗകര്യം

ഏർപ്പെടുത്തി.

ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്കൂളിന് വീതം അഞ്ചു കോടിയുടെ സമഗ്ര വികസന പദ്ധതി നടപ്പിലാക്കി

ജില്ലയിലെ എല്ലാ ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് മുറികളും ഹൈടെക്ക് ആയി

പ്രൈമറി ക്ലാസുകളിൽ കംമ്പ്യൂട്ടർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി

1000 വിദ്യാർഥികളിൽ കൂടുതലുള്ള 25 വിദ്യാലയങ്ങളുടെ ഭൗതീക സാഹചര്യ വികസനത്തിന് മൂന്ന് കോടിയും 500 വിദ്യാർഥികളിൽ കൂടുതലുള്ള 65 വിദ്യാലയങ്ങൾക്ക് ഒരു കോടി രൂപയും അനുവദിച്ചു.

കഴിഞ്ഞ നാല് വർഷത്തിനിടെ ജില്ലയിൽ 1700 അധ്യാപകനിയമനം. പ്രൈമറി തലത്തിൽ മാത്രം 1170 അധ്യാപകരെ നിയമിച്ചു

ലൈഫ് ഭവന പദ്ധതി

പതിനായിരത്തിലധികം ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറി

ഭൂരഹിത ഭവനരഹിതർക്കും വീടുകൾ ലഭ്യമാക്കുന്നതിന് ലൈഫ് വഴി പദ്ധതി

ലൈഫ് മിഷനിലൂടെ കാസർകോട്ടും നിരവധി ഭവന സമുച്ചയങ്ങൾ പൂർത്തിയാകുന്നു

ഹരിത കേരളം പദ്ധതി

വിദ്യാർത്ഥികൾക്കായി പെൻഫ്രണ്ട്, സ്നേഹത്തുലിക-ഹരിതാക്ഷരം പദ്ധതി 

38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 247 പച്ചത്തുരുത്തുകൾ ഒരുക്കി.

മണ്ണ് സംരക്ഷണത്തിന് നീർത്തട പദ്ധതികൾ ആവിഷ്കരിച്ചു

ഇനി ഞാൻ ഒഴുകട്ടെ – നീർച്ചാലുകളുടെ വീണ്ടെടുപ്പ് പദ്ധതി തുടങ്ങി

ജില്ലയിൽ 267 നീർച്ചാലുകൾ ശുചീകരിച്ചു. 276.1 കിലോമീറ്ററുകളോളം

നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചു

ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി ലഭിച്ചു.

ജലസേചനം, മണ്ണ് സംരക്ഷണം എന്നീ മേഖലകളിൽ 50 പദ്ധതികൾ പൂർത്തിയായി. 53 പദ്ധതികൾ പുരോഗതിയിലാണ്.

പിണറായി വിജയൻ സർക്കാർ ജില്ലയിൽ ഇതുവരെയായി 8210 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. ഇതിനായി മൂന്നോളം പട്ടയമേളകളാണ് സംഘടിപ്പിച്ചത്. ആയിരം പട്ടയങ്ങൾ കൂടി വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.  

കാസർകോട് ജില്ലക്ക് സ്വന്തമായി സാംസ്കാരിക കേന്ദ്രം ‘തുളുഭവൻ’ ആരംഭിച്ചു

മത്സ്യബന്ധനമേഖലയ്ക്ക് ഉത്തേജനം പകർന്ന് മഞ്ചേശ്വരം തുറമുഖം യാഥാർത്ഥ്യമായി

സ്ത്രീകൾക്കായി ഷീ ലോഡ്ജ് പദ്ധതി യാഥാർത്ഥ്യമാക്കി

ദേശീയ പാതകൾ ഉൾപ്പടെ ജില്ലയിലെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചു

പിണറായി വിജയൻ സർക്കാർ വികസനങ്ങളുടെ സർക്കാരാണ്. വികസന മുന്നേറ്റത്തിലൂടെ കേരളം ഇനിയും മുന്നോട്ട്…