കാർഷിക രംഗത്ത് എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ 4 വർഷം എന്ത് ചെയ്തു?

അയൽ സംസ്ഥാനങ്ങൾ അതിർത്തിയടച്ചാൽ കേരളം പട്ടിണിയാകുമോ?

കാർഷിക രംഗത്തെ എൽ.ഡി.എഫ് സർക്കാരിൻ്റെ നേട്ടങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് വിശദമായ മറുപടി.ലിങ്ക് തുറന്ന് വായിക്കുക

കോവിഡ് പശ്ചാത്തലത്തിൽ കർണാടക അതിർത്തികൾ മണ്ണിട്ടsച്ചപ്പോൾ കേരളത്തെ കുറിച്ച് ആത്മാർത്ഥതയോടെ ആകുലപ്പെടുന്ന സൈബർ പോരാളികളുടെ പ്രധാന ചോദ്യമായിരുന്നു അയൽ സംസ്ഥാനങ്ങൾ അതിർത്തിയsച്ചാൽ നമ്പർ 1 കേരളം ഏറ്റവും പുറകിലാവുമെന്നും സർക്കാരിന് കാർഷിക മേഖലയെ കുറിച്ച് യാതൊരു ദീർഘവീക്ഷണമില്ലെന്നും തുടങ്ങി പണ്ട് ട്രാക്റ്ററിനെതിരെ സമരം ചെയ്തവരാ എന്ന അവസാന ആണിയും കൂടിയടിക്കുന്നതോടെ പൊതു ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ ചിന്തിക്കാനുള്ള ഒരു കുത്തിത്തിരിപ്പിന് വകയായി.

അത് കഴിഞ്ഞാൽ പിന്നെ നിക്ഷ്പക്ഷരുടെ വരവാണ്. കൃഷി വകുപ്പ്, അതിലെ ഉദ്യോഗസ്ഥർ തുടങ്ങി കുറേ കണക്കുകളുമായി അവർ വരും.കൃഷിയെന്ന പേരിൽ സർക്കാർ പാഴ്ചിലവ് നടത്തുകയാണ് ധൂർത്ത് നടത്തുകയാണ് എന്നൊക്കെ സ്ഥാപിച്ചു കളയും.ഇപ്രകാരമുള്ള കുത്തിത്തിരുപ്പുകളിലൂടെ അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഈ കൂട്ടർ നൈസായി നടത്തുന്നത്. കോവിഡ് പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന സർക്കാരിന് വിവാദങ്ങൾക്ക് പുറകേ പോകാൻ സമയമുണ്ടാകില്ലല്ലോ. അതു കൊണ്ട് ആ സ്പെയ്സ് ഉപയോഗപ്പെടുത്തുക എന്ന കുരുട്ടു ബുദ്ധി.

ഇനിയെന്താണ് കാർഷിക മേഖലയോടുള്ള ഇടതുപക്ഷ സർക്കാരിൻ്റെ സമീപനം? ഈ സർക്കാർ അധികാരമേറ്റതിൽ പിന്നെ കാർഷികമേഖലയിൽ എന്ത് മാറ്റങ്ങളാണ് കൊണ്ടുവന്നത്? എന്താണ് കാർഷിക രംഗത്തുണ്ടായ പുരോഗതി എന്നെല്ലാം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇരുട്ടിനെ തോൽപ്പിക്കാൻ ഒരു മെഴുകുതിരി വെളിച്ചം മതി. അതുപോലെ തന്നെ കുപ്രചരണങ്ങളെ നേരിടാൻ സത്യത്തെ കൂട്ടുപിടിക്കുകയാണിവടെ.

600 വാഗ്ദാനങ്ങളാണ് ഇടതുപക്ഷ സർക്കാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ വെച്ചത്. അതിലെ ആദ്യത്തെ 33 വാഗ്ദാനങ്ങൾ പച്ചക്കറി / നാണ്യവിള തുടങ്ങിയ കൃഷി മേഖലകളെ സംബന്ധിച്ചുള്ളതായിരുന്നു. അതിൽ ഭൂരിഭാഗവും യാഥാർത്ഥ്യമാക്കി കഴിഞ്ഞു.പ്രധാന നേട്ടങ്ങൾ താഴെ കൊടുക്കുന്നു.ഇത് മുഴുവൻ വായിച്ചു കഴിയുമ്പോൾ മനസ്സിലാക്കണം ഈ സർക്കാരിൻ്റെ അർപ്പണ മനോഭാവത്തെ.കുപ്രചാരണങ്ങൾ നിങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രായശ്ചിത്തമായി സത്യത്തെ നിങ്ങൾ വർദ്ധിത വീര്യത്തോടെ പ്രചരിപ്പിക്കണം.

⭕ഓണത്തിനൊരു മുറം പച്ചക്കറി,വിഷുക്കണി എന്നീ പേരുകളിൽ ജനകീയ സഹകരണത്തോടെ ജൈവ പച്ചക്കറി ക്യാമ്പെയ്ൻ ആരംഭിച്ചു.

https://www.mathrubhumi.com/agriculture/news/agriculture-department-1.2014010?fbclid=IwAR32lzCT_h5TUIX8eF-ViKbd_E8ek9g9WChJfluzGMVmKsIA9xXjzpl_UP8

⭕സംസ്ഥാനത്തെ പച്ചക്കറി ഉദ്പാദനം 6.5 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 10.12 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു.2021 ൽ ലക്ഷ്യമിടുന്നത് 16 ലക്ഷം മെട്രിക് ടൺ.

⭕ കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കാൻ ഹരിത കാർഡ് സംവിധാനം ആരംഭിച്ചു.

https://www.mediaonetv.in/kerala/2020/01/05/jeevani-project-inauguration?fbclid=IwAR0uk6BEwnwDhguKMIIYriW3raX0m9RliW6VYn8TbGreco8KunHz3Be5iuY

⭕ജൈവ കൃഷി പ്രോത്സാഹനത്തിനായി സംസ്ഥാനത്തുടനീളം 460 ൽ പരം ഇക്കോ ഷോപ്പുകളാരംഭിച്ചു.

http://www.sirajlive.com/2017/06/26/284278.html

⭕ പച്ചക്കറികൾ സൂക്ഷിക്കുന്നതിനായി വൈദ്യുതിയാവശ്യമില്ലാത്ത 1736 ശീതീകരണ അറകൾ ആരംഭിച്ചു.

https://www.google.com/url?sa=t&source=web&rct=j&url=http://www.niyamasabha.org/codes/14kla/session_11/ans/s00249-190618-917758883897-11-14.pdf&ved=2ahUKEwjdr5r1y5zpAhVFxzgGHQ7xDl4QFjAAegQIAxAC&usg=AOvVaw3BmYvt0Zwi8QPjQQZ2cOGo&cshid=1588677258831

⭕സംയോജിത കൃഷി മാതൃകാ തോട്ടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുഴുവനും സ്ഥാപിച്ചു.

https://www.deshabhimani.com/news/kerala/news-kollamkerala-30-01-2019/779003

⭕ നെൽകൃഷിയുടെ വിസ്തൃതി 3 ലക്ഷം ഹെക്ടറായി വർധിപ്പിച്ചു.

https://www.asianetnews.com/money/rice-cultivation-in-kerala-reaches-6-lakh-crore-tons-this-year-pd74kk

⭕തേനിൻ്റെയും തേൻ ഉത്പന്നങ്ങളുടെയും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഹണിമിഷൻ പദ്ധതിയാരംഭിച്ചു.

https://www.manoramaonline.com/karshakasree/agri-news/2017/09/14/state-horticultural-honey-mission.html

⭕കർഷകർക്ക് പലിശരഹിതവായ്പ നല്കുന്നതിന് 4% പലിശ സർ
ക്കാർ വഹിക്കുന്ന രീതിയിൽ പുതിയ പദ്ധതി ആവി
ഷ്‌ക്കരിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ
കാർഷികവായ്പകൾക്ക് 31.07.2018 മുതല്‍ ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.

https://janayugomonline.com/time-extended-in-moratorium/

⭕കൃഷി സ്കൂൾ സിലബസിന്റെ ഭാഗമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്കൂളിലും ജൈവവൈവിദ്ധ്യ പാർക്കുകൾ ആരംഭിക്കുവാൻ നടപടിയായി. സ്കൂളികളിൽ കൃഷി പ്രോത്സാഹിപ്പിക്കാനുളള നടപടി സ്വീകരിച്ചു.

https://www.google.com/url?sa=t&source=web&rct=j&url=http://www.niyamasabha.org/codes/14kla/session_14/ans/u01484-050219-879000000000-14-14.pdf&ved=2ahUKEwjy8dvM45zpAhUiyDgGHZzkAE8QFjABegQIBBAC&usg=AOvVaw20Bx4jKcoxXNOFWWpu5F_s

⭕കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്പ്‌മെൻറ് കോർപ്പറേഷൻ പ്രവർത്തനസജ്ജമാക്കുന്നതിനുളള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാളയത്ത് ഒരു കോക്കനട്ട് ഷോപ്പും എറണാകുളത്ത് ഇടപ്പളളിയിൽ ഒരു അഗ്രോ ബസാറും പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ മാമത്ത് സ്ഥാപിച്ചിട്ടുളള വെർജിൻ കോക്കനട്ട് ഓയിൽ
പ്ലാന്റും പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് ഏലത്തൂരിൽ നീര പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. ആറളം ഫാമിൽ നീര ഉത്പാദനം ആരംഭിക്കുന്നതിനും സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 30
മെട്രിക് ടൺ കപ്പാസിറ്റിയുള്ള വെളിച്ചെണ്ണ പ്ലാന്റ് പ്രവർത്തനക്ഷമമായി. കോഴിക്കോട് ഏലത്തൂരിൽ കോക്കനട്ട് മിൽക്കും ചിപ്‌സും നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

https://janayugomonline.com/kscdc-plans-to-produce-kerajam-cocunut-oil/

⭕കർഷക തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും കർ
ഷകത്തൊഴിലാളിക്ക് നിശ്ചിത വേതനം ലഭിക്കത്തക്ക
വിധത്തിലും പഞ്ചായത്ത് തലത്തിൽ 297 കാർഷിക
കർമ്മസേനകളും ബ്ലോക്ക് തലത്തിൽ 97 അഗ്രോ സർ
വ്വീസ് സെന്ററുകളും രൂപവത്ക്കരിക്കുകയും ആധുനിക
സാങ്കേതിക വിദ്യകളിലും മെച്ചപ്പെട്ട യന്ത്രങ്ങളുടെ ഉപ
യോഗത്തിലും ഉള്ള പരിശീലനം നല്കുകയും ചെയ്യുന്നു.
അഗ്രോ സർവ്വീസ് സെന്ററുകളുടെയും കാർഷിക കർമ്മ
സേനകളുടെയും പ്രവർത്തനം സംസ്ഥാനതലത്തിൽ
ഏകോപിപ്പിക്കുന്നതിനായി കേരള സംസ്ഥാന
കാർഷിക യന്ത്രവത്ക്കരണ മിഷൻ രൂപവത്ക്കരിച്ചു.

https://www.malayalamexpress.in/archives/1055164/

⭕കാർഷികോത്പന്ന സംസ്‌കരണം – മൂല്യവർദ്ധനവ്
ലക്ഷ്യമിട്ട് ‘വൈഗ’ എന്ന പേരിൽ അന്താരാഷ്ട്ര ശില്പശാലയും പ്രദർശനവും നടത്തിവരുന്നു. വിവിധ വിളകളെ ആസ്പദമാക്കി മൂന്നു വർഷം ഇതു നടത്തുകയും നിരവധി
യുവസംരംഭകരെ സൃഷ്ടിക്കുകയും ചെയ്തു.

https://www.manoramaonline.com/district-news/thrissur/2020/01/07/thrissur-vaiga-agricultural-fair.html

⭕കർഷകരുടെ പ്രയാസം പരിഹരിക്കുന്നതിനു
ളള നടപടികളുടെ ഭാഗമായി ഇടുക്കി, വയനാട് ജില്ല
കൾക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ്
പ്രഖ്യാപിച്ചു നടപ്പാക്കി.

https://www.asianetnews.com/kerala-budget/special-packages-for-three-districts-q5booj

⭕നഗരങ്ങളിൽ ഹരിതനഗരി പദ്ധതി നടപ്പിലാക്കി.
ടെറസ്സു കൃഷിക്കു പ്രോത്സാഹനവും പ്രചാരവും നല്കി.റസിഡൻഷ്യൽ അസോസിയേഷനുകൾ കേന്ദ്രീകരിച്ച് 74 ഹരിത ഗ്രൂപ്പുകൾ രൂപവത്ക്കരിച്ചു. മാലിന്യ സംസ്‌കരണത്തിനായി 4859 ഗാർഹിക മാലിന്യ സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി 63 ലക്ഷം കുടുംബങ്ങൾക്കു പച്ചക്കറിപായ്ക്കറ്റുകൾ വിതരണം ചെയ്തു .
1,20,918 ഗ്രോബാഗ് യൂണിറ്റുകൾ (ഒരു യൂണിറ്റ് 25
ഗ്രോബാഗ് ) സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു. മുൻവർഷങ്ങളിൽ നല്കിയ 1,12,271 ഗ്രോബാഗ് യൂണിറ്റുകളിൽ നിന്നും വീണ്ടും കൃഷി ചെയ്യാനായി വിത്ത്,
തൈകൾ, മറ്റ് ഉത്പാദനോപാധികൾ എന്നിവ വിതരണം ചെയ്തു. പച്ചക്കറിക്കൃഷിയ്ക്കുതകും വിധം മലിന ജല പുനഃചംക്രമണം (10 ലക്ഷം രൂപ) – ഫ്‌ളാറ്റ് സമുച്ചയ
ങ്ങളിലും വീടുകളിലും മലിനജലം ശുദ്ധീകരിച്ച് പച്ചക്കറിക്കൃഷിയ്ക്ക് ഉപയോഗിക്കാൻ-പ്രോജക്ട് നടപ്പിലാക്കി.

https://www.google.com/url?sa=t&source=web&rct=j&url=http://www.niyamasabha.org/codes/14kla/session_15/ans/u04696-260619-914000000000-15-14.pdf&ved=2ahUKEwjNkbbC4ZzpAhWy6nMBHVP-BuMQFjABegQIBBAC&usg=AOvVaw0C686qgw-lkLG8VpJBkWIc

⭕കോവിഡിൻ്റെ പശ്ചാത്തലത്തിൽ പച്ചക്കറി ഉദ്പാദനത്തിൽ വരും മാസങ്ങളിൽ പൂർണ്ണമായും സ്വയംപര്യാപ്തമാകുന്നതിനുള്ള സത്വരവും ക്രിയാത്മകവുമായ നടപടികൾ സ്വീകരിച്ചു.

https://www.manoramaonline.com/district-news/pathanamthitta/2020/04/08/pathanamthitta-vegetable-seeds.html ⭕

⭕സംസ്ഥാനത്ത് വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജീവനി പദ്ധതി സർക്കാർ ആരംഭിച്ചു.

https://www.asianetnews.com/local-news/new-project-for-farming-vegetables-q3mb6j

മുകളിൽ പറഞ്ഞതെല്ലാം വളരെ കുറച്ച് കാര്യങ്ങൾ മാത്രം. ഒന്നും ചെയ്തില്ല എന്ന വിമർശകരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി മാത്രം. സർക്കാരിനെ നിങ്ങൾ അഭിനന്ദിക്കണമെന്ന് നിർബന്ധമില്ല. പക്ഷേ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് വിമർശിക്കുന്നത് ഒഴിവാക്കണമെന്ന് മാത്രം.

എന്ന് സ്നേഹത്തോടെ,
പ്രിജോ റോബർട്ട്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *