അടിമുടി മാറിയിരിക്കുന്നു, വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെത്തുന്ന ഓരോരുത്തരുടെയും മുഖഭാവങ്ങളിൽ ആ മാറ്റം തിരിച്ചറിയാം. വെഞ്ഞാറമൂടിന്റെ ഹൃദയഭാഗത്തെ ഈ വിദ്യാലയം ഇന്ന് സമ്പൂർണ ഹൈടെക്കായിരിക്കുന്നു. കിഫ്ബി വഴി അഞ്ചു കോടി രൂപയിലാണ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തിയത്. ഡി കെ മുരളി എംഎൽഎയുടെ ഫലപ്രദമായ ഇടപെടലിൽ സ്വപ്നപദ്ധതി യാഥാർഥ്യമായി. ഹൈടെക് ക്ലാസ് മുറികൾക്ക് പുറമെ സെമിനാർ ഹാൾ, മൾട്ടി മീഡിയാ റൂം, ഓപ്പൺ എയർ ഓഡിറ്റോറിയം, ബാഡ്മിന്റൻ കോർട്ട് എന്നിവയും ഒരുക്കി. 8 മുതൽ പ്ലസ്ടു വരെ 2500 ലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഹൈസ്കൂളിനും ഹയർ സെക്കൻഡറി വിഭാഗത്തിനും പ്രത്യേകം വിശാലമായ കംപ്യൂട്ടർ ലാബ് സൗകര്യവും ഒരുക്കി. 2500 പേർക്ക് ഇരുന്ന് പരിപാടികൾ കാണാൻ കഴിയുന്ന 18000 ചതുരശ്ര അടി വിസ്തൃതിയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം മറ്റൊരു ആകർഷണീയതയാണ്.

മാറ്റം അത്ഭുതകരം

എന്റെ വിദ്യാലയത്തിനുണ്ടായ മാറ്റം അത്ഭുതകരമാണ്. എന്റെ കലാജീവിതത്തിന് തുടക്കം കുറിച്ച വെഞ്ഞാറമൂട് സ്കൂൾ ഇന്ന് അടിമുടി മാറി. ധാരാളം കലാകാരന്മാർക്ക് ജന്മം നൽകിയിട്ടുള്ള വെഞ്ഞാറമൂട്ടിൽ കലാപ്രവർത്തനങ്ങൾക്ക് ഒരു വേദിയില്ലായെന്ന പരാതി സ്കൂളിലെ മനോഹരമായ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലൂടെ പരിഹരിക്കപ്പെട്ടു. മുഴുവൻ ക്ലാസും ഹൈടെക്കായി മാറിയതിലും സ്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർന്നതിലും പൂർവ വിദ്യാർഥികൂടിയായ ഞാൻ അഭിമാനിക്കുന്നു. – സുരാജ് വെഞ്ഞാറമൂട്

suraj venjarammoodu appreciated development work for venjarammoodu higher secondary school


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *