കഴിഞ്ഞ കുറച്ചു നാളുകളായി വാട്സാപ്പിൽ ഓടുന്ന ഒരു പോസ്റ്ററാണ് ‘ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി പിന്തുണയുള്ള LDF സ്ഥാനാർത്ഥി സഖാ. പിണറായി വിജയനെ ….” എന്ന എഴുത്തുകളുള്ള ഒന്ന്. രണദീവ, ഇ.എം.എസ് സുർജിത് ഇവരുടെ പേരുകളും പോസ്റ്ററിലുണ്ട്. ഇന്നാ പോസ്റ്റർ ചിലർ അയച്ചത് കൊണ്ടാണ് ഇതിവിടെ പറയുന്നത് .നുണയാണെന്ന് ആരോടും ചോദിക്കാതെ തന്നെ കണ്ടെത്താനുള്ളത് ആ പോസ്റ്ററിൽ തന്നെയുണ്ട്
1. ആ പോസ്റ്ററിലെ അക്ഷര തെറ്റുകൾ ക്ഷമിക്കാം (ശരിക്കും പോസ്റ്റർ അടിക്കുമ്പോഴും അക്ഷര തെറ്റുകൾ ആകാമല്ലോ ) പക്ഷെ നേതാക്കളുടെ പേരുകൾ പോലും തെറ്റായി അച്ചടിക്കുന്നത് എന്തായാലും സംഭവിക്കാൻ വഴിയില്ല.
2. ബി.ടി.രണദിവേ ജീവിച്ചിരുന്ന കാലത്ത് പിണറായി രണ്ടു തിരഞ്ഞെടുപ്പുകളിലാണ് മത്സരിച്ചത്. 1970 ലും 1977 ലും . പോസ്റ്ററിൽ പറയുന്ന LDF മുന്നണി നിലവിൽ വരുന്നത് 1980 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 1979 ലാണ്.
3. ഇതൊന്നും പോരാഞ്ഞിട്ട് ബിജെപി എന്ന രാഷ്ട്രീയപാർട്ടി രൂപകരിച്ചത് തന്നെ 1980 ലാണ് 1979 ൽ നിലവിൽ വന്ന ഒരു മുന്നണിയുടെ സ്ഥാനാർത്ഥിയായി 1980 ൽ രൂപകരിച്ച ഒരു പാർട്ടിയുടെ പിന്തുണയോടെ 1977 ൽ പിണറായി വിജയൻ മത്സരിച്ചതിൽ എനിക്ക് അത്ഭുതമില്ല. കാരണം അതിനുള്ള പോസ്റ്റർ അടിച്ചത് 2021 ൽ മൗദൂദി ഓഫീസിലാകുമ്പോ അതല്ല അതിലപ്പുറവും നടക്കും.
0 Comments