കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഉള്ളതാണ് കൂളിമാട് പാലം. 2019 ലാണ് ഇതിന്റെ പണി ആരംഭിച്ചത്. പാലം നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. വളരെ വേഗത്തിലും ചിട്ടയിലുമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ 9 മണിയോടുകൂടി പാലത്തിൻറെ മലപ്പുറം ഭാഗത്തുള്ള അവസാന സ്പാനുകളിൽ (സ്ലാബുകളിൽ ) ഒന്നിന്റെ താഴെ വയ്ക്കാനുള്ള ബീമുകളിൽ ഒന്ന് ചാലിയാർ പുഴയിലേക്ക് ചരിഞ്ഞു. അപായങ്ങളോ പരിക്കുകളോ ഒന്നുമില്ല. പാലം “തകർന്നി”ട്ടില്ല.

മുൻകൂറായി വാർക്കുന്ന ബീമുകൾ തൂണുകൾക്കു മുകളിൽ ഉയർത്തി നിർത്തിയ ശേഷം കാസ്റ്റ് ചെയ്ത് സ്ട്രെസ് ചെയ്ത ബെയറിങ്ങിനു മുകളിലേക്ക് താഴ്ത്തി വയ്ക്കുകയാണ് ചെയ്യുക. കൂളിമാട് പാലത്തിന് ഒരു സ്പാനിന്നു താങ്ങായി മൂന്ന് ബീമുകളാണ് ഉള്ളത്. ആ ബീമുകളെ ഉയർത്തുന്നതും താഴ്ത്തുന്നതും ഹൈഡ്രോളിക് ജാക്കി എന്ന യന്ത്രം ഉപയോഗിച്ചാണ്. ഇന്ന് രാവിലെ ഒരു വശത്തെ ബീം തൂണിന് മുകളിൽ സ്ഥാപിക്കുന്നതിനായി താഴ്ത്തിയപ്പോൾ പെട്ടെന്ന് ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പ്രവർത്തനരഹിതമായി. ഏതു നിർമ്മാണത്തിലും സംഭവിക്കാൻ സാധ്യതയുള്ള പെട്ടന്നുള്ള യന്ത്ര തകരാർ. അതോടെ ബീം ഒരു വശത്തേക്ക് ചരിഞ്ഞു തൊട്ടടുത്ത (മധ്യത്തെ) ബീമിൽ തട്ടി. മധ്യത്തുള്ള ബീം എതിർവശത്തുള്ള ബീമിൽ തട്ടി അത് പുഴയിലേക്ക് ചരിയുകയായിരുന്നു.

നിർമ്മാണത്തിലോ ഗുണനിലവാരത്തിലോ മനുഷ്യസഹജമായോ ഉള്ള പിഴവുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പെട്ടെന്നുള്ള യന്ത്ര തകരാർ മാത്രമാണ് കാരണം. ഗർഡറുകൾ പുനഃസ്ഥാപിച്ച് സമയബന്ധിതമായി തന്നെ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കും.

ഇതാണ് സംഭവിച്ചത്.

പക്ഷേ ചില എഴുത്തുകൾ കണ്ടാൽ തോന്നും ആ ബീം ചരിഞ്ഞപ്പോൾ പഴയ പാലാരിവട്ടം പാലത്തിനു മുകളിൽ വച്ചിരുന്ന വൈറ്റ് വാഷിന്റെ ബക്കറ്റ് കൂടി തട്ടിച്ചരിച്ചെന്ന്.
അനുപമ മോഹൻ FB post


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *