കൃഷിക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തിയ ഇടത് ഭരണം…
കാര്‍ഷിക പ്രതിസന്ധികളെ തരണം ചെയ്തു കർഷകർക്ക് ആത്മാഭിമാനത്തോടെ കൃഷി ചെയ്യുവാനും , പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനുമുള്ള LDF സർക്കാരിന്റെ നയവും സുപ്രധാന തീരുമാനങ്ങളും കേരളത്തിന്റെ കാർഷിക മേഖലയിൽ പുതിയ ഉണർവ്വാണ് നൽകിയത്.
ചരിത്രത്തില്‍ അവസാന ഇരുപത്തി അഞ്ച് വര്‍ഷത്തിനിടെ നെല്ല് ഉല്‍പ്പാദനവും പച്ചക്കറി ഉല്‍പ്പാദനവും കുത്തനെ ഉയര്‍ന്നൊരു കാലം മുമ്പ് ഉണ്ടായിരുന്നില്ല,കഴിഞ്ഞ വര്‍ഷങ്ങളെ പോലെ…
ചെറുകിട കർഷകന്റെ ജീവിതം ദുരിതത്തിലേക്ക് തള്ളിനീക്കുന്ന, കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ വൻകിട കമ്പനികൾക്ക് മാത്രം ലാഭം കൊയ്യാൻ തരത്തിൽ പാസ്സാക്കി എടുക്കുമ്പോഴാണ് ,കേരളം കർഷകാനുകൂല നടപടികൾ സ്വീകരിച്ച് കാര്‍ഷിക മേഖലയെ ഉണര്‍വിന്‍റെ പാതയിലേക്ക് നയിച്ചത്.
ഭക്ഷ്യക്ഷാമം നേരിടാനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കർഷകരെ സജ്ജമാക്കുന്ന തരത്തിൽ കൃഷിയുടെ വിവിധ മേഖലകളിൽ
ഈ സർക്കാരിന് ഇടപെടാൻ കഴിഞ്ഞു എന്നതാണ് ഈ അഞ്ചുവർക്ഷക്കാലം കൃഷിയിലെ വിപ്ലവകരമായ മാറ്റം നമുക്ക് കാണിച്ചു തരുന്നത്.കൃഷിയില്‍ സ്വയംപര്യാപ്തതയിലേക്ക് എത്തുന്ന വിധത്തില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കർഷകരെ പ്രാപ്തരാക്കാനുള്ള യജ്ഞത്തിലാണ്
ഇപ്പോൾ ഇടതുപക്ഷ സർക്കാർ.
അതുകൊണ്ട് തന്നെ കർഷകന്റെ നല്ല നാളേക്കുവേണ്ടി തുടരണ്ടതുണ്ട് ഈ സർക്കാർ.
0 Comments