തിരുവനന്തപുരം> ആൾമാറാട്ടം നടത്തി കോവിഡ് പരിശോധന, കോവിഡ് സ്ഥിരീകരിച്ചപ്പോൾ കെ.എസ്.യു  സംസ്ഥാന പ്രസിഡന്റ്  കെ എം അഭിജിത്ത്‌ മുങ്ങി .സംഭവവുമായി ബന്ധപ്പെട്ടു പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകി
പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എൽ.പി.സ്കൂളിൽ നടന്ന കൊവിഡ് പരിശോധനയിലാണ്‌ കെ എസ്‌യു പ്രസിഡന്റ്‌ ആൾമാറാട്ടം നടത്തിയത്‌. ഇവിടെ  48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. എന്നാൽ രണ്ടു പേരെ മാത്രമേ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ളൂ. മൂന്നാമത്തെ ആളിൻ്റ പേര് അബി എന്നും പ്ലാമൂട് തിരുവോണം എന്ന വിലാസവുമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയെങ്കിലും  ഈ വിലാസത്തിൽ ഇങ്ങനെ ഒരു വ്യക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞു.ഇയ്യാൾ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന്‌ പരിശോധനക്കെത്തിയ വ്യക്തി വ്യാജപേരും  മേൽവിലാസവുമാണ് നൽകിയതെന്നും  ഈ വ്യക്തിയെ കണ്ടെത്തുവാനുള്ള നടപടികൾ  സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകി.

പൊലീസ്‌  അന്വേഷണത്തിൽ അത്‌ കെ എസ് യു  സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്‌ണയുടെ അഡ്രസ്സ് ആണെന്ന്‌ കണ്ടെത്തി.അങ്ങിനെയാണ്‌  കോവിഡ് പോസിറ്റീവായത് കെഎസ് യു സംസ്ഥാന പ്രസിഡന്റ്  കെ എം അഭിജിത്തിനാണെന്ന് മനസിലായതായത്‌. 
കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരങ്ങൾക്ക് അഭിജിത് നേതൃത്വം നൽകിയിരുന്നു.നിരവധി പേരുമായി സമ്പർക്കം പുലർത്തിയ അഭിജിത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടും അത്‌ വെളിപ്പെടുത്താനോ താനുമായി ഇടപഴകിയവരോട്‌ നിരീക്ഷണത്തിൽ പോകാനോ ആവശ്യപ്പെടാതെ ഇയാൾ ഒളിച്ചു കഴിയുകയായിരുന്നു.

പരാതിയില്‍ വിശദീകരണവുമായി അഭിജിത്ത് തന്നെ രംഗത്തെത്തുകയായിരുന്നു. ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം ചെയ്തത് സഹപ്രവര്‍ത്തകനായ ബാഹുല്‍ ആണെന്നും ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച ക്ലറിക്കല്‍ തെറ്റാണ് ഇതെന്നാണ് ബാഹുല്‍ തന്നെ അറിയിച്ചതെന്നും കെ.എം അഭിജിത്ത് ഫേസ്ബുക്കിലിട്ട വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.

ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ ‘ആരോഗ്യപ്രവര്‍ത്തകരെ’ അറിയിച്ചുകൊണ്ട് ഇതേ വീട്ടില്‍ ഞാന്‍ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാന്‍ ഇല്ലെന്നും കള്ള മേല്‍വിലാസം നല്‍കിയെന്നും വ്യാജപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ പടച്ചുവിടുകയാണെന്നും ആരോപണങ്ങള്‍ നിഷേധിച്ച് കെ.എം അഭിജിത്ത് വിശദീകരണ കുറിപ്പില്‍ പറഞ്ഞിരുന്നു.


അധികാരക്കൊതിയൊക്കെ മനസിലാകും യുവ നേതാവേ.. സമരങ്ങളിൽ ഇളകിയാടി നിങ്ങളിങ്ങനെ തോൽപ്പിക്കുന്നത്‌ കേരളത്തിലെ ജനതയെയാണ്‌ :ശാരദക്കുട്ടി

ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന്‌ കെ എസ്‌യു സംസ്‌ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിനോട്‌ ശാരദക്കുട്ടി. ആൾമാറാട്ടം നടത്തി കോവിഡ്‌ പരിശോധന നടത്തുകയും രോഗം സ്‌ഥിരീകരിച്ചപ്പോൾ മുങ്ങുകയും ചെയ്‌ത അഭിജിത്തിനോട്‌  ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണെന്നും ശാരദക്കുട്ടി പറഞ്ഞു.
പോസ്റ്റ് ചുവടെ
വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുക പോസിറ്റീവാണെന്നു മറച്ചുവെക്കുക. തോളില്‍ കയ്യിട്ടും കെട്ടിപ്പിടിച്ചും ആള്‍ക്കൂട്ട സമരങ്ങളില്‍ ഇളകിയാട്ടം നടത്തുക. പ്രതിപക്ഷ പാര്‍ട്ടിയുടെ യുവ നേതാവ് 3000 ത്തോളം പേരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നു എന്ന ഈ വാര്‍ത്ത വല്ലാതെ ഭയപ്പെടുത്തുന്നു. അടുത്ത അധികാര ഊഴം സ്വപ്നം കണ്ടിരിക്കുന്ന പാര്‍ട്ടിയുടെ യുവ നേതാവാണ് . ഭരണ സംവിധാനത്തിന്റെ ഭാഗമായ പ്രതിപക്ഷ പാര്‍ട്ടിയുടെ ഉത്തരവാദിത്തബോധത്തെ നമിക്കാതെ വയ്യ.

മന:പൂര്‍വ്വം രോഗവ്യാപനം നടത്തുന്നതിലെ രാഷ്ട്രീയലക്ഷ്യം എത്ര അധമവും നീചവും നിന്ദ്യവുമാണ്. എല്ലാ ആരോഗ്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്ന ഈ മനോഭാവത്തെ ഭയക്കണം. ഭരണകക്ഷിയോടുള്ള എതിര്‍പ്പും വെറുപ്പും എതിര്‍ കക്ഷിക്കുണ്ടാകുന്നതു മനസ്സിലാക്കാം. അധികാരക്കൊതിയും മനസ്സിലാക്കാം . പക്ഷേ നിങ്ങള്‍ ഇങ്ങനെ ‘തൂറിത്തോല്‍പ്പിക്കു’ന്നത് മുഖ്യമന്ത്രിയെയോ ആരോഗ്യ മന്ത്രിയെയോ ഇടതുപക്ഷത്തെയോ അല്ല. കേരളത്തിലെ ജനതയെയാണ്. ഒരു രോഗത്തെ ഭയന്ന് മാസങ്ങളായി പൊതു ജീവിതവും തൊഴിലും വരുമാനവും വേണ്ടെന്നു വെച്ച് ഭയചകിതരായിരിക്കുന്ന ജന സമൂഹത്തെയാണ്. ഇത്ര ആത്മാഭിമാനവും അച്ചടക്കവും അന്തസ്സുമില്ലാത്ത രാഷ്ട്രീയ ശൈലി വിനാശകരമാണ്.

രാഷ്ട്രീയയുദ്ധത്തില്‍ ആശയങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചറിയാത്തവരുടെ കയ്യില്‍ കളിക്കാനുള്ള ‘പാവ’ ജീവിതങ്ങളായി നമ്മള്‍ മാറിപ്പോകുന്നതോര്‍ത്ത് ഒരു വോട്ടറെന്ന നിലയില്‍ ലജ്ജയും ആത്മനിന്ദയും തോന്നുന്നു. തല ഉയര്‍ത്താനാകാത്ത വിധം അപമാനിതയാകുന്നു. നിസ്സഹായതയുടെ പാരമ്യമെന്തെന്നു തിരിച്ചറിയുന്നു.

എസ് ശാരദക്കുട്ടി


Read more: https://www.deshabhimani.com/news/kerala/ksu-leader-k-m-abijith-saradakutty/897174

‘ചായകുടിച്ചാല്‍ കാശ് അണ്ണന്‍ തരും,കൊവിഡ് ടെസ്റ്റ് ചെയ്താല്‍ പേരും വിലാസവും വേറെ അണ്ണന്‍ തരും’; കെ.എം അഭിജിത്ത് വിഷയത്തില്‍ എം.എം മണി

തിരുവനന്തപുരം: വിവരങ്ങള്‍ മറച്ചുവെച്ച് കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത് കൊവിഡ് പരിശോധന നടത്തിയ സംഭവത്തെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി.

‘ചായ കുടിച്ചാല്‍ കാശ് അണ്ണന്‍ തരും കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും വിലാസവും വേറെ അണ്ണന്‍ തരും. ഹാഷ്ടാഗ് കൊവിഡ് സ്‌പ്രെഡിംഗ് യൂണിയന്‍’- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

“അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?”
കോൺഗ്രസ് നേതൃത്വമേ, കണ്ണാടി നോക്കിയെങ്കിലും”Iam Sorry” എന്ന് പറയാൻ ശ്രമിക്കൂ..- പി എ മുഹമ്മദ് റിയാസ്

പോസ്‌റ്റ്‌ ചുവടെ

“അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?”

KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?

ഇത്തവണ കോൺഗ്രസിന് ഭരണം കിട്ടിയില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോൾ ഒന്നും പാലിക്കാതെ സമരാഭാസങ്ങൾ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോൺഗ്രസ് നേതൃത്വമല്ലേ ഇതിൽ പ്രധാന പ്രതി ?

“ഇതിപ്പോൾ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആൾമാറാട്ടങ്ങൾ;ആൾമാറാട്ട വീരന്മാർ പിന്നീട് നയിച്ച സമരങ്ങൾ; ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവർത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടർന്ന കോവിഡും…..”ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.

KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?

MPമാരുടേയും MLAമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്? കോൺഗ്രസ്സിന്റെ പോഷക സംഘടനയായ KSU വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോൺഗ്രസ് നേതൃത്വത്തിനാവില്ല. കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ.

വാളയാർ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവർത്തിക്കുന്നില്ല.അതുകൊണ്ട് മറ്റൊന്ന് പറയട്ടേ..

കോൺഗ്രസ് നേതൃത്വമേ, കണ്ണാടി നോക്കിയെങ്കിലും”Iam Sorry” എന്ന് പറയാൻ ശ്രമിക്കൂ..

– പി എ മുഹമ്മദ് റിയാസ് –


Read more: https://www.deshabhimani.com/news/kerala/k-m-abijith-ksu-president-p-a-muhhamad-riyas/897178


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *