മാതൃഭൂമിക്കെതിരെ നിയമനടപടി

സ്വീകരിക്കും

ഇന്നത്തെ (6.8.2020) തിരുവനന്തപുരം എഡിഷൻ ‘മാതൃഭൂമി’ ദിനപത്രത്തിൽ എന്നെ സംബന്ധിച്ച് വന്ന വാർത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ബോധപൂർവം പടച്ചുണ്ടാക്കിയതാണ് ഇതെന്ന് വ്യക്തം. യുഎഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ അൽ-ഇർഷാദ് – 9037569442 . ആലത്തിയൂർ ഖുർആൻ അക്കാദമി – 9746941001). UAE കോൺസൽ ജനറൽ, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുർആൻ കോപ്പികളും ഉണ്ടെന്നും അവ നൽകാൻ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേർക്കുന്നുണ്ട്.
പച്ചക്കള്ളം അടിച്ചു വിടുന്നത് മാതൃഭൂമി ഉയർത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പത്രധർമ്മത്തിന് ചേർന്നതാണോ എന്ന് അവരാലോചിക്കുന്നത് ഉചിതമാകും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *