ഡിസംബറോടെ കെ ഫോൺ യാഥാർത്ഥ്യമാകും; മുഖ്യമന്ത്രി

ഈ വർഷം ഡിസംബറിൽ തന്നെ കെ- ഫോൺ പദ്ധതി പൂർത്തിയാക്കുമെന്ന് ബഹു. മുഖ്യമന്ത്രി. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കും. 30,000 ത്തിൽ അധികം വരുന്ന സർക്കാർ സ്ഥാപനങ്ങളെ ഹൈസ്പീഡ് ഇന്റർനെറ്റുമായി ബന്ധിപ്പിക്കും. മാത്രമല്ല, എല്ലാ വീടുകളിലേയ്ക്കും ഒപ്റ്റിക്കൽ ഫൈബർ വഴി ഇന്റർനെറ്റ് ലഭ്യമാക്കും. കെ-ഫോൺ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ ഡിവൈഡിനെ കേരളം മറികടക്കാൻ ഉദ്ദേശിക്കുന്നതു ഇങ്ങനെയാണ്. 30,000 സർക്കാർ സ്ഥാപനങ്ങൾ ഇന്റർനെറ്റിനുവേണ്ടി സ്വകാര്യ കമ്പനികൾക്ക് നൽകേണ്ടിവരുന്ന ചെലവുമതി കെ-ഫോണിന്റെ ആവർത്തന ചെലവുകൾക്ക് എന്നാണ് കണക്കാക്കുന്നത്.

കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും കെ-ഫോണ്‍. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റർനെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വർദ്ധിക്കും. ലോകത്തിന്റെ ചലനം തന്നെ ഇന്റർനെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിങ് പോലുള്ള മേഖലകളില്‍ ഇന്റ‍ർനെറ്റിന്റെ ഉപയോഗം വലിയതോതില്‍ വർദ്ധിക്കും.

ഈ പദ്ധതിക്കുവേണ്ടി കിഫ്ബിക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ച അറിയിപ്പ് വന്നിരിക്കുകയാണ്. 1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ്. ഇതിൽ 1061.73 കോടി രൂപ NIDA ലോണായി നബാർഡ് അംഗീകരിച്ചു. ഇതിന്റെ അനുമതി പത്രം കിഫ്ബിക്ക് കൈമാറി.

ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ് ഭാഗമായാണ് പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കാന്‍ കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്‌വർക്ക് (കെ-ഫോണ്‍) പദ്ധതി ആവിഷ്കരിച്ചത്.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1516.76 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉൾപ്പെടുന്ന കൺസോർഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), റെയിൽ ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ് ആർ ഐ ടി, എൽ എസ് കേബിൾസ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോർഷ്യം.

KSEB

KFON

KSEBCustomercare

#kphone,


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *