ഇന്റർനെറ്റ് വിപ്ലവം എന്നത് വെറും വാക്കല്ല.

KFone എന്നത് അതിന്റെ യാഥാർഥ്യമാണ്.. ‼️

പല വ്യവസായ ഭീമന്മാർക്കും അത് ആസ്വാരസ്യം ഉണ്ടാക്കും എന്നത് ഒരു സത്യമാണ്‌.. പഴയ IT സെക്രട്ടറിയും, ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ സർക്കാരിനെ സഹായിച്ചിരുന്ന ശിവശങ്കരന് എതിരെ ഉള്ള ഇപ്പോഴത്തെ മാധ്യമ കഴുകന്മാരുടെ കൊത്തി വലിക്കൽ ഈ വ്യവസായ ഭീമന്മാരുടെ അജണ്ടയുടെ ഭാഗം ആണ്..

ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും KFone എന്നത് ഈ വ്യവസായ ഭീമന്മാരുടെ ഉറക്കം തന്നെ കെടുത്തുന്നതാണ്..

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല.

🌹 പ്രചരണ ഘോഷയാത്രകളില്ലാതെ 1,500 കോടി രൂപ മുതൽ മുടക്കുള്ള കെ ഫോൺ പദ്ധതിയുടെ കേബിളുകൾ പല സർക്കാർ ഓഫീസുകൾക്കുള്ളിലും എത്തി തുടങ്ങി.

കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകർഷി്ക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഊർജ്ജം പകരും.

കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും KSEB യും യോജിച്ചാണ് കെ-ഫോണ്‍ നടപ്പാക്കുന്നത്. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റർനെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വർദ്ധിക്കും.

🌹 ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.

🌹 ഇതിന്റെ് ഭാഗമായാണ് പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റു ലഭ്യമാക്കാന്‍ Kerala Fiber Optic Network (KFone) പദ്ധതി ആവിഷ്കരിച്ചത്.

🌹 പദ്ധതിയുടെ ഭാഗമായി 20 ലക്ഷം വീടുകളിലും 30,000 ത്തിലധികം സർക്കാർ ഓഫീസുകളിലും ചുരുങ്ങിയ ചെലവിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകും.

🌹 സംസ്ഥാനത്തെ 10 ലക്ഷത്തോളം BPL കുടുംബങ്ങൾക്ക് കണക്ഷൻ സൗജന്യമായിരിക്കും.

🌹 2000-ത്തിലധികം സ്ഥലങ്ങളിൽ വൈഫൈ സ്പോട്ടുകൾ സ്ഥാപിക്കും.

🌹 സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നല്കുന്നതോടൊപ്പം വിദ്യാലയങ്ങള്‍, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ മുതലായ പൊതുസ്ഥാപനങ്ങൾക്കും നെറ്റ്‌വർക്ക് വഴി കണക്ഷന്‍ ലഭ്യമാക്കും.

🌹 സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് KFone ഉത്തേജനമാകും.

കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കും…‼️

1500 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉൾപ്പെടുന്ന കൺസോർഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), Rail TEL എന്നീ പൊതുമേഖലാ കമ്പനികളും SRIT, LS Cables എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേർന്നതാണ് കൺസോർഷ്യം.

KSEB ഇലക്ട്രിക് പോസ്റ്റുകളിലൂടെ കേബിൾ വലിക്കുന്ന ജോലി അതിവേഗത്തിലാണ് പൂർത്തീകരിക്കുന്നത്.

⭕ KFone നടപ്പായാൽ ടെലികോം കോർപറേറ്റുകൾക്ക് വർഷത്തിൽ 1000 കോടിയുടെ വരുമാന നഷ്ടം എങ്കിലും വരാൻ സാധ്യത ഉണ്ട്..

⭕ കേബിൾ ടിവി കൂടി ഇതിലൂടെ കൊടുത്തു തുടങ്ങുമ്പോൾ ബാർക്ക് റേറ്റിംഗിനെക്കാൾ മികച്ച ടെലിവിഷൻ ഡാറ്റ സർക്കാരിന്റെ കയ്യിൽ ആകുമെന്ന പ്രത്യേകത ഉണ്ട്..

⭕ പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് എന്നത് മാത്രമല്ല കെ-ഫോണിന്റെ പ്രത്യേകത. ഡാറ്റയുടെയും ഇന്റർനെറ്റിന്റെയും മേലുള്ള കോർപറേറ്റ് മോഡലിന് ലോകത്ത് ഇന്നേ വരെയില്ലാത്ത ബദൽ പ്രൊജക്റ്റ്‌ ആയിരിക്കും..

⭕ നിലവിൽ 30,000 കി.മി ആണ് കേരളത്തിൽ ഏറ്റവും അധികം ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ച സ്വകാര്യ കമ്പനിക്ക് പോലും എത്താനായത്.. പുതിയ സംവിധാനം വരുന്നതോടെ വിദൂരമായ പ്രദേശങ്ങളിൽ പോലും ഒപ്റ്റിക്കൽ ഫൈബർ കേബിൾ എത്തും.. 50,000 കി.മി ആണ് ആദ്യ ഘട്ടം തന്നെ.. രണ്ടാം ഘട്ടത്തിൽ എത്തുമ്പോൾ കേബിളിന്റെ നീളം വീണ്ടും കൂടും..

💥 KFone -നെ സംബന്ധിച്ചു മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ 24 സെപ്റ്റമ്പർ 2020 ൽ നിയമസഭയിൽ പറഞ്ഞതും, അതിന് എതിരെ കുത്തക ഫോൺ കമ്പനികളുടെ വക്താവായി ചെന്നിത്തല മാറുന്നതും കമന്റിൽ ഉണ്ട്.. എന്താണ് KFone പദ്ധതി എന്ന് പൊതുജനം മനസ്സിലാക്കേണ്ടതുണ്ട്.. ‼️

നവകേരള സർക്കാരിന് അഭിനന്ദങ്ങൾ.. 🌹

LeftAlternative

(ചിത്രങ്ങൾ 2 – 4: വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫിസിലേക്കുള്ള കെ ഫോൺ കേബിൾ പ്രവർത്തികൾ)

http://bit.ly/3kbxv02


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *