കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്.
കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന് പാര്‍ലമെന്‍റ് ഗ്രാമ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി. കേന്ദ്രത്തിന്‍റെ ദേശീയ സാമൂഹ്യ സേവന പദ്ധതി ദാരിദ്ര്യം പരിഹരിക്കാന്‍ ഉപയുക്തമല്ലെന്നും പാര്‍ലമെന്‍റ് സമിതിയുടെ വിമര്‍ശനം.
കേരളം നല്‍കുന്ന 1600 രൂപ പെന്‍ഷന്‍ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുച്ഛമാണെന്നും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
0 Comments