കേന്ദ്രസർക്കാർ നിയമനങ്ങളും കേരളത്തിലെ പി എസ് സി യും

കേരളത്തിൽ PSC നിയമനം നടത്തുന്നതുപോലെ, കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വകുപ്പുകളിലേയ്ക്ക് ഇന്ത്യ മുഴുവനുമുള്ള നിയമനം നടത്തുന്നത് UPSC , SSC എന്നിവയാണ്. അതായത് ഉയർന്ന തസ്തികകളിലേക്ക് UPSC യും, ക്ലെറിക്കൽ തസ്തികകളിലേയ്ക്കും മറ്റും SSC യും. കേരളത്തിലെ PSC യുടെ നിയമനത്തെക്കുറിച്ച് പരാതി പറയുന്നവർ കേന്ദ്രസർക്കാർ സർവീസുകളിലേയ്ക്ക് കഴിഞ്ഞ കുറച്ചുകാലം കൊണ്ട് നടന്ന നിയമനങ്ങളുടെ കണക്കുകൾ കൂടെ ശ്രദ്ധിക്കുക:

–> UPSC നിയമനങ്ങൾ 2013 – 14 കാലയളവിൽ 6,364 ആയിരുന്നെങ്കിൽ, അഞ്ചുവർഷം കൊണ്ട് ക്രമാനുഗതമായി കുറഞ്ഞുവരികയാണുണ്ടായത്. ഇതേ സ്ഥാനത്തു 2018 – 19 കാലയളവിൽ നടന്നത് വെറും 1,242 നിയമനങ്ങൾ ആണ്. അതായത്, ഏകദേശം അഞ്ചിലൊന്നായി കുറഞ്ഞു.

–> ഇതേ കാലയളവിൽ SSC നിയമനങ്ങൾ 58,066 ഇൽ നിന്നും 16,748 ആയി കുറഞ്ഞു.

–> റെയിൽവേ നിയമനങ്ങൾ 2015 – 16ൽ 81,086 ആയിരുന്നത് 2019 പാതിയായപ്പോഴേയ്ക്കും 7,325 ലേക്കാണ് കൂപ്പുകുത്തിയത്. ഇപ്പോൾ റെയിൽവേ നിയമനം മരവിപ്പിക്കുകയും,

—> കേന്ദ്രത്തിന്റെ 73 വകുപ്പുകളിലായി ഒഴിഞ്ഞുകിടക്കുന്നത് 18 ശതമാനം തസ്തികകൾ – അതായത് ഒഴിവുണ്ടെങ്കിലും ഉദ്യോഗാർത്ഥികൾക്ക് നൽകാത്തത് 683,823 നിയമനങ്ങൾ. ഗ്രൂപ് ബി നോൺ ഗസറ്റഡ് തസ്തികകളിൽ മുപ്പത് ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്.

–> പട്ടികജാതി / ഒബിസി സംവരണം – കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരിൽ തൊണ്ണൂറ് ശതമാനത്തിൽ ഏറെപ്പേർ ജോലിചെയ്യുന്നത് പത്തു മന്ത്രാലയങ്ങൾക്കു കീഴിലാണ്. അവയിൽ ഒൻപതു മന്ത്രാലയങ്ങളിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞവർഷം പട്ടികജാതിക്കാർക്കുവേണ്ടി സംവരണം ചെയ്ത പോസ്റ്റുകളിൽ ( 23592 ) നാല്പതുശതമാനവും (നിയമനം നടന്നത് 14097; നികത്താത്തവ 9465 ) , ഒബിസി തസ്തികകളിൽ നാല്പത്തിയാറു ശതമാനവും (മൊത്തം ഒഴിവുകൾ 27377; നിയമനം നടന്നത് 14705; നികത്താത്തവ 12632 ) ഒഴിഞ്ഞു കിടക്കുകയാണ്.

ഇന്ത്യയിൽ ജനസംഖ്യാകണക്കനുസരിച്ച് പതിമൂന്നാം സ്ഥാനത്തുനിൽക്കുന്ന കേരളത്തിൽ, കഴിഞ്ഞ നാലുവർഷംകൊണ്ട് നടന്നത് 1.3 ലക്ഷം നിയമനങ്ങളാണ്. എന്നാൽ രാജ്യം മുഴുവനുമുള്ള നിയമനങ്ങൾ നടത്തേണ്ട സ്ഥാപനങ്ങളിൽ കഴിഞ്ഞ ആറു വർഷം കൊണ്ട് UPSC നടത്തിയത് 29,081 നിയമനങ്ങളും SSC നടത്തിയത് 228,218 നിയമനങ്ങളുമാണ്.

#pscrecruitment


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *