അതെ കേരളമാണ് ആ കൊടും ഭീകരൻ
കേരളം കാരണമാണ് പെട്രോൾ ജി എസ് ടി യിൽ ഉൾപെടുത്താത്തത് ……
വിദ്യാസമ്പന്നരുടെ നാടാണ് പക്ഷെ ചാണക ഫാക്ടറിയിൽ നിന്നും വരുന്നത് വിശ്വസിക്കും
ജി എസ് ടി കൗൺസിലിൽ ഏതു കാര്യം പാസാക്കുന്നതും വോട്ടിനിട്ടാണ്. അകെ ഉള്ള വോട്ടിന്റെ മൂല്യമായ 90 ൽ 68 വോട്ട് ലഭിക്കുക ആണെങ്കിൽ ഒരു കാര്യം പാസ്സാക്കാം . അതെ സമയം 23 വോട്ട് ലഭിക്കുക ആണെങ്കിൽ നമുക്ക് ഒരു കാര്യം എതിർത്ത് തോല്പിക്കാം .
ഇനി കേന്ദ്ര സർക്കാരിന്റെ വോട്ടിൻറെ മൂല്യം 30 ( മൂന്നിൽ ഒന്ന് ) ആണ് . അതേസമയം ഒരു സംസ്ഥാന സർക്കാരിന്റെ വോട്ടിന്റെ മൂല്യം 2 ( ബാക്കിയുള്ള മൂന്നിൽ രണ്ട് വോട്ട് 30 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശത്തിനും കൂടി ആണ് )
കേന്ദ്ര സർക്കാർ ഒറ്റക്ക് വിചാരിച്ചാൽ കൗൺസിലിൽ ഒരു കാര്യം പരാജയപെടുത്താം .
കേന്ദ്ര സർക്കാരും, 19 സംസ്ഥാന സർക്കാരും വിചാരിച്ചാൽ കൗൺസിലിൽ ഒരു കാര്യം വോട്ടിനിട്ട് വിജയിപ്പിക്കാം .
ഇന്ത്യയിൽ 20 സസ്ഥാനങ്ങളിൽ ബിജെപി ഉൾപ്പെടുന്ന NDA യാണ് ഭരിക്കുന്നത് .
ഇനിയും കേരളമാണ്, പെട്രോൾ ജി എസ് ടി യിൽ ഉൾപെടുത്താൻ തടസം നിൽക്കുന്നു എന്ന് പറയുന്നവരോട് നമോവാകം
0 Comments