മാർച്ച് 16ന് ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ച നിർദ്ദേശമാണ് ടെസ്റ്റ് ടെസ്റ്റ് ടെസ്റ്റ്. അതിന് ഒരാഴ്ച ശേഷമാണ് ഇറ്റലി പാൻഡമിക്കിന്റെ പീക്കിൽ എത്തുന്നത്. അതുവരെ ടെസ്റ്റ് ചെയ്യാൻ മടിച്ചിരുന്ന രാജ്യങ്ങളൊക്കെയും അതോടെ വ്യാപകമായി ടെസ്റ്റിങ്ങ് ആരംഭിച്ചും. അമേരിക്ക മറ്റു രാജ്യങ്ങളുടെ ടെസ്റ്റിങ്ങ് കിറ്റുകൾ കടത്തിക്കൊണ്ട് പോകുന്ന അവസ്ഥ വരെ ഉണ്ടായി. അന്ന് ഇന്ത്യയിൽ ടെസ്റ്റിങ്ങ് വളരെ കുറവാണ്. ആകെ ടെസ്റ്റിന്റെ പകുതിയും ചെയ്തത് കേരളമായിരുന്നു. എന്നാൽ പതുക്കെ ഇന്ത്യയും ടെസ്റ്റിങ്ങ് വർദ്ധിപ്പിച്ചു. അയൽ രാജ്യങ്ങളുമായി പോലും താരതമ്യം സാധിക്കില്ലെങ്കിലും ആദ്യത്തെ വിരലിലെണ്ണാവുന്ന ടെസ്റ്റുകളിൽനിന്ന് ദിവസേന ഒരു ലക്ഷത്തിലധികം ടെസ്റ്റുകൾ എന്ന നിരക്കിലേക്ക് ഇന്ത്യയും ഗിയർ മാറ്റി.അങ്ങനെ നിലവിൽ ലോകം പൊതുവിൽ അംഗീകരിച്ച ടെസ്റ്റിങ്ങ് സ്റ്റ്രാറ്റജി ആണ് ടെസ്റ്റ്,ടെസ്റ്റ്,ടെസ്റ്റ്. ഇന്ത്യ അത് മനസ്സിലാക്കിയത് കാളം പൂളം ടെസ്റ്റ് ചെയ്യുക എന്നാണെന്നത് വേറെ കാര്യം. അത് തൽക്കാലം ഒഴിവാക്കാം. പറയാൻ വന്നത് മറ്റൊരു കാര്യമാണ്. ഇതിനിടയ്ക്ക് കേരളം ടെസ്റ്റിങ്ങ് സ്റ്റ്രാറ്റജി ഒന്ന് മാറ്റി പിടിച്ചു. വ്യാപക ടെസ്റ്റ് എന്ന ലൈന് മാറ്റി സ്വന്തമായി ഒരു ടെസ്റ്റിങ്ങ് പ്രോട്ടോക്കോൾ. മൊത്തം സംവിധാനത്തിന്റെ പ്രാപ്തിയും ഘടനയും മനസിലാവുമ്പോഴേ ഈ പ്രോട്ടോക്കോളൊന്റെ ഭംഗി‌മനസ്സിലാവൂ.കേരളം ആദ്യം ചെയ്തത് രോഗ ലക്ഷണം ഉള്ളവരെ എല്ലാം ടെസ്റ്റ് ചെയ്യുക എന്നതാണ്.അടുത്തതായി നിരീക്ഷണത്തിലുള്ള രോഗ ലക്ഷണം ഇല്ലാത്തവരേയും ടെസ്റ്റ് ചെയ്തു.ഈ സമയത്താണ് എല്ലാവരേയും ടെസ്റ്റ് ചെയ്യുക എന്ന സ്റ്റ്രാറ്റജി എല്ലാവരും ഏറ്റെടുക്കുന്നത്.കേരളം സ്വാഭാവികമായും‌ അതേ സ്റ്റ്രാറ്റജി പിന്തുടരേണ്ടതായിരുന്നു. പക്ഷെ നമുക്ക് അപ്രതീക്ഷിതമായി വന്ന കിറ്റുകളിലെ ഷോർട്ടേജ് ആയിരിക്കാം അവരെ തന്ത്രം മാറ്റി പിടിക്കാൻ പ്രേരിപ്പിച്ചത്. അവിടെയാണ് റാന്റം സാമ്പ്ലിങ്ങും സെന്റിനൽ ടെസ്റ്റും വരുന്നത്. ഇത് വഴി ആഴ്ചയിൽ 3 ദിവസം റാന്റമായി 5000 ഓളം ടെസ്റ്റുകൾ ടാർഗറ്റഡ് ഗ്രൂപ്പിൽനിന്ന് ചെയ്തു. ഇതിൽ പോസിറ്റീവ് വന്നത് രണ്ടോ മൂന്നോ‌കേസുകൾ മാത്രമാണ്.അതിനു പുറമെ ഒറ്റയടിക്ക് 3000 ടെസ്റ്റ് ചെയ്യുന്ന ഓഗ്മെന്റഡ് ടെസ്റ്റിങ്ങ് വഴി സെന്റിനൽ ടെസ്റ്റിങ്ങിലെ പാറ്റേൺ ശരിയാണെന്ന് ഉറപ്പിച്ചു.മറുവശത്ത് അതിർത്തി ലോക്ഡൗൺ ചെയ്തതും പ്രവേശനം പാസ് വഴി നിയന്ത്രിച്ചതും നിരീക്ഷണം പ്രാദേശിക ഭരണ സമിതികൾ വഴി ശക്തമാക്കിയതും കാരണം നമ്മൾ പ്രതീക്ഷിക്കാത്ത ഔട്ട് ബ്രേയ്ക്കിനുള്ള സാധ്യതകൾ ഇല്ലാതാക്കി. അവിടെപോലും അപ്രതീക്ഷിതമായി സംഭവിക്കുന്ന പാളിച്ചകൾ കണ്ടൈൻ ചെയ്യാനുള്ള പ്ലാൻ ബിയും സിയുംഉണ്ടായിരുന്നു.അങ്ങനെ കുറഞ്ഞ ടെസ്റ്റുകൾ കൊണ്ട് തന്നെ മറ്റു പലരും വ്യാപകമായി ചെയ്യുന്നതിലും അധികം ഫലം നമ്മൾ നേടി.ജനസംഖ്യയ്ക്ക് ആനുപാതികമായി എന്നതിന് പകരം രോഗവ്യാപനത്തിന് ആനുപാതികമായിടെസ്റ്റ് ചെയ്യുക എന്ന രീതിയാണ് നമ്മൾ സ്വീകരിച്ചത്. റ്റെസ്റ്റ് പെർ മില്ല്യൺ കണക്കിൽ മറ്റ് സ്റ്റേറ്റുകൾ കേരളത്തേക്കാൾ അനേകം ടെസ്റ്റുകളാണ് നിലവിൽ ചെയ്യുന്നത്. പക്ഷെ ഈ എണ്ണത്തെ രോഗ നിർണ്ണയവുമായി തട്ടിച്ചുനോക്കിയാൽ കഥ മാറും. രോഗ നിർണ്ണയവുമായുള്ള അനുപാതത്തിൽ ഡൽഹി 50 ഇരട്ടി ടെസ്റ്റ് ചെയ്യുമ്പോൾ കേരളം 500 ഇരട്ടിയാണ് ടെസ്റ്റ് ചെയ്യുന്നത്.നിലവിൽ രോഗം കൂടുന്നതിനനുസരിച്ച് നമ്മൾ ടെസ്റ്റിങ്ങ് കൂട്ടുകയും ചെയ്യും. പുതുതായി അംഗീകാരം ലഭിച്ച കേരളത്തിന്റെ സ്വന്തം ടെസ്റ്റ് കിറ്റുകൾ ഇതിന് സഹായിക്കും.ലോകത്ത് ഇത്ര എഫിഷ്യന്റായ ടെസ്റ്റിങ്ങ് സ്റ്റ്രാറ്റജി വേറെ ഉണ്ടോ എന്ന് സംശയമാണ്.പ്രതിപക്ഷം പതിവുപോലെ ആരോപണവുമായി രംഗത്തുണ്ട്‌. അപ്പുറത്തും ഇപ്പുറത്തും നോക്കി അവിടെ അതുണ്ട് ഇവിടെ ഇല്ല എന്ന സ്ഥിരം ശൈലി തന്നെ. ആദ്യം അമേരിക്കയിലെ മിറ്റിഗേഷനായിരുന്നു. പിന്നെ തമിഴ്നാട്ടിലെ ഇഡ്ഡലി സാമി ആയി. പിന്നെ രാജസ്ഥാൻ. ഇപ്പി മഹാരാഷ്ട്രയിലെ ടെസ്റ്റിങ്ങ്. അന്തം വിട്ടവർ എന്തും ചെയ്യുംനോട്ട്: ഞാൻ ആരോഗ്യപ്രവർത്തകനോ ആ മേഘലയിൽ പണിയെടുക്കുന്ന ആളോ അല്ല. വസ്തുതാപരമായി എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ തിരിത്താൽ ശ്രമിക്കാം.

Categories: Uncategorized

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *