കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോവാണല്ലോ! “പാഷ”ണത്തില്ലേ കൃമികൾ വാട്ട്സാപ്പ് ഭീതി പരത്താൻ തുടങ്ങുന്നതിന് മുൻപ് പിണറായി വിജയൻ സർക്കാർ കേരളത്തിൽ സെൻസസ് നടത്താൻ സ്വികരിച്ച നടപടികൾ അക്കം ഇട്ട് തെളിവ് സഹിതം ഇടുന്നു..
⭕1) കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചോ ?◾ഉത്തരം : ആരംഭിച്ചു .കേരളത്തിൽ രണ്ട് ഘട്ടമയാണ് സെൻസസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.ആദ്യ ഘട്ട സെൻസസ് പ്രവർത്തന നടപടികളുടെ ഭാഗമായി ” ഹൗസ്ലിസ്റ്റി & ഹൗസിംഗ് സെൻസസ് (HouseListing & House Sensus) സംസ്ഥാനത്ത് 2020 മെയ് 1 മുതൽ 30 വരെ നടത്തുകയാണ്.
⭕2 ) സെൻസസ് എടുക്കുന്ന എന്യുമറേറ്റർ കേരളത്തിൽ ഭുരിപക്ഷവും അധ്യാപകരാണല്ലോ;? എന്യുമറേറ്ററായി അവർ ജോലിയിൽ ഏർപ്പെട്ടുന്നതോടെ അവർ കേന്ദ്ര സർക്കാർ ജീവനക്കാരായി താൽക്കാലികമായി എങ്കിലും മാറുന്നില്ലേ ??◾ഉത്തരം : വ്യാജമാണ് ഈ പ്രചരണം.രാജ്യത്തെവിടെയും സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് സെൻസസ് കണക്കെടുപ്പ് നടക്കുന്നത്. എന്യുമറേറ്റർ ജോലി ഉൾപ്പടെ സെൻസസ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിൻ്റെ കിഴിലുള്ള ഏത് ജിവനക്കാരെ നിയോഗിച്ചാലും അവർ സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലാവും.
⭕3) NPR (ദേശീയ പൗരത്വ പട്ടിക ) നടപടികൾ ആരംഭിക്കുവാനോ ,അഥവ അതുമായി ബന്ധപ്പെട്ട നടപടികളിൽ സഹകരിക്കുവാനോ കഴിയില്ലാ എന്ന ആർജവം കേന്ദ്രത്തെ അറിയിക്കാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോ ???◾ഉത്തരം: തയ്യാറുണ്ടോ എന്നോ ??? എന്തൊരു ചോദ്യമാണിത്.ഈ കഴിഞ്ഞ ജനുവരി 22 ന് തന്നെ കേന്ദ്ര സർക്കാരിന് NPR കേരളത്തിൽ നടപ്പിലാക്കില്ല എന്ന് അറിയിച്ച് സംസ്ഥാനം കത്ത് നൽകിയിരുന്നു. കത്തിൻ്റെ പകർപ്പ് ചുവടെ ഡാറ്റയായി നൽകുന്നു.
⭕4) കത്ത് നൽകി എന്നത് ശരിയാണെങ്കിൽ കേരളത്തിൽ NPR നടപ്പിലാക്കില്ലാ എന്ന നിലയിൽ എന്തെങ്കിലും ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നോ ?◾ഉത്തരം : നല്ല ചോദ്യം, തിർച്ചയായും അത്തരംഒരു ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. ആ കോപ്പി ഡാറ്റയായി ചേർക്കുന്നു.
⭕5)പൗരത്വ ഭേദഗതി ബില്ല് കേന്ദ്ര സർക്കാർ പിൻവലിക്കുന്നത് വരെ കേരളത്തിൽ സെൻസസ് പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കുമോ ?◾ഉത്തരം: സെൻസസ് അഥവ ജനസംഖ്യ കണക്കെടുപ്പ് എന്നത് രാജ്യത്ത് 10 വർഷത്തിലൊരിക്കൽ നടക്കുന്ന രാജ്യത്തെ വികസന പ്രവർത്തനങ്ങളിലേ ഏറ്റവും സുപ്രധാനമായ വിവര ശേഖരണമാണ്. 1881 മുതൽ ഓരോ പത്ത് വർഷം കൂടുമ്പോഴും മുടക്കമില്ലാതെ രാജ്യത്ത് നടന്നു വരുന്ന പ്രക്രിയയാണ് സെൻസസ് എന്നത് .ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിനും ,ആസുത്രണ നയരൂപികരണത്തിനും, കാര്യക്ഷമമായ പൊതുഭരണ സംവിധാനത്തിനുമെല്ലാം അത്യാതപേക്ഷിതമാണ്.ദേശീയ – അന്തർദേശീയ എജൻസികളും ,ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ബിസിനസ് – വ്യവസായ രംഗത്തുള്ളവരും ,വിദേശ സമൂഹവും ഒക്കെ ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അവരുടെ പ്രവർത്തന മേഖലയിൽ കാര്യക്ഷമമായി ഇടപെടുന്നത്.വിവിധ നിയമനിർമാണ സഭകളിലേക്കും ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള മണ്ഡലനിർണയവും ,സംവരണ സിറ്റ് നിശ്ചയിക്കുന്നതുമെല്ലാം ഈ കണക്കെടുപ്പ് വിവരങ്ങളുടെ ‘ അടിസ്ഥാനത്തിലാണ്.രാജ്യത്തിൻ്റെയും ,സംസ്ഥാനങ്ങളുടെയും സാമ്പത്തിക ,രാഷ്ട്രിയ ,സാമുഹിക പ്രയാണത്തിന് ജനസംഖ്യ കണക്കെടുപ്പ് വഴി ലഭിക്കുന്ന വിവരങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു സൂചികയാണ്.ഇത് കൊണ്ട് തന്നെ ജനസംഖ്യ കണക്കെടുപ്പ് സുഗമമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാരിൻ്റെയും ,പൊതു സമുഹത്തിൻ്റെയും, നമ്മൾ പൗരൻമാരുടെയും കടമയാണ്. രാജ്യത്ത് ഒരേ സമയത്ത് നടക്കുന്ന സെൻസസ് നടപടി ക്രമങ്ങൾ കേരള സംസ്ഥാനത്തിനായി മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടുന്നത് പ്രായോഗികമല്ലാ.എന്നാൽ ,ജനസംഖ്യ രജിസ്ട്രറിലേക്ക് ശേഖരിക്കുന്ന വിവരങ്ങൾ ദേശിയ പൗരത്വ രജിസ്ട്രർ തയാറാക്കുന്നതിനായി ഉപയോഗപ്പെടുത്തും എന്ന നില ഉള്ളതിനാൽ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ദേശിയ പൗരത്വ രജിസ്ട്രർ നടപടികൾ കേരള സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുകയോ ,സഹകരിക്കുകയോ ഇല്ലാ എന്ന തിരുമാനം എടുത്തിട്ടുണ്ട്.ആദ്യ ഘട്ട സെൻസസ് പ്രവർത്തനങ്ങളുടെ ചോദ്യ വലിയിൽ NPR ന് ഉപയോഗിക്കുന്ന ചോദ്യങ്ങൾ ഇല്ലാ .


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *