കേരളത്തെ തോമസ് ഐസക്ക് കടത്തിലേക്ക് തള്ളിയിടുകയാണോ ?
ഒരു വ്യക്തിയായാലും സർക്കാരായാലും അന്നന്നത്തെ ജീവിത ചെലവുകൾക്ക് കടം മേടിക്കരുതെന്നാണു നിയമം .നിങ്ങൾക്കും എനിക്കും കേരളത്തിനും ഇന്ത്യക്കും സൗദി അറേബ്യക്കും അമേരിക്കക്കും ജപ്പാനും ഓരോ വർഷം കടം കൂടി വരുകയാണു .ആയതിനാൽ കടം കൂടുന്നതല്ല പ്രശ്നം എന്ന് മനസ്സിലാക്കാം. അപ്പോൾ പിന്നെ നോക്കേണ്ടത് കടം എന്തിനു വാങ്ങി എന്നതും തിരിച്ചടയ്ക്കാൻ ശേഷിയുണ്ടോ എന്നതുമാണു
അതേ സമയം വ്യക്തികൾ സ്ഥലം വാങ്ങാനും വീട് വെയ്ക്കാനും വായ്പ എടുക്കുന്നത് തെറ്റായി ആരും കാണുന്നില്ല ,അത് തിരിച്ചടയ്ക്കാനുള്ള പാങ്ങ് ഉണ്ടാകണമെന്ന് മാത്രം.സർക്കാരിനും അത് ബാധകമാണു റോഡ് പാലം സ്കൂൾ ആസ്പത്രികൾ ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് കടം എടുക്കാം ,പക്ഷേ തിരിച്ചടയ്ക്കാൻ കഴിയണം എന്ന് മാത്രം .അല്ലാതെ ശമ്പളം നൽകാനും പലിശ അടയ്ക്കാനും വേണ്ടി കടം എടുക്കരുത് .ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതായിരുന്നു സ്ഥിതി .അത് ക്രമേണ മാറി വന്നു.വളർച്ചാ നിരക്ക് കൂടി എന്നാലും അഞ്ചു വർഷം കൂടുമ്പോഴുള്ള ശമ്പള പെൻഷൻ പരിഷ്ക്കരണം സ്ഥിതി മോശമാക്കും ,പിന്നേയും മെച്ചപ്പെടും
1 ആകെ കടം
മാർക്കറ്റ് ലോൺ 146751.83 കോടി
ധനകാര്യ സ്ഥാപനങ്ങൾ എൽ ഐ സി നബാർഡ് മുതലായവ 4244.57 കോടി
ചെറുകിട സമ്പാദ്യപദ്ധ്തി ബോണ്ട് 17201.33 കോടി
മറ്റുള്ളവ 1376.27 കോടി
ചെറുകിട സമ്പാദ്യം ,പി എഫ് ,പെൻഷൻ ഫണ്ട് ട്രഷറി നിക്ഷേപം 84087.63
ആകെ 262309.33 കോടി
2 വരുമാനത്തിന്റെ എത്ര ശതമാനമാണു കടം
അതിനു ആദ്യം കേരളത്തിന്റെ ജിഡി പി വളർച്ച എത്രയെന്ന് നോക്കാം സൗകര്യത്തിനു
ചില ഇടവേളകളായി തിരിക്കാം
1980-81 മുതൽ 86-87 വരെ ശരാശരി 1.85 %
1987-88 മുതൽ 01-02 വരെ ശരാശരി 5.84 %
2002-03 മുതൽ 14 -15 വരെ ശരാശരി 7.83 %
2015-16 6.6 %
2016-17 7.4%
2017 -18 7.3%
2018- 19 7.5 %
ഇനി അയ്യഞ്ചു വർഷ കാലത്ത് ശരാശരി വാർഷിക കമ്മി എത്ര % ആയിരുന്നു എന്ന്
നോക്കാം
80-81 4.2
85-86 4.3
90-91 5.67
95-96 3.36
00-01 5.34
05-06 3.06
10-11 2.93
15-16 3.03
16-17 4.17
17-18 3.83
18-19 3.45
ഇക്കാലയളവിലെ റവന്യൂ വരുമാനത്തിൽ ശമ്പളം,പെൻഷൻ ,പലിശ ചെലവ് %
ശമ്പളം+പെൻഷൻ പലിശ
90-91 69.98 12.06
95-96 50.58 15.86
00-01 54.64 19.01
05-06 46.38 20.62
10-11 48.98 16.41
15-16 42.95 12.85
16-17 62 15.83
17-18 58.7 18.21
18-19 54.3 18.04
ഇക്കാലത്ത് ജിഡിപിയുടെ എത്ര ശതമാനം ആകെ കടം ഉണ്ടായിരുന്നു എന്ന് നോക്കാം
1980-81 മുതൽ 86-87 വരെ ശരാശരി 25.9 %
1987-88 മുതൽ 01-02 വരെ ശരാശരി 31.1 %
2002-03 മുതൽ 14 -15 വരെ ശരാശരി 32.2 %
2015- 16 ൽ 27.4 %
16-17 29.37
17-18 30.04
18-19 30.15
ഇനി റവന്യൂ വരുമാനത്തിന്റെ എത്ര ശതമാനം പലിശ നൽകി എന്ന് നോക്കാം
80-81 7.1
85-86 9.3
90-91 14.2
95-96 17.0
00-01 25.
05-06 24.8
10-11 18.4
15-16 15
16-17 15.83
17-18 18.21
18-19 18.04
19-20 18.61
ആകെ കടം റവന്യൂ വരുമാനത്തിന്റെ %
11-12 235.26
12-13 234.61
13-14 242.11
14-15 233.72
15-16 221.92
16-17 246.60
17-18 253.86
18-19 232.54
അതായത് കേരളം കടത്തിൽ മുങ്ങി താഴുകയൊന്നുമല്ല .ആരോഗ്യകരമായ സ്ഥിതിയിലാണു .കടം വാങ്ങി ദൈനം ദിന ചെലവ് നടത്തേണ്ടി വന്നില്ല .പക്ഷേ ഈ കൊറോണാകാലം എല്ലാം മാറ്റി മറിക്കാം
മൂന്ന് കൂട്ടരേയാണു അകറ്റി നിർത്തേണ്ടത്
1കടമേ പാടില്ല ,വാങ്ങിയാൽ വീട് മുടിഞ്ഞ് പോകും എന്ന് കരുതുന്ന ചില ശുദ്ധർ അവർ എല്ലാ കൂട്ടത്തിലും ഉണ്ട് (വിദഗ്ധരായും അവതരിക്കും )
2 ഞങ്ങളുടെ കാലത്തൊക്കെ എല്ലാം ഭദ്രമായിരുന്നു ,ഇപ്പോഴത്തെ ധൂർത്താണു കുഴപ്പമെന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ പറയുന്നവർ. അവർ പറയുന്ന കണക്കെല്ലാം ചേർന്നാലും ( അവർ പറയുന്നതിന്റെ 90 % വും ഒരു കാര്യവുമില്ലാത്തതാണു ) കേരള ഗവർമെന്റിന്റ് വാർഷിക ബഡ്ജറ്റിന്റെ 1/1000 ഭാഗം വരില്ല
3 കേരള സർക്കാരിന്റെ വരുമാനത്തിൽ യാതൊരു ആശങ്കയ്ക്കും കാര്യമില്ല ,ഞങ്ങളുടേ ശമ്പളം പെൻഷൻ മറ്റാനുകൂല്യങ്ങൾ എല്ലാം ഇങ്ങോട്ട് കൂട്ടി തന്നേരെ എന്ന് പറയുന്ന പിന്തുണക്കാർ
ഭാഗ്യം കേരളത്തിന്റെ വരുമാന മാർഗ്ഗങ്ങൾ ഓരോന്നായി കേന്ദ്രം കവർന്നെടുക്കുന്നതിനെതിരെ ഇവർക്ക് ആർക്കും മിണ്ടാട്ടമില്ല .കേരളത്തിലെ ഒരു നികുതിയും സെസ്സും കൂട്ടരുതെന്നും യൂസർഫീ ഒട്ടുമേ പാടില്ലെന്നും ഇവർക്ക് തമ്മിൽ യോജിപ്പുണ്ട്
0 Comments