വികസന പരമ്പര ഒന്ന്
==================
കേരളത്തിലെ മാമാ മാധ്യമങ്ങൾ നിങ്ങളിൽ എത്തിക്കാത്ത അല്ലെങ്കിൽ വെറും ചെറിയ കോളങ്ങളിൽ ഒതുക്കുന്ന ഇടത് സർക്കാരിന്റെ ചില വികസനങ്ങൾ പരിചയപ്പെടുത്താം.. (#GetLostMediaLiars)
🌹 വിദ്യാഭ്യാസ മേഖല.
സംസ്ഥാനത്തെ ആദ്യത്തെ എസി ഡിജിറ്റൽ യുപി സ്കൂൾ ആയി മാറുകയാണ് ചിറയിൻകീഴ് ശാർക്കര യുപി സ്കൂൾ.. മാറ്റിയെഴുതേണ്ട ശീലങ്ങളും ഉദിച്ചുയരേണ്ട ബാല്ല്യവും.
https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-10-10-2019/827047
നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഹൈടെക്കാകും
ചിറയിൻകീഴ്
ഒരു നൂറ്റാണ്ട് പഴക്കമുള്ള ചിറയിൻകീഴ് ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഹൈടെക്കാകുന്നു. ശ്രീ ചിത്തിരവിലാസം എൽപിഎസ്, ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ, ശ്രീ ശാരദവിലാസം ഗേൾസ് ഹൈസ്കൂൾ, ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ നാലു സ്കൂളുകൾ അടങ്ങുന്നതാണ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്. ഈ നാല് സ്‌കൂളുകൾക്കുമായി മൂന്നുനില ഹൈടെക് മന്ദിരം നിർമിക്കുകയാണ്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് മാതൃകയിലാണ് നിർമിക്കുക. നിർമാണം പുരോഗമിക്കുകയാണ്. നിലവിൽ ഡിജിറ്റൽ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസുകൾ, കലാകായിക പരിശീലനം തുടങ്ങിയവ സ്കൂളിൽ ലഭ്യമാണ്. നാലായിരത്തോളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കേരളത്തിലാദ്യമായി കുട്ടികൾക്ക് നല്ല ഭക്ഷണം പാചകം ചെയ്യുന്നതിനായി സ്റ്റീം കിച്ചൺ സംവിധാനം നടപ്പിലാക്കിയത് ഈ സ്കൂളിലാണ്. 1907 ലാണ് എം പി പരമേശ്വരൻ പിള്ള മലയാളം പള്ളിക്കൂടമായി നോബിൾ സ്‌കൂൾ ഓഫ് സ്‌കൂൾസ് സ്ഥാപിക്കുന്നത്. പിന്നീട് ചെറിയ വിദ്യാലയത്തിൽ നിന്ന് വലിയ വിദ്യാലയമായി മാറി. പ്രേംനസീർ, ഭരത് ഗോപി, ജി ശങ്കരപ്പിള്ള, ശോഭനാ പരമേശ്വരൻ നായർ, കെ പി ബ്രഹ്മാനന്ദൻ, ജി കെ പിള്ള, ജസ്റ്റിസ് ഡി ശ്രീദേവി, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ തുടങ്ങിയ നിരവധി പ്രതിഭകൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ്
🌹 പരമ്പരാഗത വ്യവസായങ്ങൾ.
പരമ്പരാഗത തൊഴിലിടങ്ങൾ നഷ്മാകാതെ അടഞ്ഞ ഫാക്ടറികളും തുറന്ന് പ്രവർത്തിപ്പിക്കാൻ മുൻകൈ എടുത്ത ഇടത് സർക്കാർ..
🌹 ആരോഗ്യമേഖല.
ആരോഗ്യമേഖലയിൽ കുതിക്കുന്ന കേരളം.. എല്ലാ സാധാരണക്കാർക്കും ഇനി മികച്ച ചികിത്സ. ഇടത് സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറുന്നു..
http://prd.kerala.gov.in/ml/node/52116
എറണാകുളം മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുന്നു
എറണാകുളം മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറുന്നു
അത്യാധുനിക എം.ആര്‍.ഐ., വിപുലീകരിച്ച ഡയാലിസിസ് സംവിധാനങ്ങള്‍
നിപ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ ശില്‍പശാല
മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഞായറാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുന്നു
തിരുവനന്തപുരം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ പരിശോധന സംവിധാനങ്ങള്‍ കോര്‍ത്തിണക്കുന്ന അത്യാധുനിക ഡിജിറ്റല്‍ ഇമേജിംഗ് സെന്ററില്‍ സജ്ജമാക്കിയ എം.ആര്‍.ഐ. സംവിധാനത്തിന്റേയും 10 ഡയാലിസിസ് മെഷീനുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 4-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. ഇതോടെ സൗജന്യമായും ചുരുങ്ങിയ ചെലവിലും കാലതാമസവുമില്ലാതെ എം.ആര്‍.ഐ. സ്‌കാനിംഗും ഡയാലിസും ഇവിടെനിന്നും ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം നിപ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ ശില്‍പശാലയും മന്ത്രി ഉദ്ഘാടനം ചെയ്യും.
എം.ആര്‍.ഐ. സ്‌കാനിംഗ് സംവിധാനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി ഇമേജിംഗ് സെന്റര്‍ ആരംഭിക്കാനായി 25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഡിജിറ്റല്‍ റേഡിയോഗ്രാഫി & ഫ്‌ളൂറോസ്‌കോപ്പി, ഇലസ്റ്റോഗ്രാഫിയോടു കൂടിയ ഹൈ എന്‍ഡ് കളര്‍ ഡോപ്ലര്‍, ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ്, എം.ആര്‍.ഐ. സ്‌കാന്‍, ബോണ്‍ ഡെസിറ്റോമീറ്റര്‍, പാക്‌സ്, എക്കോ കാര്‍ഡിയോഗ്രാഫി മെഷീന്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ് ഇമേജിംഗ് സെന്റര്‍. ഇതില്‍ 10 കോടി രൂപ മുതല്‍മുടക്കില്‍ ജര്‍മ്മന്‍ കമ്പനിയായ സീമെന്‍സിന്റെ 1.5 ടെസ്ല വൈഡ് ബോര്‍ മാഗ്‌നെറ്റോം ഏറ എന്ന എം.ആര്‍.ഐ. മെഷീന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ബാക്കിയുള്ളവ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്. സൗഹൃദാന്തരീക്ഷമുണ്ടാക്കുന്നതിന്റെ ഭാഗമായി എം.ആര്‍.ഐ. യൂണിറ്റില്‍ ഇന്റീരിയര്‍ ഡിസൈനിംഗോടു കൂടിയ ശീതികരിച്ച മുറിയാണ് ക്രമീകരിച്ചിരിക്കുന്നത്.
വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റ്
നിലവില്‍ 6 ഡയാലിസിസ് യന്ത്രങ്ങളുള്ള ഡയാലിസിസ് യൂണിറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 10 ഐ.സി.യു. സംവിധാനത്തോടു കൂടിയ ബെഡുകള്‍ കൂടി സജ്ജീകരിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കിറ്റ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് ഡയാലിസ് യൂണിറ്റ് വിപുലീകരിച്ചിരിക്കുന്നത്. നിലവില്‍ പ്രതിദിനം 3 ഷിഫ്റ്റുകളിലായി 16 ഡയാലിസിസുകള്‍ ചെയ്യുന്നുണ്ട്. വിപുലീകരിച്ച ഡയാലിസിസ് യൂണിറ്റിലൂടെ പ്രതിദിനം 40 ഓളം ഡയാലിസിസുകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യവും ഈ ആശുപതിയില്‍ ലഭ്യമാണ്. ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ അധ്യാപക അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.
എറണാകുളം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഓഡിറ്റോറിയം മുതലായവ നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 368.74 കോടി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 70 കോടിയോളം രൂപയും മെഡിക്കല്‍ കോളേജിന്റെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് 83 കോടിയോളം രൂപയും അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എറണാകുളം മെഡിക്കല്‍ കോളേജിനായി 162 പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
date02-08-2019
🌹 ജലഗതാഗതം.
കൊച്ചി മെട്രോക്ക് അനുബന്ധമായി പത്തു ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ജലഗതാഗത ശൃംഖലയുമായി സംസ്ഥാന ഇടത് സർക്കാർ.
https://dhanamonline.com/…/kochi-business-opportunities-wa…/
കൊച്ചി പഴയ കൊച്ചിയല്ല!
കൊച്ചിയിലെ പത്തു ദ്വീപുകളെ കോര്‍ത്തിണക്കി ഈ വര്‍ഷം അവസാനത്തോടെ വാട്ടര്‍ മെട്രോസര്‍വീസ് തുടങ്ങുകയാണ്. ആര്‍ക്ക് കൊയ്യാം ഈ വയല്‍?
ജൂഡി തോമസ്
അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതു മുതല്‍ ആഗോള ബിസിനസിന് അത്ര നല്ല കാലമല്ല. അതിനി കൂടുതല്‍ കലുഷിതമാകും എന്ന് സാമ്പത്തിക വിദഗ്ധര്‍. പക്ഷെ അമേരിക്കന്‍ സായിപ്പിന് തലവര നേരെയായതുപോലെ.
കറന്‍സിക്ക് വിലയേറി, തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറവ്, ബിസിനസ് കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ്, ഇനി അല്‍പ്പം പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ വരുമാനം. കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയും ആരംഭിച്ചു. തങ്ങള്‍ക്കുവേണ്ടി എല്ലാം ഉണ്ടാക്കി വില്‍ക്കുന്ന ചൈനയുടെ കഴുത്തിനൊരു പിടുത്തവും. ലോക പോലീസിംഗ് പണി കുറച്ച് അമേരിക്കന്‍ പട്ടാളക്കാരെ തിരിച്ചു വിളിച്ചു കയ്യടി നേടാനുള്ള പരിശ്രമത്തിലാണ് ട്രംപ്.-Ad-
ഇന്ത്യയിലെ കാര്യം നോക്കിയാല്‍, ഇവിടെ കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനോപാധിയാണ് ചെറുകിട കച്ചവടം. ഈ വിഭാഗത്തിന്റെ കഞ്ഞികുടി മുട്ടിക്കുന്ന വലിയ ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്മാരെ മോദി സര്‍ക്കാര്‍ കടിഞ്ഞാണിടുന്നു. അതിനിടെ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ എല്ലാം കൂടി ധാരാളം തൊഴില്‍ ഇല്ലാതാക്കുമെന്നൊക്കെ സാമ്പത്തിക ബുദ്ധിജീവികള്‍ അടക്കം പറയുന്നുമുണ്ട്.
ഇങ്ങനെയുള്ള വര്‍ഷാരംഭ ചിന്തകള്‍ക്കിടെയാണ് നമ്മുടെ കൊച്ചിക്ക് കോളടിക്കുന്നത്. കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡ്, നമ്മുടെ കെഎംആര്‍എല്‍, തങ്ങളുടെ എയര്‍ കണ്ടീഷന്‍ഡ് ബോട്ടുകള്‍ കൊച്ചിയിലെ പത്തു ദ്വീപുകളെ കോര്‍ത്തിണക്കി ഈ വര്‍ഷം അവസാനത്തോടെ വാട്ടര്‍ മെട്രോസര്‍വീസ് തുടങ്ങുമത്രെ.
ലോകത്തിലെ വിനോദസഞ്ചാര ചരിത്രം തന്നെ തുടങ്ങുന്നതും വികസിക്കുന്നതും ബീച്ചുകളില്‍ നിന്നുമാണ്. ഇറ്റലിയിലെ വെനീസ് നഗരവും തായ്‌ലന്റിലെ ജലയാത്രകളും ദുബായ് ടൂറിസവുമൊക്കെ വെള്ളവും ബീച്ചുമായി ഇഴചേര്‍ന്നിരിക്കുന്നു.
വാട്ടര്‍ മെട്രോ ഈ പറയും പോലെ സര്‍വീസ് നടത്തുകയും അതിന്റെ സാധ്യതകള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ അറബിക്കടലിന്റെ റാണിയായ കൊച്ചിക്ക് ഇനി ടൂറിസം മാപ്പില്‍ നല്ല നാളുകള്‍ അടയാളപ്പെടുത്തി തുടങ്ങാം.
പ്രകൃതിദത്തമായ പത്തു ദ്വീപുകളും അതിന്റെ തീരപ്രദേശങ്ങളും കൊച്ചിക്ക് അലങ്കാരമാകും. ഇവിടെ ധാരാളം ഹോട്ടലുകള്‍ വരും, അവിടെ രാപ്പാര്‍ക്കാന്‍ ടൂറിസ്റ്റുകളും. 2019 ല്‍ അഞ്ചു കോടി ഇന്ത്യക്കാര്‍ വിദേശയാത്ര നടത്തുമെന്നാണ് കണക്ക്, ഇതിന്റെ ഒരു പത്തു ശതമാനം കേരളത്തിലേക്ക് വന്നാല്‍ നമ്മുടെ ടൂറിസം രംഗം പൊടിപൊടിക്കും. കൊച്ചിക്ക് നല്ലൊരു വിമാനത്താവളവും ക്രൂസ് ടെര്‍മിനലും, മെട്രോയും ഉണ്ട്. ഹയാത്ത് റീജന്‍സി പോലുള്ളവ ഓസ്‌കാര്‍ അവാര്‍ഡ്‌നൈറ്റ് പോലെ വമ്പന്‍ രാജ്യാന്തര ഇവന്റുകള്‍ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുന്നു. ബിനാലെ നടക്കുന്നു. അതോടൊപ്പമാണ് വാട്ടര്‍ മെട്രോയുടെ പ്രഖ്യാപനവും.
ആര്‍ക്ക് കൊയ്യാം ഈ വയല്‍?
കേരളത്തിലെ ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ തങ്ങളുടെ മെമ്പര്‍മാര്‍ക്കു ഹിന്ദി ഭാഷയില്‍ ട്രെയ്‌നിംഗ് നല്‍കട്ടെ, ഇറ്റാലിയന്‍, വെജിറ്റേറിയന്‍, മെക്‌സിക്കന്‍, അറബിക് ഭക്ഷണങ്ങളുടെ കലവറയൊരുക്കട്ടെ. കുമ്പളങ്ങി പരീക്ഷണങ്ങള്‍ പോലെ ഓരോ ദ്വീപിലും കേരളതനിമയുടെ കലാസന്ധ്യ ഒരുക്കട്ടെ.
ഒരു ദ്വീപില്‍ കേരള സിനിമ അതിന്റെ ചരിത്ര വര്‍ത്തമാനങ്ങള്‍ പറയുന്ന മ്യൂസിയം, സിനിമ നിര്‍മാണ സ്റ്റുഡിയോ, സെറ്റുകള്‍, ആടയാഭരണങ്ങള്‍, തിയേറ്ററുകള്‍ എല്ലാം. ഭാവിയില്‍ അവിടെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടത്താം. മറ്റൊരു ദ്വീപില്‍ കഥകളി, വേറൊന്നില്‍ സംഗീതം, വേറൊന്നില്‍ ചിത്രകല, ശില്‍പ്പകല അങ്ങനെ പത്തു ദ്വീപുകളും ടൂറിസ്റ്റുകളുടെ പറുദീസയാക്കാം. ദ്വീപുവാസികള്‍ ഭാഷകള്‍ പഠിക്കട്ടെ. ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിലവര്‍ക്കു ടൂറിസ്റ്റ് ഗൈഡുകളുമാകാം.
ദ്വീപിനു ചുറ്റും ചെറിയ ഭക്ഷണശാലകള്‍ തുറക്കാം. ചെമ്മീനും കൊഞ്ചും വിളമ്പാം. വീട്ടമ്മമാര്‍ക്ക് ഇവിടങ്ങളില്‍ പാര്‍ട്ട്‌ടൈം ഷെഫ് ആകാം. രാവിലെ കിഴക്കോട്ടു തിരിഞ്ഞ് സണ്‍ബാത്തിനും വൈകുന്നേരങ്ങളില്‍ അസ്തമയ സൂര്യനെ കണ്ട് സൊറ പറഞ്ഞിരിക്കാനും ആളുകളെത്തും. ചവിട്ടുനാടകം പൊടിതട്ടിയെടുക്കാം. ഫേസ്ബുക്കില്‍ പ്രാവീണ്യമുള്ള ഫ്രീക്കന്മാര്‍ക്കും (ഫ്രീക്കികള്‍ക്കും) സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗില്‍ ഒരു കൈ നോക്കാം.
ഐ.റ്റി കമ്പനികളില്‍ നിന്ന് പിള്ളേര്‍ വീക്കെന്‍ഡ് ആഘോഷിക്കാനെത്തും. അന്യ സംസ്ഥാന ടൂറിസ്റ്റുകളും വിദേശികളും കൂടുമ്പോള്‍ നമ്മള്‍ പറയും, കൊച്ചി പഴയ കൊച്ചിയല്ല!
https://www.mathrubhumi.com/…/ernakulam/news/kochi-1.3207170
ജലമെട്രോ: അടുത്ത സെപ്റ്റംബറിൽ തുടങ്ങും……
കൊച്ചി: ജലമെട്രോയ്ക്ക് അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കമാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
ബോട്ട് നിർമാണത്തിനുള്ള ടെൻഡർ ഈ വർഷം ഡിസംബറിനകം നൽകും. രക്ഷാപ്രവർത്തനം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി നാലു ബോട്ടുകളും നിർമിക്കുന്നുണ്ട്. ഇതിന്റെ ടെൻഡർ ഈ മാസം അവസാനം വിളിക്കും.
ബോട്ടുജെട്ടികളുടെ മാതൃക തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. വൈറ്റില, എരൂർ, കാക്കനാട്, ബോൾഗാട്ടി, ഹൈക്കോടതി, വൈപ്പിൻ, മട്ടാഞ്ചേരി ജെട്ടികളാണ് ആദ്യം രൂപകല്പന ചെയ്യുന്നത്. ഇവയ്ക്കുള്ള ടെൻഡർ ഒരാഴ്ചയ്ക്കകമുണ്ടാകും. ബോട്ടുജെട്ടികളുടെ ഡിസൈൻ കിറ്റ്‌കോയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
ഫ്ളോട്ടിങ് ജെട്ടികളുടെ നിർമാണത്തിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ഈ മാസം ഇതിൽ തീരുമാനമാകും. ഇതിന്റെ നിർമാണത്തിന് വായ്പാ ഏജൻസിയായ കെ.എഫ്.ഡബ്ല്യുവിന്റെ അനുമതി തേടിയിട്ടുണ്ട്.
പദ്ധതിക്കായി പാരിസ്ഥിതികാഘാത പഠനം നടത്തിയിരുന്നു. ഇതിന്റെ അനുമതി അന്തിമഘട്ടത്തിലാണ്. താമസിയാതെ അധികൃതരുടെ അനുമതി ലഭിക്കും. ജലമെട്രോയ്ക്ക് ആവശ്യമായ പഠനങ്ങളും സർവേയും പലതും പൂർത്തിയായിട്ടുണ്ട്. പദ്ധതിക്കായി 8.67 ഹെക്ടർ സ്ഥലം ഏറ്റെടുക്കണം. ഇതിൽ 5.3 ഹെക്ടർ സ്ഥലം വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമാണ്. 3.37 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കണം. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതനുസരിച്ച് നടപടികൾ പുരോഗമിക്കുന്നുണ്ട്.
യോഗത്തിൽ എം.എൽ.എമാരായ എസ്. ശർമ്മ, ഹൈബി ഈഡൻ എന്നിവർ പങ്കെടുത്തു. കടമക്കുടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം, ഞാറയ്ക്കൽ, നായരമ്പലം, ചേരാനല്ലൂർ, എടവനക്കാട്, കടമക്കുടി, കുഴുപ്പിള്ളി, മുളവുകാട്, വരാപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളും വൈപ്പിൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. ജലമെട്രോ ജനറൽ മാനേജർ ഷാജി പി. ജനാർദനൻ പദ്ധതിയുടെ അവതരണം നടത്തി.
ജലമെട്രോ
നഗരത്തോട് ചേർന്നു കിടക്കുന്ന പത്തു ദ്വീപുകളെ ബന്ധിപ്പിച്ച് 15 റൂട്ടുകളിലേക്ക്് ബോട്ടുകളുണ്ടാകും. 76 കിലോമീറ്റർ ദൂരം ബോട്ടുകൾ വഴി ബന്ധിപ്പിക്കും. 78 ബോട്ടുകളുണ്ടാകും. 45 ബോട്ടുജെട്ടികൾ നിർമിക്കും. ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യുവിന്റെ വായ്പയോടെയാണ് പദ്ധതി പൂർത്തിയാക്കുക. 747 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.
🌹 തൊഴിലിടങ്ങളിലെ തുല്യത.
തുല്ല്യത ഉറപ്പു വരുത്തുക. സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ഇരിക്കുവാനുള്ള അവകാശം ഉറപ്പാക്കിയ സർക്കാറിന് അഭിനന്ദനങ്ങൾ..
https://www.deshabhimani.com/…/ordinance-allows-work…/759483
തൊഴിലിടങ്ങളിൽ ഇരിക്കാൻ അവകാശം ഉറപ്പുനൽകുന്ന ഓർഡിനൻസ് പ്രാബല്യത്തിൽ
തിരുവനന്തപുരം > സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയിൽ ഇരിക്കാൻ അവകാശം നൽകിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിൽ സംസ്ഥാന സർക്കാർ വരുത്തിയ സുപ്രധാനഭേദഗതികൾ നിലവിൽ വന്നു. ഇതുസംബന്ധിച്ച് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടിൽ തൊഴിലാളികൾക്കനുകൂലമായ ഭേദഗതികൾ വരുത്താനുള്ള ബില്ലിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവർണർ ഇതുസംബന്ധിച്ച ഓർഡിനൻസ് പുറപ്പെടുവിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ തൊഴിലാളിക്ഷേമനടപടികളിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നിയമഭേദഗതികൾ നിലവിൽ വന്നിരിക്കുന്നതെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. നിയമഭേദഗതികൾ ഉടൻ നടപ്പാക്കുന്നതിന് തൊഴിലുടമകളോടും ഇതനുസരിച്ചുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികളോടും മന്ത്രി അഭ്യർഥിച്ചു.
വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റാറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ ദീർഘകാലത്തെ ആവശ്യങ്ങളാണ് ചരിത്രം കുറിച്ച നിയമഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്. സ്ത്രീകൾക്ക് അന്തസ്സ് ഉയർത്തിപ്പിടിച്ച് ജോലിചെയ്യാൻ കഴിയുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കുമെന്നും തൊഴിലിടങ്ങളിൽ ലിംഗസമത്വം നടപ്പാക്കുമെന്നും എൽഡിഎഫ് സർക്കാരിന്റെ തൊഴിൽനയത്തിൽ പ്രഖ്യാപിച്ചിരുന്നു. അതിരാവിലെ മുതൽ വൈകീട്ട് ജോലി കഴിയുന്നതുവരെ ഇരിക്കാൻ സ്ത്രീതൊഴിലാളികൾക്ക് അവകാശമുണ്ടായിരുന്നില്ല. അതികഠിനമായ തൊഴിൽസാഹചര്യമാണ് അവർ നേരിടുന്നത്. ജോലിക്കിടയിൽ ഇരിക്കാനും വിശ്രമിക്കാനുമുള്ള അവസരത്തിനായി വിവിധ കേന്ദ്രങ്ങളിൽ സ്ത്രീതൊഴിലാളികൾ സമരരംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റി എൽഡിഎഫ് സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് സ്ത്രീതൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തത്. തൊഴിലിടങ്ങളിൽ ഇരിപ്പിടം ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ ഏറെക്കാലമായി പരാതി ഉന്നയിച്ചുവരികയാണ്. നിയമഭേദഗതിയിലൂടെ ഇരിപ്പിടം അവരുടെ അവകാശമായി മാറി.
വൈകീട്ട് ഏഴുമുതൽ പുലർച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരുത്തി വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതൽ പുലർച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ.
ആഴ്ചയിൽ ഒരു ദിവസം കടകൾ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആഴ്ചയിൽ ഒരുദിവസം തൊഴിലാളികൾക്ക് അവധി നൽകണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രന്റീസുകൾ ഉൾപ്പെടെ ഏത് സ്ഥാപനത്തിലും ജോലിചെയ്യുന്ന എല്ലാ വിഭാഗം തൊഴിലാളികളെയും ഗസറ്റ് വിജ്ഞാപനം വഴി തൊഴിലാളി എന്ന നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തി. ഇതിനായി തൊഴിലാളി എന്ന പദത്തിന്റെ നിർവചനം വിപുലപ്പെടുത്തും.
നിയമലംഘനങ്ങൾക്കുള്ള പിഴ നിയമഭേദഗതിയിലൂടെ വർധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന തൊഴിലുടമകൾക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയർത്തി. സ്ഥാപനത്തിൽ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരുതൊഴിലാളിക്ക് 2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമകൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ ഇലക്‌ട്രോണിക് ഫോർമാറ്റിൽ സൂക്ഷിക്കാൻ ഉടമകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
1960ലെ കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിന്റെ പരിധിയിൽ മൂന്നരലക്ഷം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികൾ നിയമത്തിന്റെ പരിധിയിൽ വരും.
നവകേരളം നമുക്കായ് നാളേക്കായ്
❤️❤️
#LeftAlternative
#NavaKeralam
#KeralaLeads
https://m.facebook.com/story.php?story_fbid=10156425071807127&id=622302126
0 Comments