വികസന പരമ്പര രണ്ട്
==================

ഇടത് സർക്കാരിന്റെ മറ്റു ചില വികസനങ്ങൾ കൂടി പരിചയപ്പെടുത്താം.. കേരളത്തിലെ മാമാ മാധ്യമങ്ങൾ നിങ്ങളിൽ എത്തിക്കാത്ത അല്ലെങ്കിൽ വെറും ചെറിയ കോളങ്ങളിൽ ഒതുക്കുന്ന വാർത്തകൾ.. (#GetLostMediaLiars)

🌹 കാടിന്റെ മക്കൾ

⭕ പോലീസ് സേനക്ക് കരുത്തായി ഇനി കാടിന്റെ മക്കളും.. 52 പേർകാണ് കേരളപോലീസിൽ നിയമനം നൽകിയത്.

http://niyamasabha.org/…/u00817-100619-825000000000-15-14.p…

⭕ രാജ്യ ചരിത്രത്തിൽ ആദ്യമായി എന്ന ഖ്യാതിയോടെ ആണ് പൊലീസിലേക്ക് ആദിവാസികൾക്ക് റിക്രൂട്മെന്റ് നടത്തിയത്.. ആദിവാസി മേഖലയിൽ നിന്ന് 74 പേർക്കാണ് (52 യുവാക്കളും, 22 യുവതികളും) സർക്കാർ സർവ്വീസിൽ നിയമനം ലഭിച്ചത്.. ഇതിൽ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമത്തിന് ഇരയായി മരിച്ച മധുവിന്റെ സഹോദരിയും ഉണ്ട്..

സമൂഹത്തിൽ തിരസ്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയർത്തുകയാണ് നമ്മുടെ സർക്കാർ.

https://www.deshabhimani.com/…/news-kerala-15-05-2019/799406

അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ഇനി പൊലീസ‌്

തൃശൂർ > വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പൊലീസ് സേനയിലേക്ക്. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാർഹമായ ചുവടുവയ്ക്കുന്നത്.  2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

മധു കൊല്ലപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എ കെ ബാലൻ തുടങ്ങിയവർ അട്ടപ്പാടിയിലെ വീട്ടിൽ എത്തിയിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത‌് ലക്ഷം രൂപ സർക്കാർ ധനസഹായവും നൽകിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി. മധു കൊല്ലപ്പെട്ട് ഒരു വർഷം തികയുംമുമ്പെ  ചന്ദ്രികയെ  കേരള പൊലീസിലേക്ക്  പ്രത്യേക നിയമനംവഴി കോൺസ്റ്റബിളായി നിയമിക്കുകയായിരുന്നു. പൊലീസ് അക്കാദമിയിൽ സ്വന്തം മകളെപ്പോലെയാണ് പൊലീസ് ഉദ്യോഗസ്ഥർ ചന്ദ്രികയെ സഹായിച്ചത്.

പരിശീലനഘട്ടങ്ങളിലെല്ലാം എല്ലാവിധ പിന്തുണയും നൽകി മാനസികവും ശാരീരികവുമായ  കരുത്തു പകർന്നു. സഹോദരി സരസു അങ്കണവാടി വർക്കറും അമ്മ മല്ലി അങ്കണവാടി ഹെൽപ്പറുമാണ്.

മധു വീട്ടിൽനിന്ന് അകന്ന്  കാട്ടിലെ ഗുഹയിലാണ‌് കഴിഞ്ഞിരുന്നത്. സഹോദരിമാരായ സരസുവും ചന്ദ്രികയും സർക്കാർ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. ചിക്കണ്ടി സ്കൂളിൽ ആറാംക്ലാസ് വരെ പഠിച്ച മധു അമ്മ മല്ലി വീട്ടിൽ തനിച്ചാണെന്ന പേരിൽ പഠനം നിർത്തി. ചെറിയ പണിക്കുപോയിരുന്നു. പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.  അച്ഛൻ മല്ലൻ അസുഖം ബാധിച്ച് നേരത്തെ മരിച്ചു.

🌹 കടലിന്റെ മക്കൾ

⭕ കടലിന്റെ മക്കളാവട്ടെ കടലിലെ പോലീസ്. കേരളത്തിന്റെസ്വന്തം സൈന്യത്തെ ചേർത്തുപിടിച്ചു സംസ്ഥാന സർക്കാർ.. കേരളത്തിന്റെ സൈന്യം’ ഇനി കോസ്റ്റല്‍ പൊലീസില്‍; 177 പേര്‍ക്ക് നിയമനം

https://www.deshabhimani.com/…/coastal-warden-parade…/808060

കേരളത്തിന്റെ സൈന്യം’ ഇനി കോസ്റ്റല്‍ പൊലീസില്‍; 177 പേര്‍ക്ക് നിയമനം

തൃശൂർ> കഴിഞ്ഞ വർഷത്തെ പ്രളയത്തിൽനിന്ന്, ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽനിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുത്തവർക്ക് കോസ്റ്റൽ പൊലീസ് വാർഡൻമാരായി പ്രത്യേക നിയമനം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാദമിയിൽ കേരള കോസ്റ്റൽ പൊലീസ് വാർഡൻമാരുടെ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.

നിയമനത്തിന് ഒരു വർഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. അർപ്പണ ബോധത്തോടെ ഡ്യൂട്ടി നിർവഹിച്ചാൽ, സംസ്ഥാനവും സർക്കാറും കൈയൊഴിയില്ലെന്ന് കോസ്റ്റൽ പൊലീസ് വാർഡൻമാരോടായി മുഖ്യമന്ത്രി പറഞ്ഞു. 200 പേരെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിൽ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടലിലെ രക്ഷാപ്രവർത്തനത്തിന് പുറമെ അതിർത്തി രക്ഷ കൂടി കോസ്റ്റൽ പൊലീസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടൽ പട്രോളിംഗ് എന്നിവയിൽ വിദഗ്ധ പരിശീലനം സേനക്ക് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് മുഖ്യമന്ത്രി പരിശോധിച്ചു. പരിശീലന കാലത്തെ മികവിന് ബെസ്റ്റ് ഔട്ട്‌ഡോറും ഓൾറൗണ്ടറുമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി സുകേന്ദ് കെ, ബെസ്റ്റ് ഇൻഡോർ കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശി വില്ല്യം ചാൾസൺ, തിരുവനന്തപുരം പൊഴിയുർ സ്വദേശിനി ജി. ഷീബ എന്നിവർക്ക് മുഖ്യമന്ത്രി പ്രത്യേക അവാർഡുകൾ നൽകി. തുടർന്ന് സേനാംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം സ്ലോ മാർച്ചും ക്വിക് മാർച്ചും നടന്നു. നീല യൂണിഫോമണിഞ്ഞ് അടുക്കും ചിട്ടയുമായി നടത്തിയ പരേഡ് കോസ്റ്റൽ പൊലീസ് വാർഡൻമാരുടെ കഴിവും അർപ്പണ ബോധവും പരിശീലന മികവും വിളിച്ചറിയിക്കുന്നതായിരുന്നു.

കേരളത്തിന്റെ തീരദേശ ജില്ലകളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്തവർക്കാണ് കോസ്റ്റൽ പൊലീസ് വാർഡൻമാരാതി ഒരു വർഷത്തേക്ക് നേരിട്ട് നിയമനം നൽകിയത്. നാലുമാസത്തെ തീവ്ര പരിശീലന കാലയളവിൽ കോസ്റ്റ് ഗാർഡിന്റെ കീഴിലെ കടലിലെ ബോൾ ബാലൻസിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങൾ എന്നിവ കൂടാതെ നാവികസേനയുടെയും ഫയർഫോഴ്‌സിന്റെയും പരിശീലനവും പൊലീസ് സ്‌റ്റേഷനുകളിലെ പരിശീലനവും ഇവർക്ക് ലഭിച്ചു.

പാസിംഗ് ഔട്ട് പരേഡിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ട്രെയിനിംഗ് എഡിജിപി പോലീസ് അക്കാദമി സൂപ്രണ്ട് ഡോ. ബി സന്ധ്യ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

🌹 ഭൂരഹിതർക്ക് പട്ടയ വിതരണം

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതിവരുത്തി സംസ്ഥാന സർക്കാർ.അധികാരമേറ്റ് ആയിരം ദിനങ്ങൾക്കുള്ളിൽ 1,02,681 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു..

https://www.deshabhimani.com/…/ldf-government-nava-k…/778063

ആയിരം ദിനം‌, വിതരണം ചെയ്തത‌് ഒരു ലക്ഷം പട്ടയം; റെക്കോർഡ് നേട്ടം സ്വന്തമാക്കി സർക്കാർ

തിരുവനന്തപുരം> സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് സ്വപ്നം മാത്രമായിരുന്ന 1,02,681 കുടുംബങ്ങൾ ഇന്ന് ആ സ്വപ്ന സാക്ഷാത്ക്കാരത്തിലാണ്. അധികാരമേറ്റ് ആയിരം ദിനങ്ങൾക്കുള്ളിൽ ഒരു ലക്ഷം പട്ടയം അർഹരായവർക്ക് വിതരണം ചെയ്തെന്ന റെക്കോർഡ് നേട്ടം സർക്കാർ സ്വന്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ‌് ഫേസ‌്ബുക്കിലൂടെ വിവരങ്ങൾ പുറത്തുവിട്ടത‌്. 2011 ജൂൺ മുതൽ 2016 മെയ് വരെ 1,29,672 പട്ടയങ്ങളാണ് ആകെ വിതരണം ചെയ്തത്. ഇതിൽ 39,788 പട്ടയം സീറോ ലാൻഡ് ലെസ് പദ്ധതിയിൽ പെടുന്നതാണ്.

അഞ്ചു വർഷം കൊണ്ട് മുൻ സർക്കാർ നൽകിയ പട്ടയത്തിനടുത്ത് മൂന്നു വർഷത്തിനകം എത്താനായതാണ് സർക്കാറിനും റവന്യൂ വകുപ്പിനും അഭിമാനമേകുന്നത്. ഏറ്റവും കൂടുതൽ വിതരണം നടന്നിട്ടുള്ളത‌് തൃശൂർ ജില്ലയിലാണ‌്. ഉപാധിരഹിത പട്ടയമെന്ന ദീർഘകാലത്തെ ആവശ്യം അംഗീകരിച്ച സർക്കാർ പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ദീർഘകാലമായി പട്ടയം കാത്തിരുന്നവരാണ് ഇപ്പോൾ പട്ടയം കിട്ടിയ ഭൂരിഭാഗം പേരും. ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ആയിരം ദിനങ്ങൾക്കുള്ളിലെ പട്ടയവിതരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🌹 ആരോഗ്യ ഗവേഷണം

നിപ്പ വയറസ് വന്നപ്പോഴാണ് നമുക്ക് ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കുറവ് മനസ്സിലായത്. ഗവേഷണങ്ങൾക്ക് ലോകോത്തര സൗകര്യങ്ങൾ ഇനി നമ്മുടെ കേരളത്തിൽ.. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യമേഖലയിൽ കുതിക്കുകയാണ് കേരളം..

https://www.deshabhimani.com/…/pinarayi-vijayan-inau…/781164

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌് മു‌ഖ്യമന്ത്രി നാടിന‌് സമർപ്പിച്ചു; എട്ടുമാസംകൊണ്ട‌് ഒരുക്കിയത‌് രാജ്യത്തെ രണ്ടാമത്തെ ഇൻസ‌്റ്റിറ്റ്യുട്ട‌്

തിരുവനന്തപുരം> കേരളത്തിന‌് അഭിമാനമായ  രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌് മു‌ഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു. മെയ‌് 30ന‌് തറക്കല്ലിട്ട‌് എട്ടു മാസത്തിനുള്ളിലാണ്‌ ഇൻസ്റ്റിറ്റ്യൂട്ട‌ിന്റെ ആദ്യഘട്ടനിർമാണം പൂർത്തിയാക്കിയത്‌. നിപാ വൈറസ‌് ബാധ പരത്തിയ ഭീതിയുടെ ദിനങ്ങളെ പിന്നിലാക്കി അതിജീവനത്തിന്റെ പാതയിൽ മുന്നേറുന്ന മലയാളികൾക്ക‌് 1000 ദിനങ്ങൾ പൂർത്തിയാക്കുന്ന ജനകീയ സർക്കാരിന്റെ സമ്മാനമാണ്‌ തിരവന്തപുരം തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭപ്രവർത്തനങ്ങൾ നടക്കുന്ന സമയത്തായിരുന്നു ആരോഗ്യമേഖലയ്ക്ക‌് വെല്ലുവിളി ഉയർത്തിയ നിപാ വൈറസ‌് ബാധ. വൈറസിനെ അതിജീവിക്കാൻ നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക‌് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നു നിർദേശം നൽകി.

ആലപ്പുഴയിൽ വൈറോളജി ലാബ‌് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിർണയത്തിന‌് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌് മാത്രമായിരുന്നു ആശ്രയം. മണിപ്പാൽ സ്വകാര്യ ലാബിലെ പരിശോധനയുടെ ഫലം പുണെ ഇൻസ്റ്റിറ്റ്യൂട്ട‌് സാക്ഷ്യപ്പെടുത്തണം എന്ന പ്രതിബന്ധവുമുണ്ടായിരുന്നു. പുണെ ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ സാങ്കേതികത്തികവോടെ പരിശോധനകൾ സാധ്യമാകുന്ന തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി രാജ്യത്തിനാകെ മുതൽക്കൂട്ടാകും. മറ്റ‌് സംസ്ഥാനങ്ങളിൽനിന്നുള്ള സാമ്പിളുകളും ഇവിടെ പരിശോധിക്കാം.

രാജ്യത്തെവിടെയും ഉണ്ടായേക്കാവുന്ന മാരക വൈറസ‌് ബാധകൾ വേഗത്തിൽ നിർണയിക്കാനും കൂടുതൽ ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ ആസൂത്രണം ചെയ്ത‌് നടപ്പാക്കാനും കഴിയും. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ നിർദേശിക്കാനുള്ള ഗവേഷണങ്ങളും നടത്തും. അന്താരാഷ്ട്ര ഏജൻസിയായ ഗ്ലോബൽ വൈറസ‌് നെറ്റ‌്‌വർക്കിന്റെ സെന്ററായും പ്രവർത്തിക്കും. നെറ്റ‌്‌വർക്കിന്റെ 29 രാജ്യങ്ങളിലായുള്ള 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി നിരന്തര ആശയവിനിമയത്തിനുള്ള അവസരമുണ്ടാകും. പൂർണമായും പ്രവർത്തനസജ്ജമാകും വരെ നെറ്റ‌്‌വർക്കിന്റെ യൂറോപ്യൻ, ഏഷ്യൻ (ജപ്പാൻ) സെന്ററുകളുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.

ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്‌സ്, വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി-വെക്ടർ ഡൈനാമിക്‌സ് ആൻഡ‌് പബ്ലിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആൻഡ‌് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി എന്നിങ്ങനെ എട്ടു ലാബ‌് പ്രവർത്തിക്കും. പിജി ഡിപ്ലോമ (വൈറോളജി), പിഎച്ച്ഡി (വൈറോളജി) കോഴ‌്സുകളും ആരംഭിക്കും.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബയോലൈഫ‌് സയൻസ‌് പാർക്കിലെ 25 ഏക്കറിലാണ‌് ഇൻസ്റ്റിറ്റ്യൂട്ട‌്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു 28,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണചുമതല. രണ്ടാംഘട്ടത്തിൽ 80,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടമാണ‌് ഒരുങ്ങുന്നത‌്. കെഎസ്ഐഡിസിക്കാണ‌് നിർമാണ ചുമതല.

നവകേരളം നമുക്കായ് നാളേക്കായ്
❤️❤️

#LeftAlternative
#NavaKeralam
#KeralaLeads

https://m.facebook.com/story.php?story_fbid=10156427802702127&id=622302126


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *