വികസന പരമ്പര മൂന്ന്
==================

ഇടത് സർക്കാരിന്റെ വേറെ ചില വികസനങ്ങൾ കൂടി പരിചയപ്പെടുത്താം.. കേരളത്തിലെ മാമാ മാധ്യമങ്ങൾ നിങ്ങളിൽ എത്തിക്കാത്ത അല്ലെങ്കിൽ വെറും ചെറിയ കോളങ്ങളിൽ ഒതുക്കുന്ന വാർത്തകൾ.. (#GetLostMediaLiars)

🌹 ദേശീയ ജലപാത

വികസന കേരളത്തിന് ഇടതുപക്ഷ സർക്കാരിന്റെ മറ്റൊരു ഉജ്വല പദ്ധതി. 616 കിലോമീറ്റർ കോവളം – ബേക്കൽ ദേശീയ ജലപാത 2020ൽ പൂർത്തീകരിക്കും.. ഇടത് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് ഇത്. രണ്ടുവരി ദേശീയ ജലപാതയുള്ള ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമാകാനൊരുങ്ങുകയാണ് കേരളം..

https://www.deshabhimani.com/…/news-kerala-17-03-2019/788382

“ജലവഴി’യിൽ വികസനക്കുതിപ്പ‌്; രണ്ടുവരി ദേശീയ ജലപാതയുള്ള ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമാകാനൊരുങ്ങി കേരളം

കൊച്ചി > രണ്ടുവരി ദേശീയ ജലപാതയുള്ള ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമാകാനൊരുങ്ങി കേരളം. 180 കിലോമീറ്റർ ദൈർഘ്യമു‌ള്ള കൊല്ലം–-കോട്ടപ്പുറം ദേശീയ ജലപാത ഇരട്ടിപ്പിക്കൽ മേയിൽ പൂർത്തിയാകും. ജലഗതാഗത മേഖലയിൽ വലിയ മാറ്റത്തിനാണ‌് ഈ പാത ‌‌വഴിതുറക്കുക. ചെലവുകുറഞ്ഞ ഗതാഗതവും ചരക്കുനീക്കവും ജലപാത വഴി സാധ്യമാകും. ചവറയിൽ ഒരു കിലോമീറ്ററിൽ ആഴംകൂട്ടൽ ജോലികൾ മാത്രമാണ‌് ഇനി ബാക്കിയുള്ളത‌്.

ചരക്കു ടെർമിനലുകൾ പ്രധാന പാതകളുമായി ബന്ധിപ്പിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളും  ഇതിനൊപ്പം ഒരുക്കുന്നുണ്ട‌്. കൊച്ചി–-കോട്ടപ്പുറം, കൊച്ചി–-ആലപ്പുഴ, ആലപ്പുഴ–-കായംകുളം, കായംകുളം–-ഇടപ്പള്ളിക്കോട്ട, ഇടപ്പള്ളിക്കോട്ട–-കൊല്ലം എന്നീ അഞ്ചു ഘട്ടങ്ങളായാണ‌് പാതയുടെ നിർമാണം. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്കാണ‌് ജലപാതാ വികസനത്തിന്റെ ചുമതല.   

2000ൽ ഇ കെ നായനാർ മന്ത്രിസഭയാണ‌് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചത‌്. 300 കോടിയായിരുന്നു നിർമാണച്ചെലവ‌്. ജലപാത ഉൾപ്പെടുന്ന പ്രദേശങ്ങളുടെ വീതിയും ആഴവും കൂട്ടുന്നതായിരുന്നു  പ്രധാന വെല്ലുവിളി. മത്സ്യബന്ധനത്തിനായി സ്ഥാപിച്ചിട്ടുള്ള ഊന്നിക്കുറ്റികൾ മാറ്റുക, ഡ്രഡ‌്ജിങ‌് നടത്തുക തുടങ്ങിയ ജോലികൾ പലപ്പോഴും തടസ്സപ്പെട്ടു. ഊന്നിക്കുറ്റി മാറ്റുന്നതിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രക്ഷേ‌ാഭം നടത്തി. എന്നാൽ, ഇവരുടെ ആശങ്കയകറ്റാനായി 

മുൻ യുഡിഎഫ‌് സർക്കാർ ഒന്നും ചെയ‌്തില്ല. ഇതോടെ വഴിമുട്ടിയ ജലപാതാ വികസനം എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയതിനു ശേഷമാണ‌് വേഗത്തിലായത‌്. മത്സ്യത്തൊഴിലാളികളുടെയും തീരവാസികളുടെയും പ്രശ‌്നങ്ങൾ പരിഹരിച്ചു. പദ്ധതി പൂർത്തീകരിക്കാൻ ജില്ലാ അധികൃതർക്ക‌് കർശന നിർദേശം നൽകി. ആഴം കുറഞ്ഞ എല്ലാഭാഗത്തും ഡ്രഡ‌്ജിങ‌് ആരംഭിച്ച‌ു. പാതയുടെ ആഴം രണ്ടു മീറ്ററിൽ നിലനിർത്തി. ഇതോടെയാണ‌് പാത പൂർണമായും ഗതാഗതയോഗ്യമായത‌്.

വ്യവസായ ജില്ലയായ എറണാകുളത്തിനായിരിക്കും ജലപാത കൂടുതൽ പ്രയോജനപ്പെടുക. കരമാർഗത്തെ അപേക്ഷിച്ച‌് ജലമാർഗമുള്ള ചരക്കുകടത്തലിന‌് 40 ശതമാനത്തിലേറെ ചെലവ‌് കുറവാണ‌്. റോഡ‌ിലെ തിരക്ക‌് കുറയ‌്ക്കാനും സാധിക്കും. കോട്ടപ്പുറത്തുനിന്ന‌് ജലപാത കോഴിക്കോട്ടേക്ക‌് നീട്ടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ‌്. 168 കിലോമീറ്റർ നീളത്തിൽ രണ്ടുവരിപ്പാതയാണ‌് നിർമിക്കുക. ഇതിനൊപ്പം ആലപ്പുഴ–-ചങ്ങനാശേരി, ആലപ്പുഴ–-കോട്ടയം, കോട്ടയം–-വൈക്കം എന്നീ ഫീഡർ കനാലുകളും വികസിപ്പിക്കും.

ആലപ്പുഴ–-ചങ്ങനാശേരി കനാലിൽ രാത്രി ഗതാഗതം സാധ്യമാകുന്ന വിധത്തിൽ ബോയകൾ സ്ഥാപിച്ചു കഴിഞ്ഞു. കോവളം മുതൽ കാസർകോട‌് വരെ നീളുന്ന ബൃഹത്തായ ഇരട്ടവരി ജലപാത വികസിപ്പിക്കാനാണ‌് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത‌്. ഇതിനൊപ്പം ഉപ കനാലുകൾകൂടി വികസിപ്പിച്ച‌് ജലപാതയുമായി കൂട്ടിയിണക്കും. ചരക്കുനീക്കം, ടൂറിസം വികസനം, ആധുനിക ജലഗതാഗത സംവിധാനങ്ങളുടെ വികസനം എന്നിവ ഇതിലൂടെ സാധ്യമാകും.

ദേശീയ ജലപാതയിൽ ‘‌സ‌്മാർട്ട‌് ബോട്ടുകൾ’

ദേശീയ ജലപാത വികസനം യാഥാർഥ്യമായതോടെ ഇതിലൂടെ ജലഗതാഗത വകുപ്പിന്റെ സ‌്മാർട്ട‌് ബോട്ടുകൾ കുതിക്കുന്നു. രാജ്യത്തെ ആദ്യ സൗരോർജ യാത്രാ ബോട്ട‌് ‘ആദിത്യ’യാണ‌് ആദ്യമെത്തിയത‌്. വൈക്കം–-തവണക്കടവ‌് റൂട്ടിൽ സർവീസ‌് നടത്തുന്ന ആദിത്യ രണ്ടു വർഷം മുമ്പാണ‌് നീരണിഞ്ഞത‌്. വൈക്കം–-എറണാകുളം റൂട്ടിൽ അതിവേഗ യാത്രാ ബോട്ട‌് ‘വേഗ’യുടെ സർവീസ‌് 2018 നവംബറിൽ ആരംഭിച്ചു. പിന്നാലെ ആലപ്പുഴ–-കൊല്ലം റൂട്ടിൽ രണ്ട‌് ആധുനിക ബോട്ടുകളുമെത്തി. വൈറ്റില–-കാക്കനാട‌് റൂട്ടിൽ ഇരുചക്ര വാഹനങ്ങളും കയറ്റിക്കൊണ്ടു പോകാവുന്ന യാത്രാ ബോട്ടും സർവീസ‌് നടത്തുന്നു. ആലപ്പുഴ, മുഹമ്മ, വൈക്കം, പാണാവള്ളി എന്നിവിടങ്ങളിൽ ജല ആംബുലൻസുകളും ഏർപ്പെടുത്തിയിട്ടുണ്ട‌്. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ജല ടാക‌്സികൾ രണ്ടു മാസത്തിനകം സർവീസ‌് ആരംഭിക്കും. ആലപ്പുഴയിൽ സൗരോർജ യാത്രാ ബോട്ടും ഉടൻ പുറത്തിറങ്ങും. ദേശീയ ജലപാതയിലെ പ്രധാന കായലുകളായ വേമ്പനാട്ടുകായൽ, പുന്നമടക്കായൽ, അഷ‌്ടമുടിക്കായൽ എന്നിവയിൽ എല്ലായിടത്തും ജലഗതാഗതവകുപ്പിന്റെ  ബോട്ടുകളുണ്ട‌്.

http://prd.kerala.gov.in/ml/node/7670

ദേശീയ ജലപാത വികസന പദ്ധതി, നിശ്ചിത സമയത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം  നടത്തണം: മുഖ്യമന്ത്രി

ദേശീയ ജലപാത വികസന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജലപാത വികസന പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയാണിത്. കോവളം മുതല്‍ ബേക്കല്‍ വരെ 610 കിലോമീറ്റര്‍ നീളത്തിലാണ് ജലപാത ഒരുക്കുന്നത്. നദികള്‍ക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലങ്ങളുടെ ഉയരം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദഗ്ധരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. ജലപാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ സര്‍വീസ് നടത്തുന്നതിന് പരിസ്ഥിതി സൗഹൃദ ബോട്ടുകള്‍ ഉപയോഗിക്കണം. നദിയുടെ ആഴം കൂട്ടുന്നതിന് ഡ്രെഡ്ജിംഗ് നടത്തി മാറ്റുന്ന മണ്ണ് നിക്ഷേപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തണം. ജലപാത പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കണം. ഭാവിയിലെ വികസനവും ടൂറിസം സാധ്യതകളും മുന്നില്‍ കണ്ടു വേണം പദ്ധതി നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഘട്ടത്തിലെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിച്ചു. 

2020ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2022ല്‍ പദ്ധതി പൂര്‍ണമാവും. പാര്‍വതി പുത്തനാര്‍, വര്‍ക്കല കനാല്‍, കാനോലി കനാല്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ജലപാതകളിലേക്ക് കടക്കുന്നതിന് പ്രത്യേക മാര്‍ഗമുണ്ടാവും. പത്ത് ജില്ലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജലപാതയില്‍ വിവിധ സ്ഥലങ്ങളില്‍ ടൂറിസം വില്ലേജുകള്‍ സ്ഥാപിക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. കനാലിലൂടെ ചരക്കു നീക്കം സാധ്യമാകുന്നതോടെ റോഡിലെ അമിത തിരക്ക് നിയന്ത്രിക്കാനും സാധിക്കും. പെട്രോളിയം ഉള്‍പ്പെടെയുള്ള അപകട സാധ്യതയുള്ള ചരക്കുകള്‍ ജലപാതയിലൂടെ കൊണ്ടുപോകാനാവുമെന്നതാണ് പ്രത്യേകത. 

ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.551/18

https://www.mathrubhumi.com/…/kerala-inland-waterway-1.2335…

ദേശീയ ജലപാത നിര്‍മ്മാണം 2020 ല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

ജലപാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് പ്രവൃത്തി വിഭജിച്ചു നല്‍കാനാണ് തീരുമാനം.

തിരുവനന്തപുരം: കോവളം – കാസര്‍കോട് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡ് ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി രൂപവത്കരിച്ച പ്രത്യേക കമ്പനിയുടെ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതയ്ക്കുവേണ്ടിയുളള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

സിയാലിനും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുളള (49 ശതമാനം വീതം) കമ്പനിയാണ് വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ്. രണ്ടു ശതമാനം ഓഹരി മറ്റു ഏജന്‍സികള്‍ക്കോ നിക്ഷേപകര്‍ക്കോ നല്‍കും. ജലപാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് പ്രവൃത്തി വിഭജിച്ചു നല്‍കാനാണ് തീരുമാനം. പദ്ധതിക്കുവേണ്ടി വര്‍ക്കലയില്‍ ടണല്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ടണല്‍ നിര്‍മ്മാണം കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

നിലവിലുളള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാന്‍ പുതിയ കനാലുകള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. ഗതാഗതത്തിനുവേണ്ടി ഒരുപാട് പാലങ്ങള്‍ പണിയേണ്ടിവരും. പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 2300 കോടി രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. നിലവില്‍ ജലസേചനവകുപ്പ് ഏറ്റെടുത്ത കനാല്‍ ജോലികള്‍ 2019-ല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 

യോഗത്തില്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ്, സിയാല്‍ എം.ഡി. വി.ജെ കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സിയാല്‍ ജനറല്‍ മാനേജര്‍ ജോസ് തോമസ്, കമ്പനി സെക്രട്ടറി സജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

🌹 അതിഥി തൊഴിലാളികൾക്ക് കൈത്താങ്ങ്

നമ്മുടെ നാടിനെ പടുത്തുയർത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്കും സർക്കാരിന്റെ കൈതാങ്ങ്. അവർക്കായി പാർപ്പിട സമുച്ചയം. “അപ്ന ഘർ”..

https://www.deshabhimani.com/…/apna-ghar-hostel-hous…/780144

‘അപ്‌നാ ഘർ’ അതിഥി തൊഴിലാളികൾക്ക്‌ പാർപ്പിടമായി; ഉദ്ഘാടനം ഫെബ്രുവരി 23 ന്

തിരുവനന്തപുരം > ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള പാർപ്പിട പദ്ധതി ‘അപ്‌നാ ഘർ’ ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ആയിരം ദിവസത്തിലേക്ക് കടക്കുമ്പോഴാണ്‌ രാജ്യത്തിനു തന്നെ മാതൃകയായ പദ്ധതി തൊഴിൽവകുപ്പ് പൂർത്തീകരിക്കുന്നത്. കഞ്ചിക്കോട‌് വ്യവസായമേഖലയിലാണ‌് നാലുനിലകളിലായി 64 മുറികളുള്ള കെട്ടിടം. തൊഴിൽ വകുപ്പിന‌് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ‌് ഇതിന്റെ നടത്തിപ്പ‌് ചുമതല.

14 കോടി രൂപ ചെലവിൽ 44,000 ചതുരശ്ര അടി വിസ‌്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ 32 അടുക്കള, 96 ബാത്ത‌് റൂം, എട്ട‌് ഡൈനിങ‌് ഹാൾ, കുളിക്കാനും വസ‌്ത്രം അലക്കാനും വിശാലമായ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട‌്. സ്വകാര്യ വസ‌്തുക്കൾ സൂക്ഷിക്കുന്നതിന‌് ഓരോരുത്തർക്കുംപൂട്ടിവയ‌്ക്കാൻ പറ്റുന്ന പ്രത്യേകം കബോഡുകളും സജ്ജമാക്കിയിട്ടുണ്ട‌്. ചെറിയ മാസവാടകയും തൊഴിലാളികളിൽ നിന്നും ഈടാക്കും.

ഹോസ‌്റ്റലുകൾ വൃത്തിയാക്കാൻ പ്രത്യേകം ഏജൻസി, 24 മണിക്കൂറും കാവൽക്കാർ എന്നിവയും പ്രത്യേകതയാണ‌്. പാലക്കാട് കഞ്ചിക്കോട‌് മാതൃകയിൽ കോഴിക്കോട‌് രാമനാട്ടുകര, എറണാകുളത്തെ കളമശേരി എന്നിവിടങ്ങളിലും ‘അപ‌്നാഘർ’ സമുച്ചയം നിർമിക്കാൻ പദ്ധതിയായി. രണ്ടിടത്തും ഓരോ ഏക്കർ ഭൂമി വീതം ഭവനം ഫൗണ്ടേഷനുകീഴിൽ വാങ്ങിയിട്ടുണ്ട‌്.

🌹 ഗതാഗതം – ട്രാഫിക്ക്

കേരളത്തിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് ട്രാഫിക് സിഗ്നൽ തിരുവനന്തപുരത്ത്.

https://www.mathrubhumi.com/…/on-road-led-traffic-signal-li…

ഇനി റോഡിന് മുകളിലും സിഗ്‌നല്‍ ലൈറ്റ്, കേരളത്തില്‍ ആദ്യം തിരുവനന്തപുരത്ത്

സീബ്രാ ലൈനിനോടുചേര്‍ന്നുള്ള സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്‌നലിനുള്ള ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഭൂതല ട്രാഫിക് ലൈറ്റ് സിഗ്‌നല്‍ സംവിധാനം പട്ടം പ്ലാമൂട് ജങ്ഷനില്‍ സ്ഥാപിച്ചു. ഓണ്‍ റോഡ് എല്‍.ഇ.ഡി. ട്രാഫിക് സിഗ്‌നല്‍ സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ സജ്ജമാക്കിയത്. സമീപത്തുള്ള ട്രാഫിക് ലൈറ്റില്‍ ചുവപ്പും പച്ചയും മഞ്ഞയും തെളിയുന്നതിനനുസരിച്ച് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഈ എല്‍.ഇ.ഡി. സംവിധാനവും ലൈറ്റും തെളിയുന്ന തരത്തിലാണ് സംവിധാനം.

ഗതാഗത ബോധവത്കരണത്തിനും അപകടനിരക്ക് കുറയ്ക്കുന്നതിനുമാണ് പുതിയ രീതി പരീക്ഷിക്കുന്നത്. കെല്‍ട്രോണിന്റെ മണ്‍വിളയിലുള്ള ട്രാഫിക് സിഗ്‌നല്‍ ഡിവിഷന്‍ ടീമിലെ സാങ്കേതിക വിദഗ്ധരാണ് ഈ നൂതനവിദ്യ തയ്യാറാക്കിയത്.

സീബ്രാ ലൈനിനോടുചേര്‍ന്നുള്ള സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്‌നലിനുള്ള ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രാത്രിയില്‍ അരക്കിലോമീറ്റര്‍ ദൂരെയും പകല്‍സമയത്ത് 300 മീറ്റര്‍ അകലെയും വാഹനങ്ങള്‍ക്ക് വ്യക്തമായി റോഡില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ കാണാനാകും.

പെട്ടെന്ന് സിഗ്നല്‍ കണ്ടില്ലെന്ന് ഇനി പറയണ്ട, റോഡിന് മുകളിലും ട്രാഫിക് സിഗ്നല്‍!
വെറുതേ വരച്ചതല്ല, റോഡിലെ ഈ ബോക്‌സ് മാര്‍ക്കിങ്ങ് എന്തിനാണെന്ന് അറിയുമോ?
ഓണ്‍ റോഡ് എല്‍.ഇ.ഡി. സിഗ്‌നല്‍ സംവിധാനം ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും. ഭാരം കൂടിയതും അല്ലാത്തതുമായ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ക്ക് കേടുപാടുണ്ടാകുമോ എന്നറിയാനും പ്രവര്‍ത്തനശേഷി പരിശോധിക്കാനുമാണ് ഒരുമാസത്തെ പ്രവര്‍ത്തനം പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി പോകുന്നതിനും വാഹനങ്ങളെ ചിട്ടയായി നിര്‍ത്തുന്നതിനും റോഡുസുരക്ഷ പാലിക്കുന്നതിനും പുതിയരീതി ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാങ്കേതികസംഘം പറഞ്ഞു.

പദ്ധതി വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഹമ്പുകള്‍ എന്നിവയ്ക്കുമുന്നിലും ഇവ സ്ഥാപിക്കും. സര്‍ക്കാരിന്റെ പിന്തുണയോടെയാവും പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.

🌹 ഭൂരഹിതർക്ക് ഫ്ലാറ്റ്

സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. 450 കോടി രൂപ ചെലവിട്ട് 3100 ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്..

https://www.twentyfournews.com/…/appartments-for-landless-b…

ഭൂരഹിതർക്കായി 56 സ്ഥലങ്ങളിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ ഭൂരഹിതർക്കായി 56 സ്ഥലങ്ങളിൽ ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. 450 കോടി രൂപ ചെലവിൽ 3100 ഭവനങ്ങളാണ് നിർമ്മിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി തമിഴ്നാട്ടിലുള്ള സി നാരായണറാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തു.

ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് 56 സ്ഥലങ്ങളിൽ ഭവനരഹിതർക്ക് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. ഭവനരഹിതർക്ക് വീടു നിർമ്മിക്കുന്നതിനായി സ്ഥലം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ മൂന്നു റീജിയണുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന റീജിയൺ ഒന്നിൽ 18 സ്ഥലങ്ങളിലും മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന രണ്ടാമത്തെ റീജിയണിൽ 21 സ്ഥലങ്ങളിലുമാണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്. കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന മൂന്നാമത്തെ റീജിയണിൽ 17 സ്ഥലങ്ങളിലാണ് ഭവനസമുച്ചയം നിർമ്മിക്കുന്നത്.

ഒന്നും രണ്ടും റീജിയണിൽ 1750 ഭവനങ്ങളും മൂന്നാമത്തെ റീജിയണിൽ 1350 ഭവനങ്ങളുമാണ് നിർമ്മിക്കുന്നത്. 450 കോടി രൂപയാണ് പദ്ധതിക്കുള്ള ആകെ ചെലവ്. പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയെ തെരഞ്ഞെടുക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചത് 23 ബിഡ്ഡുകളാണ് ലഭിച്ചത്. ഇതിൽ ഏറ്റവും കുറഞ്ഞ ബിഡ്ഡ് സമർപ്പിച്ച ചെന്നൈയിലെ ശ്രീ സി നാരായണ റാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുക്കുകയായിരുന്നു. കൺസൾട്ടൻസിക്ക് 1.95 ശതമാനം നിരക്കിലാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഫ്ളാറ്റ് നിർമ്മാണ നടപടികൾ ഉടൻ തുടങ്ങാനാണ് സർക്കാർ തീരുമാനം.

🌹 ഭിന്നശേഷി സർവകലാശാല..

ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാല തിരുവനന്തപുരത്ത്; മൂന്നുമാസത്തിനകം നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും

https://www.doolnews.com/indias-first-university-for-differ…

ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാല തിരുവനന്തപുരത്ത്; മൂന്നുമാസത്തിനകം നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തില്‍ സര്‍വകലാശാലയൊരുങ്ങുന്നു. രാജ്യത്ത് തന്നെ ആദ്യമായി വരുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍വകലാശാലയില്‍ ഗവേഷണത്തിനും പുനരധിവാസത്തിനും പുറമെ അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്.

തിരുവനന്തപുരത്താണ് ക്യാംപസ് ഒരുക്കാന്‍ പദ്ധതിയിട്ടരിക്കുന്നത്. നിയമസഭയില്‍ ഇതിനായി ഉടന്‍ തന്നെ ബില്‍ അവതരിപ്പിക്കും.

ശാരീരികവും മാനസികവുമായ ഏതുതരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തരത്തിലുള്ള കോഴ്‌സുകളായിരിക്കും സര്‍വകലാശാലയില്‍ അനുവദിക്കുക. കേന്ദ്രസര്‍ക്കരിന്റെ അനുമതിക്കായി ഉടന്‍ തന്നെ അപേക്ഷ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

ആരോഗ്യ സര്‍വകലാശാല വി.സി ഡോ. എം.കെ.സി നായര്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ബാബുജോര്‍ജ് എന്നിവരടങ്ങുന്ന സമിതി മൂന്നു മാസത്തിനകം പുതിയ സര്‍വകലാശാലയ്ക്കുള്ള ബില്‍ തയ്യാറാക്കും.

ആക്കുളത്തെ നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) കേന്ദ്ര ഭിന്നശേഷി പുനരധിവാസ സര്‍വകലാശാലയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം സര്‍വകലാശാലയ്ക്കായി ബില്‍ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ല.

നമുക്കൊരു സർക്കാറുണ്ട്.. 😍

നവകേരളം നമുക്കായ് നാളേക്കായ്

❤️❤️

#LeftAlternative
#NavaKeralam
#KeralaLeads

https://m.facebook.com/story.php?story_fbid=10156430965382127&id=622302126


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *