വികസന പരമ്പര നാല്
==================

🌹 ഐ.ടി മേഖല

⭕ ഡിജിലോക്കർ

വിലപ്പെട്ട സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാനായി സംസ്ഥാന സർക്കാർ ഡിജിലോക്കറുകൾ തയ്യാറാക്കുന്നു. എല്ലാ ഡാറ്റകളും ആധികാരികമായി സൂക്ഷിക്കുന്ന ഓൺലൈൻ സംവിധാനമാണ് ഡിജിലോക്കർ.

https://www.deshabhimani.com/educat…/sslc-certificate/812005

പുതിയ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ

തിരുവനന്തപുരം
2019 ലെ  എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാക്കി.  സംസ്ഥാന ഐ ടി മിഷൻ, ഇ -മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.  2018 എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ സംവിധാനത്തിൽ നേരത്തെ  ലഭ്യമാണ്.  ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.   https://digilocker.gov.in വെബ‌്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.  ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ്  ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. 

മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി)  കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിaക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം.  ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.  എസ‌്എസ‌്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിന് ലോഗിൻ ചെയ്തശേഷം ‘Get more now’ എന്ന ബട്ടൺ ക്ലിക് ചെയ്യുക.  Education എന്ന സെക്ഷനിൽ നിന്ന്  ‘Board of Public Examination Kerala’ തെരഞ്ഞെടുക്കുക.  തുടർന്ന്  Class X School Leaving Certificate സെലക്ട് ചെയ്ത രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ‌്എസ‌്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകും. ടോൾഫ്രീ നമ്പർ: 1800-4251-1800, 155300 (ബി എസ് എൻ എൽ നെറ്റ്‌വർക്കിൽ നിന്ന്), 0471-2115054, 0471-2115098.  0471-2335523 (ബാക്കി നെറ്റ്‌വർക്കിൽ നിന്ന്)

https://www.deshabhimani.com/special/digi-locker/601941

ലൈസന്‍സും ആര്‍സിയും ഇനി ഡിജി ലോക്കറില്‍

വണ്ടിയുംകൊണ്ട് ഒന്ന് പുറത്തേക്കിറങ്ങുമ്പോള്‍ പൊലീസ് കൈ കാണിക്കുന്നു. ലൈസന്‍സ് കൈയിലില്ല. ആര്‍സി ആണെങ്കില്‍ ഫോട്ടോസ്റ്റാറ്റ്. ഫോട്ടോസ്റ്റാറ്റ് പോരെന്ന് പൊലീസ്. നിങ്ങള്‍ക്കാണെങ്കില്‍ നിയമം വലിയ പിടിയുമില്ല. പൊലീസായതുകൊണ്ട് തര്‍ക്കിച്ചുനില്‍ക്കാനുള്ള സ്റ്റാമിനയും ഇല്ല. ഫോട്ടോസ്റ്റാറ്റ് പോരെന്ന് പൊലീസ് പറഞ്ഞാല്‍ അത് സമ്മതിക്കുകതന്നെ. 

ഇത്തരം അലോസരങ്ങളില്‍നിന്ന് നിങ്ങളെ രക്ഷിക്കാനാണ് ഡിജി ലോക്കറും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ചേര്‍ന്ന് ലൈസന്‍സും, ആര്‍സിയും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. സൂക്ഷിക്കല്‍ മാത്രമല്ല, ഫോണിലെ ഡിജിറ്റല്‍ കോപ്പി കാണിച്ചാല്‍ മതി ഇനി പൊലീസിനെ.

ഡിജിലോക്കര്‍ അക്കൌണ്ട് ഇല്ലെങ്കില്‍ തുടങ്ങുക. ഉണ്ടെങ്കില്‍ അതില്‍ ലോഗിന്‍ചെയ്യുക. അതിനുശേഷം അതിനുള്ളിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഇങ്ങോട്ടു വലിക്കാനുള്ള പുള്‍ സംവിധാനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്തശേഷം Issued Documents  എന്ന മെനുവില്‍ ക്ളിക്ചെയ്യുക. അതിന്റെ അടിയില്‍ Pull Partner Documents എന്നതില്‍ പോവുക. അതില്‍ പാര്‍ട്നര്‍മാരുടെ പട്ടികയില്‍ Ministry of Road Transport തെരഞ്ഞെടുക്കുക. അതിനുശേഷം ലൈസന്‍സ് ആണോ, ആര്‍സിയാണോ എന്നത് തെരഞ്ഞെടുക്കുക. പുതുതായി വരുന്ന ഫീല്‍ഡുകളില്‍ ബാക്കി വിവരങ്ങള്‍ ലൈസന്‍സില്‍ കാണുന്നത് അതേപോലെ പൂരിപ്പിക്കുക. എന്നിട്ട് Get Document എന്നതില്‍ ക്ളിക് ചെയ്താല്‍ നിങ്ങളുടെ ലൈസന്‍സ്/ആര്‍സി എന്നിവയുടെ ഡിജിറ്റലൈസല്‍ ചെയ്ത പതിപ്പ് നിങ്ങളുടെ ഡിജി ലോക്കറില്‍ എത്തും. ലൈസന്‍സിലും ആര്‍സിയിലും ഉള്ള വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റില്‍ ഒന്ന് നോക്കി, അതുപോലെതന്നെ ഡിജി ലോക്കറില്‍ പൂരിപ്പിച്ചാല്‍ നന്ന്. കാരണം ചിലപ്പോഴെങ്കിലും നിങ്ങളുടെ ലൈസന്‍സിലും ആര്‍സിയിലും ഒക്കെയുള്ള വിവരങ്ങള്‍ ചില അക്ഷരപ്പിശകുകളോടുകൂടിയാവും മോട്ടോര്‍ വാഹന വകുപ്പിന്റെ സെര്‍വറില്‍ സൂക്ഷിച്ചിരിക്കുക. ഒരു കുത്തൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ഈ പരിപാടി പാളും. അതുകൊണ്ട് മോട്ടോര്‍വാഹന വകുപ്പിന്റെ സൈറ്റിലുള്ളത് അതുപോലെ ഡിജി ലോക്കറില്‍ കൊടുക്കുക. ഇനി നിങ്ങളുടെ ലൈസന്‍സിലുള്ള പേരിലും ആധാറിലെ പേരിലും എന്തെങ്കിലും ചെറിയ വ്യത്യാസം ഉണ്ടെങ്കില്‍ അത് തിരുത്തിയശേഷമേ ഈ പുള്‍ നടക്കൂ

പൊലീസ് ലൈസന്‍സും ആര്‍സിയും ചോദിച്ചാല്‍ ഡിജിലോക്കര്‍ ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഇവ കാണിച്ചാല്‍ മതി. എന്ത് എളുപ്പം അല്ലെ! സിബിഎസ്ഇ, ഹിമാചല്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍, ആന്ധ്ര സ്കൂള്‍ ബോര്‍ഡ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും ഇതുപോലെ പുള്‍  ചെയ്യാവുന്നതാണ്.

ഇതുകൂടാതെ കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന, ഡല്‍ഹി, ഒഡിഷ മുതലായ സംസ്ഥനങ്ങളുടെ ഇ–ഡിസ്ട്രിക്ട് സേവനങ്ങള്‍ ഡിജി ലോക്കറിന്റെ പുഷ് പാര്‍ട്നര്‍മാരാണ്. അതായത് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇ–ഡിസ്ട്രിക്ട്വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങളുടെ ഡിജി ലോക്കറില്‍ ഇടാന്‍ സര്‍ട്ടിഫിക്കറ്റ് ദാതാവിനോട് പറയാം. സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള ക്യൂവും, സൂക്ഷിക്കാനുള്ള ഫയലും ഒക്കെ ഇനി ഇല്ല. കേരളത്തിന്റെ ഇ–ഡിസ്ട്രിക്ട് സേവങ്ങളെക്കുറിച്ച് അറിയാന്‍: -https://edistrict.kerala.gov.in/

ഇങ്ങനെ ആര്‍സിപോലെ നിങ്ങള്‍ വലിക്കുന്നതും, ഇ–ഡിസ്ട്രിക്ട് സേവനം പുഷ്ചെയ്യുന്നതുമായ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈ സ്ഡ് ആയതുകൊണ്ട് ഒറിജിനലിനു തത്തുല്യമായ ഡിജിറ്റല്‍കോപ്പിയാണ്. ഇതുരണ്ടും കൂടാതെ നിങ്ങളുടെ കൈയിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ്ചെയ്ത്, സ്വയം ഡിജിറ്റലൈസ്ചെയ്ത് സൂക്ഷിക്കാനുള്ള വഴിയുമുണ്ട് ഡിജി ലോക്കറില്‍. ഭാവിയില്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാംതന്നെ സൂക്ഷിക്കാവുന്ന സുരക്ഷിതമായൊരു ഷെല്‍ഫായി ഈ ലോക്കര്‍സംവിധാനം മാറുമെന്നതില്‍ സംശയമേ വേണ്ട.

⭕ ഇ-സർട്ടിഫിക്കറ്റ്

പ്രളയകാലത്ത് പല ആളുകൾക്കും തങ്ങളുടെ വരുമാന സർട്ടിഫിക്കറ്റ് ജാതി/കമ്യൂണിറ്റി, ജനന/താമസ സർട്ടിഫിക്കറ്റ് എന്നിവ നഷ്ടപ്പെട്ടതും അത് റെകോർഡ് വേഗത്തിൽ തിരിച്ചു സർക്കാർ നൽകിയതും വാർത്തയായിരുന്നല്ലോ..

https://m.facebook.com/story.php?story_fbid=10156410547722127&id=622302126

നമ്മുടെ ഐഡന്റിറ്റി ഒരു ദിവസം നഷ്ടപ്പെടുക എന്ന അവസ്ഥ, അത് തെളിയിക്കാൻ ഉള്ള രേഖകൾ കയ്യിൽ ഇല്ലാത്ത അവസ്ഥ അതി ഭീകരമാണ്..

അത് അനുഭവിച്ചവർക്കെ മനസ്സിലാക്കൂ..

പ്രളയകാലത്ത് പല ആളുകൾക്കും തങ്ങളുടെ വരുമാന സർട്ടിഫിക്കറ്റ് ജാതി/കമ്യൂണിറ്റി, ജനന/താമസ സർട്ടിഫിക്കറ്റ് എന്നിവ നഷ്ടപ്പെട്ടതും അത് റെകോർഡ് വേഗത്തിൽ തിരിച്ചു സർക്കാർ നൽകിയതും വാർത്തയായിരുന്നല്ലോ.. 🌹

https://www.facebook.com/story.php?story_fbid=1921093767982444&id=539381006153734

https://www.deshabhimani.com/…/adalath-kerala-flood-…/751224

❤️ ഇത് കേരളം രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ ഒരു പദ്ധതി വിജയകരമായി നടപ്പാക്കിയത്തിന്റെ ഭാഗം ആയിരുന്നു.. ഇ-ഡിസ്റ്റ്രിക്ട് എന്ന പോർട്ടലിലൂടെ അഞ്ച് കോടി സർക്കാർ സർട്ടിഫിക്കറ്റുകൾ ആണ് വിതരണം ചെയ്തത്. ❤️

https://edistrict.kerala.gov.in/

ഈ പദ്ധതി പ്രകാരം വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, കമ്യൃണിറ്റി സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ വില്ലേജ്/ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന 26 ഇനം സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭിക്കും.

കേരളാ IT മിഷൻ 2010 ൽ സഖാവ് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് പൈലറ്റ് പ്രൊജക്റ്റ് എന്ന നിലയിൽ കേരളത്തിൽ രണ്ടു ജില്ലകളിൽ പരീക്ഷണാർത്ഥം ഈ പദ്ധതി തുടങ്ങിയത്.

2016 ൽ ഈ പദ്ധതി ഡിജിറ്റൽ ലോക്കറുമായി ലിങ്ക് ചെയ്തു. അതിനാൽ പ്രളയ കാലത്താണ് ഇതിന്റെ യഥാർത്ഥ ഉപകാരം ജനങ്ങൾക്ക് ലഭ്യമായത്. പ്രളയസമയത്ത് നഷ്ടപ്പെട്ട ഈ രേഖകൾ നിഷ്പ്രയാസം എടുക്കാൻ കഴിഞ്ഞു.

ഹിന്ദു പത്രത്തിൽ വർഷങ്ങൾ കൃത്യമായി ഉളളത് കൊണ്ട് വലിയ ഉപകാരം ആയി. കാരണം ഞാൻ പറയേണ്ടതില്ലല്ലോ.. അതേ നമ്മുടെ മാമാ മാധ്യമങ്ങൾ ഇതെല്ലാം ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കുകയാണ്..

https://www.deshabhimani.com/…/adalath-kerala-flood-…/751224

പ്രളയം: സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി അദാലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി

കൊച്ചി > പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുന്നതിനായി അദാലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്സ് രൂപകല്‍പന ചെയ്ത ഏകജാലക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഒരിടത്തുനിന്ന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

അദാലത്തുകളില്‍ ഐ ടി മിഷന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍കൂടി എത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കുന്നത്. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടുതന്നെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറിലേക്കും മാറ്റും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള യൂസര്‍ നെയിമിലൂടെ അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും.

 അദാലത്തു വഴി നഷ്ടപ്പെട്ടു പോയ ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കേറ്റ്, വോട്ടര്‍ ഐഡി, ആധാരങ്ങള്‍, ബാങ്ക് രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങി പല രേഖകളും വീണ്ടും ലഭ്യമാക്കും.സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഡിജിലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.

വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റ്‌വെയറുകള്‍ ഡിജിലോക്കറുമായി സംയോജിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഗുണഭോക്താവിന്റെ ഡിജിലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍  അറിയിച്ചു

🌹 ജല ആമ്പുലൻസ്

ജല ആംബുലൻസ് പദ്ധതിയുമായി സംസ്ഥാന സർക്കാർ.. ആലപ്പുഴയിലെയും പരിസരങ്ങളിലെയും ദ്വീപുകളിലും വാഹന സൗകര്യം ഇല്ലാത്തിടങ്ങളിലും ഉപയോഗിക്കാനാവും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്..

https://www.deshabhimani.com/…/news-kerala-03-04-2018/716357

‘ജല ആംബുലൻസ് ‘ റെഡി; ഉദ്‌‌ഘാടനം 9ന്

ആലപ്പുഴ > ജല ആംബുലൻസുമായി ജലഗതാഗത വകുപ്പിന്റെ പുതിയ സേവനദൗത്യം. ദ്വീപുകളിലും വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ളവർക്ക് ചികിത്സ വേഗത്തിൽ ലഭ്യമാക്കാനുള്ള ജല ആംബുലൻസ് സർവീസ്. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രോഗികളെ ആശുപത്രിയിലെത്തിക്കാനും അത്യാഹിത സന്ദർഭങ്ങളിലും ‘ജല ആംബുലൻസ്’ എന്ന ജീവൻരക്ഷാ ബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താം. 24 മണിക്കൂറുംസർവീസ് ലഭിക്കും. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നീ ബോട്ട് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. 25 പേർക്ക് കയറാവുന്ന ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളും പ്രാഥമികശുശ്രൂഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളും ലഭ്യം. പ്രാഥമികശുശ്രൂഷ നൽകാൻ പരിശീലനം നേടിയ ജലഗതാഗതവകുപ്പിലെ ജീവനക്കാർക്കാണ് ബോട്ടിന്റെ ചുമതല. യാത്രാബോട്ടുകൾ മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ (11 കിമീ) വേഗത്തിൽ സഞ്ചരിക്കുമ്പോൾ ജീവൻരക്ഷാബോട്ടുകൾക്ക് ഇരട്ടിയിലേറെയാണ് വേഗം (25 കിലോമീറ്റർ).


2002ൽ വേമ്പനാട്ടുകായലിൽ സംഭവിച്ച കുമരകം ബോട്ട്ദുരന്തത്തിനുശേഷമാണ് ജീവൻരക്ഷാബോട്ടുകളുടെ ആവശ്യകത ജലഗതാഗതവകുപ്പിന് ബോധ്യപ്പെട്ടത്. അന്നത്തെ അപകടത്തിൽ 29 പേരാണ് മുങ്ങിമരിച്ചത്. നടുക്കായലിലുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതും മരണസംഖ്യ വർധിക്കാനിടയാക്കി. സർവീസ് ബോട്ടുകൾ യാത്രയവസാനിപ്പിച്ച് രാത്രിയിൽ സ്റ്റേഷനിൽ കെട്ടിയിടുമ്പോൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ സഹായം ചോദിച്ച് ആളുകൾ വരാറുണ്ടെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. മാനുഷിക പരിഗണനയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ബോട്ട് ഓടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ കണക്കുകൂട്ടിയാണ് ജീവൻരക്ഷാബോട്ടുകൾ ഇറക്കാനുള്ള വകുപ്പിന്റെ തീരുമാനം. ബോട്ട് ഉപയോഗപ്പെടുത്തുന്നവരിൽനിന്ന് ചെറിയതുകമാത്രം ഈടാക്കും.

ആലപ്പുഴ > ജല ആംബുലൻസുമായി ജലഗതാഗത വകുപ്പിന്റെ പുതിയ സേവനദൗത്യം. ദ്വീപുകളിലും വാഹനസൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ളവർക്ക് ചികിത്സ വേഗത്തിൽ ലഭ്യമാക്കാനുള്ള ജല ആംബുലൻസ് സർവീസ്. ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. രോഗികളെ ആശുപത്രിയിലെത്തിക്കാനും അത്യാഹിത സന്ദർഭങ്ങളിലും ‘ജല ആംബുലൻസ്’ എന്ന ജീവൻരക്ഷാ ബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താം. 24 മണിക്കൂറുംസർവീസ് ലഭിക്കും. ആലപ്പുഴ, കൊല്ലം, എറണാകുളം, പാണാവള്ളി, മുഹമ്മ എന്നീ ബോട്ട് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. 25 പേർക്ക് കയറാവുന്ന ബോട്ടിൽ ജീവൻരക്ഷാ ഉപകരണങ്ങളും പ്രാഥമികശുശ്രൂഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളും ലഭ്യം. പ്രാഥമികശുശ്രൂഷ നൽകാൻ പരിശീലനം നേടിയ ജലഗതാഗതവകുപ്പിലെ ജീവനക്കാർക്കാണ് ബോട്ടിന്റെ ചുമതല. യാത്രാബോട്ടുകൾ മണിക്കൂറിൽ ആറ് നോട്ടിക്കൽ മൈൽ (11 കിമീ) വേഗത്തിൽ സഞ്ചരിക്കുമ്പോൾ ജീവൻരക്ഷാബോട്ടുകൾക്ക് ഇരട്ടിയിലേറെയാണ് വേഗം (25 കിലോമീറ്റർ).


2002ൽ വേമ്പനാട്ടുകായലിൽ സംഭവിച്ച കുമരകം ബോട്ട്ദുരന്തത്തിനുശേഷമാണ് ജീവൻരക്ഷാബോട്ടുകളുടെ ആവശ്യകത ജലഗതാഗതവകുപ്പിന് ബോധ്യപ്പെട്ടത്. അന്നത്തെ അപകടത്തിൽ 29 പേരാണ് മുങ്ങിമരിച്ചത്. നടുക്കായലിലുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതും മരണസംഖ്യ വർധിക്കാനിടയാക്കി. സർവീസ് ബോട്ടുകൾ യാത്രയവസാനിപ്പിച്ച് രാത്രിയിൽ സ്റ്റേഷനിൽ കെട്ടിയിടുമ്പോൾ രോഗികളെ ആശുപത്രിയിലെത്തിക്കാൻ സഹായം ചോദിച്ച് ആളുകൾ വരാറുണ്ടെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. മാനുഷിക പരിഗണനയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ബോട്ട് ഓടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ കണക്കുകൂട്ടിയാണ് ജീവൻരക്ഷാബോട്ടുകൾ ഇറക്കാനുള്ള വകുപ്പിന്റെ തീരുമാനം. ബോട്ട് ഉപയോഗപ്പെടുത്തുന്നവരിൽനിന്ന് ചെറിയതുകമാത്രം ഈടാക്കും

സർക്കാരിന്റെ പിന്തുണയിൽ ആധുനീകരണത്തിലേക്ക് കുതിക്കുന്ന ജലഗതാഗതവകുപ്പ് കാലപ്പഴക്കംചെന്ന ബോട്ടുകൾ പിൻവലിച്ച് പുതിയ 14 ബോട്ടുകൾ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി സോളാർബോട്ടുകളിലേക്ക് മാറുകയാണ് ലക്ഷ്യം. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് എസി ബോട്ടുകൾ ഓടിക്കാനും  പദ്ധതിയുണ്ട്. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ടർ ടാക്സിയാണ് മറ്റൊന്ന്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലായി 55 ബോട്ടുകളാണ് നിലവിലുള്ള സർവീസ്. ദിവസേന 65,000 യാത്രക്കാരുമുണ്ട്.

🌹 പുരപുറ സൗരോർജ പദ്ധതി

KSEB യുടെ പുരപുറ സൗരോർജ പദ്ധതി.
പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ കൂടുതൽ ഉപയോഗപ്പെടുത്തുക. ഊർജ ഉപയോഗത്തിൽ സ്വയംപര്യാപ്തത നേടുക.

https://www.deshabhimani.com/…/news-kerala-15-09-2019/822262

പുരപ്പുറ സൗരോർജ പദ്ധതി: ആദ്യഘട്ടം 42,489 കെട്ടിടത്തിൽ ; ലക്ഷ്യം 1870 മെഗാവാട്ട്‌

വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത ലക്ഷ്യമിട്ട്‌ കേരളം നടപ്പാക്കുന്ന പുരപ്പുറ സോളാർപദ്ധതിയുടെ ആദ്യഘട്ട  200 മെഗാവാട്ട്‌  ഉൽപ്പാദനം യാഥാർഥ്യത്തിലേക്ക്‌. 42,489 കെട്ടിടങ്ങളിൽ പദ്ധതി ഉടൻ നടപ്പാക്കും.  2.78 ലക്ഷം അപേക്ഷകരിൽനിന്നാണ്‌ റാങ്കിങ്‌ നൽകിയാണ്‌  ഇവരെ തെരഞ്ഞെടുത്തത്‌.  ഇതിനായി വൈദ്യുതി ബോർഡ്‌ ഇ–-ടെൻഡറും ക്ഷണിച്ചു.  രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സോളാർ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ 19ന്‌ ഡൽഹിയിൽ സോളാർ ഇൻവസ്‌റ്റേഴ്‌സ്‌ മീറ്റും നടക്കും.

മുന്നുവർഷംകൊണ്ട്‌  സൗരോർജത്തിൽനിന്ന്‌ ആയിരം മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട്‌  പുരപ്പുറ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കും. ഇതിന്റെ ആദ്യപടിയായാണ്‌ 200 മെഗാവാട്ടിന്റെ പദ്ധതി.  വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുടെ  ടെറസിൽ സോളാർ പാനൽ സ്ഥാപിച്ചാണ്‌ ലക്ഷ്യം നേടുക. സ്ഥല ലഭ്യത, സാമ്പത്തിക ലാഭം, വികേന്ദ്രീകരണം തുടങ്ങിയ ഒട്ടേറെ നേട്ടങ്ങൾ പരിഗണിച്ചാണിത്‌. രാജ്യത്തുതന്നെ ഈ പദ്ധതി ആദ്യമാണ്‌. നിലവിൽ  കേരളത്തിൽ 130 മെഗാവാട്ട്‌  സോളാർ  വൈദ്യുതി അനർട്ട്‌, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. 175 മെഗാവാട്ടിന്റെ പത്ത്‌ പദ്ധതി വിവിധ ഘട്ടങ്ങളിലുമാണ്‌. ഇതിനുപുറമെയാണ്‌ കെഎസ്‌ഇബി പുതിയ പദ്ധതി നടപ്പാക്കുന്നത്‌. 

ഓൺലൈൻ വഴിയാണ്‌ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചത്‌. 2,78,264 അപേക്ഷ  ലഭിച്ചു. കെട്ടിടം  വൈദ്യുതി ബോർഡ്‌ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചാണ്‌  42,489 പേരെ തെരഞ്ഞെടുത്തത്‌.  നിഴൽരഹിത കെട്ടിടം, പരന്ന പ്രതലം, കുറഞ്ഞത്‌ 200 ചതുരശ്ര അടി വിസ്‌തീർണം തുടങ്ങിയ  ഘടകങ്ങളാണ്‌ പരിശോധിച്ചത്‌. ഇതിൽ 36,00  എണ്ണം വീടുകളാണ്‌.   2739 എണ്ണം  വ്യാപാര സ്ഥാപനങ്ങളും 2500 എണ്ണം ഓഫീസുകളും  850 എണ്ണം വ്യവസായ സ്ഥാപനങ്ങളുമാണ്‌. 

കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം എം പാനൽ ചെയ്‌ത സോളാർ കമ്പനികൾക്കാകും കരാർ നൽകുക. ഇതിനായാണ്‌ ഡൽഹിയിൽ 19ന്‌ സോളാർ ഇൻവസ്‌റ്റേഴ്‌സ്‌ മീറ്റ്‌ നടത്തുന്നത്‌.

ലക്ഷ്യം 1870 മെഗാവാട്ട്‌
കേരളത്തിൽ 1870 മെഗാവാട്ട്‌ വൈദ്യുതി സൗരോർജത്തിൽനിന്ന്‌ ഉൽപ്പാദിപ്പിക്കാനാകുമെന്നാണ്‌ കെഎസ്‌ഇബിയുടെ കണക്ക്‌.  മൂന്ന്‌ വർഷംകൊണ്ട്‌ ആയിരം മെഗാവാട്ട്‌ ഉൽപ്പാദിപ്പിക്കും. 500 മെഗാവാട്ട്‌ പുരപ്പുറം വഴിയും 200 മെഗാവാട്ട്‌ ഗ്രൗണ്ട്‌ നിലയം വഴിയും 100 മെഗാവാട്ട്‌ ഫോളാട്ടിങ്‌ സോളാർ പാനൽവഴിയും  150 മെഗാവാട്ട്‌ സോളാർ പാർക്കിലൂടെയും 50 മെഗാവാട്ട്‌ കനാൽ ടോപ്പ്‌ വഴിയുമാകും ഉൽപ്പാദിപ്പിക്കുക.  ലഭിക്കും.

🌹 കൃഷി

 മഴമറ പദ്ധതി

പച്ചക്കറി കൃഷി ഇനി സർക്കാർ സഹായത്താൽ.
അമ്പതിനായിരം രൂപവരെ സർക്കാർ സബ്‌സിഡി യോടെ.രാസവള പ്രയോഗങ്ങൾ ഇല്ലാത്ത ഭക്ഷണ ശീലത്തിന് പുതിയൊരു തുടക്കം.

https://www.deshabhimani.com/…/news-kollamkerala-04-…/803207

ജില്ലയില്‍ പച്ചക്കറിക്കൃഷി വികസനത്തിന് സർക്കാർ 3.06 കോടി രൂപ അനുവദിച്ചു

കൊല്ലംജില്ലയിലെ പച്ചക്കറിക്കൃഷിക്കായി പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3,06,02,416 രൂപ സർക്കാർ അനുവദിച്ചു. ഓണത്തിന് ആവശ്യമായ പഴം-, പച്ചക്കറി എന്നിവ ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുകയാണ‌് ലക്ഷ്യം. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം 10 രൂപ വിലയുള്ള 4.5 ലക്ഷം വിത്ത് പാക്കറ്റുകൾ ജില്ലയിൽ വിതരണംചെയ്യും. ഇതിനായി 45 ലക്ഷം രൂപ വിനിയോഗിക്കും. കൃഷിവകുപ്പ് 10 ലക്ഷം പച്ചക്കറിത്തൈകൾ ജില്ലയിൽ സൗജന്യമായി വിതരണംചെയ്യും.വാണിജ്യാടിസ്ഥാനത്തിൽ  പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് ഹെക്ടർ വീതമുള്ള ക്ലസ്റ്ററുകൾ കൃഷിഭവൻ തലത്തിൽ രൂപീകരിച്ചു.  ജില്ലയിലെ 80 ക്ലസ്റ്ററുകളിൽ ഓരോന്നിനും 75,000 രൂപ വീതം ധനസഹായം നൽകും.  ഇവയ്ക്ക് രണ്ടു ഹെക്ടർവരെ അധിക സ്ഥലത്ത് കൃഷിചെയ്യുന്നതിന് ഒരു ഹെക്ടറിന് 15,000 രൂപ നിരക്കിൽ അധിക ധനസഹായവും നൽകും. ആകെ 40 ഹെക്ടർ കൃഷിക്കാണ് ധനസഹായം.പത്തുസെന്റിൽ കുറയാതെ കൃഷിചെയ്യുന്ന സ്‌കൂളുകൾക്കും സ്ഥാപനങ്ങൾക്കും 5000 രൂപ വീതം ധനസഹായം നൽകും. തെരഞ്ഞെടുത്ത അഞ്ച് സ്‌കൂളിന‌് പമ്പ്‌സെറ്റ് നൽകും. പ്രോജക്ടുകൾ സമർപ്പിക്കുന്ന സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും ധനസഹായം നൽകും.  ഇതിനായി 14 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.പച്ചക്കറി കർഷകർക്ക് പമ്പ്‌സെറ്റ്, സസ്യസംരക്ഷണ ഉപകരണം എന്നിവ 50 ശതമാനം സബ്‌സിഡി നിരക്കിൽ അനുവദിക്കും.  തരിശുസ്ഥലത്ത് കൃഷിയിറക്കുന്നതിന് ഈ സാമ്പത്തിക വർഷം ആകെ 35 ഹെക്ടർ സ്ഥലത്ത് ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിൽ ധനസഹായം നൽകും.  മഴമറ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളവയ്ക്ക് പരമാവധി 75 ശതമാനം സബ്‌സിഡി നിരക്കിൽ 50,000 രൂപവരെ ധനസഹായം നൽകും. ഈ സാമ്പത്തിക വർഷം 70 മഴമറ യൂണിറ്റുകൾക്കാണ് സഹായം ലഭിക്കുക. കുറഞ്ഞ സ്ഥലത്ത് കണിക ജലസേചനത്തിനായി ഫാമിലി ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റം സ്ഥാപിക്കുന്നതിന് ഒരു യൂണിറ്റിന് 7500 രൂപ അനുവദിക്കും.  പഞ്ചായത്തുകളിൽ പച്ചക്കറിത്തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന് ചെറിയ പച്ചക്കറി നഴ്‌സറികൾ സ്ഥാപിക്കും. ഒരു ചതുരശ്ര മീറ്ററിന് 1400 രൂപ സബ്‌സിഡി നൽകും. പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് അഗത്തി, മുരിങ്ങ, കറിവേപ്പ്, പപ്പായ തുടങ്ങിയവയുടെ തൈകളടങ്ങിയ 100 രൂപ വില വരുന്ന 2000 കിറ്റ‌് 50 ശതമാനം സബ്‌സിഡിയോടെ വിതരണംചെയ്യും.  പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ വിത്ത് ഉൽപ്പാദിപ്പിച്ച് വിതരണംചെയ്യുന്നതിന് ഹെക്ടർ ഒന്നിന് 25,000 രൂപ സബ്‌സിഡി അനുവദിക്കും. ദീർഘകാല പച്ചക്കറി ഇനങ്ങളുടെ കൃഷിക്കായി ഹെക്ടറിന് 20,000 രൂപ സബ്‌സിഡി നൽകും. ഗുണഭോക്താക്കളാകാൻ താൽപ്പര്യമുളളവർ അതത് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ അറിയിച്ചു.

 ഹരിത കേരള മിഷൻ പദ്ധതി

ജല സംരക്ഷണത്തിനും മാലിന്യ മുക്തിക്കും കാർഷിക രംഗത്തെ വളർച്ചക്കും സംസ്ഥാന സർക്കാരിന്റെ സമഗ്ര പദ്ധതി.

http://haritham.kerala.gov.in/

⭕ 24,000 ഹെക്ടറിൽ സർക്കാർ വക നെൽകൃഷി

https://www.deshabhimani.com/…/paddy-farming-in-8800…/778002

8801 ഹെക്ടർ തരിശിൽ നെൽകൃഷി ; നടപ്പുവർഷം 2,24,000 ഹെക്ടർ ലക്ഷ്യം

തിരുവനന്തപുരം
രണ്ടുവർഷംകൊണ്ട‌്  8801.42 ഹെക്ടർ തരിശുഭൂമിയിൽ  കേരളം പുതുതായി നെൽക്കൃഷിയിറക്കി. യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലത്ത‌് കടുംവെട്ട‌് തീരുമാനത്തിന്റെ ഭാഗമായി ഭൂമാഫിയക്ക‌് നികത്താൻ അനുമതി നൽകിയ മെത്രാൻകായലും ആറന്മുള വിമാനത്താവളത്തിന്റെ മറവിൽ മണ്ണിട്ട‌് നികത്തിയ ഭൂമിയും കൃഷിയിറക്കിയ തരിശിടത്തിൽപ്പെടും.

പത്തനംതിട്ട കവിയൂർ പുഞ്ചയിലെ  245 ഏക്കറിലാണ‌് ഏറ്റവുമൊടുവിൽ നെൽകൃഷി. ഇതോടൊപ്പം കശുമാവ‌്, മാവ‌്, വാഴ, പച്ചക്കറി എന്നിവയും ചെറുധാന്യങ്ങളും  കൃഷി ചെയ്യുന്നു. 86 പഞ്ചായത്ത‌ുകളെ തരിശുരഹിത പഞ്ചായത്തുകളായി താമസിയാതെ  പ്രഖ്യാപിക്കും. ഹരിത കേരളം മിഷനും കൃഷിവകുപ്പുമാണ‌്  തരിശുനില കൃഷി വ്യാപിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത‌്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ 1,96,449 ഹെക്ടറായിരുന്നു കേരളത്തിൽ നെൽക്കൃഷി.  2017–-18ൽ  2,20,449 ഹെക്ടറായി വർധിച്ചു. നടപ്പുവർഷം  2,24,000 ഹെക്ടറായി ഉയർത്തലാണ‌് ലക്ഷ്യം.  

കേരളത്തിന്റെ ആവശ്യത്തിന‌് ഒരു വർഷം ആവശ്യമുള്ള അരി 40 ലക്ഷം ടണ്ണാണ‌്. ഇതിൽ ആറുലക്ഷത്തിനടുത്ത‌് ടൺ മാത്രമാണ‌് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത‌്. ഇത‌് പത്തുലക്ഷമായി വർധിപ്പിക്കാനാണ‌് തീരുമാനം. ഇതിനായി തരിശുനില കൃഷിക്കൊപ്പം കരനെൽക്കൃഷി, ഒരുപൂ കൃഷിമാത്രം ചെയ്യുന്നിടത്ത‌് ഇരുപൂ കൃഷി എന്നിവയും നടപ്പാക്കും. 2625 ഹെക്ടറിലാണ‌് കരനെൽക്കൃഷി നടന്നത‌്. 3136 ഹെക്ടറിൽ ഒരുപൂ ഇരുപൂ കൃഷിയുമാക്കി.

മെത്രാൻ കായൽ വയലായി
നെൽക്കൃഷിയിറക്കിയ പല തരിശുഭൂമിയും ഭൂമാഫിയക്കും മറ്റും നികത്താൻ യുഡിഎഫ‌് സർക്കാർ  അനുമതി നൽകിയവയാണ‌്. ഇതിൽ മെത്രാൻ കായൽ കൈമാറ്റം വൻ വിവാദമായതാണ‌്. ഒടുവിൽ യുഡിഎഫിന‌ുതന്നെ തീരുമാനം റദ്ദാക്കേണ്ടിവന്നു. മെത്രാൻ കായലിലെ 160 ഹെക്ടറിലാണ‌് കൃഷിയിറക്കിയത‌്. തൊടിയൂർ വട്ടക്കായൽ (130 ഹെക്ടർ), ആറൻമുള (55), കോട്ടയം മീനച്ചിലാർ–-മീനന്തറയാർ–കൊടൂരാർ സയോജന പദ്ധതി (800), കോട്ടയം കടുത്തുരുത്തി (130), കവിയൂർ പുഞ്ച (245), തൃശൂർ പുന്നയൂർ (110), മനക്കര, ശാസ‌്‌താംകോട്ട (298.2 ) തുടങ്ങിയവയാണ‌് പ്രധാനം.

ഒരു ബ്ലോക്കിൽ ഒരുപഞ്ചായത്ത‌്  തരിശുരഹിതം
ഒരു ബ്ലോക്കിൽ ഒരുപഞ്ചായത്തിനെ തരിശുരഹിതമാക്കുന്നതിന‌് ഹരിതകേരളം മിഷനും കൃഷിവകുപ്പും പദ്ധതി. ആദ്യ പ്രഖ്യാപനം  തിരുവനന്തപുരം ചെങ്കലിൽ അടുത്തദിവസം നടക്കും.  ഇതോടൊപ്പം  ചില മണ്ഡലങ്ങളിൽ മുഴുവൻ പഞ്ചായത്തുകളെയും തരിശുരഹിതമാക്കാനുള്ള പദ്ധതി  വിവിധ പേരുകളിൽ  നടപ്പാക്കുന്നുണ്ട‌്. പാറശാല (തളിര‌്), കാട്ടാക്കട (ജൈവസമൃദ്ധി), വാമനപുരം (നാട്ടുപച്ച), ചിറയിൻകീഴ‌് (ഉറവ‌്), ചാത്തന്നൂർ (പുനർജനി), തളിപ്പറമ്പ‌് (സമൃദ്ധി), കൊട്ടാരക്കര (ഗ്രീഷ‌്മം) എന്നിവയാണ‌് ഈ മണ്ഡലങ്ങൾ

⭕ 55,000 ഹെക്ടറിൽ പച്ചക്കറി കൃഷി

https://www.deshabhimani.com/…/news-special-25-05-20…/726924

ജനസൗഹൃദ വികസന സംസ്ഥാനം

“വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം” എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016‐ൽ ജനങ്ങളുടെ പിന്തുണ അഭ്യർഥിച്ചത്. പ്രകൃതിയേയും മനുഷ്യനേയും കേന്ദ്രബിന്ദുവാക്കി ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടുള്ള ജനപക്ഷവികസനമാണ് ലക്ഷ്യമാക്കുന്നത്.
കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട കമ്യൂണിസ്റ്റുകാർ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഉതകുന്ന കാര്യക്ഷമമായ ബദൽനയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ആഗോളവൽക്കരണ നയങ്ങൾ വികസനവുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഫെഡറൽഘടനയെ തകർക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങളും ഗൗരവമാണ്. ഈ പരിമിതികൾക്ക് അകത്തുനിന്നുകൊണ്ട് ബദൽ ഉയർത്തുന്നതിനുള്ള കർമപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തികനയങ്ങൾ കാരണം ചെറുകിട, ഇടത്തരം  വ്യവസായങ്ങൾ തകർച്ച നേരിടുന്നു. കാർഷികഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ കഴിയാത്തതുമൂലം കർഷകർ പ്രതിസന്ധിയിലാണ്. പൊതുമേഖലയിലെ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനങ്ങളെല്ലാംതന്നെ വിറ്റഴിച്ച്് ഇഷ്ടക്കാരായ കോർപ്പറേറ്റുകളുടെ കൈയിലെത്തിക്കാൻ കിണഞ്ഞുപരിശ്രമിക്കുകയാണ് നരേന്ദ്ര മോഡി. ഇത്തരം കാര്യങ്ങളിൽനിന്ന് ശ്രദ്ധമാറ്റുന്നതിന് വർഗീയ‐വംശീയ കലാപങ്ങൾ അഴിച്ചുവിടാനുള്ള തീവ്രശ്രമത്തിലാണ് സംഘപരിവാർ. കേരളത്തിൽ വർഗീയകലാപങ്ങൾ സൃഷ്ടിക്കാനും ക്രമസമാധാനനില തകർക്കാനും ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ കാണാതിരുന്നൂകൂട. അതിനായി വ്യാജ ഹർത്താലുകൾവരെ സൃഷ്ടിക്കുന്നു. കേരളത്തിന് അർഹമായ കേന്ദ്രവിഹിതം നിഷേധിക്കുന്നതിലും കേരള മോഡൽ വികസനത്തെ അധിക്ഷേപിക്കുന്നതിലും കേന്ദ്ര ഭരണക്കാർ മത്സരിക്കുകയാണ്. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം നേരിട്ടുകൊണ്ട് ജനക്ഷേമപദ്ധതികൾ നടപ്പാക്കാനും സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയധ്രുവീകരണം ഫലപ്രദമായി ചെറുക്കാനും കഴിഞ്ഞുയെന്നതാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഏറ്റവും പ്രസക്തമായ നേട്ടം.  പൊതുവിദ്യാഭ്യാസരംഗത്ത് അന്തർദേശീയ പ്രശസ്തമായ സർവകലാശാലകളെപോലും തകർക്കാൻ പരിശ്രമിക്കുന്ന സംഘപരിവാറിന് എല്ലാ ഒത്താശയും മോഡി സർക്കാർ ചെയ്തുകൊടുക്കുകയാണ്.  അതേസമയം, കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാട് ജനകീയ, ജനാധിപത്യ, മതനിരപേക്ഷ വിദ്യാഭ്യാസം എന്നതാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താൻ ഈ സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകൾ പൊതുവിദ്യാലയങ്ങളേയും പോളിടെക്നിക്കുകളേയും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യംവച്ചുള്ളതാണ്

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 66 കർഷകരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്.  ഇതേ കാലയളവിൽ രാജ്യത്ത് പതിനായിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തു. കർഷകവിരുദ്ധ സാമ്പത്തിക നയങ്ങളുടെ രക്തസാക്ഷികളാണ് ഇവർ.  ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016‐17ൽ കേരളത്തിലെ കർഷകആത്മഹത്യ പൂജ്യമാണ്. കൃഷിക്കാരുടെയും സമൂഹത്തിന്റെയും കൃഷിവകുപ്പിന്റെയും ഏകോപിതമായ പ്രവർത്തനങ്ങളിലൂടെ 34000 ഹെക്ടർ പാടത്താണ് പുതുതായി നെൽക്കൃഷി ആരംഭിച്ചത്.  2016ൽ 46500 ഹെക്ടറിൽ നടന്നിരുന്ന പച്ചക്കറിക്കൃഷി ഇപ്പോൾ 55000 ഹെക്ടറായി വർധിച്ചു. പച്ചക്കറി ഉൽപ്പാദനം ആറുലക്ഷം മെട്രിക് ടണ്ണിൽനിന്ന് 10 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.  നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 415 ചെറുകിട റൈസ്മില്ല് സ്ഥാപിച്ചു.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ പ്രധാനമേഖലയായ ക്ഷീരവികസനരംഗത്തും മൃഗസംരക്ഷണരംഗത്തും കേരളം ചുരുങ്ങിയ കാലം കൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ അനവധിയാണ്. നോട്ടുനിരോധനവും വരൾച്ചയുംമൂലം വലിയ പ്രതിസന്ധികൾ ഉണ്ടായിട്ടും ക്ഷീരവികസന വകുപ്പ് സ്വീകരിച്ച കർമപദ്ധതികളിലൂടെ ക്ഷീരകർഷകരെ വലിയ ദുരന്തത്തിൽനിന്ന് രക്ഷിക്കാനും 2017‐18 ലെ  പാൽ സംഭരണത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്താനും കഴിഞ്ഞു.  പശുക്കളുടെ പ്രതിദിന പാൽ ഉൽപ്പാദനശേഷി 8.62 ലിറ്ററിൽനിന്നും 10.22 ലിറ്ററായി ഉയർന്നത് സർക്കാരിന്റെ പ്രജനന നയത്തിന്റെ വിജയമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള പാൽ ഇറക്കുമതി രണ്ടരലക്ഷത്തോളം ലിറ്റർ കണ്ടുകുറഞ്ഞു.  ആഭ്യന്തരഉൽപ്പാദനം വർധിപ്പിച്ച് ക്ഷീരസ്വയം പര്യാപ്തതയിലേയ്ക്ക് കേരളം നടന്നടുക്കുകയാണ്.  ഇതിനായി ക്ഷീരഗ്രാമം, ഡെയറിസോൺ, കിടാരി പാർക്കുകൾ, തീറ്റപ്പുൽ വികസനപദ്ധതി, സംഘങ്ങളുടെ ശാക്തീകരണം, ലാബുകളുടെ വികസനം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വിജയകരമായി നടന്നുവരുന്നു.

ആരോഗ്യരംഗത്ത് സമഗ്രമായ പദ്ധതികളാണ് ഈ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സമ്പൂർണ ട്രോമ കെയർ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു.

കാർഷികരംഗത്തും സ്വാശ്രയത്വം ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ജൈവപച്ചക്കറി ഉൽപ്പാദനം ഫലപ്രാപ്തിയിലേക്ക് എത്തുന്നു. കേന്ദ്ര സർക്കാർ പൊതുവിതരണ ശൃംഖലയിൽനിന്ന് പിൻവാങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിതരണ സംവിധാനം നിലനിർത്താനും നവീകരിക്കാനുമായി ഈ സർക്കാരിന് നിരവധി പരിശ്രമങ്ങൾ വേണ്ടിവന്നു.
സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശ്ശികയില്ലാതെ മാസംതോറും വീട്ടിൽ എത്തിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കി. ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കാനും ഭവനരഹിതർക്ക് പാർപ്പിടം ലഭ്യമാക്കാനും അങ്ങേയറ്റം ശ്രദ്ധനൽകുകയാണ് സർക്കാർ. ഒരു നിക്ഷേപവികസന സൗഹൃദ സംസ്ഥാനം എന്നതിലുപരി കേരളം ജനസൗഹൃദ വികസന സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാം

നവകേരളം നമുക്കായ് നാളേക്കായ്.. ❤️

നമുക്കൊരു സർക്കാറുണ്ട്.. 😍

#LeftAlternative
#NavaKeralam
#KeralaLeads

https://m.facebook.com/story.php?story_fbid=10156433294387127&id=622302126


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *