വികസന പരമ്പര അഞ്ച്
===================
ഇന്ന് നമ്മൾ ആരോഗ്യ മേഖലയിൽ സഖാവ് കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഇടത് സർക്കാർ ചെയ്ത ചില വികസന പ്രവർത്തനങ്ങളും സാന്ത്വനങ്ങളും ആണ് മുന്നോട്ട് വയ്ക്കുന്നത്
പിണറായി സർക്കാരിന്റെ കീഴിൽ കഴിഞ്ഞ മൂന്നര വർഷത്തെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഈ ഒരു പോസ്റ്റിൽ ഒതുങ്ങുന്നതല്ല..
🌹 രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരത്തെ പൂഴനാട് കുടുംബാരോഗ്യകേന്ദ്രം. ഇടതു സർക്കാർ നമ്മുടെ ആരോഗ്യമേഖലയെ ഏത് രീതിയിലാണ് പരിവർത്തിപ്പിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് ഈ ആശുപത്രിയുടെ മാറ്റം.
https://www.deshabhimani.com/…/primary-health-centre…/81\7618
രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ പത്തും കേരളത്തിൽ; കുതിപ്പ് തുടർന്ന് ആരോഗ്യ മേഖല
കൊച്ചി > സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി കേരളം അയച്ചത്. അതില്‍ 32 കേന്ദ്രങ്ങള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ കേരളത്തിലെ 42 കേന്ദ്രങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. 3 കേന്ദ്രങ്ങളുടെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. 10 കേന്ദ്രങ്ങള്‍ക്ക് അംഗീകാരത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുമുണ്ട്. കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍: 98),കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം (97), കണ്ണൂര്‍ മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം (97), ആലപ്പുഴ പനവള്ളി കുടുംബാരോഗ്യ കേന്ദ്രം (96), മലപ്പുറം അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂര്‍ കൊളശേരി യു.പി.എച്ച്.സി., (94.3), തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം (94), എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം (93), കണ്ണൂര്‍ പട്യം കുടുംബാരോഗ്യ കേന്ദ്രം (92), കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (89) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. ബഹുമതി നേടുന്നത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം നേരത്തെ 99 സ്‌കോറോടെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോര്‍ നേടി രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷാവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ്യനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തിട്ടുണ്ട്. വൈകുന്നേരം വരെയുള്ള മികച്ച ഒ.പി. സൗകര്യം, രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, മുന്‍കൂട്ടി ബുക്കിംഗ് സൗകര്യം, മെച്ചപ്പെട്ട കാത്തിരിപ്പ് സ്ഥലങ്ങള്‍, കുടിവെള്ള ടോയിലറ്റ് സൗകര്യങ്ങള്‍, സ്ത്രീ സൗഹൃദ-ഭിന്നശേഷി സൗഹൃദം, പ്രി-ചെക്കപ്പ് ഏരിയ, ലാബുകള്‍, ഡിസ്പ്ലേകള്‍, സ്വകാര്യതയുള്ള പരിശോധനാ മുറികള്‍, വിവിധ ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ട്.
🌹 പ്രമേഹ ബാധിതർ ആയ കുട്ടികൾക്ക് സ്പുജന്യ ചികിത്സ നൽകുന്ന സാമൂഹിക സുരക്ഷാ മിഷന്റെ “മിട്ടായി പദ്ധതി” ക്ക് തുടക്കം.. നമ്മുടെ കുട്ടികളാണ് നമ്മുടെ സമ്പത്ത്. ഒരു നാടിന്റെ സമ്പത്ത്. കുഞ്ഞുന്നാളിലെ രോഗാവസ്ഥ കണ്ടെത്തിയാൽ അവരെ നമുക്ക് മികച്ച ചികിത്സ നൽകാം. ഒപ്പമുണ്ട് സംസ്ഥാന സർക്കാർ..
https://www.deshabhimani.com/news/kerala/news-02-08-2018/741358
പ്രമേഹബാധിത കുട്ടികൾക്ക് ആശ്വാസമായി ‘മിഠായി’
മഞ്ചേരിപ്രമേഹബാധിത കുട്ടികൾക്ക് ആശ്വാസം പകർന്ന് മിഠായി പദ്ധതി. ടൈപ് വൺ പ്രമേഹരോഗം ബാധിച്ചവർക്ക് ഇൻസുലിൻ പെൻ, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ, ചികിത്സ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നൽകുന്ന പദ്ധതിയാണ് മിഠായി. പദ്ധതിയില്‍ ചികിൽസ ലഭിക്കുന്നതിനായി ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നായി 58 വിദ്യാർഥികൾ രജിസ്റ്റർചെയ്തു. കേരള സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തിലാണ് പ്രമേഹബാധിതരായ ഹൈസ്‌കൂൾതലംവരെയുള്ള കുട്ടികൾക്കായി പദ്ധതി നടപ്പാക്കിയത്. പ്രമേഹബാധിത കുട്ടികൾക്ക് കുപ്പികളിൽ വരുന്ന വയൽ ഇൻസുലിനാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഐസ് ബോക്‌സിലോ തെർമോ ഫ്ലാസ്‌കിലോ സൂക്ഷിക്കേണ്ടിയിരുന്നു. ഉപയോഗശേഷം 35 മിനിറ്റ് കഴിയാതെ ആഹാരംകഴിക്കാൻ പാടില്ലായിരുന്നു എന്നതും അതിന്റെ ന്യൂനതയായിരുന്നു. ഇത് പലപ്പോഴും കുട്ടികളുടെ പഠനത്തേയും സാരമായി ബാധിച്ചു. മിഠായി പദ്ധതിയിൽ കുട്ടികൾക്ക് നൽകുന്നത് വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാൻ പറ്റുന്നതുമായ ആധുനിക പെൻ ഇൻസുലിനാണ്. കുത്തിവച്ചുകഴിഞ്ഞാൽ അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ ഭക്ഷണം കഴിക്കാമെന്നതും പോക്കറ്റിലോ പെൻസിൽ ബോക്‌സിലോ ഇട്ടുകൊണ്ടുനടക്കാമെന്നതും ഇതിന്റെ മേന്മയാണ്.കൈവിരലുകളിൽ സൂചി കുത്തിയാണ് കുട്ടികളിലെ പ്രമേഹത്തിന്റെ തീവ്രത കണ്ടെത്തിയിരുന്നത്. ദിവസം 10 മുതൽ 15 തവണവരെ ഇത്തരത്തിൽ പരിശോധന നടത്തണമായിരുന്നു. മിഠായി പദ്ധതിയുടെ ഭാഗമായി ബട്ടൺ ആകൃതിയിലുളള സിജിഎം സെൻസർ ശരീരത്തിൽ ഘടിപ്പിച്ചാണ് പരിശോധന. ഇതിനൊപ്പമുള്ള റീഡറിലൂടെ തുടർച്ചയായി വേദനയും രക്ത നഷ്ടവും കൂടാതെ ഗ്ലൂക്കോസ് നില രേഖപ്പെടുത്താനാകും. തുടർ ചികിൽസക്ക് ഇൻജക്ഷൻ പ്രയാസകരമെന്നുകണ്ടാൽ ഇൻസുലിൻ പമ്പ് നൽകും. മെഡിക്കൽ കോളേജുകളിലും പ്രധാന ആശുപത്രികളിലും പ്രത്യേക ടൈപ്പ് വൺ ഡയബറ്റിക്സ് സെന്ററുകൾ തുടങ്ങുന്നതിനും പദ്ധതിയുണ്ട്. ഡോക്ടറിന് പുറമെ എംഎസ്‌സി നേഴ്‌സിന്റെ സേവനവും ഡയറ്റീഷന്റെ സേവനവും ലഭ്യമാക്കും. ബോധവൽക്കരണ ക്ലാസുകളും പരിശീലനവും നൽകും. ടൈപ്പ് വൺ ഡയബറ്റിക് കുട്ടികളുടെ സമ്പൂർണ വിവരം ശേഖരിക്കാനായി ംംം.ാശമ്യേേശ.ീൃഴ എന്ന വെബ്‌സൈറ്റും പ്രവർത്തന സജ്ജമാണ്. 18001201001 എന്ന നമ്പറിൽ വിളിച്ചും രജിസ്റ്റർചെയ്യാം.
🌹 മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം നമ്മുടെ കേരളമാണ്.. ആരോഗ്യരംഗത്ത് സംസ്ഥാനത്തിന്റെ മികവിന് വീണ്ടും അംഗീകാരം..
https://www.deshabhimani.com/…/ke…/maternal-mortality/729383
കേരളത്തിനു വീണ്ടും അഭിമാനനേട്ടം; മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍
കൊച്ചി > കേരളത്തിലെ ആരോഗ്യ മേഖല സുപ്രധാനമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. 61 എന്ന നിലയില്‍ നിന്നും 46 ആയാണ് കേരളത്തിലെ മാതൃമരണ നിരക്ക് കുറയ്ക്കാനായത്.ഇന്ത്യയില്‍ മൊത്തത്തില്‍ മാതൃ മരണ നിരക്ക് 130 ആകുമ്പോഴാണ് കേരളത്തില്‍ ഇത്ര കുറവുള്ളത് എന്നതും നേട്ടമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് ഇത് പ്രസിദ്ധീകരിച്ചത്. മാതൃമരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
ഒരു സ്ഥലത്തെ ആരോഗ്യ പുരോഗതിയില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളതാണ് മാതൃ മരണ നിരക്ക് കുറയ്‌ക്കുക എന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി മാതൃ ശിശു മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. 2020ല്‍ മാതൃമരണ നിരക്ക് 30 ആക്കിയും 2030 ല്‍ 20 ആക്കിയും കുറച്ചു കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ലക്ഷ്യം കാണുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മാതൃ ശിശു മരണനിരക്ക് കുറയ്‌ക്കാനായി ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ആശുപത്രികളുടെ പശ്ചാത്തല വികസനത്തിനായി 30 കോടിയോളം രൂപ ചെലവഴിക്കുന്നതാണ്. ഇതുകൂടാതെ ലേബര്‍റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയുടെ നവീകരണത്തിനായി എന്‍.എച്ച്.എം. മുഖാന്തിരം 57 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതോടൊപ്പം ഗര്‍ഭകാല പരിപാലനത്തിനും ഗര്‍ഭിണികളുടെ സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുമായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യാനുസരണമുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തസ്‌തികകളും സൃഷ്‌ടിച്ചിട്ടുണ്ട്
🌹 നവജാത ശിശുവിന്റെ ഹൃദ്രോഗ സംബന്ധമായ അവസ്ഥയിൽ ത്വരിതവേഗത്തിൽ ഇടപെടലുകൾ നടത്തി ഒരു ജനതക്ക് നൽകുന്ന വിശ്വാസത്തിന്റെ നേർസാക്ഷ്യം.. കേരളത്തിന്റെ അഭിമാനം ആരോഗ്യമന്ത്രി ശൈലജ ടീച്ചർ.
https://www.deshabhimani.com/news/kerala/k-k-shailaja/798367
കമന്റും മന്ത്രിയുടെ ഇടപെടലും ഫലം കണ്ടു; കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരം
കൊച്ചി > ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർ. ഹൃദയത്തിൽ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാൽവ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയിൽ കണ്ടെത്തി. ഇതിനാൽ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറവാണ്. ഇതിനുള്ള മരുന്നുകൾ നൽകുന്നുണ്ട്.
കുഞ്ഞിന്‍റെ ആരോഗ്യനില രണ്ടു ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വേണോ എന്ന് തീരുമാനിക്കുക. മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറിലായിരുന്നു. മന്ത്രി കെ കെ ഷൈലജയുടെ ഫേസ് ബുക്ക് പോസ്റ്റിൽ കുഞ്ഞിന്‍റെ ബന്ധുക്കൾ രോഗവിവരം അറിയിച്ചതിന് പിന്നാലെ സർക്കാർ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏർപ്പെടുത്തുകയുമായിരുന്നു.
രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്‍റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്‍റ്.
കമന്‍റ് ശ്രദ്ധയിൽപെട്ട ഉടൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. ഇവർ പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

🌹 അപകടത്തിൽ വലത് കൈ നഷ്ടപ്പെട്ട് ആശ്രയം അറ്റുപോയി പകച്ചു നിൽക്കുന്ന ഒരവസ്ഥ. അവിടെ കൂട്ടിനുണ്ട് കൂടെയുണ്ട് ആശ്വാസമേകി പിന്തുണക്കാൻ ഇടത് സർക്കാർ
https://www.deshabhimani.com/…/news-kerala-10-05-2019/798489
നോക്കിനിൽക്കുകയല്ല; ഇടപെടുകയാണ‌്; ഷിബിന‌് കൈ കൊടുത്ത‌് സർക്കാർ
കൊട്ടിയം (കൊല്ലം)
ആരോഗ്യമന്ത്രി കെ കെ ശൈലജയിൽനിന്ന് കൃത്രിമ കൈ ഏറ്റുവാങ്ങുമ്പോൾ നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയതുപോലെയായിരുന്നു ഷിബിന്. ഇനി പരീക്ഷയെഴുതാം. സ്വപ്‌നങ്ങളെ ചേർത്തുപിടിക്കാം. അവന്റെ മുഖത്ത് വീണ്ടും ചിരി പടർന്നു. കണ്ടുനിന്ന ഉമ്മ സിന്ധുബീവി (ജുബൈരിയ)യും ആനന്ദക്കണീരണിഞ്ഞു. പ്രതീക്ഷകൾ തിരികെ പിടിക്കുകയാണ് തട്ടാർകോണം പേരൂർ ജബീർ മൻസിലിൽ ഷിബിൻ.
എട്ടുമാസം മുമ്പാണ‌് ഷിബി (22)ന്റെയും കുടുംബത്തിന്റെയും ജീവിത താളം തെറ്റിയത‌്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ചേർത്തല വച്ചുണ്ടായ അപകടത്തിലാണ‌് ഷിബിന്റെ വലതു കൈ നഷ്ടപ്പെട്ടത‌്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, തൃപ്പൂണിത്തുറ സായി റിഹാബിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിൽ ചികിത്സിച്ചു. കൊട്ടിയം എസ് എൻ പോളി ടെക്‌നിക്കിലെ ഇലക്‌ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥിയായ ഷിബിന്റെ പഠനം പാതിവഴിയിൽ സ്‌തംഭിച്ചു. ഷിബിനെകൂടാതെ വിധവയായ സിന്ധുബീവിക്ക‌് സോണി എന്ന മകൾ കൂടിയുണ്ട‌്. ജീവിതം വഴിമുട്ടിയ നിമിഷങ്ങൾ..
വാർഡ് മെംബർ അജിത് കുമാർ , മന്ത്രി മേഴ്സിക്കുട്ടി അമ്മ എന്നിവരിലുടെ സാമൂഹ്യ സുരക്ഷാ മിഷനിൽ അപേക്ഷ നൽകി. ആറു മാസത്തിനുള്ളിലാണ‌് സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെ ആധുനികമായ കൃത്രിമ കൈ ഷിബിന‌് നൽകുന്നത‌്. ഇലക്‌ട്രോണിക് കൺട്രോൾ സംവിധാനമുള്ള അത്യാധുനിക കൈയ്ക്ക് 4.37 ലക്ഷം രൂപയാണ് ചെലവ‌്. ചൊവ്വാഴ്‌ച മന്ത്രി കെ കെ ശൈലജ സിന്ധുബീവിയെ ഫോണിൽ വിളിച്ച‌് ബുധനാഴ്‌ച രാവിലെ തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്താൻ നിർദേശിച്ചു. തുടർന്ന‌് സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. അഷീൽ, ഡോ. സുമി എന്നിവരുടെ സാന്നിധ്യത്തിലാണ‌് മന്ത്രി കൃത്രിമ കൈ ഷിബിന‌് നൽകിയത‌്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിലെ ചെറുപ്പക്കാരനെ സഹായിക്കാൻ കഴിഞ്ഞതിൽ വളരെയധികം ചാരിതാർഥ്യമുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. അപേക്ഷ കിട്ടിയപ്പോൾ തന്നെ വിദഗ്ധ ഡോക്ടർമാർ ഷിബിനെ പരിശോധിച്ചു. ചുമലിനോടുചേർന്ന് മുറിഞ്ഞ് പോയതിനാൽ പ്രത്യേകം അളവെടുത്താണ് കൃത്രിമകൈ രൂപകൽപന ചെയ്തത്. ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവർക്കൊരു സഹായ ഹസ്തവുമാണ് വി കെയർ പദ്ധതി. 800 ഓളം പേർക്ക് ഇതുവരെ ആശ്വാസമേകി. ഈ പദ്ധതിയെപ്പറ്റി ജനങ്ങൾ അറിയാനാണ് ഷിബിന്റെ കാര്യം അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
🌹 റേഡിയേഷന്റെ പാർശ്വഫലങ്ങൾ കുറക്കുന്ന ലീനിയർ ആക്സിലറേറ്റർ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി.
https://www.deshabhimani.com/…/news-ernakulamkerala-…/716918
ജനറൽ ആശുപത്രിയിലെ ലീനിയർ ആക‌്സിലറേറ്റർ ഉദ‌്ഘാടനം ഇന്ന‌്
കൊച്ചി > എറണാകുളം ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ‌്ക്കുള്ള അത്യാധുനിക സംവിധാനമായ ലീനിയർ ആക‌്സിലറേറ്ററിന്റെ ഉദ‌്ഘാടനം വ്യാഴാഴ‌്ച വൈകിട്ട‌് അഞ്ചിന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുതിയ സൂപ്പർ സ‌്പെഷ്യാലിറ്റി ബ്ലോക്ക‌്, ക്യാൻസർ ബ്ലോക്ക‌്, 11 കെവി സബ‌്സ‌്റ്റേഷൻ എന്നിവയുടെ നിർമാണോദ‌്ഘാടനവും എൻഎബിഎച്ച‌് സർട്ടിഫിക്കറ്റ‌് കൈമാറ്റവും ഇതോടൊപ്പം നടക്കും.
മുൻ എംപി പി രാജീവാണ‌് ലീനിയർ ആക‌്സിലറേറ്റർ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചത‌്. ഒന്നരക്കോടി രൂപ ഇതിനായി എംപി ഫണ്ടിൽനിന്ന‌് നൽകി. ഡോ. ബി ജയശ്രീ, ഡോ അശോക‌് ഗാംഗുലി, അഡ്വ. കെ ടി എച്ച‌് തുൾസി, എച്ച‌് ആർ ദുബെ, മൃണാൾ മുറെ, അഡ്വ. കെ പരാശരൻ, സി പി നാരായണൻ എന്നിവരുടെ എംപി ഫണ്ടിൽനിന്നും സഹായം ലഭിച്ചു. ഇംഗ്ലണ്ടിൽനിന്നാണ‌് ലീനിയർ ആക‌്സിലറേറ്റർ എത്തിച്ചത‌്. ഇത‌് രോഗികൾക്ക‌് ഉപയോഗിച്ചുതുടങ്ങി. ഏഴു രോഗികൾക്ക‌് ഇത‌് ഉപയോഗിച്ച‌് ചികിത്സ നൽകിക്കഴിഞ്ഞു. ആശുപത്രിയിലെ കൊബാൾട്ട‌് യൂണിറ്റിൽ നിലവിൽ 90 പേർക്ക‌് റേഡിയേഷൻ ചികിത്സ നൽകുന്നുണ്ട‌്. ഇതിൽ ആവശ്യമുള്ളവർക്ക‌് ഇനി ലീനിയർ ആക‌്സിലറേറ്റർ ഉപയോഗിച്ച‌് ചികിത്സ നൽകാനാകും. സ്വകാര്യ ആശുപത്രികളിൽ ലീനിയർ ആക‌്സിലറേറ്റർ ഉപയോഗിച്ചുള്ള റേഡിയേഷൻചികിത്സ ഒരുഘട്ടം പൂർത്തിയാക്കാൻ രണ്ടുലക്ഷം രൂപയോളം വേണ്ടിവരും. വളരെക്കുറഞ്ഞ ചെലവിൽ ജനറൽ ആശുപത്രിയിൽ ലഭ്യമാകും.
സർക്കാരിന്റെ കാരുണ്യപദ്ധതിയുടെ ആനുകൂല്യമുള്ളവർക്ക‌് സൗജന്യമായി ചികിത്സ ലഭിക്കും. രണ്ടുതരത്തിലുള്ള റേഡിയേഷൻ ചികിത്സകളാണ‌് ലീനിയർ ആക‌്സിലറേറ്റർ ഉപയോഗിച്ച‌് നൽകാനാവുക. ഉപരിതല ക്യാൻസറിന‌് ഇലക‌്ട്രോണുകളും ആന്തരിക അവയവങ്ങളെ ബാധിക്കുന്നതിന‌് ഉയർന്ന തീവ്രതയുള്ള എക‌്സ‌്റേയും ഉപയോഗിച്ചാണ‌് ചികിത്സ നൽകുക. കൂടുതൽ കൃത്യമായും പാർശ്വഫലങ്ങൾ പരമാവധി കുറച്ചും റേഡിയേഷൻ ചികിത്സ നൽകുന്നതിന‌് ലീനിയർ ആക‌്സിലറേറ്റർ ഉപയോഗിച്ച‌് സാധിക്കും. പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ പ്രതിദിനം അമ്പതോളം രോഗികൾക്ക‌് ചികിത്സ നൽകാനാകും.
🌹 വേദനരഹിത സുഖപ്രസവം ഇനി സർക്കാർ ആശുപത്രിയിലും. സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം ഇനി പുനലൂർ താലൂക്ക് ആശുപത്രിയിലും.
https://www.deshabhimani.com/…/news-malappuramkerala…/594396
ജില്ലാ ആശുപത്രിയില്‍ വേദന രഹിത പ്രസവ യൂണിറ്റ് തുടങ്ങി
നിലമ്പൂര്‍ > ജില്ലാ ആശുപത്രിയിലെ വേദനരഹിത പ്രസവ യൂണിറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സെറീന മുഹമ്മദലി നിര്‍വഹിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യത്തേതാണ് ഇത്. പ്രസവമടുത്ത സ്ത്രീകള്‍ക്ക് അമ്പതു ശതമാനം വീതം ഓക്സിജനും നൈട്രസ് ഓക്സൈഡും ചേര്‍ന്ന വാതകം ശ്വസിക്കാന്‍ നല്‍കുകയാണ് ചെയ്യുക. പ്രസവവേദന തുടങ്ങി രണ്ടാം ഘട്ടത്തിലാണ് ഇത് നല്‍കുക. ഇതോടെ പ്രസവം കൂടുതല്‍ ആയാസരഹിതമാകും. ഇതിനു പാര്‍ശ്വഫലങ്ങളൊന്നുമില്ല. തിരുവല്ല, കൊല്ലം, പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഈ സേവനം ഇപ്പോഴുള്ളത്.
https://www.deshabhimani.com/news/kerala/latest-news/406044
വേദനരഹിത സാധാരണ പ്രസവം: പുനലൂര്‍ താലൂക്കാശുപത്രിക്ക് ചരിത്രനേട്ടം
പുനലൂര്‍: താലൂക്കാശുപത്രിയില്‍ വേദനരഹിത സാധാരണ പ്രസവം നടത്തിയവര്‍ 1000 കടക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സംവിധാന സഹായത്തോടെ വേദനയറിയാതെ സുഖപ്രസവം നടത്തുന്ന ഏക ആശുപത്രിയാണിത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നാലുവര്‍ഷംമുമ്പാണ് താലൂക്കാശുപത്രിയില്‍ വേദനരഹിത സാധാരണ പ്രസവത്തിന് (പെയിന്‍ലസ് നോര്‍മല്‍ ഡെലിവറി) സൗകര്യങ്ങള്‍ ഒരുക്കിയത്.
ആശുപത്രികളില്‍ സിസേറിയന്‍ നിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതു തടയാന്‍ ഈ സംവിധാനത്തിലൂടെ കഴിയുന്നു. 2010 സെപ്തംബര്‍ 13നാണ് ആദ്യ വേദനരഹിത സാധാരണ പ്രസവം താലൂക്കാശുപത്രിയില്‍ നടന്നത്. കഴുതുരുട്ടി സ്വദേശിനി സൗമ്യയായിരുന്നു ഈ രീതിയില്‍ ആദ്യമായി പ്രസവിച്ചത്. ഓക്സിനോസ് വാതകം പ്രസവഘട്ടത്തില്‍ ശ്വസിക്കാന്‍ സുരക്ഷിതസംവിധാനങ്ങള്‍ ഒരുക്കുന്നതിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. എണ്ണൂറു രൂപയാണ് ഇതിനുള്ള നിരക്ക്. ഓക്സിനോസ് വാതകത്തിനുള്ള തുകയാണിത്. നാലുവര്‍ഷംകൊണ്ട് താലൂക്കാശുപത്രിയില്‍ നടക്കേണ്ടിയിരുന്ന 750 സിസേറിയനുകള്‍ ഒഴിവാക്കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു.
സിസേറിയന്‍ ഉള്‍പ്പെടെ പ്രതിമാസം 140 ജനങ്ങള്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടക്കുന്നുണ്ട്. ഇതില്‍ 30 എണ്ണം വേദനരഹിത പ്രസവമാണെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷ പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന അത്യാധുനിക ലേബര്‍ കോട്ട്, ആധുനിക ഓപ്പറേഷന്‍ തിയറ്റര്‍, പ്രസവ വാര്‍ഡ് എന്നിവയും ആശുപത്രിയിലുണ്ട്. താലൂക്കാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിന്ധിയുടെ നേതൃത്വത്തിലാണ് സുരക്ഷിതമായി വേദനരഹിത പ്രസവങ്ങള്‍ക്കായി സൗകര്യങ്ങളും വിദഗ്ധ ചികിത്സകളും ലഭ്യമാക്കുന്നത്.
പുനലൂര്‍ താലൂക്കാശുപത്രിയിലെ ഈ മികച്ച പദ്ധതിയെ ഇപ്പോള്‍ ജില്ലയില്‍ 12 സ്വകാര്യആശുപത്രികളും മാതൃകയാക്കിയിട്ടുണ്ട്.പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വേദനരഹിത പ്രസവം 1000 കടന്നതിന്റെ ആഘോഷം ശനിയാഴ്ച പകല്‍ 11ന് സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷചടങ്ങുകള്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനംചെയ്യും. കെ രാജു എംഎല്‍എ അധ്യക്ഷനാകും.
🌹തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് കോർപറേറ്റ് ആശുപത്രികളെ വെല്ലുന്നതാണ്.. ആധുനിക ചികിത്സ ചുരുങ്ങിയ ചിലവിൽ. സർക്കാർ മേഖലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും മികവിലേക്ക് ഉയരുന്നു…
https://www.deshabhimani.com/…/pinarayi-vijayan-medi…/766951
മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പ് നടത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം > അത്യാധുനിക സൗകര്യങ്ങളോടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പ് നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സ്പെഷ്യാലിറ്റികളുടെ തീവ്രപരിചരണ വിഭാഗങ്ങളെ സമന്വയിപ്പിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്‌ച വൈകുന്നേരം മുഖ്യമന്ത്രി നിര്‍വഹിച്ചു. ജെറിയാട്രിക്, പോളിട്രോമ വിഭാഗങ്ങള്‍, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു, കാര്‍ഡിയാക് ഐസിയു, കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയ്യറ്റര്‍- ഐസിയു എന്നിവയാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ സജ്ജമാക്കിയിരുക്കുന്നത്.
വെന്റിലേറ്റര്‍ സംവിധാനമുള്ള 102 ഐ.സി.യു. കിടക്കകളും 44 ഹൈകെയര്‍ കിടക്കകളും ഉള്‍പ്പെടുന്നതാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്.വയോജനങ്ങളുടെ ചികിത്സ ലക്ഷ്യമിട്ടാണ് മെഡിക്കല്‍ കോളേജില്‍ ജെറിയാട്രിക് വിഭാഗം ആരംഭിക്കുന്നത്. 60 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാര്‍ക്കായി 16 ഹൈ ടെക് കിടക്കകള്‍ വീതമുള്ള 2 വാര്‍ഡുകളാണുള്ളത്.
കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായിട്ടാണ് വയോജനങ്ങളുടെ സമ്പൂര്‍ണ ചികിത്സയ്ക്കായി പ്രത്യേക വിഭാഗം.അപകടങ്ങളിലൂടെ വിവിധ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് പോളിട്രോമ വിഭാഗം. സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങള്‍ എന്നിവ പ്രോളിട്രോമയില്‍ ഉണ്ട്. തലയ്ക്ക് ക്ഷതം ഏറ്റവരെ ചികിത്സിക്കാനുള്ള ന്യൂറോ ഐ.സി.യു.വില്‍ 18 കിടക്കകളും സര്‍ജറി ഐ.സി.യുവില്‍ 18 കിടക്കകളുമാണ് ലോകോത്തര നിലവാരത്തില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടങ്ങള്‍, മാരകമായ അസുഖങ്ങള്‍, പകര്‍ച്ചപ്പനി, വലിയ ഓപ്പറേഷനുകള്‍ എന്നീ പലതരത്തിലുള്ള കാരണങ്ങള്‍ കൊണ്ട് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം ഉറപ്പാക്കുന്നതാണ് മള്‍ട്ടി ഡിസിപ്ലിനറി യൂണിറ്റ്. നിലവിലുള്ള ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റ് വിപുലീകരിച്ചാണ് മള്‍ട്ടി ഡിസിപ്ലിനറി യൂണിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. 24 കിടക്കകളുള്ളതാണ് ഈ ഐ.സി.യു.
ഇതില്‍ 12 കിടക്കകള്‍ അതീവ ഗുരുതരമായ രോഗികള്‍ക്കു വേണ്ടിയും 12 കിടക്കകള്‍ അപകടനില തരണം ചെയ്ത രോഗികള്‍ക്ക് വേണ്ടിയുമുള്ളതുമാണ്.ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് തീവ്ര പരിചരണം നല്‍കാനായാണ് കാര്‍ഡിയോളജി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. കാത്ത് ലാബ്, എക്കോ ലാബ്, 18 കിടക്കകളുള്ള ഐ.സി.യു എന്നിവയാണ് ഇവിടെയുള്ളത്. ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ഓപ്പറേഷന്‍ തീയറ്ററുമുണ്ട്.
മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. ആധുനിക രീതിയിലുള്ള മോര്‍ച്ചറി സംവിധാനവും ഈ ബ്ലോക്കില്‍ സജ്ജമാണ്.
🌹 ആർദ്രം പദ്ധതിയിലൂടെ ജനകീയ ആരോഗ്യ സംരക്ഷണം മികച്ച ചുവടുകളുമായി അനുഭവങ്ങൾ പാഠമാക്കി നമ്മുടെ സർക്കാർ..
https://www.deshabhimani.com/n…/kerala/ardram-mission/623881
ആര്‍ദ്രം പദ്ധതിക്ക് നാളെ തുടക്കം
തിരുവനന്തപുരം > ആരോഗ്യരംഗത്തെ സമഗ്ര മാറ്റത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിക്ക് 16നു തുടക്കമാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ പകല്‍ 11ന് ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉദ്ഘാടന ദിനംതന്നെ ആരോഗ്യസഭ ചേരും. മൂന്നിനാണ് ആരോഗ്യ സഭ. ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാലിന്യം, തെരുവുനായ ശല്യം, പകര്‍ച്ചവ്യാധി, കുടിവെള്ള മലിനീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നഗര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. രണ്ടു ഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2020 ലക്ഷ്യമിട്ട് ഹ്രസ്വകാല പദ്ധതികളും 2030ല്‍ പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല പദ്ധതികളും. കൂടാതെ പകര്‍ച്ചവ്യാധി നിയന്ത്രണം, മറ്റ് രോഗനിയന്ത്രണം, പാലിയേറ്റീവ് കെയര്‍, വയോജന പരിപാലനം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ലഹരി മുക്തമാക്കല്‍ തുടങ്ങിയവയൊക്കെ അതതു വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തും
ആരോഗ്യരംഗത്തെ എല്ലാ തലങ്ങളും രോഗീസൌഹൃദമാക്കുന്നതും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതുമാണ് പദ്ധതി. മിഷന്റെ ഭാഗമായി ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്ക് ഗുണമേന്മയുള്ളതും സൌഹാര്‍ദപരവുമായ സേവനം ഉറപ്പാക്കും. ഒപി വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ആധുനികവല്‍ക്കരിച്ച രജിസ്ട്രേഷന്‍, ടോക്കണ്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വകാര്യത ഉറപ്പാക്കുന്ന കണ്‍സള്‍ട്ടേഷന്‍ മുറികള്‍ എന്നിവ ഒരുക്കും. അത്യാഹിത വിഭാഗം, ഐപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പ്രസവമുറി, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയിലെ സൌകര്യങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കും. കൂടാതെ, വ്യത്യസ്ത സൌകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ജില്ല, താലൂക്ക്, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുതല ആരോഗ്യസസ്ഥാപനങ്ങളില്‍ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ സൌകര്യങ്ങള്‍ പുനഃക്രമീകരിക്കും. ആശുപത്രിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ പ്രധാനപ്പെട്ട രോഗങ്ങള്‍ക്ക് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ തയ്യാറാക്കാനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും
നൂതന ചികിത്സാരീതികളും ആശയങ്ങളും സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലന പരിപാടികള്‍ സാര്‍വത്രികമാക്കാനും ലക്ഷ്യമിടുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉയര്‍ന്നതോതിലുള്ള പങ്കാളിത്തവും മിഷന്‍ ഉറപ്പാക്കും.
സംസ്ഥാനതലത്തില്‍ ആര്‍ദ്രം’മിഷന്റെ മേല്‍നോട്ടവും ഏകോപനവും മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സിഇഒ ആയ സമിതി നിര്‍വഹിക്കും. ജില്ലാതല മേല്‍നോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ഡിഎംഒ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി നിര്‍വഹിക്കും.
ആദ്യഘട്ടത്തില്‍ 1263 പുതിയ തസ്തിക
തിരുവനന്തപുരം > ആര്‍ദ്രം പദ്ധതിയുടെ നടത്തിപ്പിന് ആദ്യഘട്ടത്തില്‍ 1263 തസ്തിക സൃഷ്ടിക്കേണ്ടിവരുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കുറഞ്ഞത് രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. നിലവില്‍ ഉച്ചവരെ ഒരു ഡോക്ടറുടെ സേവനമാണ് ലഭ്യമാകുന്നത്.
എല്ലാ താലൂക്കിലും ഒരു ആശുപത്രിയെങ്കിലും സ്പെഷ്യാലിറ്റി ആശുപത്രിയാകും. പദ്ധതിയുടെ നടത്തിപ്പിനുള്ള സംസ്ഥാനതല സമിതിയായി. ജില്ലാതല സമിതികളും രൂപീകരണത്തിലാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഫാര്‍മസിയും കൌണ്‍സലിങ് കേന്ദ്രവും അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും. തുടര്‍ ചികിത്സാ സംവിധാനവും ഉറപ്പാക്കും. 171 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് ആദ്യഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുക. ആരോഗ്യരംഗത്ത് പൊതുസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി പൊതുജനങ്ങളുടെ സംഭാവനയും ഉപയോഗിക്കും.
സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിനായി നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് ബില്ലിന്റെ കരട് തയ്യാറായിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സാധ്യത പരിശോധിക്കും.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ആരോഗ്യ വകുപ്പിലെ ഒഴിവുകള്‍ പൂര്‍ണമായി നികത്തിയതായി മന്ത്രി അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി പുരോഗമിക്കുന്നു. ആരോഗ്യ നയത്തിനും കരടായി. അടുത്ത മാസം നയം പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
🌹 സങ്കടകടൽ താണ്ടി ശ്രീചിത്ര പുവർ ഹോമിൽ എത്തിയ കുട്ടികളുടെ പരീക്ഷ വിജയത്തെ അഭിനന്ദിക്കാനും ചേർത്തു നിർത്താനും കെ.കെ.ശൈലജ ടീച്ചർ നേരിട്ടെത്തി.. പരീക്ഷ എഴുതിയ 26 ൽ 24 പേരും ജയിച്ചു..
നവകേരളം നമുക്കായ് നാളേക്കായ്.. ❤️
നമുക്കൊരു സർക്കാറുണ്ട്.. 😍
#LeftAlternative
#NavaKeralam
#KeralaLeads
https://m.facebook.com/story.php?story_fbid=10156434064337127&id=622302126
0 Comments