app-facebook

Shajahan Khuraisiabout 4 months ago

ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് ശേഷം ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സന്ദർഭങ്ങളിൽ
പ്രിൻറിംഗ് തുടങ്ങി അടുത്ത മിനിറ്റിൽ ഗോളടിച്ചാൽ അത് പത്രത്തിൽ വരാറില്ല.
അതേ ലോജിക് വച്ച് , മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞ ശേഷം പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കാതെ ആ റിസൾട്ട് ഒളിപ്പിച്ച് വെക്കുകയാണ് എന്നാണ് പുതിയ വ്യാജാരോപണം.

ഏതെങ്കിലും വഴിപോക്കനിൽ നിന്നല്ല, ഐസൊലേഷനിൽ ഉള്ള രോഗികളിൽ നിന്നാണ് കോവിഡ് ടെസ്റ്റിനുള്ള സാമ്പിളുകൾ എടുക്കുന്നത്. കൃത്യമായ ഇടവേളകളിൽ രണ്ടു തവണ ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ ഉള്ളവരെ പോസിറ്റീവ് ആയ രോഗിയെ പോലെ തന്നെയാണ് പരിഗണിക്കുന്നത്.

ഏതൊക്കെ രോഗികൾക്കാണ് ടെസ്റ്റ് നടത്തേണ്ടത് എന്ന് തീരുമാനിക്കുന്നത് ചികിത്സ നടത്തുന്ന ഡോക്ടറാണ്.
അദ്ദേഹം അത് രേഖാമൂലം കോവിഡ് ടാസ്ക് ഫോഴ്സിനെ അറിയിക്കുന്നു. അവരുടെ അംഗീകാരം ലഭിച്ച ശേഷം മാത്രം സാമ്പിളുകൾ ലാബുകളിലേക്ക് അയക്കുന്നു. അങ്ങനെ ഓരോ ദിവസവും കൃത്യമായ പ്ലാനിംഗോടെ ആണ് രാവിലെ തന്നെ ടെസ്റ്റ് ചെയ്യേണ്ട സാമ്പിളുകൾ ലാബിൽ എത്തിച്ചേരുന്നത്.

നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന RT-PCR test ന് sample preparation time ഉൾപ്പെടെ
5 മണിക്കൂറിലധികം സമയം വേണ്ടതുണ്ട്. ഒരു ബാച്ച് മാത്രമായി 48 സാമ്പിളോ, രണ്ടു ബാച്ചുകളിലായി 96 സാമ്പിളുകളോ ആണ് ഒരു മെഷീനിൽ ഒരേ സമയം ചെയ്യാനാകുക.

96 ന് പകരം ഒന്നോ, രണ്ടോ സാമ്പിളുകൾ ടെസ്റ്റ് ചെയ്യുകയാണെങ്കിൽ പോലും അത്രയും സമയം ആവശ്യമുണ്ട്. അതിനാൽ അന്നേ ദിവസത്തേക്കുള്ള മുഴുവൻ സാമ്പിളുകളും കലക്ട് ചെയ്തതിനു ശേഷമാണ് ടെസ്റ്റ് ആരംഭിക്കുന്നത്.

രണ്ട് രീതിയിലുള്ള ടെസ്റ്റുകളാണ് ലാബിൽ ചെയ്യുന്നത്
1. screening ടെസ്റ്റ് : വൈറസിൻ്റെ E-gene ഡിറ്റക്റ്റ് ചെയ്യുന്നതിനാണ് ഇത്. 2.confirmation test : RdRp gene ഡിറ്റക്ട് ചെയ്യുന്നതിന്.

സ്ക്രീനിങ് ടെസ്റ്റ് നെഗറ്റീവ് ആയാൽ ആശുപത്രികളിലേക്ക് ലാബിൽ നിന്ന് വിവരം അറിയിക്കുന്നു.
പോസിറ്റീവ് ആയാൽ കൺഫർമേഷൻ ടെസ്റ്റിന് വിധേയമാക്കുന്നു.
അത് വീണ്ടും ഇതേപോലെ സമയമെടുത്ത് ചെയ്യേണ്ടതുണ്ട് എന്നതിനാൽ റിസൽറ്റ് ലഭിക്കാൻ താമസം നേരിടും. റിസൾറ്റുകളുടെ interpretation ൽ ബുദ്ധിമുട്ടുണ്ടാക്കുന്ന സാമ്പിളുകൾ ഇതിനു പുറമേ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടിയും വന്നേക്കാം. അല്ലാതെ റിസൽറ്റ് മറച്ച് വെക്കുന്നതിന് വേണ്ടിയല്ല ഈ കാലതാമസം.
അത്ര ശ്രദ്ധയോടെ മാത്രമേ ഒരു സാമ്പിൾ പോസിറ്റീവാണെന്ന റിസൽറ്റ് നൽകുകയുള്ളൂ.

screening ടെസ്റ്റിൽ പോസിറ്റീവായ ഭൂരിപക്ഷം സാമ്പിളുകളും കൺഫർമേഷൻ ടെസ്റ്റിലും പോസിറ്റീവ് തന്നെ ആകാറുണ്ട്. അതുകൊണ്ട്, നെഗറ്റീവ് റിസൾട്ട് ലഭിച്ച സാമ്പിളിനൊപ്പം അയച്ച മറ്റൊരു സാമ്പിളിൻ്റെ റിസൾട്ട് “തയ്യാറായിട്ടില്ല” എന്ന വിവരം ലഭിക്കുമ്പോൾ അത് പോസിറ്റീവായിരിക്കാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ ധരിക്കുന്നത് സ്വാഭാവികം മാത്രമാണ്.

പോസിറ്റീവായ റിസൽട്ടുകൾ സംസ്ഥാനത്തെ എല്ലായിടത്തു നിന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണ് അയക്കുന്നത്. അത് കാരണം സമയം വൈകുന്നു എന്നാണ് മറ്റൊരു ആരോപണം.
പഴയ കാലത്തെ അഞ്ചൽക്കാരൻ വഴിയല്ല ഈ വിവരങ്ങൾ കൈമാറുന്നത് എന്ന് അറിയാത്തവരല്ല ഇത് പറയുന്നത്.
റിസൾട്ട് തിരുവനന്തപുരത്തേക്ക് അയക്കുന്നതും അത് തിരിച്ച് ജില്ലകളിലേക്കും, ബന്ധപ്പെട്ട ആശുപത്രികളിലേക്കും വിവരം ലഭ്യമാകുന്നതും മിനിറ്റുകൾ മാത്രം വ്യത്യാസത്തിലാണ്.

രോഗികൾക്ക് ആവശ്യമായ വെൻറിലേറ്റർ നൽകാൻ പോലും വികസിത രാജ്യങ്ങൾക്ക് കഴിയാത്ത വാർത്തകൾ വന്നു കൊണ്ടിരിക്കുമ്പോൾ,
ECMO മെഷീൻ വഴി ഏറ്റവും മികച്ച ലൈഫ് സപ്പോർട്ട് തന്നെ രോഗികൾക്ക് നൽകാൻ ആലോചിക്കുന്ന ഒരു സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെയാണ് ഇങ്ങനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് എന്ന് നിഷ്പക്ഷമതികൾ തിരിച്ചറിയാതിരിക്കില്ല.

Source: https://www.facebook.com/100002305501764/posts/2963898820363606/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *