കൊറോണക്കാലത്തെ ഓഡിറ്റില്ലാത്ത പ്രതിപക്ഷവുംപിണറായിയുടെ നല്ല ബെസ്റ്റ് സമയവും..
1. വന്ദേ ഭാരത് മിഷനിലൂടെ ഇന്ത്യയിലേക്ക് എത്തിയതിന്റെ ഏതാണ്ട് 80 ശതമാനം ഫ്ലൈറ്റും കേരളത്തിലേക്കാണു.. എങ്കിലും പിണറായി അനുമതി നൽകാത്തതാണു കൂടുതൽ വിമാനങ്ങൾ എത്താത്തതിനു കാരണം എന്നാണു സകല ലീഗ്, ജമാഅത്ത്, സുഡാപ്പി മുതൽ ഇങ്ങ് ലോക്കൽ കൊങ്ങി വരെ പ്രചരിപ്പിക്കുന്നത്..കേന്ദ്ര വ്യോമയാന മന്ത്രി പിണറായി രാജി വെക്കുക
2. റാസൽ ഖൈമയിൽ കെ എം സി സി യുടെ ചാർട്ടർ ഫ്ലൈറ്റിനു യു എ ഇ വ്യോമയാന വിഭാഗം അനുമതി നൽകാത്തതിനാൽ ഇന്നലെ ഇറങ്ങാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി മുതൽ സൈബർ ലീഗുകാർ പിണറായി ഒപ്പിടാത്തത് കൊണ്ടാണു യാത്ര നിഷേധിക്കപ്പെട്ടതെന്ന് പറഞ്ഞ് കദന കഥ വിവരിച്ച് കരഞ്ഞു കൊണ്ട് ലൈവ്..യു എ ഇ വ്യോമയാന മന്ത്രി പിണറായി രാജി വെക്കുക.
3. എസ് എസ് എൽ സി പരീക്ഷ നടത്താൻ പോകുന്നു എന്ന് പറയുമ്പോൾ പിണറായിക്ക് വട്ടാണെന്ന് പറയുക.. പരീക്ഷ നടത്തരുതെന്ന് പറയുക.. എന്നാൽ പരീക്ഷ നടത്തുമ്പോഴോ, താടിയിൽ മാസ്ക് ഇട്ട് പരീക്ഷ ഹാളിൽ വന്ന് കാർന്നോരാവുക.
4. ജൂൺ ഒന്നിനു വിക്ടേഴ്സിലൂടെയും ഓൺലൈനിലൂടെയും ക്ലാസ് ആരംഭിച്ച് മികച്ച അഭിപ്രായം കേൾക്കുമ്പോൾ, വിക്ടേഴ്‌സ് ചാനൽ, അത് ഞമ്മളാണു എന്ന് പറയുക. എന്നാലോ ഞമ്മടെ ഭരണത്തിൽ ചാനൽ പൂട്ടിയതിനൊന്നും ഒരു ഓഡിറ്റുമില്ല..
5. മലപ്പുറത്ത് സ്കൂൾ കുട്ടി ആത്മഹത്യ ചെയ്ത പഞ്ചായത്ത് ഭരിക്കുന്നത്, എം.എൽ.എ, എം.പി എന്നിങ്ങനെ എല്ലാം ലീഗ്.. അടിമുടി ലീഗിന്റെ കോട്ട.. ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൊകര്യങ്ങൾ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ പഞ്ചായത്തിനു കൈമാറണം എന്ന സർക്കാർ നിർദ്ദേശ പ്രകാരം സ്കൂൾ അധികൃതർ ലിസ്റ്റ് പഞ്ചായത്തിനു കൈമാറിയിട്ടും ഒന്നും ചെയ്യാതിരുന്ന പഞ്ചായത്തിനു ഓഡിറ്റ് ഇല്ല.. സൗകര്യങ്ങളില്ലാത്ത കുട്ടികളെ കണ്ടെത്തണമെന്ന് മെയ് മാസം വിദ്യാഭ്യാസ മന്ത്രി എല്ലാ എംഎൽഎ മാർക്കും കത്ത് എഴുതിയെങ്കിലും ഒരു നടപടിയും എടുക്കാത്ത ലീഗ് എം എൽ എക്കും ഓഡിറ്റില്ല..എങ്കിലും പഞ്ചായത്ത് പ്രസിഡന്റ് പിണറായി രാജി വെക്കുക
6. കൊറോണയുടെ ആദ്യ ഘട്ടത്തിൽ സർക്കാർ അനാവശ്യ ഭീതി പറത്തുന്നു എന്ന് പരാതി.. ഇഡലി കഴിക്കുന്ന തമിഴ്‌നാട് ആരോഗ്യ മന്ത്രിയുടെ പടം വൈറൽ.. 30 ഡിഗ്രിയിൽ കൊറോണ ചത്ത് പോകും, ഇന്ത്യയിലെ ജനങ്ങൾക്ക് ഇമ്യൂണിറ്റി ഉള്ളതിനാൽ കൊറോണ വരില്ല എന്നോക്കെ വിളിച്ച് പറയുക.. ഇതിനൊന്നും ഓഡിറ്റ് നഹീ..
7. കേരളത്തിന്റെ നല്ല പ്രവർത്തനങ്ങളെപ്പറ്റി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ അത് പിആർ ആണെന്ന് പറയുക.. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന് പറയാൻ ദിവസവും വാർത്താ സമ്മേളനം വിളിക്കുക.കേരളം നന്നായി കോവിഡിനെ പ്രതിരോധിക്കുന്ന സമയത്ത് അമേരിക്കൻ മിറ്റിഗേഷൻ മോഡൽ വേണം എന്നാവശ്യപ്പെടുക.. അവിടെ കേസ് കൂടുമ്പോൾ രാജസ്ഥാൻ മോഡൽ നടപ്പിലാക്കണം എന്നാവശ്യപ്പെടുക. അതിനെപ്പറ്റി ചോദിക്കുമ്പോൾ അതെല്ലാം ഫെയ്സ്ബുക്ക് നിഷേധിച്ചതാണെന്ന് ഒറ്റവാക്കിൽ പറയാൻ ഒരു മടിയുമില്ല.
8. ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് ക്യാമ്പയിൻ നടത്തുക. സാലറി കട്ട് ചെയ്യുന്നതിനെതിരെ കോടതിയിൽ പോവുക.. എന്നിട്ട് പ്രവാസികളിൽ നിന്നും ക്വാറന്റീൻ കാശ് വാങ്ങുന്നേ, എല്ലാം സൗജന്യമാക്കണം എന്ന് ആവശ്യപ്പെടുക.
9.കൊറോണക്കാലത്ത് വിവര അനാലിസിസിനു സ്പ്രിംഗ്ലർ പോലുള്ള പ്രസിദ്ധ കമ്പനികളെ ഏൽപ്പിച്ചാൽ കേരളത്തിൽ ചെയ്യാൻ ആളില്ലേ ? സർക്കാർ സ്റ്റാർട്ട് അപ്പുകളെ തഴയുന്നു, എന്ന ആരോപണം
10. എന്നാൽ BevQ ആപ്പ് കേരളത്തിലുള്ള സ്റ്റാർട്ടപ്പിനു കൊടുത്താലോ, ഒരു പരിചയവുമില്ലാത്ത കമ്പനിക്ക് കൊടുത്തു എന്നായി ആരോപണം..
11. പത്രത്തിൽ വാർത്ത കണ്ട് റേഷൻ കാർഡ് ഡാറ്റ ഒന്നിനു 10000 രൂപക്ക് അമേരിക്കക്ക് വിൽക്കുന്നു എന്ന് പത്രസമ്മേളനം നടത്തുന്നു. പത്രസമ്മേളനം വാർത്തയാകുന്നു.. വാർത്ത വീണ്ടും പത്രസമ്മേളനമാകുന്നു. അവസാനം അത് പത്രത്തിൽ കണ്ട് പറഞ്ഞതാണെന്ന് കൈ കഴുകുന്നു. നോ ഓഡിറ്റ്.
12. കേരളത്തിലേക്ക് പാസ് എടുത്ത് വരണം എന്ന് പറയുമ്പോൾ കേരളത്തിലേക്ക് വരാൻ പാസ് എന്തിനാ എന്ന് ക്യാമ്പയിൻ നടത്തി ബസിൽ ആളുകളെ കൊണ്ട് വന്ന് വഴിയിൽ ഇറക്കി വിടുക.. അവരുടെ വിവരങ്ങൾ കിട്ടാതെ ആരോഗ്യവകുപ്പ് ബുദ്ധിമുട്ടുമ്പോൾ സർക്കാറിനു വരുന്നവരുടെ വിവരങ്ങൾ അറിയില്ല എന്ന ആരോപണം.
13. ബാർ അടക്കാൻ സമരം. അടക്കുമ്പോൾ തുറക്കണം എന്നാവശ്യം. ബാർ തുറന്നാലോ, എങ്കിൽ പിന്നെ ആരാധനാലയങ്ങൾ തുറന്നാൽ എന്താ എന്ന് ആവശ്യം. തുടരും..
0 Comments