കോട്ടയം ജില്ല

  • ലൈഫ് മിഷൻ വഴി 8279 ഭവനരഹിതർക്ക് വീട് പൂർത്തീകരിച്ചു നൽകി. ചെമ്പോല കോളനി, തലയോലപ്പറമ്പ്, അകലക്കുന്ന് എന്നിവിടങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാക്കുന്നു. ആകെ 210 കോടിയുടെ പദ്ധതികൾ
  • 92 ഹരിത സംരംഭങ്ങൾ ഒരുക്കി. 129 പച്ചത്തുരുത്തുകൾ സജ്ജമാക്കി. ജലം ഗുണനിലവാര പരിശോധനയ്ക്ക് 28 ലാബുകൾ തുടങ്ങി.
  • ജില്ലയിലെ സ്കൂളുകൾ ഹൈടെക്കായി. 31 സ്കൂളുകൾക്ക് പുതിയ ആധുനിക കെട്ടിടങ്ങൾ. സൗജന്യ പാഠപുസ്തകങ്ങൾ, സൗജന്യ കൈത്തറി യൂണിഫോമുകൾ. സൗജന്യ ഭക്ഷണം
  • ജില്ലയിലാകെ സൗജന്യ കോവിഡ് ചികിത്സയും ഭക്ഷണവും യാത്ര സൗകര്യങ്ങളും ഒരുക്കി. എല്ലാ ഹെൽത്ത് ബ്ലോക്ക് സ്ഥാപനങ്ങളിലും ആശുപത്രികളിലും സൗജന്യ കോവിഡ് പരിശോധന ലാബുകൾ ഒരുക്കി
  • കോട്ടയം മെഡിക്കൽ കോളേജിൽ 900 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. പുതിയ അത്യാഹിത വിഭാഗം ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക് , 244 പുതിയ തസ്തികകൾ, പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി, കാർഡിയാക് അനസ്തേഷ്യ വിഭാഗങ്ങൾ ആരംഭിച്ചു, സി റ്റി സിമുലേറ്റർ, ഓപ്പറേഷൻ തിയേറ്ററുകൾ, കാത്ത് ലാബ്, ഗൈനക്കോളജി ഒ പി, പി ജി റെസിഡൻറ് കോർട്ടേഴ്സ്, ലേഡീസ് ഹോസ്റ്റൽ, നവീകരിച്ച ക്യാൻസർ – ന്യൂറോ സർജറി – ഒ പി ബ്ലോക്കുകൾ, നെഗറ്റീവ് പ്രഷർ ഐ സി യു, ബേൺസ് ഐസിയു, ഹാസ് സർജസ് ക്യാർട്ടേഴ്സ്, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റീസർച്ച് ബ്ലോക്ക്, സെൻട്രലൈസ്ഡ് ഓ പി ആൻഡ് പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി ബ്ലോക്ക് തുടങ്ങിയവ യാഥാർഥ്യമാക്കി. എംബിബിഎസിന് 25 സീറ്റുകൾ കൂടി
  • എം സി റോഡ് നവീകരണം 450 കോടി , സംസ്ഥാന പാത പൊൻകുന്നം – മണിമല – പ്ലാച്ചേരി റോഡ് പുനരുദ്ധാരണം (249 കോടി) പൂർത്തിയായി

ആർദ്രം മിഷൻ

  • 27 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. പ്രവർത്തനം വൈകിട്ട് ആറു വരെ ദീർഘിപ്പിച്ചു. കൂടുതൽ ഡോക്ടർമാരെയും വിദഗ്ധ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചു
  • കോട്ടയം ജനറൽ ആശുപത്രിയിൽ പുതിയ ജെറിയാടിക് വാർഡ് നിർമ്മിച്ചു. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഹൈഫ്ളോ നേസൽ കാനുല സംവിധാനം സജ്ജമാക്കി. കോട്ടയം ജനറൽ ആശുപത്രിയിലും 2.5 കോടി ചെലവിൽ ആധുനിക ഒ പി സംവീധാനം.
  • മാതൃയാനം, ഹൃദ്യം, അനുയാത്ര, കുട്ടി ഡോക്ടർ പദ്ധതികൾ വൻവിജയം
  • സമഗ്ര ട്രോമാ കെയർ പദ്ധതി പ്രകാരം ജില്ലയ്ക്ക് 18 ആധുനിക ആംബുലൻസുകൾ ലഭ്യമാക്കി
  • ഉൾനാടൻ മേഖലകളിൽ വൈദ്യസഹായം എത്തിക്കുന്നതിന് രണ്ട് മൊബൈൽ മെഡിക്കൽ സർവൈലൻസ് യൂണിറ്റുകൾ ആരംഭിച്ചു
  • പ്രളയത്തിൽ നാശം സംഭവിച്ച കുമരകം നോർത്ത് , കുമരകം സൗത്ത് , അരീപ്പറമ്പ് , ചെങ്ങളം സബ്സെൻററുകൾ പുനർനിർമ്മിച്ചു
  • കോട്ടയം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡും ഗ്യാസ് പൈപ്പ് ലൈൻ സംവിധാനവും ഒരുക്കി
  • ജില്ലാ ഹോമിയോ ആശുപത്രിയിൽ യോഗയും നാച്ചുറോപ്പതിയും ഹോമിയോപ്പതിയും സമന്വയിപ്പിച്ച് ആയുഷ്മാൻഭവ ക്ലിനിക് ആരംഭിച്ചു. ജില്ലാ ഹോമിയോ ആശുപത്രി, കുറിച്ചി ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികളുടെ വൈകല്യങ്ങൾ പരിഹരിക്കുന്നതിനായി സദ്ഗമയ ക്ലിനിക് , ഡി അഡിക്ഷൻ സെൻറർ, സ്ത്രീകൾക്കായി സീതാലയം പദ്ധതി, വന്ധ്യത നിവാരണ ക്ലിനിക് എന്നിവ ആരംഭിച്ചു. പാലാ ആശുപത്രിയിൽ ജെറിയാട്രിക് ക്ലിനിക്കും സാന്ത്വന ചികിത്സാ വിഭാഗവും പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

  • ഹൈടെക് സ്കൂൾ പദ്ധതിക്കായി – 6505 ലാപ്ടോപ്പുകൾ, 3983 പ്രോജക്റ്റുകൾ, 349 പ്രിന്ററുകൾ, 372 ടെലിവിഷനുകൾ, 2534 മൗണ്ടിങ്ങ് കിറ്റുകൾ, 379 ഡി എസ് എൽ ആർ ക്യാമറകൾ, 5486 യു എസ് ബി സ്പീക്കറുകൾ, 383 വെബ് ക്യാമറകൾ തുടങ്ങിയവ ലഭ്യമാക്കി
  • സ്കൂളുകളിൽ ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കി
  • ഒഴിവുള്ള മുഴുവൻ തസ്തികകളിലും അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിച്ചു

ഹരിത കേരളം മിഷൻ

  • ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിൽ 170 കിലോമീറ്റർ തോടുകൾ പുനരുജ്ജീവിപ്പിച്ചു
  • നീർത്തട മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
  • ജലസംരക്ഷണത്തിനായി പുഴയോരങ്ങളിൽ മുളയും കണ്ടൽക്കാടുകളും വച്ചുപിടിപ്പിച്ചു
  • കടുത്തുരുത്തി, അയ്മനം, പനച്ചിക്കാട് , കൂരോപ്പട തരിശുരഹിത പഞ്ചായത്തുകൾ 
  • വ്യവസായ സ്ഥാപനങ്ങളുടെ 8.5 ഏക്കറിൽ കൃഷി ആരംഭിച്ചു

ശുചിത്വ മിഷൻ

  • കോട്ടയം വെളിയിട വിസർജ്ജന വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു
  • നീക്കം ചെയ്തത് 30000 ടൺ അജൈവ മാലിന്യങ്ങൾ. ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത് 30 ടൺ ഇ-മാലിന്യം 
  • ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റ് ആരംഭിച്ചു
  • ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയിൽ 120000 വീടുകളിൽ ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കി. 50 ഓളം എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ സജ്ജമാക്കി. 
  • കോട്ടയം മെഡിക്കൽ കോളേജിൽ അജൈവ മാലിന്യ ശേഖരണ സംവിധാനം ആരംഭിച്ചു
  • 30189 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ചു ടാറിങ്ങിന് ഉപയോഗിച്ചു
  • ഗ്രാമപഞ്ചായത്തുകളിൽ 35 ഉം നഗരസഭകളിൽ 8 ഉം വീതം പൊതു ശൗചാലയങ്ങൾ ആരംഭിച്ചു

ഭക്ഷ്യ പൊതുവിതരണ വകുപ്പ്

  • ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കി. എല്ലാ റേഷൻകടകളും കമ്പ്യൂട്ടർ വൽക്കരിച്ചു. വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കി. സൗജന്യ ഭക്ഷ്യ കിറ്റ് നൽകി വരുന്നു
  • മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകൾ ആക്കി ഉയർത്തി. 3 സൂപ്പർമാർക്കറ്റുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു
  • പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മൂന്നു കോടി 20 ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ ലഭ്യമാക്കി. കമ്മ്യൂണിറ്റി കിച്ചണുകൾ , അതിജീവന-ഓണ-സ്കൂൾ-അതിഥി തൊഴിലാളി കിറ്റുകൾ മുടക്കമില്ലാതെ വിതരണം ചെയ്തു

കൃഷി-ക്ഷീര വികസനം വകുപ്പ്

  • ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് 91 കോടിയുടെ പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കി. നെല്ല് പച്ചക്കറി കൃഷി വികസനത്തിന് 40 കോടി രൂപ ചെലവഴിച്ചു. വിള ഇൻഷുറൻസ് ഇനത്തിൽ എട്ടരക്കോടി ചെലവഴിച്ചു
  • വിപണി സജീവമാക്കാൻ ജില്ലയിലുടനീളം ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
  • പുൽ കൃഷി വികസനത്തിന് ഒന്നര കോടി, ക്ഷീര സംഘങ്ങൾക്കുള്ള ധനസഹായം മൂന്നരക്കോടി നൽകി
  • 16 ഇനം പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചു. ഇന്ത്യയിൽ ഏറ്റവും ഉയർന്ന തവിലയായ 28 രൂപക്ക് നെല്ല് സംഭരിക്കുന്നു

മൃഗസംരക്ഷണ വകുപ്പ്

  • 3.4 കോടി രൂപ ചെലവിൽ കോടിമാതാ ജില്ലാ വെറ്ററിനറി കേന്ദ്രം സ്മാർട്ടാക്കി. അൾട്രാസൗണ്ട് സ്കാനിങ്ങ്, ഓപ്പറേഷൻ തിയേറ്ററുകൾ , വിദഗ്ധ ഡോക്ടർമാരുടെ സേവനം തുടങ്ങിയവ 24 മണിക്കൂറും ഇവിടെ ലഭ്യമാണ്
  • കടുത്തുരുത്തി, കടനാട് വെറ്റിനറി ഡിസ്പെൻസറികൾക്ക് പുതിയ കെട്ടിടങ്ങൾ. ജില്ലയിലെ 8 മൃഗാശുപത്രികളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, വൈക്കം മൃഗാശുപത്രികൾ 24 മണിക്കൂർ സേവനം ലഭിക്കുന്ന വിളക്ക് അണയാത്ത ആശുപത്രികളാക്കി.
  • കന്നുകുട്ടി പരിപാലന പദ്ധതിയിലുൾപ്പെടുത്തി 16264 കന്നുകുട്ടി ഉടമകൾക്കായി 21 കോടി രൂപ ധനസഹായം നൽകി. മറവന്തുരുത്ത് , വെച്ചൂർ , തിരുവാർപ്പ് , വെളിയന്നൂർ എന്നിവ മൃഗസംരക്ഷണ രംഗത്തെ മോഡൽ പഞ്ചായത്തുകളയി ഉയർത്തി. പക്ഷിപ്പനി നഷ്ടപരിഹാരമായി 2.86 കോടി രൂപ അനുവദിച്ചു. 

ജല വിഭവ വകുപ്പ്

  • 4.15 കോടിയുടെ മടക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തീകരിച്ചു. ഇലവീഴാപൂഞ്ചിറ, കരിമ്പുകയം, ഏറത്തുവടകര, കുളത്തൂർമൂഴി എന്നീ ചെക്ക് ഡാമുകളുടെ നിർമാണം 9.9 കോടി രൂപ ചെലവിൽ പുരോഗമിക്കുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 29 കോടി രൂപ അനുവദിച്ചു. ഹരിതകേരളം മിഷനുമായി സഹകരിച്ച് 39 കുളങ്ങൾ നവീകരിച്ചു. ലിഫ്റ്റ് ഇറിഗേഷൻ കനാലുകളുടെ പുനരുദ്ധാരണം അഞ്ചു കോടി രൂപ ചിലവിൽ പൂർത്തിയാക്കി. വെള്ളപ്പൊക്ക കൊടുതി അറ്റകുറ്റപ്പണികൾക്ക് 3.46 കോടി രൂപ. 

പൊതുമരാമത്ത് വകുപ്പ്

  • ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ 105 കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഏറ്റുമാനൂർ – മണിയാ പറമ്പ് റോഡ്, പട്ടിത്താനം – മണ്ണാർക്കാട് ബൈപ്പാസ്, ഏറ്റുമാനൂർ – അമലഗിരി – മെഡിക്കൽ കോളേജ് റോഡ്, കല്ലുമട – കല്ലുങ്കത്ര റോഡുകളാണ് പൂർത്തിയായത്
  • പാലാ നിയോജക മണ്ഡലത്തിൽ വിളക്കുമാടം – വാഴമറ്റം – പിണക്കനാട്, കയ്യൂർ – പ്ലാശനാൽ റോഡുകളുടെ നവീകരണം 14 കോടി ചിലവിൽ പൂർത്തിയായി. പാലാ – കോഴ റോഡ് നവീകരണം 27 കോടി , മുണ്ടക്കയം ബൈപാസ് 15 കോടി, കൊടുങ്ങൂർ – മണിമല റോഡ് 6 കോടി 

മറ്റ് വികസന ക്ഷേമ പ്രവർത്തനങ്ങൾ

  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജില്ലയിൽ 42289 പേർക്ക് ചികിത്സ ധനസഹായം നൽകി
  • താലൂക്ക് ജില്ലാതലങ്ങളിൽ പട്ടയമേളകൾ നടത്തി. 703 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു
  • പാലാ ഗ്രീൻ ടൂറിസം പദ്ധതി ആരംഭിച്ചു
  • ജില്ലയിലെ 71 പഞ്ചായത്തുകൾ ഐ എസ് ഒ അംഗീകാരം നേടി. ഓൺലൈൻ സേവനം ലഭ്യമാക്കുന്ന ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേൺസ് മാനേജ്മെൻറ് സിസ്റ്റം 11 പഞ്ചായത്തുകളിൽ ആരംഭിച്ചു. 71 പഞ്ചായത്തുകളിൽ ഹരിത കർമ്മ സേന രൂപീകരിച്ചു. 65 ഗ്രാമപഞ്ചായത്തുകൾ ശുചിത്വ പദവി കൈവരിച്ചു. 84 കമ്മ്യൂണിറ്റി കിച്ചണുകൾ തുറന്നു. 31 ഗ്രാമപഞ്ചായത്തുകളിൽ ആയി 42 കോവിഡ് കെയർ സെൻററുകൾ പ്രവർത്തിക്കുന്നു. 14 ഗ്രാമപഞ്ചായത്തുകളുടെ കീഴിൽ കേവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ
  • എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി ജില്ലയിൽ ആരംഭിച്ചു. ഇതിനായി പാലാ ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഡി-അഡിക്ഷൻ സെന്ററിൽ 4000 പേർക്ക് ഇതുവരെ ചികിത്സ ലഭ്യമാക്കി. 
  • കോട്ടയം വയസ്ക്കരക്കുള്ളിൽ മൂന്നര കോടി ചെലവിൽ പുതിയ എക്സൈസ് കോംപ്ലക്സ് 
  • വിദ്യാകിരണം പദ്ധതിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആകെ 32 കോടി സ്കോളർഷിപ്പ് ഇനത്തിൽ നൽകി. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മാതാപിതാക്കൾക്ക് ധനസഹായമായി 9.45 കോടി നൽകി, പൊതു കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദം ആക്കുന്നതിനുവേണ്ടി ബാരിയർ ഫ്രീ കേരള പദ്ധതിയിൽ രണ്ട് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഭിന്നശേഷിക്കാർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതി. ജില്ലയിൽ ട്രാൻസ്ജെൻഡർ ഷെൽട്ടർ ഹോം പ്രവർത്തനമാരംഭിച്ചു.
  • വനിതാ ശിശു വികസന വകുപ്പ് കരുതൽ സ്പർശം , ഉണർവ്വ് , ശരണബാല്യം , കൈത്താങ്ങ് പദ്ധതി , ആശ്വാസനിധി തുടങ്ങിയ പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കി. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും തടയുന്നതിന് കുമരകത്ത് വൺ സ്റ്റോപ്പ് സെൻറർ ആരംഭിച്ചു
  • സഹകരണ വകുപ്പിന്റെ ഹോംകെയർ പദ്ധതിയിൽ ജില്ലയിൽ 83 വീടുകൾ നിർമ്മിച്ചു നൽകി. മുറ്റത്തെ മുല്ല പദ്ധതിയിൽ 40 സഹകരണ സംഘങ്ങൾ 377 കുടുംബശ്രീ യൂണിറ്റുകൾക്ക് 20 കോടി രൂപ വായ്പ നൽകി. വിവിധ ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്നു. ഓൺലൈൻ പഠനത്തിന് 338 വിദ്യാർഥികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു.
  • പട്ടികജാതി പട്ടികവർഗ വകുപ്പ് ജില്ലയിൽ ഭൂരഹിത പുനരധിവാസ പദ്ധതി നടപ്പിലാക്കി. ഭവനരഹിതർക്ക് 1015 വീടുകൾ നിർമ്മിച്ചു നൽകി. 1258 പേർക്ക് വിവാഹ ധനസഹായമായി ആകെ 6.45 കോടി രൂപ വിതരണം ചെയ്തു. 15 കോടി രൂപ ചെലവിൽ 1061 വിദ്യാർഥികൾക്ക് പഠനമുറി ഒരുക്കി. 2.12 കോടി രൂപ മിശ്രവിവാഹിതർക്ക് ധനസഹായം നൽകി. അയ്യങ്കാളി ടാലൻറ് സെർച്ച് ഡെവലപ്മെൻറ് പദ്ധതി , അംബേദ്കർ ഗ്രാമം പദ്ധതി എന്നിവ നടപ്പിലാക്കി
  • ജില്ലയിൽ 1.84 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. 
  • ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കൃഷി വികസനത്തിന് 10.99 കോടി , മത്സ്യത്തൊഴിലാളികളുടെ വീട് നിർമ്മാണത്തിന് 1.64 കോടി, മൽസ്യത്തൊഴിലാളികളുടെ മക്കൾക്കു വിദ്യാഭ്യാസ ആനുകൂല്യം ഇനത്തിൽ 3.06 കോടി , സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 3.5 കോടി അനുവദിച്ചു