‘ഉമ്മന്‍ചാണ്ടിയെ പോലുള്ള ആളുകള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ വളരെ നിശിതമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എനിക്കും ഒരുപാട് തിക്താനുഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യസഭ ആര്‍ക്ക് കൊടുക്കണം എന്നത് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാവണം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് രാജ്യസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു. അതിന്റെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. വീരേന്ദ്രകുമാറിന് സീറ്റ് കൊടുത്തപ്പോഴും ജോസ് കെ മാണിക്ക് സീറ്റ് കൊടുത്തപ്പോഴോ വയലാര്‍ രവിയുടെ സീറ്റ് മുസ്ലീം ലീഗിന് കൊടുത്തപ്പോഴൊ ഒന്നും പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടി എടുത്ത തീരുമാനമാണ്. മൂന്ന് പേരെ രാജ്യസഭയിലേക്ക് അയക്കാമായിരുന്ന മൂന്ന് പേരെ നഷ്ടപ്പെടുത്തിയത് ആരാണെന്നതിന്റെ ഉത്തരവാദിത്തം വ്യക്തമാണ്.’ പിസി ചാക്കോ പറഞ്ഞു.
https://www.reporterlive.com/pc-chacko-against-oommen-chandy/75797/
0 Comments