കോഴിക്കോട്: ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് നിലപാടിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മതേതര ജനാധിപത്യ കൂട്ടായ്മക്ക് രൂപം നല്കി. നേതാക്കള്‍ ഉള്‍പ്പെടെ 1000 ത്തോളം പേരാണ് കൂട്ടായ്മയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന് ജനാധിപത്യ മതേതരമുഖം നഷ്ടപ്പെട്ടു. വര്‍ഗീയതയ്ക്ക് എതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് പറ്റുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.
വര്‍ഗീയ ശക്തികളോട് പോരാടുന്നതിന് പകരം യുഡിഎഫ് ഏറ്റുമുട്ടുന്നത് സിപിഐഎമ്മിനോടാണ്. വര്‍ഗീയ ശക്തികള്‍ക്ക് പിടിമുറുക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നതെന്നും പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കി.
0 Comments