കോണ്‍ഗ്രസ്സ് തോല്‍ക്കുമ്പോഴല്ല, മറിച്ച് അധികാരത്തിലിരിക്കുമ്പോഴാണ് സംഘപരിവാരം വളരുന്നത്.
ഉമ്മന്‍ചാണ്ടി ഭരണത്തിലെങ്ങനെയാണ് സംഘപരിവാരം വളര്‍ന്നത്?കെ.സുരേന്ദ്രന്‍ മുതല്‍ സന്ദീപ് വാരിയർക്ക്  വരെ ഉമ്മൻ ചാണ്ടി വലിയ പ്രാധാന്യം നല്‍കും . മുഖ്യ പ്രതിപക്ഷമായി  UDF ബിജെപി യെ  ഉയർത്തി കാണിക്കും. അങ്ങനെയെങ്ങാനും  കുറച്ച് CPIM വോട്ട്  ബിജെപി യിലേക്ക് പോയാല്‍ ഒരു തവണ കൂടി ഭരിക്കാം എന്നതായിരുന്നു ചാണ്ടിയുടെ കണക്ക് കൂട്ടല്‍. അത് കൊണ്ടാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഞങ്ങളും BJP യും തമ്മിലാണ് മല്‍സരമെന്ന് വരെ ഉമ്മൻ ചാണ്ടി പറഞ്ഞുകളഞ്ഞത്. അര്‍ഹതയില്ലാത്ത സ്വീകാര്യത ബി ജെ പി ക്ക്  ഉമ്മൻ ചാണ്ടി ഭരണത്തില്‍ കിട്ടിയെന്ന് സാരം, ഫലമോ?

2011 ല്‍ വി.എസ് അച്ചുതാനന്ദന്‍ ഇറങ്ങുമ്പോള്‍ 6.6% വോട്ട് മാത്രമുണ്ടായിരുന്ന BJP ചാണ്ടി കാലത്ത് വളര്‍ന്നു, ആ അഞ്ചുവര്‍ഷങ്ങളില്‍ അവരുടെ വോട്ട് ആണ് താഴെ
2014-10.83%2015-10.30%2016-14.95%
അതായത്ഏതാണ്ട് മൂന് ഇരട്ടിയോളമുള്ള വര്‍ധനവ്..!!
എന്നാല്‍ പിണറായി വിജയന്‍ അധികാരത്തിലേറിയപ്പോഴോ..?
സംഘ് പരിവാരത്തെ സമ്പൂര്‍ണമായി മുഖ്യധാരാ രാഷ്ട്രീയ സംവാദങ്ങളില്‍ നിന്നും അവഗണിക്കുകയാണ് ചെയ്തത്.  രമേഷ് ചെന്നിത്തലക്കും UDF നും മാത്രം മറുപടി പറയുക,അത് ഏത് വലുതോ ചെറുതോ ആയ ആരോപണമായാലും. കോൺഗ്രസാണ് പ്രധാന പ്രതി പക്ഷം എന്ന് പറഞ്ഞുറപ്പിക്കുക. കെ സുരേന്ദ്രന്‍ ദിവസവും ഓരോ വിവാദങ്ങളുമായി  വന്നാലും പിണറായി  പത്ര സമ്മേളനത്തില്‍ അതിന് മറുപടി പറയാറില്ല. എന്നാൽ, പിറ്റേന്ന് ചെന്നിത്തല സുരേന്ദ്രന്‍ പറഞ്ഞ അതേ കാര്യങ്ങൾ  തന്നെ ആവര്‍ത്തിക്കുമ്പോള്‍  വലിയ കടലാസില്‍ അതിന്‍റെ മറുപടിയൊക്കെ എഴുതി കൊണ്ടുവന്ന് പിണറായി  മറുപടി പറയും.
അതായത് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇടതുമുന്നണിയുമെല്ലാം  UDFനെ മാത്രമെ പ്രതിപക്ഷമായി പരിഗണിച്ചിട്ടുള്ളൂ. ബിജെപിക്കും സംഘപരിവാരത്തിനും കേരളത്തിന്‍റെ പൊതു രാഷ്ട്രീയ മണ്ഡത്തില്‍  സ്പേസ്  കൊടുക്കാതിരിക്കാൻ ശ്രദ്ധിച്ചു. 
ഫലമോ? 


2016 ന് ശേഷം പരിവാരത്തിന്‍റെ വോട്ട് ശതമാനം കേരളത്തില്‍ താഴേക്കാണ് വളരുന്നതെന്നാണ് കണക്കുകള്‍.
2016-14.96%2019- 14.88%2020- 14.52%
കൂടാതെ 2015 ല്‍ 14 പഞ്ചായത്ത് ഭരിച്ചിരുന്നവര്‍ 2020ൽ 10 പഞ്ചായത്തിലേക്ക് ഒതുങ്ങി.ഇടത് പക്ഷം ഭരിക്കുമ്പോള്‍ സംഘപരിവാരം വളര്‍ന്നില്ലെന്ന് ചുരുക്കം.
ചാണ്ടിയും UDF ഉം കൂടി 16% ലേക്ക് എത്തിച്ച ബിജെപിയുടെ വളര്‍ച്ച പിണറായി വിജയന്‍റെ ഭരണം തടഞ്ഞു നിര്‍ത്തി എന്ന് ചുരുക്കം ! 
അതായത് സംഘപരിവാരം വളരാതിരിക്കാന്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിക്കുകയല്ല, മറിച്ച് അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് വേണ്ടത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *