ഇന്ന് കേട്ട ഏറ്റവും കോമഡി കോന്നി മെഡിക്കൽ കോളേജിന്റെ 90% പണിയും ഉമ്മൻചാണ്ടി ആണ് പണി കഴിപ്പിച്ചത് എന്നത്.. 😂

⭕ 5% പണിയെങ്കിലും കോന്നി മെഡിക്കൽ കോളേജിന്റെ കഴിഞ്ഞിരുന്നെങ്കിൽ ഉമ്മൻചാണ്ടി ഉത്ഘാടനം ചെയ്യില്ല എന്നു കരുത്തിയിരിക്കുകയാണോ നിഷ്കളങ്കരേ നിങ്ങൾ.. ❓

💥 കണ്ണൂർ വിമാനത്താവളം നമ്മുടെ മുന്നിൽ ഉദാഹരണം ആയി ഇല്ലേ❓

ഉമ്മൻ ചാണ്ടി സാർ ഉദ്ഘാടനം നടത്തിയ കാലത്തെ കണ്ണൂർ എയർപോർട്ടിൻ്റെ ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ കിട്ടും. സിഗ്നൽ ടവറോ ടെർമിനലോ യാത്രക്കാരോ പോയിട്ട് മര്യാദയ്ക്ക് ഒരു റൺവേ പോലും ഉണ്ടായിരുന്നില്ല. ഇറങ്ങാൻ റൺവേ ആവശ്യമില്ലാത്ത, ഒരു പാടത്ത് പോലും ഇറങ്ങാൻ കഴിയുന്ന എയർ ആമ്പുലൻസ് വിഭാഗത്തിൽ വരുന്ന ഒരു വിമാനം ഇറക്കിയാണ് ഉദ്ഘാടന മാമാങ്കം നടത്തിയത്. ഈ ‘വ്യാജ ഉദ്ഘാടനത്തിന്’ ചെലവായത് 30 ലക്ഷം രൂപയാണ് എന്നു കൂടി ഓർക്കണം.
കണ്ണൂർ എയർപോർട്ടിനായി ഏറ്റെടുത്ത സ്ഥലത്തെ മരം മുറിക്കൽ, സ്ഥലം നിരപ്പാക്കൽ എന്നിവയാണ് ഉമ്മൻ ചാണ്ടി കാലത്ത് നടന്ന പ്രധാന കലാപരിപാടികൾ. മരംമുറിക്കരാർ കിട്ടിയത് ആർക്കാണെന്നൊക്കെ അന്വേഷിച്ചാൽ തന്നെ അതിലെ ‘വികസന പദ്ധതി’ മനസ്സിലാക്കാവുന്നതേ ഉള്ളൂ.

💥 മട്ടനൂർ കിൻഫ്ര വ്യവസായ പാർക്ക് നമ്മുടെ മുന്നിൽ ഉദാഹരണം ആയി ഇല്ലേ ❓

NSS ഉടമസ്ഥതയിലുള്ള കാഷ്യൂനട്ട് പ്ലാൻ്റേഷനിൽ നിന്നും കുറച്ച് സ്ഥലം ഏറ്റെടുത്ത്, മെയിൻ റോഡിൽ നിന്നും ഒരു 50 മീറ്റർ റോഡ് നിർമ്മിക്കുകയും മെയിൻ റോഡിന് അരികിൽ കൂറ്റൻ ഒരു കവാടവും ഗേറ്റും ബോർഡും ഉണ്ടാക്കുകയും ഈ ഗേറ്റ് അടച്ചിട്ടിട്ട് ഉദ്ഘാടനം നടത്തുകയും ചെയ്യുകയായിരുന്നു.. ‼️

അങ്ങനെ എത്ര.. ❓

🌹 ഇന്ന് പിണറായി വിജയൻ ഉത്ഘാടനം ചെയ്യുന്ന “പൂർത്തീകരിച്ച” പദ്ധതികൾ

✅ കോന്നി മെഡിക്കൽകോളജ് ‼️ (10:30 മണി)

⭕ തറക്കല്ല് ഇട്ടു പോയിട്ട് തിരിഞ്ഞു നോക്കാത്ത മറ്റൊരു മെഡിക്കൽ കോളജ് ആയിരുന്നു കോന്നി മെഡിക്കൽ കോളേജ്.. 2016 ൽ LDF ഗവണ്മെന്റ് അധികാരത്തിൽ എത്തിയതിനു ശേഷം ആണ് പദ്ധതിയിൽ എന്തെങ്കിലും ഒരു പുരോഗതി ഉണ്ടാവുന്നത്. 351.72 കോടി രൂപ കിഫ്‌ബി യി നിന്നും അനുവദിച്ച പദ്ധതി 2021 ഇൽ പൂർത്തി ആവും എന്നാണ് പ്രഖ്യാപിച്ചിരുന്നത്.. നാളിതുവരെ 130 കോടി ചിലവാക്കിയിട്ടുണ്ട് അതിൽ 103 കോടിയും ഈ സർക്കാർ അധികാരത്തിൽ വന്നു തന്നെ ആണ് പണി കഴിപ്പിച്ചിരിക്കുന്നത്..

https://bit.ly/2xzKFkA

🌹 എന്നാൽ ഇന്ന് സെപ്റ്റബർ 14 ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ കോന്നി മെഡിക്കൽ കോളേജ് ഉത്ഘാടനം ചെയ്തു നാടിന് സമർപ്പിക്കുമ്പോൾ കോളേജിൽ ഉള്ള സൗകര്യങ്ങൾ താഴെ ഉള്ള ലിങ്കിൽ വിശദമായി എഴുതിയിട്ടുണ്ട്..

https://bit.ly/322EMsz

⭕ കോന്നി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഈ മെഡിക്കൽ കോളേജിനെ കുറിച്ചു മനോരമ ഒരു നുണ ഇറക്കി എന്നാൽ ഫലിച്ചില്ല.. സഖാവ് കെ.യു.ജനീഷ് കുമാർ വൻ ഭൂരിപക്ഷത്തോടെ കോന്നി ഉപതിരഞ്ഞെടുപ്പ് വിജയിച്ചു.. തെരഞ്ഞെടുപ്പ് ആയാൽ മനോരമക്ക് ഒരു പ്രത്യേക അസുഖം ആണല്ലോ എങ്ങനെലും മനോരമയെ തീറ്റി പോറ്റുന്ന #CongRSS നെ ജയിപ്പിക്കണം.. അതിന് ഏറ്റവും ബെസ്റ്റ് നുണകൾ പറഞ്ഞാണ് എന്ന് അറിയുകയും ചെയ്യാം മനോരമക്ക്.. അങ്ങനെ ഒരു നുണ ആണ് താഴെ ഉള്ള ലിങ്കിൽ..

https://m.facebook.com/story.php?story_fbid=10156211357997127&id=622302126

🌹 ഈ സർക്കാർ വന്നതിന് ശേഷം ആണ് കോന്നി മെഡിക്കൽ കോളേജ് ഇന്ന് കാണുന്ന ഈ നിലയിലേക്ക് ഉയർന്നത്..

https://bit.ly/3buVzHQ
https://bit.ly/3i4KM9J
https://bit.ly/3buGLcl

🌹 കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളുടെ ചരിത്രവും അതിൽ വിവിധ ഘട്ടത്തിൽ ഉള്ള ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനകളും ഇവിടെ വായിക്കാം..

https://m.facebook.com/story.php?story_fbid=10156950564342127&id=622302126

✅ കുന്നംകുളം ബസ് ടെർമിനൽ.. ‼️ (11 മണി)

20 കൊല്ലത്തെ കാത്തിരിപ്പിന് ഒടുവിൽ കുന്നംകുളംത്ത് നിർമാണം പൂർത്തീകരിച്ച കുന്നംകുളം നഗരസഭാ ഇ കെ നായനാർ സ്മാരക ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ്‌ കോംപ്ലക്സ് 14ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 20 വർഷം മുമ്പ് ബസ്‌സ്റ്റാൻഡ്‌ നിർമാണത്തിന് തുടക്കം കുറിച്ചെങ്കിലും, നിയമ തടസ്സങ്ങൾ മൂലം നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. 2016 ൽ LDF സർക്കാർ അധികാരത്തിലേറിയതോടെ മന്ത്രി എ സി മൊയ്തീന്റെ പ്രത്യേക മേൽനോട്ടത്തിലാണ് നിയമകുരുക്കുകൾ കെട്ടഴിച്ച് 15.45 കോടി രൂപ ചെലവഴിച്ച് ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയുടെ നിർമാണം പൂർത്തീകരിച്ചത്. MLA ആസ്തി വികസന ഫണ്ടിൽനിന്നും മന്ത്രി സഖാവ് എ സി മൊയ്തീൻ അനുവദിച്ച 4.35 കോടി രൂപ വിനിയോഗിച്ചാണ് ഷോപ്പിങ്‌ കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്.

https://bit.ly/3hYQR7H

✅ കാൻസർ സെന്റർ പദ്ധതികൾ (11:30 മണി)

കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിൽ വിവിധ പദ്ധതികൾ ആണ് ഇന്ന് ഉത്ഘാടനം ചെയ്യുന്നത്..

🌹 11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്,
🌹 9 കോടിയുടെ ന്യൂക്ലിയർ മെഡിസിൻ & റേഡിയോളജി എക്സ്റ്റൻഷൻ ബ്ലോക്ക്,
🌹9.5 കോടിയുടെ ക്ലിനിക്കൽ ലാബ് സർവീസസ് & ട്രാൻസ്ലേഷണൽ റിസർച്ച് ബ്ലോക്ക്
🌹 9.5കോടിയുടെ ഇന്റർവെൻഷനൽ റേഡിയോളോജി വിഭാഗം,
🌹 95 ലക്ഷത്തിന്റെ കാന്റീൻ വിപുലീകരണം,
🌹 6 കോടിയുടെ 64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാൻ,
🌹 4 കോടിയുടെ സ്പെക്റ്റ് സി.ടി. സ്‌കാനർ തുടങ്ങിയ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
🌹 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം,
🌹 ഒ.പി ബ്ലോക്ക് നവീകരണം,
🌹 32 കോടിയുടെ സ്റ്റുഡൻസ് ഹോസ്റ്റൽ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.

https://bit.ly/3iz9xeI
https://bit.ly/32rx4bG
https://bit.ly/2FwroUM

✅ അതിനു ശേഷം പിണറായി വിജയൻ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്തെ സമ്പൂർണ്ണ ശുചിത്വ – തരിശുരഹിത മണ്ഡലമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും.

🌹 അഭിമാനത്തോടെ പറയുന്നു ഈ ഇടതു പിണറായി സർക്കാർ പണി കഴിപ്പിച്ചത് തന്നെയാണ് ഇതെല്ലാം.. അതിന്റെ പിതൃത്വം ഒരു ചാണ്ടിയും, കൊലപാതകികളുടെ സംരക്ഷകനായ അടൂർ പ്രകാശ് ഉം ഏറ്റെടുക്കേണ്ട.. ‼️

അഭിവാദ്യങ്ങൾ ✊

NB: ചില വീഡിയോസ് കമന്റിൽ ഉണ്ട്..

LeftAlternative

KeralaLeads

NavaKeralam


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *