കോഴിക്കോട് ജില്ലാ
- ജില്ലയിൽ 15474 ഭവനരഹിതർക്ക് വീട് വച്ച് നൽകി
- 12 ഭവന സമുച്ചയങ്ങൾ(ഫ്ലാറ്റുകൾ) പൂർത്തിയാകുന്നു. ചാത്തമംഗലം,, പുതുപ്പാടി , മാവൂർ , നടുവണ്ണൂർ , നടുവട്ടം , തോലേരി , വള്ളിയാട് , ഉള്ളിയേരി , പത്തായക്കുഴിമല , കോട്ടക്കുന്ന് , പച്ചക്കാട് , തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാകുന്നു
- ജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിൽ ആകെ 4509 ക്ലാസ് മുറികൾ ഹൈടെക് ആയി. 420 യുപി 712 എൽ പി സ്കൂളുകളും ഹൈടെക്കായി. ലാപ്ടോപ്പ്, മൾട്ടിമീഡിയ പ്രൊജക്ടർ, മൗണ്ട് കിറ്റ് , ടെലിവിഷൻ , മൾട്ടി ഫംഗ്ഷൻ , ഡി എസ് എൽ ആർ ക്യാമറ , എച്ച് ഡി ക്യാമറ , യുഎസ്ബി സ്പീക്കർ തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് ഒരുക്കിയത്.
- 16 ഇനം പച്ചക്കറികൾക്ക് വില നിശ്ചയിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം
- 205 കോടി രൂപ ചെലവിൽ ജില്ലയിൽ മൂന്ന് മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കി. തൊണ്ടയാട് രാമനാട്ടുകര പന്നിയങ്കര മേൽപാലങ്ങളാണ് ജനങ്ങൾക്ക് തുറന്നുകൊടുത്തത്. 22 കോടി ചിലവഴിച്ച് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കോരപ്പുഴ പാലം പുനർനിർമിക്കുന്നു.
- ദേശീയപാത 212, ദേശീയപാത 66 ഉൾപ്പെടെയുള്ള റോഡുകളുടെ വികസനവും ആധുനികവൽക്കരണവും പൂർത്തിയായി. 2200 കോടി രൂപയാണ് റോഡുകളുടെ വികസനത്തിനായി ചെലവഴിച്ചത്. ദേശീയപാത 66 പാലോളിപാലം മുതൽ മൂരാട് പാലം വരെയും കോഴിക്കോട് ബൈപ്പാസ് മുഴുവനായും ആറുവരി പാതയായി വികസിപ്പിച്ചു
- 900 കോടി ചിലവിൽ കോഴിക്കോട്ട് നിന്നും വയനാട്ടിലേക്ക് തുരങ്കപാത നിർമ്മിക്കുന്നു. രാജ്യത്ത് മൂന്നാമത്തെ വലിയ തുരങ്കപാതയായിരിക്കും ഇത്. പദ്ധതി പൂർത്തിയാകുന്നതോടെ കോഴിക്കോട് വയനാട് യാത്രയ്ക്ക് 30 കിലോമീറ്റർ ദൂരക്കുറവ് അനുഭവപ്പെടും.
- മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയുള്ള മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നു. കോഴിക്കോട് ജില്ലയിലൂടെ കടന്ന് പോകുന്ന ഭാഗത്തെ പണി പുരോഗമിക്കുന്നു
- കൊയിലാണ്ടിയിലെ ഫിഷിംഗ് ഹാർബർ ഉദ്ഘാടനം ചെയ്തു
- പവർക്കട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാത്ത 5 വർഷങ്ങൾ
ആരോഗ്യ വകുപ്പ്
- ആർദ്രം മിഷൻ മുഖേന ആശുപത്രികൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി. പുതിയ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചു
- കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ജനറൽ ആശുപത്രിയിലും വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. വടകര നാദാപുരം ബാലുശ്ശേരി ഫറോക്ക് കൊയിലാണ്ടി കുറ്റ്യാടി പേരാമ്പ്ര താലൂക്ക് ആശുപത്രികൾ 350 കോടി ചിലവിൽ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി
- സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കി. സൗജന്യ ഭക്ഷണ – ക്വാറന്റൈൻ സൗകര്യങ്ങൾ, പോസ്റ്റ് കോവിഡ് ചികിത്സ, സൗജന്യ കോവിസ് ടെസ്റ്റുകൾ
- തലയാട് ഗവൺമെൻറ് ആയുർവേദ ആശുപത്രിക്ക് കേരളത്തിലെ ആദ്യ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചു
- കോഴിക്കോട് ജനറൽ ആശുപത്രിയിൽ മെഡിക്കൽ ഐ സി, സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു. ബീച്ച് ആശുപത്രിയിൽ സെൻട്രലൈസ്ഡ് മെഡിക്കൻ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, ഐസിയു, മൾട്ടി പാര മോണിറ്റർ, മൊബൈൽ എക്സറെ, വെന്റിലേറ്റേഴ്സ് തുടങ്ങിയവ യാഥാർത്ഥ്യമാക്കി
- ഫറോക്ക് ഇ എസ് ഐ ആശുപത്രിയിൽ കീമോതെറാപ്പി യൂണിറ്റ് ആരംഭിച്ചു
ഹരിത കേരള മിഷൻ
- മാലിന്യ സംസ്കരണം ജലവിഭവ സംരക്ഷണം കാർഷിക മേഖലരുടെ വികാസം എന്നിവ ലക്ഷ്യം
- എല്ലാവരും ജലാശയങ്ങളിലേക്ക് പദ്ധതിയിലൂടെ ഫറോക്ക് നഗരസഭയിലെ പെരുവാൻമാട് തോടും കനോലി കനാലും പുനൂർ പുഴയും പുനരുജ്ജീവിപ്പിച്ചു
- മിഷൻ തെളിനീർ പദ്ധതിയിലൂടെ ജില്ലയിലെ 51 തദ്ദേശസ്ഥാപനങ്ങളിലായി 54 കുളങ്ങൾ പുനരുജ്ജീവിപ്പിച്ചു
- ഇനി ഞാൻ ഒഴുകട്ടെ പരിപാടിയിലൂടെ 298 കിലോമീറ്റർ നീളത്തിൽ 98 നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചു
- സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി 2675 അംഗ കർമ്മ സേന രൂപികരിച്ച് ക്ലീൻ ജില്ലക്കായി പ്രവർത്തിക്കുന്നു
- ശുചിത്വ പദവിക്ക് ജില്ലയിലെ 43 തദേശ സ്വയംഭരണ സ്ഥാപനങ്ങൾ അർഹരായി
- 120000 തൈകൾ വിതരണം ചെയ്തു. തെരഞ്ഞെടുത്ത റോഡുകളുടെ സൈഡിൽ 695 വിവിധയിനം വൃക്ഷ തൈകൾ നട്ടു.
ടൂറിസം വകുപ്പ്
- കാപ്പാട് ബീച്ച് വികസനം മാതൃകപരം. അന്താരാഷ്ട്ര അംഗീകരമായ ബ്യൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കി
- വടകരയിൽ 1 കോടി ചെലവഴിച്ച് ടൂറിസം മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന സാന്റ് ബാങ്ക്സ് ടൂറിസം പദ്ധതി നടപ്പാക്കി
- നമ്പികുളം ടൂറിസം പ്രമോഷന് സർക്കാർ ഒന്നരക്കോടി അനുവദിച്ചു
- 85 കോടി രൂപ ജില്ലയുടെ വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചു
കൃഷി വകുപ്പ്
- പച്ചക്കറി കൃഷി വികസനത്തിന് വിത്ത്, തൈകൾ , ഗ്രോബുഗുകൾ , ഊർജ്ജ രഹിത ശീതീകരണ യൂണിറ്റുകൾ , പമ്പ് സെറ്റുകൾ , സന്യസംസ്കരണ ഉപകരണങ്ങൾ എന്നിവക്കായി 17 കോടി രൂപ ചെലവഴിച്ചു. 11700 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തു. 130900 മെടിക്ക് ടൺ പച്ചക്കറി ഉത്പാദിച്ചു
- നാളികേര വികസനത്തിനായി 15 കോടി രൂപ ചെലവഴിച്ച് കേരഗ്രാമം പദ്ധതി നടപ്പിൽവരുത്തി
- നെൽകൃഷി വികസനത്തിന് സുസ്ഥിര കൃഷി വികസന പദ്ധതി. ഈ പദ്ധതി വഴി 2877 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്തു. 6 കോടി 33 ലക്ഷം ഇതിനായി ചെലവഴിച്ചു
- സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 278 ഹെക്ടറിലും നെൽകൃഷി ചെയ്യുന്നു
- മാസം 1600 രൂപ നിരക്കിൽ കർഷക തൊഴിലാളി പെൻഷൻ കുടിശിഖയില്ലാതെ മാസമാസം വിതരണം ചെയ്യുന്നു
- വിഷ രഹിത പച്ചക്കറി ലക്ഷ്യമാക്കി അടുക്കളയിലേക്ക് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കി
- പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി യാഥാർഥ്യമാകുന്നു. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും
- കാർഷികമികവിൽ ആവളപാണ്ടിയും കരുവോട് ചിറയും. ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും ജലദൗർലഭ്യം പരിഹരിക്കുന്നതിനും ഒരു കോടി രൂപ ചെലവിൽ സംവിധാനമൊരുക്കി
ഭക്ഷ്യം സാമൂഹ്യ ക്ഷേമം
- 1600 രൂപ നിരക്കിൽ എല്ലാ മാസവും മുടങ്ങാതെ സാമൂഹ്യ സുരക്ഷ പെൻഷൻ. 435223 പേർക്ക് ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭ്യമാക്കി
- സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ സൗജന്യ ഭക്ഷ്യ കിറ്റ്. ഓഖി, നിപ്പ, പ്രളയ ദുരിതത്തിൽ സൗജന്യറേഷനും പുനരധിവാസവും. ട്രോളിംഗ് നിരോധന സമയത്ത് മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷനും ഭഷ്യകിറ്റും വിതരണം ചെയ്തു.
വൈദ്യുതി വകുപ്പ്
- കോഴിക്കോട് സമ്പൂർണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചു
- 3 സബ്സ്റ്റേഷനുകൾ – കുന്ദമംഗലം, മാങ്കാവ് , തമ്പലമണ്ണ – മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
- കുന്ദമംഗലം മുതൽ കുറ്റിക്കാട്ടൂർ വരെയുള്ള 6 കിലോമീറ്റർ 110 കെ വി
ലൈൻ പൂർത്തികരിച്ചു. 110 കെ വി മാങ്കാവ് – വെസ്റ്റ് ഹിൽ ലൈനും 20 എം വി എ ട്രാൻസ്ഫോമറും നല്ലളം – മാങ്കാവ് 110 കെ വി ലൈനും കമ്മീഷൻ ചെയ്തു. മാങ്കാവ് സബ്സ്റ്റേഷനും അനുബന്ധ ലൈനും 110 കെ വി ആക്കി ഉയർത്തി.
- ജില്ലയിൽ 134663 ഉപഭോക്താക്കൾക്ക് പുതിയ കണക്ഷൻ നൽകി
- മലയോരമേഖലയിലെ പ്രശ്നപരിഹാരത്തിനായി കൂമ്പാറയിൽ ഒരു സെക്ഷൻ ഓഫീസും തിരുവമ്പാടിയിൽ ഒരു പുതിയ സബ് ഡിവിഷനും പ്രവർത്തനമാരംഭിച്ചു
പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ്
- അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി ചിലവിൽ 21 പട്ടികജാതി കോളനികൾ നവീകരിച്ചു. 5.5 കോടിയുടെ 71 പദ്ധതികൾക്ക് ഭരണാനുമതി നൽകി. 19.5 കോടി ചിലവിൽ മരുതോങ്കരയിൽ പെൺകുട്ടികൾക്കായി ഡോ. അംബേദ്കർ ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിടം തുറന്നു. കുന്ദമംഗലത്ത് 4 കോടി രൂപ വിനിയോഗിച്ച് ആൺകുട്ടികൾക്ക് പ്രീമെട്രിക് ഹോസ്റ്റൽ നിർമ്മിച്ചു. പുതുപ്പാടി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ നവീകരിച്ച് ആധുനിക കമ്പ്യൂട്ടർ ലാബ് – ലൈബ്രറി സൗകര്യങ്ങളൊരുക്കി. പുളക്കടവ്, ഈസ്റ്റ്ഹിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നവീകരിച്ചു. അംബേദ്കർ സെറ്റിൽമെൻറ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 6 പട്ടികവർഗ കോളനികൾ ഒരു കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
മറ്റ് വികസനങ്ങൾ
- എല്ല സൗകര്യങ്ങളോട് കൂടിയ അധുനിക ശ്മശാനങ്ങൾ – ശാന്തി വനവും പ്രശാന്തി ഗാർഡനും – നിർമ്മിച്ചു
- അതിഥി തൊഴിലാളികൾക്ക് ഹോസ്റ്റൽ അപ്ന ഘർ യാഥാർത്ഥ്യമായി
- കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ നാടിന് സമർപ്പിച്ചു. ഇനി സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരക്ക് കീഴിൽ
- കാപ്പാട് ബീച്ചിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി. ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ചു
- 318000 പേർക്ക് തൊഴിലുറപ്പ് പദ്ധതി വഴി തൊഴിൽ ഉറപ്പാക്കി
- ഭൂമിത്ര പദ്ധതി വഴി പട്ടയ പ്രശ്നങ്ങൾ പരിഹരിച്ചു. 9437 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു
- സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി മുഖേന 44 വീടുകൾ ജില്ലയിൽ നിർമ്മിച്ച് നൽകി
- ജല ജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ 320 കോടി രൂപ ചെലവിൽ 250000 കുടുംബങ്ങൾക്ക് പുതിയതായി ശുദ്ധജല കണക്ഷൻ നൽകുന്ന പദ്ധതി പുരോഗമിക്കുന്നു
- ജനകീയ ഹോട്ടലുകൾ – വിശപ്പുരഹിത കേരളം പദ്ധതിയിലുൾപ്പെടുത്തി കുറഞ്ഞ നിരക്കിൽ ഊണ് ലഭിക്കുന്ന 67 ജനകീയ ഹോട്ടലുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുറന്നു
- ബേപ്പൂർ തുറമുഖത്ത് മിത്ര മോട്ടോർ ടഗ്ഗ് കമ്മീഷൻ ചെയ്തു
- നല്ല അങ്കണവാടി നല്ല കുട്ടികൾ നല്ല നാട് എന്ന കാഴ്ചപ്പാടിൽ ക്രാഡിൽ പദ്ധതി ആരംഭിച്ചു. ഇതോടെ അങ്കണവാടികൾ സ്മാർട്ടിയി
- വനവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിൽ 117 പച്ചത്തുരുത്തുകൾ ജില്ലയിൽ പടുത്തുയർത്തി. സ്കൂൾ പച്ചത്തുരുത്ത് പദ്ധതിയും വൻ വിജയം
0 Comments