*സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതിയെ സംബന്ധിച്ച് പത്ര സമ്മേളനങ്ങൾ പാടില്ല. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ.

*ബാറുകളും ബീവറേജുകളും ഉടൻ അടക്കണം.

*എസ് എസ് എൽ സി, പ്ളസ്ടു പരീക്ഷകൾ നടത്തരുത്.

*ഇതര സംസ്ഥാന തൊഴിലാളികളെ സർക്കാർ പട്ടിണിക്കിടുന്നൂ.

*കൊറോണയുടെ പേരിൽ മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നൂ.

*കൃഷിയെയും അനുബന്ധ പ്രവർത്തനങ്ങളെയും ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കുക.

*നിർബന്ധിത സാലറി ചാലഞ്ച് പാടില്ല.

*കർണാടക അതിർത്തി അടച്ചത് മൂലം കാസർകോട് നഷ്ടമായ 13 ജീവന്റെ ഉത്തരവാദി സംസ്ഥാന സർക്കാർ.

*മിറ്റിഗേഷൻ മെത്തേഡ് നടപ്പിലാക്കണം.

*കോവിഡ് പ്രതിരോധത്തിൽ കേരളം രാജസ്ഥാനെയും തമിഴ്നാടിനെയും മാതൃകയാക്കണം.

*കോവിഡ് രോഗികളുടെ ഡാറ്റ അനലിസിസിനായി ഏൽപ്പിച്ച സ്പ്രിംഗളറിൽ അഴിമതി.

*സ്പ്രിംഗ്ളർ കേസിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്ന്‌ വൻതിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

*സ്പ്രിംഗ്ളർ കരാറിൽ കൂച്ചുവിലങ്ങിടുകയാണ് ഹൈക്കോടതി ചെയ്തത്.

*വാചകമടി നിർത്തി കൊറോണ പരിശോധന വർദ്ധിപ്പിക്കുകയാണ്‌ സർക്കാർ ചെയ്യേണ്ടത്.

*കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ല.

*കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽതല്ലാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം….

*ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ നിരവധി കഷ്ടതകളാണ് അനുഭവിക്കുന്നത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി കേരളവും അടിയന്തരമായി സ്വീകരിക്കണം….

*ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരിനു വൻ വീഴ്ച.

*ചില്ലറ മദ്യവിൽപന സ്വകാര്യവത്കരിച്ചത്‌ കോവിഡ്‌ കാലത്തെ തീവട്ടി കൊള്ള.

*ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഈ കോവിഡ് കാലത്ത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം കളിക്കുന്നത്.

*ബെവ്കോയുടെ ആപ് കോവിഡ് കാലത്തെ മറ്റൊരു അഴിമതി.

*ബെവ്‌ക്യു വഴി നൽകുന്ന ടോക്കണുകളിലൂടെയുള്ള മദ്യവിൽപ്പന ബാറുകളിൽ പൊടിപൊടിക്കുമ്പോൾ ബെവ്കോ ഔട്ട്‌ലെറ്റുകൾ വിജനമായി കിടക്കുന്നു…

*അഴിമതി ലക്ഷ്യം വച്ച് സിപിഎം സഹയാത്രികനെ ഏൽപ്പിച്ച ആപ് സർക്കാരിന് വൻസാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആപ് പിൻവലിച്ചു എക്സൈസ് മന്ത്രി മാപ്പ് പറയണം…

*വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അപ്രായാേഗികവും ഉടൻ തിരുത്തേണ്ടതുമാണ്.

*ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന പരിഗണന പോലും പ്രവാസികൾക്ക് നൽകില്ലെന്നാണ് പിണറായി സർക്കാർ പറയുന്നത്.

*പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നത് ജൂൺ 25ലേക്ക് നീട്ടിയിരിക്കുന്നു. ഇത് നമ്മുടെ പോരാട്ടത്തിന്റെയും പ്രവാസികളുടെയും വിജയമാണ്.

*പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് തടഞ്ഞതിൽ നിന്നുള്ള ജനരോഷത്തിൽ നിന്നും രക്ഷപെടുന്നതിനായി പ്രതിപക്ഷത്തെ ആക്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

*ബഹുമാനപെട്ട മുഖ്യമന്ത്രി, ഇനിയും എത്ര പ്രവാസികൾ മരിക്കണം താങ്കളുടെ കണ്ണ് തുറക്കാൻ?

*പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് പിൻവലിച്ചത് നമ്മുടെ പോരാട്ടത്തിന്റെ വിജയമാണ്.

*മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശ സ്വർണകള്ളക്കടത്തിന് ഉണ്ടെന്ന് ഇതിനകം വ്യക്തമായി.

*തനിക്കെതിരെ വരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്ത മുഖ്യമന്ത്രി ഇപ്പോൾ സ്വീകരിക്കുന്ന വഴി യുഡിഎഫിനെ അപമാനിക്കലാണ്.

*ജനങ്ങളെ വഞ്ചിച്ച സർക്കാരിനെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ട് വരും. സ്വർണ്ണ കടത്തിന് കൂട്ടു നിന്ന പിണറായി സർക്കാരിന് ഇനി അധികാരത്തിൽ തുടരാൻ അവകാശമില്ല.

*NIA അന്വേഷിക്കുന്ന കേസിലെ പ്രധാന പ്രതിയായ സ്വപ്നസുരേഷിന് സംസ്ഥാന സർക്കാർ നൽകിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ.

*കേവലം പരിചയത്തിനപ്പുറം സ്വർണ്ണകള്ളക്കടത്ത് പ്രതികളുമായുള്ള ശിവശങ്കറുടെ ബന്ധത്തിന് ധാരാളം തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു.

*ശാരീരിക അകലമോ സുരക്ഷാ മാനദണ്ഡങ്ങളൊ ഇല്ലാതെ എൻട്രൻസ് പരീക്ഷ നടത്താൻ സർക്കാർ മുന്നിട്ടിറങ്ങിയത് ആശങ്കയുണ്ടാകുന്നു.

കഴിഞ്ഞ മാർച്ച് ഒന്ന് മുതൽ ജൂലൈ 20 വരെ പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം തന്നെ പങ്ക് വെച്ച അഭിപ്രായങ്ങൾ ആണിത്. (അവലംബം: പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പേജ്)

Chennithala, Covidtime


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *