ബി.ജെ.പി യഥാർത്ഥത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്വദേശത്തേക്ക് വരുന്ന തൊഴിലാളികളുടെ ടിക്കറ്റ് ഫെയർ നൽകുന്നുണ്ടോ ???

ഇന്ത്യയിലേ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങി പോവുന്ന മനുഷ്യരുടെ ട്രെയിൻ ടിക്കറ്റ് ഫെയറിനെ ചൊല്ലി വലിയ തർക്കം നടക്കുകയാണ്. കേന്ദ്ര സർക്കാർ ഈ തുക നൽകാത്ത പക്ഷം കോൺഗ്രസ് പാർട്ടി സ്വദേശങ്ങളിലേക്ക് മടങ്ങി പോവുന്നവരുടെ ടിക്കറ്റ് എടുത്ത് നൽകുമെന്ന് പ്രഖ്യാപിക്കുന്നു. കോൺഗ്രസ് കള്ളം പ്രചരിപ്പിക്കയാണെന്നും ടിക്കറ്റ് ഫെയറിൻ്റെ 85% റെയിൽവേ നൽകുമെന്നും ,ബാക്കി 15% അതാത് സംസ്ഥാന ഗവൺമെൻ്റുകളാണ് നൽകേണ്ടതെന്നും ബി.ജെ.പി പ്രസ് റിലിസ് ഇറക്കി . സത്യത്തിൽ ഈ രണ്ട് കക്ഷികളും തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ രാഷ്ട്രിയം കളിക്കാനുള്ള ഒരു വിഷയമായി ഇതിനെ കാണുകയാണുണ്ടായത്.

നടന്നത് ക്രമം പ്രകാരം ഇതാണ് ,

◾എപ്രിൽ 29 2020 

നിരന്തരമായ അഭ്യർത്ഥനകളെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്റ്റാൻഡേർഡ് മൈഗ്രൻ്റസിന് റോഡ് മാർഗം / ബസ് മാർഗം യാത്ര അനുമതി നൽകുന്നു. അതും ഇരു സംസ്ഥാനങ്ങളും പരസ്പരം സംസാരിച്ച് ധാരണയിൽ ആയതിന് ശേഷം മാത്രം എന്ന് നിഷ്ങ്കർഷിച്ചു കേന്ദ്രം.👇👇

https://www.mha.gov.in/sites/default/files/MHAordernew_29042020.PDF

◾മെയ് 1, 2020 

സംസ്ഥാനങ്ങളുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് തൊഴിലാളികൾ ,തിർത്ഥാടകർ ,ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് യാത്ര ചെയ്യാൻ സ്പെഷ്യൽ ട്രെയ്നുകൾ അനുവദിച്ച് ഉത്തരവ് വരുന്നു.👇👇

http://164.100.117.97/WriteReadData/userfiles/MHA%20Order%2001.05.2020%20-%20Special%20Trains%20for%20Stranded%20Persons.jpeg?fbclid=IwAR1tOLNAyhbyLTpVTvJWFBxqzDsCleFrwwEL3vkd1qby-PYBCXXq-dGin7A

◾മെയ് 3 ,2020

രണ്ട് ദിവസം കഴിഞ്ഞതും മുൻപ് ഇറക്കിയ സർക്കുലറുകൾ എല്ലാം തന്നെ മോഡിഫൈ ചെയ്തു പൂതിയ സർക്കുലർ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. ലോക്ക് ഡൗണിന് മുനപ് യാത്ര ചെയ്യുകയും ,പിന്നിട്ട് ലോക്ക് ഡൗണിനെ തുടർന്ന് യാത്ര തുടരാൻ സാധിക്കാത്ത ആളുകൾക്ക് മാത്രമാണ് മുൻ സർക്കുലറുകൾ ബാധകം എന്ന് തിരുത്തൽ വന്നു.👇👇

🔴എന്നിട്ട് റെയിൽവേ സ്പെഷ്യൽ ട്രെയിൻ യാത്ര നിരക്ക് നിശ്ചയിച്ചോ ??

◾മെയ് 1 ,2020

മെയ് 1 ന് റെയിൽവേ മിനിസ്ട്രി സ്പെഷ്യൽ ട്രെയിൻ ചാർജ് നിശ്ചയിച്ച് സർക്കുലർ പുറത്തുവിട്ടു.അത് പ്രകാരം ഒരു എക്പ്രസ് ട്രെയിനിൻ്റെ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിരക്കായി 50/- രൂപ നിജപ്പെടുത്തി.👇👇

സ്ലിപ്പർ ക്ലാസ്സ് ടിക്കറ്റ് + സുപ്പർ ഫാസ്റ്റ് ചാർജ് (Rs 30 ) + അഡീഷണൽ ചാർജ് (Rs 20 ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് വരിക..!

◾മെയ് 2, 2020

ഇത് പ്രധാനപ്പെട്ടൊരു സർക്കുലറാണ്.കാരണം ഈ സർക്കുലറിൽ റെയിൽവേ മിനിസ്ട്രി സ്പെഷ്യൽ ട്രെയ്നുകളുടെ യാത്ര നിബന്ധനങ്ങൾ വിശദമായി പങ്ക് വെച്ചിട്ടുണ്ട്.ഇതിൽ 11 നമ്പർ പോയിൻ്റ് C എന്ന ഭാഗത്ത് കൃത്യമായ് പറയുന്നു സംസ്ഥാന ഗവൺമെൻ്റ് ആണ് യാത്രികരുടെ ടിക്കറ്റുകളുടെ തുക അവരിൽ നിന്നും കൈപ്പറ്റി ടിക്കറ്റുകൾ അവർക്ക് കൈമാറേണ്ടത് എന്ന്, ശേഷം ആ മുഴുവൻ തുകയും റെയിൽവയെ ഏൽപ്പിക്കണം.👇👇

http://www.indianrailways.gov.in/railwayboard/uploads/directorate/coaching/Circulars/2020/Movement_020520.pdf?fbclid=IwAR39n0EM7n7O-xtT4MaR5dw-wOi6gpO6zYL4uFPNoDKZLyU8vO8UINTBqQ4

🔴ആരാണ് ടിക്കറ്റ് തുക നൽകുന്നത്??

ഈ സർക്കുലറിൽ നിന്നും മനസ്സിലാവുന്ന ഒരു വസ്തുത എന്നത് വ്യക്തിപരമായ ടിക്കറ്റ് വിൽപന ഇല്ലാ എന്നതാണ്.അത് സംസ്ഥാന ഗവൺമെൻ്റുകളുടെ ചുമതലയാണ് വ്യക്തിയിൽ നിന്നും തുക ഈടാക്കുക എന്നത് ,അല്ലാത പക്ഷം സംസ്ഥാനം അത് സ്വയം വഹിക്കണം.

🔴ബി.ജെ.പി പറഞ്ഞ 85% സബ്സിഡി നടന്നോ??

ബി.ജെ.പിയും ,അതിലേ മാധ്യമ വക്താകളും 85% റെയിൽവേ വഹിക്കുമെന്ന് പറഞ്ഞത് അല്ലാതെ റെയിൽവയോ ,കേന്ദ്ര സർക്കാർ ഒഫിഷ്യലിയോ ഇത് സംബന്ധിച്ച കണക്കുകൾ / സർക്കുലർ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.ബി.ജെ.പി നാഷണൽ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് പറഞ്ഞത് റെയിൽവേ നിലവിൽ തന്നെ 57% യാത്ര നിരക്ക് സബ്സിഡിയായി നൽകുന്നു എന്നും ,ബാക്കി 
28% കാലിയായി ഉള്ള തിരിച്ച് വരവ് കാരണവുമാണ് എന്നതാണ്.ഈ നിലയിലാണ് 85% ബി.ജെ.പി കണകാക്കിയത്.👇👇👇

അതായത് പതിവ് തള്ളൽ മാത്രമേ ഉണ്ടായിട്ടുള്ളു ,വിട്ടിൽ പോകുന്നവൻ സ്വയം കൈയിൽ നിന്നും കാശ് മുടക്കുകയോ ,സംസ്ഥാന ഗവൺമെൻ്റ് വഹിക്കുകയോ വേണം.! കേന്ദ്രം നൽകുമെന്ന പ്രചരണം കോൺഗ്രസുകാർ പറയുന്ന പോലെ 
” കാശ് അണ്ണൻ തരും ” എന്ന ലൈൻ കളിയാണ്..! 


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *