കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം എടുത്ത നടപടികളെ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. ‘വെങ്കി’ രാമകൃഷ്ണന്‍ അഭിനന്ദിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോക വികസനത്തെക്കുറിച്ച് പുനര്‍വിചിന്തനവും പുതിയ ആശയങ്ങളും പങ്കു വയ്ക്കുന്ന സംവാദ പരമ്പരയായ കേരള ഡയലോഗില്‍ സംസാരിക്കുകയായിരുന്നു വെങ്കി രാമകൃഷ്ണന്‍.
പൊതു ആരോഗ്യമേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ്- 19 ന്റെ ശാസ്ത്രീയ മാനങ്ങളെക്കുറിച്ചും വാക്‌സിന്റെ സാധ്യതകളെക്കുറിച്ചും ഡോ രാമകൃഷ്ണന്‍ സംസാരിച്ചു.കേരള ഡയലോഗിന്റെ നാലാമത്തെ സെഷനില്‍ പങ്കെടുത്താണ് രസതന്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. വെങ്കട്ടരാമന്‍ ‘വെങ്കി’ രാമകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.
0 Comments