സംസ്ഥാനം ഇപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പക്ഷേ, അത് നോക്കിനിന്നാൽ ലോക്ഡൗണിൽപ്പെട്ട് ജോലിയും കൂലിയുമില്ലാതെ നിൽക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. പ്രതിസന്ധിഘട്ടത്തിൽ അവരുടെ കൈയിൽ പണം എത്തണമെന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി ഇതിനകം തന്നെ 54 ലക്ഷം പേർക്ക് രണ്ടുഘട്ടമായി 8500 രൂപ വീതം സാമൂഹ്യക്ഷേമപെൻഷൻ വിതരണം ചെയ്തുകഴിഞ്ഞു. ഇതുകൂടാതെ വിവിധ ക്ഷേമനിധികളിൽ അംഗങ്ങളായിട്ടുള്ള 73 ലക്ഷം പേർക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ വച്ച് വിതരണം ചെയ്തു കഴിഞ്ഞു. അടുത്തഘട്ടമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതു പ്രകാരം നാളിതുവരെ സാമൂഹ്യസുരക്ഷാ പെൻഷനോ മേൽപ്പറഞ്ഞ ആനുകൂല്യങ്ങളോ കൈപ്പറ്റാത്ത 15 ലക്ഷം വരുന്ന അന്ത്യോദയ / ബിപിഎൽ റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം അടുത്തയാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുന്നതാണ്.അതെ, സർക്കാർ ഒപ്പമല്ല, മുന്നിലുണ്ട്…
വിവാദങ്ങൾ /വിശദീകരണങ്ങൾ
ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ
*ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ* Watch Now – https://youtu.be/n2heOBDtgXA
0 Comments