കോവിഡ്-19 നെ തുടര്‍ന്ന് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കാലത്ത് കേരളമൊഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് കടന്നുപോയത്. ഇന്നും വലിയ മാറ്റമൊന്നും പറയാന്‍ കഴിയാത്ത ഈ സാഹചര്യത്തിലും കേരളത്തിന് പിടിച്ചുനില്‍ക്കാനായത്, എല്‍ഡിഎഫ് സര്‍ക്കാരിനുകീഴില്‍ ശക്തമാക്കപ്പെട്ട ഒരു പൊതുവിതരണ സമ്പ്രദായം ഉള്ളതുകൊണ്ടുമാത്രമാണ്. ഒരാളും പട്ടിണി കിടക്കരുത് എന്ന സര്‍ക്കാരിന്‍റെ ദൃഢനിശ്ചയമാണ്. അതിന്‍റെ ഗുണഫലങ്ങള്‍ കോവിഡ് കാലത്ത് എങ്ങനെ പ്രതിഫലിച്ചു എന്നു നോക്കാം.

  • ലോക്ഡൗണ്‍കാലത്ത് സപ്ലൈകോ ശേഖരിച്ച് പായ്ക്ക്ചെയ്ത 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ് മുന്‍ഗണന-മുന്‍ഗണനേതര വ്യത്യാസമില്ലാതെ 88 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണംചെയ്തു. 450 കോടി രൂപയായിരുന്നു ഇതിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് കേന്ദ്രം വാഗ്ദാനംചെയ്ത ഭക്ഷ്യധാന്യങ്ങള്‍ക്ക്‌ പുറമെയാണ്.
  • 26 ലക്ഷം വിദ്യാര്‍ഥികള്‍ക്കും 1 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്കും കോവിഡ്കാലത്ത് ഭക്ഷ്യ കിറ്റ് നല്‍കി.
  • ഇതിനുപുറമെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സാമൂഹ്യ അടുക്കളകള്‍വഴി നിരാലംബര്‍ക്കും ഭക്ഷണത്തിന് നിവൃത്തിയില്ലാത്തവര്‍ക്കും ഭക്ഷണവും ഭക്ഷ്യസാധന കിറ്റുകളും പച്ചക്കറികളും വിതരണംചെയ്തു.
  • ആഗസ്ത് മാസത്തില്‍ 88 ലക്ഷം കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ഭക്ഷ്യകിറ്റും മുന്‍ഗണനാവിഭാഗത്തിലുള്ളവര്‍ക്ക് 10 കിലോ അരി 1 കിലോയ്ക്ക് 15 രൂപവെച്ച് നല്‍കി.
  • കോവിഡ്കാലത്ത് ജനങ്ങള്‍ക്കാകെ ഒരു കൈത്താങ്ങായി ആരംഭിച്ച ഭക്ഷ്യ കിറ്റു വിതരണം ഡിസംബര്‍വരെ മുടങ്ങാതെ നല്‍കാന്‍ തീരുമാനിച്ചു. 88.42 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.
  • സൗജന്യമായി അരിയും പലവ്യഞ്ജനങ്ങളും കൂടാതെ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങള്‍വഴി സബ്സിഡി നിരക്കില്‍ പച്ചക്കറി വിതരണവും നടക്കുന്നു.
  • 1.5 ലക്ഷം അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് നല്‍കി.

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *