ഈ ലിസ്റ്റിലെ പേരുകള്‍ പറയും എന്തുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന്.

https://assets.doolnews.com/ads/slider-instory.html

യു.ഡി.എഫ് ഐ.ടി സെല്‍ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്ന ഒരു സംഗതിയുണ്ട്.
കേരളത്തില്‍ മാത്രം സീറ്റുള്ള സി.പി.ഐ.എംനു എന്തിനാണ് വോട്ട് നല്‍കുന്നത് ..?അവര്‍ ജയിച്ചിട്ട് എന്ത് ചെയ്യാനാ എന്ന്.
ഈ പറയുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ ആകെ ഉള്ളത് 44 സീറ്റാണ് എന്ന് ഓര്‍ക്കണം

ഇനി നമുക്ക് കോണ്‍ഗ്രസ്സ് ജയിപ്പിച്ചു വിട്ട അല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ഭാരവാഹികളായി നേതാക്കളായി വിലസിയിരുന്ന ചിലരുടെ നിലവിലെ അവസ്ഥ ഒന്ന് പരിശോധിക്കാം.ജയിപ്പിച്ച് വിടാന്‍ പറയുമ്പോ നമുക്ക് അത് കൂടെ നോക്കണമല്ലോ.

1.ND തിവാരി
കോണ്‍ഗ്രസ്സിലെ തല മുതിര്‍ന്ന നേതാവ് ND തിവാരിയെ ഓര്‍മ്മയുണ്ടോ ..?മരിച്ച് പോയി. അദ്ദേഹം കോണ്‍ഗ്രസ്സ് വിട്ട് എത്തിപ്പെട്ടത് ബിജെപിയില്‍ ആയിരുന്നു എന്ന് ഇവിടെ എത്ര പേര്‍ക്ക് അറിയാം .?.ഓര്‍മ്മയുണ്ടായിരിക്കണം

2.നജുമ ഹെപ്തുള്ള.
സോണിയ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളില്‍ പ്രമുഖയായിരുന്ന നേതാവാണ് നജുമ ഹെപ്തുള്ള
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ ഉപാധ്യക്ഷയും ആയിരുന്നു.
പക്ഷെ ഇപ്പൊ അവര്‍ ബിജെപി പാളയത്തില്‍ ആണെന്ന് ഇവിടെ എത്ര പേര്‍ക്ക് അറിയാം?ഓര്‍മ്മയുണ്ടായിരിക്കണം

3.നാരായണ്‍ റാണെ.
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആയിരുന്നു
നാരായണ്‍ റാണെ. മഹാരാഷ്ടയിലെ മുഖ്യമന്ത്രിയായും, റവന്യു മന്ത്രിയായും, വ്യവസായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. ഇപ്പൊ അദ്ദേഹം ബിജെപി പാളയത്തില്‍ ആണെന്ന് ഇവിടെ എത്ര പേര്‍ക്ക് അറിയാം?ഓര്‍മ്മയുണ്ടായിരിക്കണം

4.എസ്. എം.കൃഷ്ണ.
കര്‍ണ്ണാടകയിലെ മുഖ്യമന്ത്രിയും കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് മന്ത്രിയും ആയിരുന്ന എസ്എം കൃഷ്ണ യെ ഓര്‍മ്മയില്ലേ..?
ഇപ്പൊ അദ്ദേഹം ബിജെപി പാളയത്തില്‍ ആണെന്ന് ഇവിടെ എത്ര പേര്‍ക്ക് അറിയാം?ഓര്‍മ്മയുണ്ടായിരിക്കണം

5.ചൗധരി വീരേന്ദ്ര സിങ്
ഇപ്പോള്‍ ഇന്ത്യയുടെ സ്റ്റീല്‍ വകുപ്പ് മന്ത്രി ചൗധരി വീരേന്ദ്ര സിങ് എന്ന ആളെ അറിയുമോ..?
അദ്ദേഹം ഹരിയാനയിലെ കോണ്‍ഗ്രസ്സ് നേതാവായിരുന്നു .നിരവധി തവണ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നു തവണ ഹരിയാനയില്‍ ക്യാബിനറ് മന്ത്രിയും ആയിട്ടുണ്ട് .അതിനു ശേഷം മൂന്നു തവണ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച പാര്‍ലമെന്റിലും എത്തി.
ഇപ്പൊ അദ്ദേഹം ബിജെപി പാളയത്തില്‍ ആണെന്ന് ഇവിടെ എത്ര പേര്‍ക്ക് അറിയാം?ഓര്‍മ്മയുണ്ടായിരിക്കണം

6.റാവു ഇന്ദ്രജിത് സിംങ്
ഹരിയാനയില്‍ നാല് തവണ കോണ്‍ഗ്രസ് എം.എല്‍.എ. യും മൂന്ന് തവണ എം.പി. യും രണ്ട് തവണ കേന്ദ്രമന്ത്രിയും ആയിരുന്ന ആളായിരുന്നു റാവു ഇന്ദ്രജിത് സിംങ്.യുപിഎ സര്‍ക്കാരില്‍ വനം മെഡിക്കല്‍ ടെക്ക്‌നിക്കല്‍ വിദ്യാഭ്യാസം എന്നീ വകുപ്പുകളില്‍ സഹമന്ത്രി കൂടിയായിരുന്നു ഇദ്ദേഹം ഇപ്പോള്‍ അദ്ദേഹം ഹരിയാനയിലെ ഗുര്‍ഗൗണ്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു ബിജെപി എംപി ആണ് .ഓര്‍മ്മയുണ്ടായിരിക്കണം

7.റിത്ത ബഹുഗുണ ജോഷി.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധൃക്ഷയും മഹിളാകോണ്‍ഗ്രസ് അഖിലേന്തൃാ പ്രസിഡന്റ്‌റും ആയിരുന്ന നേതാവായിരുന്നു റിത്ത ബഹുഗുണ ജോഷി .മുന്‍ യുപി മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഒച ബഹുഗുണയുടെ മകളാണ് ഇവര്‍. 24 വര്ഷം നീണ്ട കോണ്‍ഗ്രസ്സ് ബന്ധം അവസാനിപ്പിച്ച് ഇവര്‍ ഇപ്പൊ ബിജെപി പാളയത്തിലേക്ക് ചേക്കേറി.ഓര്‍മ്മകളുണ്ടായിരിക്കണം.

8.ജഗദാംബിക പാല്‍.
ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രി ആയിരുന്ന കോണ്‍ഗ്രസ്സ് നേതാവാണ് ജഗദാംബിക പാല്‍ .
നീണ്ട കാലം യുപിയിലെ കോണ്‍ഗ്രസ്സ് മന്ത്രിയായും നിരവധി തവണ എം എല്‍ എ ആയും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അവസാന യുപിഎ സര്‍ക്കാരില്‍ യുപിയിലെ ദാമോറിയാഗഞ്ചില്‍ നിന്നും കോണ്‍ഗ്രസ്സ് എംപി ആയി തെരഞ്ഞെടുക്കപ്പെട്ടു .അതേ മണ്ഡലത്തില്‍ നിന്നും നിലവിലെ ലോകസഭയില്‍ ബിജെപി എം പി ആയി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് രസം.ഓര്‍മ്മകളുണ്ടായിരിക്കണം

9.വിജയ് ബഹുഗുണ.
കോണ്‍ഗ്രസ്സിന്റെ സ്വന്തം തട്ടകമായ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയും രണ്ടു തവണ ലോകസഭാ എംപി യും ആയിരുന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്നു വിജയ് ബഹുഗുണ.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു 8 കോണ്‍ഗ്രസ്സ് എംഎല്‍എ മാരെയും കൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ്സ് നേതാവാണ് വിജയ് ബഹുഗുണ.ഓര്‍മ്മകളുണ്ടായിരിക്കണം

10.സത്പാല്‍ മഹാരാജ്.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം.പി. യും കേന്ദ്രസഹമന്ത്രിയും പ്രതിരോധ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാനും ആയിരുന്ന നേതാവായിരുന്നു സത്പാല്‍ മഹാരാജ് .അദ്ദേഹം ഇപ്പോള്‍ ബിജെപി പാളയത്തില്‍ ആണെന്ന് എത്ര പേര് അറിഞ്ഞിട്ടുണ്ട് .ഓര്‍മ്മകളുണ്ടായിരിക്കണം.

11.ഹിമാന്ത ബിശ്വ ശര്‍മ്മ.
ആസാമില്‍ തരുണ്‍ ഗോഗോയുടെ വിശ്വസ്തനും ആരോഗ്യ വകുപ്പും പിന്നീട് വിദ്യാഭാസ വകുപ്പും കൈകാര്യം ചെയ്തിരുന്ന ഉന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്നു ഹിമാന്ത ബിശ്വ ശര്‍മ്മ.ഇപ്പൊ അദ്ദേഹം ബിജെപിയുടെ കരുത്തുറ്റ തേരാളിയാണ്.

12.എന്‍. ബൈറണ്‍ സിംഗ്.
മണിപ്പൂരിലെ കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്നു ബൈറണ്‍ സിംഗ് .മണിപ്പൂര്‍ സര്‍ക്കാരില്‍ ആദ്യം വിജിലന്‍സ് വകുപ്പ് മന്ത്രിയായും പിന്നീട് ജലവിഭവ -യുവജനക്ഷേമ -സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രിയും ആയിരുന്നു.
അദ്ദേഹമാണ് ഇപ്പോള്‍ മണിപ്പൂര്‍ മുഖ്യമന്ത്രി.പക്ഷെ ചെറിയ ഒരു വ്യത്യാസം ഉണ്ട് .പാര്‍ട്ടി ഇപ്പൊ കോണ്‍ഗ്രസ്സ് അല്ല ..ബിജെപിയാണ് ..
ഓര്‍മ്മകളുണ്ടായിരിക്കണം

ഇനി ഒന്ന് കേരളത്തിലോട്ട് കണ്ണോടിക്കാം.

13.എസ് കൃഷ്ണകുമാര്‍ .
കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായിരുന്നു എസ് കൃഷ്ണകുമാര്‍.കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പ്രതിനിധി ആയി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണകുമാര്‍ കുടുംബക്ഷേമം ,ടെക്‌സ്‌റ്റൈല്‍ ,ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്,പെട്രോളിയം നാന്‍ഡ് നാച്ചുറല്‍ ഗ്യാസ് എന്നീ വകുപ്പുകളില്‍ കേന്ദ്ര മന്ത്രി പദം അലങ്കരിച്ച കോണ്‍ഗ്രസ്സ് നേതാവാണ്.2004 വര്‍ഷം ലോകസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോ അദ്ദേഹം മാവേലിക്കരയില്‍ നിന്നും മത്സരിച്ചു..പക്ഷെ മത്സരിച്ചത് ബിജെപി സ്ഥാനാര്‍ഥി ആയിട്ടാണ് എന്ന് മാത്രം.
ഓര്‍മ്മകളുണ്ടായിരിക്കണം

14.ജി രാമന്‍ നായര്‍.
കേരളം പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ എക്‌സിക്ക്യൂട്ടീവ് മെമ്പറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റും ആയിരുന്നു രാമന്‍ നായര്‍.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വം അല്ല ബിജെപിയുടെ തീവ്ര ഹിന്ദുത്വം ആണ് വേണ്ടത് എന്നു പറഞ്ഞു അദ്ദേഹം ബിജെപി പാളയത്തിലേക്ക് കൂട് മാറി. ബിജെപിയുടെ കേരള സംസ്ഥാന ഉപാധ്യക്ഷന്‍ ആണ് നിലവില്‍ രാമന്‍ നായര്‍.
ഓര്‍മ്മകളുണ്ടായിരിക്കണം.

15.പ്രമീള ദേവി
കേരള സ്റ്റേറ്റ് വുമണ്‍സ് കമ്മീഷന്‍ അംഗം ആയിരുന്നു കോണ്‍ഗ്രസ്സ് നേതാവ് ആയിരുന്ന പ്രമീള ദേവി…രാമന്‍ നായര്‍ പോകുന്ന കൂട്ടത്തില്‍ പ്രമീള ദേവിയും ബിജെപിയിലേക്ക് പോയി.നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ് അവര്‍

16.കെ എസ് രാധാകൃഷ്ണന്‍.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആയിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പി എസ് സി ചെയര്‍മാന്‍ ആയി നിയമിച്ചു.പക്ഷേ ഭരണം ഒക്കെ പോയി വെറുതെ ഇരിക്കുമ്പോഴാണ് ശബരിമല വിഷയം വന്നത്.അതൊരു മറയാക്കി പിടിച്ച് തീവ്ര ഹിന്ദുത്വം നില്‍നില്‍ക്കുന്ന ബിജെപി പക്ഷത്തോട്ട് നയ്സായി അങ്ങ് കൂറ് മാ 😁

UDF നിന്ന് BJP യിലെത്തി ഇത്തവണ സ്ഥാനാർഥിത്വം കിട്ടിയവരുടെ ഏറ്റവും പുതിയ ലിസ്റ്റ്.

1) ചങ്ങനാശേരി – ജി.രാമൻ നായർ, KPCC GS
2) അടൂർ – പന്തളം പ്രതാപൻ, Ex KpCC GS
3) തൃപ്പൂണിത്തുറ – കെ.എസ്.രാധാകൃഷ്ണൻ, Congress PSC chairman
4) തിരൂർ – അബ്ദുൾ സലാം, UDF nominee VC
5) പാലാ – പ്രമീള ദേവി, Congress Nominee Women’s commission member
6) തിരൂരങ്ങാടി – സത്താർ ഹാജി, Ex IUML
7) മലപ്പുറം ലോക്സഭ – AP അബ്ദുള്ള കുട്ടി, Ex MP Congress

  1. അനിതാ ബാബു – മുൻ യൂഡിഎഫ് ജില്ലാ മെമ്പർ

9 . പത്മജ എസ് മേനോൻ – എറണാകുളം. മുൻ യൂത്ത് കോൺഗ്രസ് കെ എസ് യു നേതാവ്. ( കോൺഗ്രസ് കുടുംബം) എറണാകുളത്തെ സ്ഥാനാർഥി

ഇത് കൂടാതെ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ

16 . ടോം വടക്കൻ, എ ഐസിസി സെക്രട്ടറി

17.വിജയൻ തോമസ്
കെപിസിസി ഭാരവാഹി്, ജയ്ഹിന്ദ് ചെയർ)

18എസ് കൃഷ്ണകുമാർ
(മുൻ എം പി)

19 നോബിൾ മാത്യു ,
20.സുപ്രൻ ( മുൻ കാലിക്കറ്റ് സിന്റിക്കേറ്റ് )


  1. കല്ലിയൂർ മുരളി
    22.
    ദേവയാനി ( കെപിസിസി നിർവാഹക സമിതി)
    23.
    ശരവണൻ
    24.
    പിസി തോമസ്
    25.
    തിരുവള്ളൂർ മുരളി( കെപിസിസി)
    26.
    സന്തോഷ്
    27.
    മുഹിയുദ്ദീൻ മാസ്റ്റർ
    28
    വിശാലാക്ഷി( കെപിസിസി)
    29.ഷിജി റോയി.(മഹിളാ കോൺഗ്രസ് നേതാവ്)

30 നഹാസ്(കഴിഞ്ഞ തവണത്തെ യൂഡിഎഫ് സ്ഥാനാർഥി)
31 ബിജു കൃഷ്ണൻ ( ലോക്സഭ കാന്റിഡേറ്റ്)

നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നടന്ന അധികാരത്തിനു വേണ്ടിയുള്ള റിസോര്‍ട്ട് കച്ചവടം നമ്മളെല്ലാം കണ്ടതാണ്.ഭരണകക്ഷിയായ ജെഡിയു വിന് തങ്ങളുടെ ഒരു എംഎല്‍എ മാരെ പോലും ഒളിപ്പിക്കേണ്ടി വന്നില്ല.പക്ഷേ കോണ്‍ഗ്രസ്സ് തങ്ങളുടെ എംഎല്‍എ മാരെ രണ്ടു ബസുകളില്‍ നിറച്ച് കര്‍ണ്ണാടക തമിഴ്‌നാട് ആന്ധ്ര സംസ്ഥാനങ്ങള്‍ വഴി കറക്കം ആയിരുന്നു.ഒടുവില്‍ നിരവധി റിസോര്‍ട്ടുകളില്‍ കൊണ്ട് പോയി താമസിപ്പിക്കേണ്ട അവസ്ഥയില്‍ എത്തി.ഒടുവില്‍ അവിടെ നിന്നും മദ്യപിച്ച് തമ്മിലടിച്ചു ഒരു എംഎല്‍എ മറ്റൊരു എംഎല്‍എ യുടെ തലയും പൊട്ടിച്ചു.

ഗോവയില്‍ കോണ്‍ഗ്രസ്സ് ജയിച്ചു കഴിഞ്ഞ് ആര് മുഖ്യമന്ത്രി ആകും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് സുഭാഷ് ശിരോദ്കര്‍ , ദയാനന്ദ് സോപ്‌തെ എന്നീ രണ്ടു കോണ്‍ഗ്രസ്സ് എംഎല്‍എ മാര്‍ ബിജെപിയിലേക്ക് ചാടി പോയത്.തുടര്‍ന്ന് ബിജെപി നേതാവ് മനോഹര്‍ പരികര്‍ മുഖ്യമന്ത്രി ആകുകയും ചെയ്തു.

അരുണാചല്‍ പ്രദേശില്‍ 44 കോണ്‍ഗ്രസ്സ് എംഎല്‍എ മാരില്‍ മുഖ്യമന്ത്രി പേമ ഖണ്ടു 43 എംഎല്‍എ മാരെ കൂട്ടി നേരെ ബിജെപിയില്‍ പോയി ചേര്‍ന്നു..ഒറ്റയടിക്ക് ബിജെപിക്ക് ഇത്രയും എംഎല്‍എ മാരെ വിട്ടുകൊടുത്ത കോണ്‍ഗ്രസിനോട് സഹതാപം തോന്നി പോയി.

ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്.ഈ ലിസ്റ്റ് പരിശോധിച്ചാല്‍ ഒരു കാര്യം നിങ്ങള്‍ക്ക് വ്യക്തമാകും.പോയത് മുഴുവന്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളാണ്. അതില്‍ സംസ്ഥാന പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രിമാര്‍ വരെ ഉണ്ട് .നേതാക്കള്‍ ഇങ്ങനെ ആണെങ്കില്‍ അണികളുടെ അവസ്ഥ എന്തായിരിക്കും. ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ അവരുടെ ആനുയായികളെ കൂട്ടി ബിജെപിയിലേക്ക് ചാടി പോയിട്ടുണ്ട്.രമേശ് ചെന്നിത്തല, ഗ സുധാകരന്‍ ,വിജയന്‍ തോമസ് അങ്ങനെ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ പുറമെ ഖദറും ഉള്ളില്‍ കാവിക്കളസവും അണിഞ്ഞു നടക്കുന്നുണ്ട്. ഏത് സമയവും അവര്‍ ബിജെപി യിലേക്ക് പോയേക്കാം.”ചിലര്‍ പകല്‍ കോണ്‍ഗ്രസ്സും രാത്രി ബിജെപിയുമാണ്”.ഇത് പറഞ്ഞത് മറ്റാരുമല്ല.കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗമായ അഗ ആന്റണിയാണ്.

നാളെ ബിജെപിക്ക് പ്രതിനിധികളെ കൊടുക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത് എന്ന് ചിന്തിക്കണം..?വോട്ട് ചോദിച്ചു വരുന്ന കോണ്‍ഗ്രസ്സുകാരോട് നിങ്ങള്‍ ചോദിക്കണം,
നിങ്ങള്‍ക്ക് വോട്ട് തന്നു വിജയിപ്പിച്ചാല്‍ കോണ്‍ഗ്രസ്സില്‍ തന്നെ ഉണ്ടാകും എന്ന് എന്താണ് ഉറപ്പെന്ന്..
പശു രാഷ്ട്രീയം ഇന്ത്യയില്‍ അവതരിപ്പിച്ച, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ,സിഖ് കൂട്ടക്കൊല ഉള്‍പ്പെടെ നിരവധി കലാപങ്ങള്‍ നടത്തിയ,സംഘപരിവാരത്തേക്കാള്‍ നന്നായി വര്‍ഗ്ഗീയത പറയുന്ന ഈ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ആണോ വോട്ട് ചെയ്യേണ്ടത്..?

ചിന്തിക്കേണ്ടത് നിങ്ങളാണ്.. ഓര്‍മ്മകളുണ്ടായിരിക്കണം..

#congrss,#todayscongresstomorrowsbjp #ഇന്നത്തെ.കോൺഗ്രസ്സ്.നാളത്തെ.ബിജെപി #congresstobjp,

https://www.doolnews.com/yahiya-muhammaed-fb-notification-loksabha-election022.html?fbclid=IwAR2uCuwxm37o4E1ec5fFG82ZtgE–tkglWvAZLSQUZiO0iA_YQgdtrIRjqA


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *