https://m.facebook.com/story.php?story_fbid=10156559171447127&id=622302126
#CongRSS ന്റെ സൃഷ്ടിയാണ് “ശിവസേന” എന്നത് കോണ്ഗ്രസ്സിലെ തന്നെ ഒരു മുതിർന്ന നേതാവ് സമ്മതിക്കുന്നത് അയാൾക്ക് അല്പമെങ്കിലും ചരിത്രം അറിയാവുന്നത് കൊണ്ട് മാത്രമാണ്..
സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ലേബർ യൂണിയനുകൾ പൊതുവെ ഉത്തരവാദിത്വപൂർണ്ണമായ സംഘടനാ പ്രവർത്തനമായിരുന്നു നടത്തിയത്. തൊഴിലാളികളുടെ ജീവിതത്തിലെന്നപോലെത്തന്നെ രാഷ്ട്രീയത്തിലും ഉല്പാദനപ്രക്രിയയിലും ശക്തവും ക്രിയാത്മകവുമായി പാർട്ടി ഇടപ്പെട്ടിരുന്നു. അതിനെ തകർക്കാൻ സാമൂഹ്യവിരുദ്ധരും #CongRSS സർക്കാരുകളും മുതലാളിമാരും കണ്ടെത്തിയ വഴിയായിരുന്നു ശിവസേന. അതിന്റെ അവതാരോദ്ദേശം തന്നെ മുതലാളിമാരുടെയും അപ്പോഴത്തെ ഭരണകക്ഷി ആയിരുന്ന കോണ്‍ഗ്രസിന്റേയും ആജ്ഞ അനുസരിച്ച് ഇടത് തൊഴിലാളി യൂണിയനുകളെ തച്ചുടക്കുക, കമ്യൂണിസ്റ്റ് പാർട്ടിക്ക് അദ്ധ്വാനവർഗ്ഗത്തിന്റെ മേലുണ്ടായിരുന്ന സ്വാധീനത്തെ ചിതറിക്കുക എന്നതായിരുന്നു. വർഗ്ഗപരമായ ഐക്യത്തെയും അതിന്റെ പതിറ്റാണ്ടുകളായ തുടർച്ച സൃഷ്ടിച്ചെടുത്ത മതേതര സംസ്കാരവും കോണ്ഗ്രസ്സിനും അവരെ സപ്പോർട്ട് ചെയ്യുന്ന മുതലാളിമാർക്കും ഭീഷണിയായിരുന്നു.
എല്ലാ സ്വത്വവാദപ്രസ്ഥാനങ്ങളേയും പോലെ ശിവസേന തൊഴിലാളിവർഗ്ഗപരമായ ഐക്യത്തിൽ പഴുതുകൾ ഉണ്ടാക്കാനായി ഐഡന്റികളെ ഉപയോഗിച്ചുതുടങ്ങി. ഒരറ്റത്ത് അത് മതപരവും, വർഗ്ഗീയവും, സാമുദായികവും പ്രാദേശികവുമായ വികാരങ്ങളെ ആളിക്കത്തിച്ചു. മഹാരാഷ്ട്ര ജനതയെ ഒരു തരത്തിലും പ്രതിനിധീകരിക്കാത്ത ശിവജി എന്ന അക്രമകാരിയായ വ്യാജബിംബത്തെ അവർ മഹാരാഷ്ട്രാദേശീയതയുടെ നടുവിൽ പ്രതിഷ്ഠിച്ചു.
മദ്രാസികൾ എന്നാരോപിച്ചു തെക്കേ ഇന്ത്യക്കാരായിരുന്നു ആദ്യ ലക്ഷ്യങ്ങൾ. ട്രേയ്ഡ് യൂണിയൻ നേതാക്കളെ കൊന്നും ആക്രമിച്ചും ഇല്ലാതാക്കാൻ തുടങ്ങി. ഇത് ഇടത് തൊഴിലാളി യൂണിയനുകളും ശിവസേന അനുയായികളുമായി ഒരു തുറന്ന പോരാട്ടത്തിന് വഴി വെച്ചു.
അത് CPI തൊഴിലാളി യൂണിയന്‍ നേതാവ് കൃഷ്ണ ദേശായിയുടെ മരണത്തില്‍ കലാശിച്ചു. ഈ ആഘാതത്തില്‍ നിന്നും ഇടത് തൊഴിലാളി യൂണിയനുകള്‍ പിന്നീടൊരിക്കലും ഉയിര്‍ത്തെഴുന്നേറ്റില്ല.
മുതലാളിമാരിൽ നിന്നും, അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന കോണ്ഗ്രസ്സ് ഗവണ്മെന്റിൽ നിന്നും ധാരാളമായി ലഭിച്ചുകൊണ്ടിരുന്ന പണവും ആക്രമവാസനയ്ക്കുള്ള അവസരങ്ങളും ശിവസേന ഉപയോഗിച്ചു.
ഗുണ്ടകളുടെയും ശിവസേനക്കാരുടെയും പൊലീസിന്റെയും സംയുക്തമായ ആക്രമണം തൊഴിലാളികളുടെ സംഘടനകൾക്ക് താങ്ങാവുന്നതായിരുന്നില്ല.
അതിലുമുപരി അത് വർഗ്ഗപരമായ ഐക്യത്തിൽ ജാതിയുടേയും മതത്തിന്റേയും പ്രാദേശികതയുടെയും എന്നുവേണ്ട എന്തൊക്കെ വൈജ്യാത്യങ്ങൾ മനുഷ്യർക്കിടയിലുണ്ടോ അതിന്റെയൊക്കെ പേരിൽ ഭിന്നിപ്പുകൾ സൃഷ്ടിച്ചു. അതേ സമയം വൻകിടസാമ്പത്തിക മുതലാളിത്വ താല്പര്യങ്ങൾ, അവർക്കിടയിലുള്ള എല്ലാ സംഘർഷങ്ങളും മാറ്റിവച്ചുകൊണ്ട്, ഇക്കാര്യത്തിൽ ഒന്നിക്കുകയും ചെയ്തു.
ശിവസേനയുടെ കൂടെ സഖ്യകക്ഷി ആയി മഹാരാഷ്ട്രയിൽ ഇന്നലെ ഭരണത്തിൽ കയറിയ #CongRSS ന്റെ കേരളത്തിലെ മുന്നണി മുസ്‌ലിം ലീഗിന് വോട്ട് ചെയ്യുന്നവർ വായിക്കേണ്ട രണ്ട് ലേഖനം ഉണ്ട്..
❗ ഒന്ന് ബാൽ താക്കറെയുടെ വർഗീയ പരാമർശങ്ങളെ കുറിച്ചു രാം പുനിയാനി എഴുതിയത്..
https://www.doolnews.com/ram-puniyani-about-bal-thackeray-2…
❗ രണ്ട് 1979 ൽ ബാൽ താക്കറെയുമായി ലീഗ് സഖ്യത്തിൽ ആയിരുന്നു എന്ന വസ്തുത.. മുസ്ലിം ലീഗ് നേതാവ് ജി എം ബനാത്ത്വാലയും ബാൽതാക്കറെയും 1979 മാർച്ച് 15 നു ഒരേവേദി പങ്കിട്ട് മുസ്ലിം ലീഗ് ശിവസേന ഐക്യം ഊട്ടി ഉറപ്പിച്ച ചിത്രമാണ് താഴെ.. 1970 ൽ ബോംബെ, പരേലിൽ നിന്നുള്ള കമ്യുണിസ്റ്റ് പാർട്ടി MLA കൃഷ്ണ ദേശായിയെ കൊന്ന് തള്ളി, ആ സീറ്റിൽ ആദ്യമായി ശിവസേന മഹാരാഷ്ട്ര അസംബ്ലിയിൽ എത്തിയത് മുസ്ലിം ലീഗിന്റെ കൂടി പിന്തുണയോടെയാണു..
https://m.timesofindia.com/…/When-…/articleshow/43173838.cms
⛔ വർഗ്ഗ സമരത്തെ ഇല്ലാതാക്കിയ ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചുവടു മാറിയ..
⛔ മുസ്സല്‍മാന്റെ സ്ഥാനം പാക്കിസ്ഥാനിലോ അല്ലെങ്കില്‍ കല്ലറയിലോ ആണെന്ന മുദ്രാവാക്യം വിളിച്ചു കലാപം നടത്തിയ..
⛔ പകരത്തിനു പകരം കൊടുക്കുകയും തെളിവ് നല്‍കാന്‍ ഒരു മുസല്‍മാനെ പോലും ബാക്കി വെക്കരുത് എന്ന നിർദേശം കൊടുത്ത..
⛔ ടൈം മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മുസ്‌ലിമുകള്‍ക്ക് എതിരായി പ്രകോപനപരമായി, മുസ്‌ലിമുകളെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണെന്നും, അവര്‍ മുംബൈ വിട്ടു ഓടിയാല്‍ നന്ന്. ഇല്ലെങ്കില്‍ അവരെ ചവിട്ടി പുറത്താക്കണം എന്നു പറഞ്ഞ
⛔ സർവോപരി ഫാസിസ്റ്റ് “ഹിറ്റ്‌ലർ സ്നേഹി” കൂടി ആയ
ബാൽ താക്കറെയുടെ ശിവസേനയുമായി കൂടി, #CongRSS എന്ന പാർട്ടിയുടെ കൂടെ, ഫാസിസത്തിന് എതിരെ പോരാടുന്ന കേരളത്തിലെ കൂട്ടാണ് വിറ്റു, ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന “മുസ്ലിം ലീഗ്”.. ലുൾസ്
അതെങ്ങനെ ഇന്നലെ കാസറഗോഡ് സീതാംഗോളി ITI കോളേജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ലീഗിന്റെ വിദ്യാർത്ഥി സംഘടന ആയ MSF വോട്ട് മറിച്ചത് ABVP യെ സഹായിക്കാൻ. ശക്തമായ മത്സരത്തിൽ ചെയർമാൻ, KSITC സീറ്റുകൾ SFI നേടിയപ്പോൾ MSF ക്രോസ്സ് വോട്ടിംഗ് സഹകരണത്തോടെ ABVP ക്ക് യൂണിയൻ ലഭിച്ചു… പരസ്യമായത് ലീഗ് വിദ്യാർത്ഥി സംഘടനയുടെ RSS കൂട്ടുകെട്ട്.. ഇങ്ങനെ അല്ലെ പിള്ളേരെ പോലും ലീഗ് പഠിപ്പിക്കുന്നത്..
ഇവരാണ് ഫാസിസത്തിന് എതിരെ പോരാടുന്നത്..
ഉളുപ്പ് ഉണ്ടോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല..?
0 Comments