ഞാൻ നൗഷാദ്, കഴിഞ്ഞ വർഷം ഇതേ ദിവസം മരിച്ചു… അല്ല മൃഗീയമായി കൊല്ലപ്പെട്ടു… കോൺഗ്രസ്സ് പ്രസ്ഥാനം എന്റെ ജീവനായിരുന്നു… മുസ്ലിം – ഹിന്ദു വർഗ്ഗീയതയെ ഒരുപോലെ എതിർത്തു.. കോൺഗ്രസ്സ് ജയിക്കാനും അധികാരത്തിലെത്താനും ഞാൻ ആവുംവിധം ശ്രമിച്ചു.. പക്ഷേ ഇന്ന് ഞാൻ നിരാശനാണ്…. ഷുഹൈബും കൃപേശും ശരത്തും രക്തസാക്ഷികളായിരുന്നു.. ഞാനോ വെറുമൊരു മൃതദേഹം… എന്നെ കൊലപ്പെടുത്തിയ, എന്റെ സുഹൃത്തുക്കളെ നിഷ്കരുണം ആക്രമിച്ച സുഡാപ്പി മതഭ്രാന്തന്മാർക്കെതിരെ എന്റെ നേതാക്കൾ പൊട്ടിത്തെറിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും ശക്തമായി തിരിച്ചടിക്കുമെന്ന് പറയുമെന്ന് ഞാൻ മോഹിച്ചു. ബൽറാം സുഡാപ്പികളെ വിമർശിച്ചു എഫ് ബിയിൽ പോസ്റ്റിടുമെന്ന് പ്രതീക്ഷിച്ചു. എന്റെ കട്ടിലിനരികിൽ വന്നിരുന്ന് മുല്ലപ്പിള്ളി രാമചന്ദ്രൻ പൊട്ടിക്കരയുമെന്ന് ഞാൻ കരുതി. ചാനലുകൾ എന്റെ കൊലപാതകത്തെ കുറിച്ച് ചർച്ച ചെയ്യുമെന്നും സുഡാപ്പികൾക്കെതിരെ മാധ്യമചർച്ചാ തൊഴിലാളികൾ ആഞ്ഞടിക്കുമെന്നും ഞാൻ കിനാവ് കണ്ടു. സി ബി ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല പറയുന്നതുംകാത്ത്ഞാനിരുന്നു.. സുഡാപ്പികളുടെ അക്രമ രാഷ്ട്രീയത്തെ എ കെ ആന്റണി തള്ളി പറയുമെന്ന് കരുതി. രാഹുൽ ഗാന്ധിയുടെ ഒരു ഫോൺ കാൾ എന്റെ ഉമ്മയെയും ഉപ്പയെയും തേടിയെത്തുമെന്ന് പ്രതീക്ഷിച്ചു. ഒരു സംസ്ഥാന ഹർത്താൽ യൂത്ത് കോൺഗ്രസ്സ് പ്രഖ്യാപിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടു. പ്രതികളെ എത്രയും വേഗം പിടിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്താകെ പ്രകടനങ്ങളും സെക്രട്ടറിയേറ്റു മാർച്ചും ഉണ്ടാകുമെന്ന് കരുതിയെങ്കിലും.. ഒന്നും ഉണ്ടാകുന്നില്ല.. ഒന്നും… ഒന്നും.. വളരെ കുറച്ചു കോൺഗ്രസ്സ് പ്രവർത്തകർ മാത്രം സോഷ്യൽ സൈറ്റുകളിൽ എന്നെ ഓർത്ത് കരഞ്ഞു. എനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചവർ എന്നെ കൊന്നവരെ വാക്ക് കൊണ്ടുപോലും നോവിക്കാതെ ശ്രദ്ധിക്കുന്നുണ്ട്. ഞാനും മനുഷ്യനല്ലേ.. ഞാനും കോൺഗ്രസ്സുകാരനല്ലേ.. എന്നിട്ടും എന്റെ നേതാക്കളെന്തിനാണ് സുഡാപ്പികൾക്കെതിരെയും സംഘികൾക്കെതിരെയും സംസാരിക്കുന്നതിനെ ഭയക്കുന്നത്.. ഞാനും ഒരു രക്തസാക്ഷിയല്ലേ.. ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു, എന്നെ തോൽപ്പിക്കുന്നത്, ഞാൻ ഹൃദയത്തിൽ കൊണ്ട് നടന്ന എന്റെ പാർട്ടി തന്നെയാണ്.. നിങ്ങളിതിന് വലിയ വിലകൊടുക്കേണ്ടി വരും. തീർച്ച. എന്ന് സ്വന്തം പുന്ന നൗഷാദ് (late) മുൻ കോൺഗ്രസ്സ് പ്രവർത്തകൻ ചാവക്കാട് മരണം : 31/07/2019. 🤔

#noushad #sdpi #Congress


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *