കോൺഗ്രസ് കാർക്ക് ഒരു വിമർശനം ഏതു ഭാഷയിൽ നടത്തണം എന്ന് അറിയില്ല. ഇക്കാര്യത്തിൽ സംഘികളേക്കാൾ ദുരന്തമാണ് ഇവർ. പൊതുവെ രാഷ്ട്രീയ നേതാക്കളുടെ നാവിൽ നിന്ന് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. ഇത് എല്ലാ പാർട്ടികളിലും കാണാം. എന്നാല് കോൺഗ്രസ് കാർ ക്ഷമ പറയില്ലെന്ന് മാത്രമല്ല, അണികൾ തന്നെ അതിനെ ആഘോഷിക്കും. സംഘി നേതാക്കൾ, അണികൾ ഒക്കെ വർഗീയത യും മണ്ടത്തരങ്ങളും ആണ് പറയുന്നത് എങ്കിൽ കോൺഗ്രസ്സ് ൽ നിന്ന് വരിക അങ്ങേയറ്റം സ്ത്രീ വിരുദ്ധവും, homophobic ആയ വാക്കുകൾ ആണ്. അതിൻ്റെ ഒരു ചെറിയ ഉദാഹരണം ആണ് സ്‌ക്രീൻഷോട്ടിൽ ഉള്ളത്.

പിണറായി വിജയൻ എന്ന പേര് പരിഹാസ രൂപേണ ലോക കള്ളൻ പെൺറായി വിജയൻ എന്നാണ് ഒരു കോൺഗ്രസ്സ് ഭക്തൻ്റെ കമൻ്റിൽ കാണുന്നത്. അത് ആഘോഷിക്കാൻ 100 പേരും. ഒരുപക്ഷേ നിങ്ങളുടെ timeline ൽ തന്നെ കാണാൻ പറ്റും പെൺറായി എന്ന രീതിയിൽ ഉള്ള trolls. എന്താണ് ഈ പെൺറായി?? പെൺ എന്നത് പരിഹാസ വാക്കാണോ?? അതോ പുരുഷൻ ആയ പിണറായി വിജയൻ, പെണ്ണിനെ പോലെ ആണ് എന്ന് പരിഹസിക്കാൻ കാരണം പുരുഷനെ ക്കാൾ ദുർബലരായത് കൊണ്ടാണോ?? എന്ത് അർത്ഥത്തിൽ ആണ് ഇത് പരിഹാസം, degrade വാക്കായി മാറുന്നത്??

ഇത്തരം പ്രയോഗങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേതാക്കൾ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്……

– സുധാകരൻ ശ്രീമതി ടീച്ചർ നേകുറിച്ച് ഇലക്ഷൻ campaign പരസ്യത്തിൽ കൊടുത്തത് സ്ത്രീ പാർലമെൻ്റിൽ പോയിട്ട് എന്ത് ചെയ്യാൻ ആണ് എന്നാണ്.

– K R മീര എന്ന എഴുത്ത് കാരിക്കേതിരെ V T ബൽറാം പരിഹാസ രൂപത്തിൽ പറഞ്ഞത് മൈ@# എന്ന് വായിക്കരുതേ എന്ന്.

– മുതിർന്ന കോൺഗ്രസ് നേതാവ് കേരളത്തിൻ്റെ ആരോഗ്യ മന്ത്രി യെ നിപ്പ രാജകുമാരി, കോവിദ് റാണി എന്ന പരിഹാസ രൂപത്തിൽ വിളിക്കുന്നു.

– സ്ത്രീകൾ അബലരാണ്, പുരുഷൻ ഒന്ന് വിരട്ടിയാൽ ഞെട്ടി പോകും. ഇലക്ഷൻ ഡ്യൂട്ടി ക്ക് സ്ത്രീകളെ നിയോഗിച്ചതിനെ കുറിച്ച് K. സുധാകരൻ പറഞ്ഞ കാര്യങ്ങൾ.

പിണറായി വിജയനെതിരെ സുധാകരൻ്റെ ‘ ചെത്ത് ക്കാരൻ്റെ മകൻ ‘ വിളി മോശമായി എന്ന് പറഞ്ഞതിന് കോൺഗ്രസ്സ് വനിതാ നേതാവിനെ കൊണ്ട് മാപ്പ് പറയിച്ച പാർട്ടിയാണ് കോൺഗ്രസ്സ്!!

നേതാക്കൾ ഇങ്ങനെ ആണെങ്കിൽ അണികൾ മൂന്നിരട്ടി തീവ്രത ഉളളവർ ആണ്. കഴിഞ്ഞ 5 വർഷത്തിനിടെ മുഖ്യ മന്ത്രിയുടെ മകൾ, കോടിയേരിയുടെ മക്കൾ തുടങ്ങിയവരുടെ വ്യക്തി ജീവിതങ്ങൾ പരിഹാസ ചുവയോടെ, അശ്ലീലം കലർത്തി ട്രോൾ ചെയ്യും. മുഖ്യ മന്ത്രിയുടെ അച്ഛൻ്റെ തൊഴിൽ പരിഹാസ രൂപത്തിൽ പറഞ്ഞ് കൊണ്ടിരിക്കും. ആഘോഷിക്കും.

എന്നാല് മുല്ലപ്പള്ളി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ മക്കളുടെ പേര് എവിടെയെങ്കിലും പരിഹാസ രൂപത്തിൽ കണ്ടിട്ടുണ്ടോ?? ഇവരുടെ പിതാവ്, മാതാവ്, അവരുടെ തൊഴിൽ ഇതൊക്കെ ഏതെങ്കിലും നേതാക്കൾ, അണികൾ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഉപയോഗിച്ച് കണ്ടിട്ടുണ്ടോ???

ഇപ്പോഴും തമ്പ്രാൻ മനോഭാവത്തിൽ, പുരുഷ മേൽക്കോയ്മ ആസ്വദിക്കുന്ന യാഥാസ്ഥിതിക പുരുഷന്മാരുടെ ഒരു കൂട്ടമാണ് കോൺഗ്രസ്സ്. തന്നെ വളർത്തിയ പാർട്ടി യെക്കാൾ വളരുന്ന, അധികാരത്തിനു വേണ്ടി മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങുന്ന സ്വാർഥരായ ആളുകൾ.

https://www.facebook.com/1291701633/posts/10221489034197207/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *