ഡാറ്റാ ബ്രീച്ചെന്നും പറഞ്ഞ് ഓരിയിടുന്ന കേരളത്തിലെ #CongRSS കുറുക്കന്മാരുടെ അറിവിലേക്ക് അവരുടെ ദേശീയ IT സെൽ തലവൻ പ്രവീണ് ചക്രവർത്തിയെ വിശദമായൊന്ന് പരിചയപ്പെടുത്തുന്ന പോസ്റ്റ്..
കോൺഗ്രസ് ദേശീയ IT സെല്ലും പിടിക്കപ്പെട്ട ഒരു ഇന്റർനാഷണൽ ഡാറ്റാ മോഷണവും.
*****************************************************
2008 ആഗസ്ത് 9 ന്റെ എക്കണോമിക് ടൈംസിൽ ഒരു വാർത്തയുണ്ട്. “BNP, Indian executive in dock for data theft” എന്ന തലക്കെട്ടിൽ.
Thomas Weisel Partners LLC എന്ന USA യിലെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്‌ഥാപനം BNP Paribas എന്ന ഫ്രഞ്ച് ബാങ്കിംഗ് കമ്പനിക്കെതിരെയും അവരുടെ ഇന്ത്യക്കാരനായ ഒരു ജീവനക്കാരനെതിരെയും ഡാറ്റാ മോഷണത്തിന് ഒരു കേസ് കൊടുത്തതിനെപ്പറ്റിയാണ് വാർത്ത. ഈ ഇന്ത്യക്കാരനാണ് നമ്മുടെ കഥയിലെ നായകൻ.
അമേരിക്കയിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ കോടതിയിലായിരുന്നു കേസിന്റെ വാദങ്ങൾ നടന്നത്. മേൽപ്പറഞ്ഞ ആ ഇന്ത്യക്കാരനാണ് 2007 ന്റെ അവസാന മാസങ്ങളിൽ കേസിനാധാരമായ ഡാറ്റാ മോഷണം നടത്തിയത്. പ്രവീൺ ചക്രവർത്തി എന്ന ഇയാൾ ഡാറ്റാ മോഷണസമയത്ത് Thomas Weisel ന്റെ ഇന്ത്യൻ യൂണിറ്റിലെ റിസേർച് വിഭാഗം തലവനായിരുന്നു. കോൺഫിഡൻഷ്യാലിറ്റി എഗ്രിമെന്റ് ഒക്കെ സൈൻ ചെയ്ത ഇയാൾ 2003 ൽ കമ്പനിയിൽ ചേർന്നശേഷം പിന്നീടങ്ങോട്ട് പടിപടിയായി ഉയരുകയായിരുന്നു. എന്നാൽ 2007ന്റെ അവസാനം ഇയാൾ കമ്പനിയുടെ കോൺഫിഡൻഷ്യൽ രേഖകൾ BNP Paribas ന് ചോർത്തുകയായിരുന്നു. ദിവസങ്ങൾക്കകം ഇയാൾ Thomas Weisel കമ്പനിയിൽ നിന്നും മുങ്ങി PNB Paribas ന്റെ ഏഷ്യൻ രാജ്യങ്ങളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതയേൽക്കുകയും ചെയ്തു. തന്റെ കൂടെയുള്ള 18 പ്രധാന ജീവനക്കാരെയും ഇയാൾ PNB Paribas ലേക്ക് ചാടിച്ചു. ക്ലയന്റ്സിന്റെ പേഴ്സണൽ വിവരങ്ങൾക്കുപുറമേ Thomas Weisel ന്റെ മാർക്കറ്റിങ് സ്ട്രാറ്റജിയും ഇന്ത്യയിലെ അവരുടെ പദ്ധതികളും മറ്റ് പല കോൺഫിഡൻഷ്യൽ ഡാറ്റയും ചോർത്തപ്പെട്ടു. കമ്പനിയുടെ റിസേർച് റിപ്പോർട്ടുകളും ജീവനക്കാരുടെ പേഴ്സണൽ വിവരങ്ങളും പ്രവീൺ ചക്രവർത്തി കടത്തിയവയിൽ പെടും. ഒരു അഡാർ ഡാറ്റാ മോഷണം!
Thomas Weisel 2005 ൽ മുംബൈയിൽ ആരംഭിച്ച ലോവർ കോസ്റ്റ് ഇക്വിറ്റി റിസേർച്ചിനായുള്ള “Discovery Research” ഉം അവരുടെ ബൃഹത് പദ്ധതികളിലൊന്നായ Thomas Weisel International (TWIPL) ഉം ഇതോടെ ഉപേക്ഷിക്കേണ്ട ഗതിയായി. ഇതേ തുടർന്നാണ് തങ്ങൾ നേരിട്ട ഓർഗനൈസ്ഡ് ഡാറ്റാ തെഫ്റ്റിനെതിരെ Thomas Weisel നിയമപോരാട്ടം തുടങ്ങുന്നത്. കമ്പനിയുടെ വ്യാപാര രഹസ്യങ്ങളും ക്ലയന്റ്സിന്റെ പേഴ്സണൽ വിവരങ്ങളും തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്.
എക്കണോമിക് ടൈംസിൽ 2010 ഏപ്രിൽ 13 ന് വന്ന മറ്റൊരു വാർത്തയാണ് അടുത്തത്. തലക്കെട്ട് ഇങ്ങനെയാണ്:
“US court holds Indian guilty of breach of fiduciary responsibility”
അതായത്, ഏതാണ്ട് രണ്ടുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ Thomas Weisel ന്റെ മുൻ റിസേർച് തലവനായ പ്രവീൺ ചക്രവർത്തി ഡാറ്റാ ബ്രീച്ച് നടത്തിയതായി കോടതി വിധിച്ചു.
“Having found that plaintiffs have established all of the elements for a breach of fiduciary duty claim against Chakravarty, the court holds, as a matter of law, that Chakravarty breached the fiduciary duty that he owed to plaintiffs.”- 2010 മാർച്ച് 31 ന്റെ വിധിപ്രസ്താവത്തിൽ ജഡ്ജ് മാർലിയിൻ പട്ടേൽ കുറിച്ചത് ഇപ്രകാരമായിരുന്നു.
അമേരിക്കയിൽ ശക്തമായ ഡാറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളുള്ളതുകൊണ്ട് PNB Paribas ന് ഭീമമായ തുക പിഴയൊടുക്കുന്നതിനൊപ്പം Thomas Weisel ലേക്ക് ഡാറ്റ തിരിച്ചുകൊടുക്കേണ്ടിയും വന്നു. അന്ന് നാണംകെട്ട് പിഴയൊടുക്കേണ്ടി വന്ന പ്രവീൺ ചക്രവർത്തിയെ പിന്നെ വാർത്തകളിൽ കാണുന്നത് 2010 സെപ്തംബറിലാണ്. അപ്പോഴേക്കും അയാൾ PNB Paribas ൽ നിന്ന് രാജിവെച്ച് നന്ദൻ നിലേക്കനി നയിക്കുന്ന Unique Identification Authority of India (UIDAI) യുടെ Aadhaar ടീമിലെ പ്രധാനിയായി ചേർന്നിരുന്നു. ഇന്ത്യയിലെ കോൺഗ്രസ് നേതൃത്വം പ്രവീണിനെ സ്വീകരിച്ചാനയിച്ച് UIDAI യിലേക്ക് കൊണ്ടുവന്നുവെന്ന് പറയുന്നതാകും കൂടുതൽ ഉചിതം. ഡാറ്റാ മോഷണത്തിലെ അയാളുടെ മുഴുവൻ കഴിവും രണ്ടാം UPA സർക്കാർ ഉപയോഗിച്ചു. സകലമാന ഇന്ത്യക്കാരുടെയും പേഴ്സണൽ ഡാറ്റ ചോർത്താനുള്ള വഴികൾ അയാൾ ആധാറിന്റെ പണിപ്പുരയിൽ നിന്നും എക്സിക്യൂട്ട് ചെയ്യുകയായിരുന്നു. Human DNA Profiling ബില്ലിന്റെ ഡ്രാഫ്റ്റിങ്ങും മറ്റൊരു വശത്തുകൂടെ നടക്കുന്നുണ്ടായിരുന്നു. ആധാർ ഇന്ത്യക്കാരന്റെ അടിയാധാരം പിഴിഞ്ഞു. ആധാറിനുവേണ്ടി ന്യായീകരണവാദങ്ങൾ ചമയ്ക്കാൻ മുന്നിൽ നിന്നത് പ്രവീൺ ചക്രവർത്തിയായിരുന്നു. UPA ക്ക് ശേഷം വന്ന മോദി സർക്കാർ മൻമോഹൻ സിങ്ങ് തുടങ്ങിയിടത്തുവെച്ച് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയി.
⭕ സകലവും ആധാറുമായി ബന്ധിപ്പിച്ചു. ഇന്ത്യക്കാരന് പേഴ്സണൽ ഡാറ്റ എന്ന സങ്കല്പം പോലുമില്ലാതായി. ഓരോ ഇന്ത്യക്കാരന്റെയും പത്തുവിരലുകളും രണ്ട് കൃഷ്ണമണികളും ആധാറുകാരൻ കൊണ്ടുപോയി. ആധാർ ഡാറ്റകൾ ചോർന്നുകൊണ്ടേയിരുന്നു. വെറും 500 രൂപക്ക് പോലും ബ്ളാക് മാർക്കറ്റിൽ ബൾക്ക് ആയി ഒരു ഇന്ത്യക്കാരന്റെയും ആധാർ ഡീറ്റൈൽസ് കിട്ടുമെന്ന അവസ്ഥ ആയി..
⭕ പ്രവീൺ ചക്രവർത്തിയുടെ പേര് പിന്നെ നമ്മൾ കേൾക്കുന്നത് 2018 ന്റെ തുടക്കത്തിലാണ്. ഫെബ്രുവരി 5 ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു:
Excited to announce a “Data Analytics” dept under the leadership of Praveen Chakravarty to effectively use “Big Data”.
😐 അങ്ങനെ 2018ൽ പ്രവീൺ ചക്രവർത്തി AICC യുടെ ഡാറ്റാ അനലറ്റിക്സ് ഡിപ്പാർട്മെന്റിന്റെ തലപ്പത്തെത്തി. അക്കാലത്ത് കോൺഗ്രസ്സിന്റെ ഡാറ്റയൊക്കെ ചോർന്നിട്ടുണ്ടാവുന്ന ആ ചോർച്ചയെക്കുറിച്ച് ചിന്തിച്ചുനോക്കിയേ. കോൺഗ്രസ് പാർടി പ്രവർത്തർക്കുവേണ്ടി തയ്യാറാക്കിയ “ശക്തി ആപ്പ്” മിസ് യൂസ് ചെയ്യപ്പെട്ടു എന്ന വ്യാപകമായ പരാതി പ്രവീണിനെതിരെയുയർത്തിയത് പാർടി പ്രവർത്തകരും നേതാക്കളുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കിടെ രാഹുൽ ഗാന്ധിയെ കേംബ്രിഡ്ജ് അനലറ്റിക്കയുടെ ട്രാപ്പിൽ വീഴ്ത്തിയതും ഇയാളാണ്. രാഹുൽ ഗാന്ധിക്ക് പിന്നെ ബോധം ആവശ്യത്തിനുള്ളതുകൊണ്ട് പ്രവീൺ ചക്രവർത്തിക്ക് വീണ്ടും പ്രൊമോഷൻ കൊടുക്കുകയാണുണ്ടായത്.
⭕ 2019 ൽ കോൺഗ്രസ് പാർടിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ചുക്കാൻ പിടിച്ചത് പ്രവീൺ ചക്രവർത്തിയായിരുന്നു. ഇലക്ഷൻ തോറ്റെങ്കിലും ചെയ്ത സേവനങ്ങൾക്ക് പകരം പ്രവീണിനെ AICC യുടെ ടെക്‌നോളജി ആൻഡ് ഡാറ്റാ സെല്ലിന്റെ ചെയർമാനായി പാർടി നിയോഗിച്ചു. അതായത്, കേരളത്തിൽ ഡാറ്റ പോയീന്നുപറഞ്ഞ് പൊല്ലാപ്പുണ്ടാക്കുന്ന ഐടി സെല്ലിലെ ആന്റണി പുത്രൻ അനിലും ശബരീനാഥനുമൊക്കെ റിപ്പോർട്ട് ചെയ്യേണ്ടതായ ദേശീയ ഐടി സെൽ ചെയർമാന്റെ പോസ്റ്റ്. 2019 സെപ്തംബർ മൂന്നിനാണ് KC വേണുഗോപാൽ ഈ നിയമനം സംബന്ധിച്ച കുറിപ്പിറക്കുന്നത്. കോൺഗ്രസ് പാർടിയുടെ ഡിജിറ്റൽ മെമ്പർഷിപ് പ്രോസസും അസംബ്ലി- പാർലമെന്റ് നിയോജകമണ്ഡലം ഡാറ്റ സമാഹരിക്കുന്നതും സംഘടനയുടെ സെൻട്രൽ ഡാറ്റാ ബേസ് തയ്യാറാക്കുന്നതുമെല്ലാം ഈ സെല്ലിന്റെ ചുമതലയാണെന്ന് വേണുഗോപാൽ വ്യക്തമാക്കുന്നുണ്ട്. ഈ ഡാറ്റയൊക്കെ എത്തേണ്ടിടത്തേക്ക് ചോരുമെന്നുറപ്പല്ലേ.
കോവിഡ് കാലത്ത് ദേശീയ മാധ്യമങ്ങളിൽ കോൺഗ്രസ്സിനുവേണ്ടി എഴുതുന്നതും സംസാരിക്കുന്നതും പ്രവീൺ ചക്രവർത്തിയാണ്.
മാർച്ച് 24 ന് കോൺഗ്രസ് നേതാവ് എന്ന നിലയിൽ കോവിഡ് വിഷയത്തെ അധികരിച്ച് ദി ഹിന്ദു എഡിറ്റ് പേജിൽ പ്രവീൺ ചക്രവർത്തി ലേഖനം എഴുതിയിട്ടുണ്ടായിരുന്നു. ഏപ്രിൽ 12 ന് ദി ഹിന്ദു ഇയാളുമായുള്ള ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയം വീണ്ടും കോവിഡ്. ശേഷം പി ചിദംബരവുമായി ചേർന്ന് ഏപ്രിൽ 17 ന് വീണ്ടുമൊരു ലേഖനം ഹിന്ദു എഡിറ്റ് പേജിൽ വരികയുമുണ്ടായി. കോവിഡും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുമാണ് വിഷയം. രണ്ട് ദിവസം മുൻപ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി AICC യുടെ ദൈനംദിന സംഘടനാ കാര്യങ്ങൾക്കായി ഒരു കൺസൾട്ടേറ്റീവ് ഗ്രൂപ്പ് രൂപീകരിക്കുകയുണ്ടായി. സോണിയ, രാഹുൽ, കെസി വേണുഗോപാൽ, പി ചിദംബരം, ജയറാം രമേശ്, മനീഷ് തിവാരി, രൺദീപ് സുർജേവാല എന്നിവർക്കൊപ്പം പ്രവീൺ ചക്രവർത്തിയും ഈ കമ്മറ്റിയിൽ ഇടംപിടിക്കുകയുണ്ടായി.
കോൺഗ്രസ് ഇന്ന് ദേശീയതലത്തിൽ പുഷ് ചെയ്യുന്ന പ്രധാന നേതാവാണ് അന്താരാഷ്ട്ര ഡാറ്റാ മോഷണത്തിന് കേസ് നേരിട്ട, കുറ്റം തെളിയിക്കപ്പെട്ട, അവരുടെ IT സെൽ തലവൻകൂടിയായ പ്രവീൺ ചക്രവർത്തി എന്ന് ചുരുക്കം.





From <https://www.facebook.com/story.php?story_fbid=10156964426727127&id=622302126>
Sprinklr, springler, springlar
0 Comments