പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് -ബിജെപി സഖ്യം.സ്വതന്ത്ര അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ സിപിഐഎം നേതൃത്വത്തിലുള്ള ഭരണം അട്ടിമറക്കപ്പെട്ടു.എട്ടിനെതിരെ പതിനൊന്ന് അംഗങ്ങൾ വോട്ട് ചെയ്തോടെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു.ബിജെപിയിലെ മൂന്നംഗങ്ങളും കോൺഗ്രസും പ്രമേയത്തിന്. അനുകൂലമായി വോട്ട് ചെയ്തു.വിട്ടു നിൽക്കണമെന്ന വിപ്പ് ലംഘിച്ചാണ് ബിജെപി ഭരണം അട്ടിമറിക്കാൻ വോട്ട് ചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് കെ ബേബി സുധ, ഉപാധ്യക്ഷൻ ആർ അലൈരാജൻ എന്നിവർക്കെതിരെയാണ് അവിശ്വസ പ്രമേയം അവതരിപ്പിച്ചത്
https://www.kairalinewsonline.com/2023/02/04/595128.html
0 Comments