Source : Gokul- Left Circle – Databank
വലതുപക്ഷ പാർട്ടികളായ #BJP – #CongRSS – #BJP ത്രങ്ങളുടെ നിരന്തര ചോദ്യമാണ്.. എന്നാൽ ഈ ചോദ്യം സ്വന്തം നേതാക്കൾ ആയ അന്തരിച്ച മനോഹർ പരിക്കറിനോടോ, അരുൺ ജേറ്റ്ലിയോടോ, സുഷമാ സ്വരാജിനോടോ എന്തിന് എ.കെ.ആന്റണിയോടോ, ഉമ്മൻചാണ്ടിയോടൊ, അന്തരിച്ച ജി.കാർത്തികേയനോടോ ഇവർ ചോദിക്കില്ല എന്നതാണ് വിരോധാഭാസം.. രണ്ട് ദിവസം മുന്നേ BJP യുടെ “നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ” ശ്രീജിത് പണിക്കർ കൈരളിയിൽ വന്നും ഈ ഊളത്തരം വിളമ്പുന്ന കണ്ടു.. ഇത് മനസ്സിലാക്കണമെങ്കിൽ ആരോഗ്യ മേഖലയെ മൂന്ന് പ്രധാന വിഭാഗങ്ങൾ ആയി കാണണം.. 1. പൊതു ആരോഗ്യ മേഖല 2. വിദഗ്ധരോഗ്യ മേഖല 3. ജൈവസാങ്കേതിക മേഖല 1. പൊതു ആരോഗ്യ മേഖലനമ്മൾ കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് ലോകത്തെയിലെയോ ഇന്ത്യയിലെയോ ഏറ്റവും മികച്ച ആശുപത്രികൾ കേരളത്തിൽ ഉണ്ട് എന്ന് അവകാശപ്പെടുന്നത് കൊണ്ടല്ല. സാധാരണക്കാരായ ജനങ്ങൾക്ക് പോലും ലഭ്യമായ (accessible), ചിലവ് വഹിക്കാൻ കഴിയുന്ന (affordable) വളരെ ഉയർന്ന നിലവാരത്തിലുള്ള പൊതുവാരോഗ്യ മേഖല മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ പറ്റാത്ത രീതിയിൽ കേരളത്തിൽ ലഭ്യമായത് കൊണ്ടാണ്.. അത് കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചു ഉള്ള പട്ടികയിൽ കേരളം ഒന്നാമത് ആയത് കൊണ്ടാണ്.. അതായത് നിങ്ങൾക്ക് ഒരു പനിയോ ചുമയോ വന്നാൽ നിങ്ങള് ചികിത്സ കിട്ടാതെ മരിക്കില്ല എന്നർത്ഥം. അതിന് ഈ LDF സർക്കാരിന്റെ “ആർദ്രം പദ്ധതി” വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ കേരളം കൈവരിച്ച ചില ആരോഗ്യ രംഗത്തെ ഡീറ്റൈൽസ് താഴെ..https://bit.ly/2ToVWvEhttps://bit.ly/2Zk9X1B 2. വിദഗ്ധരോഗ്യ മേഖലമുകളിൽ സാധാരണക്കാരന് ലഭ്യമായ ഇൗ പറയുന്ന അടിസ്ഥാന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (PHC) അപൂർവമായ വലിയ രോഗങ്ങൾ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇല്ല. അതിന് അവരെ കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള അഡ്വാൻസ്ഡ് ആയിട്ടുള്ള മെഡിക്കൽ കോളേജുകളിലേക്ക് അയക്കും.കേരളത്തിൽ മെഡിക്കൽ കോളേജുകൾ കുറച്ചുണ്ടെങ്കിലും ഇത്തരത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള വലിയ ആശുപത്രികൾ വിരലിൽ എണ്ണാവുന്ന അത്രയേ ഉള്ളൂ. കേരളത്തിലെ മെഡിക്കൽ കോളേജ് ചരിത്രം താഴെ.https://bit.ly/2yhc2Qyഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയിൽ TVM മെഡിക്കൽ കോളേജ്, കിംസ്, അനന്തപുരി അങ്ങനെ ഉള്ളത് പോലെ.. അവിടെയുള്ള ഡോക്ടർമാരുടെ റഫറൻസ് അല്ലെങ്കിൽ നിർദ്ദേശം അനുസരിച്ചാണ് ചിലർ വെല്ലൂരിലേക്കും മറ്റും പോകുന്നത്. ഇവിടെ നിന്നും രോഗികളുടെ ചികിത്സ വഹിക്കാനുള്ള ശേഷി അനുസരിച്ചു കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള വിദേശങ്ങളിലേക്ക് റെഫർ ചെയ്യപ്പെടും..എ.കെ.ആന്റണി, കാർത്തികേയൻ ഒക്കെ ഇൗ രീതിയിൽ ചികിത്സ തേടി വിദേശങ്ങളിൽ പോയവരാണ്..ഇന്ത്യയിൽ ഒട്ടാകെ അത്തരം അത്യാധുനിക ചികിത്സ കൊടുക്കുന്ന ആശുപത്രികൾ കുറവാണ്. അമേരിക്കയിലെയോ ചൈനയിലെയോ വലിയ ആശുപത്രികൾ നൽകുന്ന സൗകര്യങ്ങൾ ഇന്ത്യയിലെ വൻകിട ആശുപത്രികളിൽ ലഭിക്കില്ല.. പൊതുവാരോഗ്യ മേഖലയിൽ നിന്നും വിദഗ്ദ ആരോഗ്യ മേഖലയെ മാറ്റി നിർത്തുന്നത് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ അഥവ Advanced Infrastructure ആണ്.. 3. ജൈവസാങ്കേതിക മേഖലജൈവസങ്കേതിക വിദ്യ അഥവാ Biotechnology അത് കുറച്ച് കൂടെ റിസർച്ച് ഫീൽഡ് ആണ്.. പുതിയ മരുന്ന് കണ്ട് പിടിക്കുക, പുതിയ മെഡിക്കൽ ടെസ്റ്റിംഗ് ടെക്നിക്കുകൾ വികസിപ്പിക്കുക എന്നൊക്കെയാണ് ഇൗ മേഖല ചെയ്യുന്നത്.. ക്യൂബ ഈ മേഖലയിൽ മുൻപന്തിയിൽ ആണ്.. https://bit.ly/33U2S81https://bit.ly/3bg8xYIആദ്യം പറഞ്ഞ പൊതുവാരോഗ്യ മേഖലയിൽ ലോകത്ത് തന്നെ ഒന്നാമത് നിക്കുന്ന രാജ്യമാണ് ക്യൂബ. അതിന്റെ അർത്ഥം ലോകത്തെ ഏറ്റവും വലിയ, മികച്ച ആശുപത്രികൾ ക്യൂബയിൽ ഉണ്ടെന്നല്ല. സാധാരണക്കാർക്ക് പെട്ടന്ന് തന്നെ ലഭ്യമായ, ചിലവ് വഹിക്കാവുന്ന ചികിത്സ അവിടെ ഉണ്ട് എന്നതാണ്. ഈ അവസ്ഥ കേരളത്തിലും ഉണ്ട്.. അമേരിക്കപൊതു ആരോഗ്യ മേഖല – ()വിദഗ്ധരോഗ്യ മേഖല ()ജൈവസാങ്കേതിക മേഖല () ക്യൂബപൊതു ആരോഗ്യ മേഖല – ()വിദഗ്ധരോഗ്യ മേഖല ()ജൈവസാങ്കേതിക മേഖല () ചൈനപൊതു ആരോഗ്യ മേഖല – ()വിദഗ്ധരോഗ്യ മേഖല ()ജൈവസാങ്കേതിക മേഖല () ഇന്ത്യപൊതു ആരോഗ്യ മേഖല – ()വിദഗ്ധരോഗ്യ മേഖല ()ജൈവസാങ്കേതിക മേഖല () കേരളംപൊതു ആരോഗ്യ മേഖല – ()വിദഗ്ധരോഗ്യ മേഖല ()ജൈവസാങ്കേതിക മേഖല ()ഇതാണ് രത്നചുരുക്കം..അമേരിക്ക അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന രാഷ്ട്രീയ സൈനിക ഇടപെടലുകളെയും അമേരിക്കയുടെ സാമ്പത്തിക നയങ്ങളെയും ഒക്കെ അംഗീകരിച്ചാലെ അമേരിക്കയിൽ ചികിത്സ നേടാൻ പാടുള്ളു എന്ന് പറയാൻ ചില്ലറ വിവരകേടൊന്നും പോര. അമേരിക്കയിൽ ചികിത്സ നേടിയാൽ അമേരിക്കയുടെ അടിമയാകും എന്ന് തോന്നാനുള്ള രാഷ്ട്രീയ ബോധം ഉണ്ടാകണമെങ്കിൽ മാടമ്പി നേതാക്കളുടെ മുന്നിൽ മുട്ടിലിഴയുന്ന അണികളുള്ള വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ തന്നെ പ്രവർത്തിക്കണം..NB: “സോഷ്യലിസ്റ്റ് രാജ്യങ്ങൾ എങ്ങനെയാണ് കൊറോണയെ നേരിട്ടത് എന്നതിനെ സംബന്ധിച്ച് മൈത്രേയൻ തർക്കോവ്സ്കി യുടേ നാല് പോസ്റ്റുകൾ കമന്റിൽ ഉണ്ട്..”
0 Comments